ദി ഗ്രേറ്റ് ഫാദർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
2017−ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ . ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ നിർമ്മാണം നിർവഹിച്ചു
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ചപ്പോൾ ആര്യ സ്നേഹ ശാം എന്നിവർ ലീഡിംഗ് റോളുകളിൽ തിളങ്ങിനിന്നു .2016 ഡിസംബർ 25 ക്രിസ്മസ് റിലീസിനുവേണ്ടി തയ്യാറെടുത്ത ഈ പടം 2017 മാർച്ച് 30 ന് റിലീസിനുവേണ്ടി മാറ്റിവെക്കുകയായിരുന്നു .
കാസ്റ്റിംഗ്
തിരുത്തുകമമ്മൂട്ടി (ഡേവിഡ് നൈനാൻ ) ആര്യ (ആൻഡ്രൂസ് ഈപ്പൻ ) സ്നേഹ (മിഷേൽ ഡേവിഡ് ) അനിഖ (സാറ ഡേവിഡ് ) ശാം (സാമുവൽ ) മിയ ജോർജ് (ഡോക്ടർ സൂസൻ ) കലാഭവൻ ഷാജോൺ (സത്യൻ ) സന്തോഷ് കീഴാറ്റൂർ (ജെയിംസ് ) ഐ എം വിജയൻ (ആന്റോ ) മാളവിക മോഹനൻ ബാലാജി ശർമ (ജോസ് ) പ്രജോദ് കലാഭവൻ (ജോണി ) അനു ജോസഫ്
നിർമ്മാണം
തിരുത്തുക2016 ഓഗസ്റ്റ് 19 ന് തന്റെ ഫൈസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് മമ്മൂട്ടി തന്റെ ആരാധകർക്കിടയിൽ വലിയ ഓളം തന്നെ സൃഷ്ടിച്ചു .ഓഗസ്റ്റ് സിനിമയുടെ ബാനറിൽ 'പ്രിത്വിരാജ് സുകുമാരൻ ആര്യ സന്തോഷ് ശിവൻ ഷാജി നടേശൻ എന്നിവരാണ് ദി ഗ്രേറ്റ് ഫാദർ നിർമിച്ചിരിക്കുന്നത് .സൗത്ത് ഇന്ത്യൻ നായികയായ സ്നേഹ ചിത്രത്തിൽ പ്രധാന പെൺ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ഗോപി സുന്ദർ രൂപപ്പെടുത്തിയ ഗാനങ്ങൾ ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് .ബാക്ക്ഗ്രൗണ്ട് സ്കോർ ചിട്ടപ്പെടുത്തിയത് സുഷിൻ ശ്യാം ആണ് .
പ്രദർശനം
തിരുത്തുക2017 മാർച്ച് 30 ന് ചിത്രം സിനിമകേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ച.