പ്രെയിസ് ദ ലോർഡ്

മലയാള ചലച്ചിത്രം

ഷിബു ഗംഗാധരന്റെ സംവിധാനത്തിൽ 2012-ൽ ചിത്രീകരണമാരംഭിക്കുന്ന മലയാളചലച്ചിത്രമാണ് പ്രെയിസ് ദ ലോർഡ്. ഷിബു ഗംഗാധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ജോയി എന്ന കർഷകനെ അവതരിപ്പിക്കുന്നത്. സക്കറിയ രചിച്ച പ്രെയിസ് ദ ലോർഡ് എന്ന നോവലെറ്റാണ് ചലച്ചിത്രരൂപം പ്രാപിക്കുന്നത്[1]. ടി.പി. ദേവരാജൻ ചിത്രത്തിനു തിരക്കഥ രചിക്കുന്നു[2].

പ്രെയിസ് ദ ലോർഡ്
സംവിധാനംഷിബു ഗംഗാധരൻ
നിർമ്മാണംമനോജ് മേനോൻ (റീൽസ് മാജിക്ക്)
രചനസക്കറിയ (നോവലെറ്റ്:പ്രെയിസ് ദ ലോർഡ്)
അഭിനേതാക്കൾ
റിലീസിങ് തീയതി2014
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം തിരുത്തുക

കൃഷിയിൽ വ്യാപൃതനായി ജീവിക്കുന്ന പാലായിലെ ജോയിയെന്ന ധനിക കർഷകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൃഷിയിലുള്ള വ്യാപൃതി മൂലം പുറംലോകത്തെക്കുറിച്ച് ജോയിക്ക് വലിയ ധാരണകളില്ല. അവിചാരിതമായി ഒരു കമിതാക്കളെ കണ്ടുമുട്ടുന്നതിലൂടെ ജോയിയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "സക്കറിയയുടെ കഥ സിനിമയാകുന്നു:'ദൈവത്തെ സ്തുതിക്കാൻ' മമ്മൂട്ടി". Archived from the original on 2012-06-27. Retrieved 2012-06-27.
  2. Mammootty plays a farmer in 'Praise the Lord' [പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രെയിസ്_ദ_ലോർഡ്&oldid=3638237" എന്ന താളിൽനിന്ന് ശേഖരിച്ചത്