കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പറശ്ശിനിക്കടവ്.(11°58'58.73"വടക്ക്, 75°24'7.45"കിഴക്ക്) കണ്ണൂർ പട്ടണത്തിൽ നിന്നും ഉദ്ദേശം 16 കി.മീ അകലെയാണ് പറശ്ശിനിക്കടവ്. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്. തളിപ്പറമ്പ്‌ താലൂക്കിൽ ആന്തൂർ നഗരസഭയിൽ വളപട്ടണം പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

പറശ്ശിനിക്കടവ്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ
മുത്തപ്പൻ ക്ഷേത്രം
പറശ്ശിനിക്കടവ് സെക്കന്ററി സ്ക്കൂൾ

പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്ക് പ്രശസ്തമാണ്. വംശനാശത്തിനടുത്തു നിൽക്കുന്ന പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി (റസ്സത്സ് വൈപ്പർ), ക്രെയിറ്റ്, പിറ്റ് വൈപ്പർ തുടങ്ങിയവ ഈ പാർക്കിലുണ്ട്.

വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട്. പാമ്പുകളിൽ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു.

പ്രശസ്തമായ മുത്തപ്പൻ ക്ഷേത്രം പറശ്ശിനിക്കടവിലാണ്. ഉത്തരകേരളത്തിലെ ഹിന്ദുക്കളുടെ ഇഷ്ടദൈവമായ ശ്രീ മുത്തപ്പന്റെ ഭക്തർ ഇവിടെ ആരാധനയ്ക്കായി വരുന്നു. ദിവസവും തെയ്യം വഴിപാടായി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം മുത്തപ്പൻ ക്ഷേത്രമാണ്.

ആചാര പ്രകാരം എല്ലാ വർഷവുമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് തയ്യിൽ കുടുംബത്തിൽ നിന്നുള്ള ഒരു പുരുഷൻ കണ്ണൂരുള്ള കുടുംബ ഭവനത്തിൽ നിന്ന് ജാഥയായി വന്ന് ക്ഷേത്രനടയിൽ എത്തി ദേവന്മാർക്ക് പൂജകൾ അർപ്പിക്കുന്നു. ഈ ചടങ്ങോടെയാണ് ഉത്സവം തുടങ്ങുന്നത്.

പേരിനു പിന്നിൽ തിരുത്തുക

കടവിനോട്‌ ചേർന്നു കിടക്കുന്ന പറച്ചി ക്കാട്‌ പിന്നീട്‌ പറശ്ശിനിക്കടവായി എന്നു പഴമക്കാർ പറയുന്നു.

 
Vismaya Water Theme Park, Parassinikkadavu, Kannur.

എത്തിച്ചേരാനുള്ള വഴി തിരുത്തുക

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 16 കി.മീ അകലെ
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ - പറശ്ശിനിയിൽ നിന്ന് 30 കി.മീ അകലെ.
  • മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം, മംഗലാപുരം - പറശ്ശിനിയിൽ നിന്ന് 135 കി.മീ അകലെ.

ഏറ്റവും അടുത്തുള്ള ബസ്‌ സ്റ്റാന്റ് തളിപ്പറമ്പ 12 കിലോമീറ്റർ കൂടുതൽ

ഇവയും കാണുക തിരുത്തുക

ചിത്രശാല തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

11°58′58.73″N 75°24′07.45″E / 11.9829806°N 75.4020694°E / 11.9829806; 75.4020694

"https://ml.wikipedia.org/w/index.php?title=പറശ്ശിനിക്കടവ്&oldid=3762339" എന്ന താളിൽനിന്ന് ശേഖരിച്ചത്