പരിയാരം ആയുർവേദ മെഡിക്കൽ കോളെജ്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആയുർവേദ മെഡിക്കൽ കോളേജ് ആണ്‌ പരിയാരം ആയുർവേദ മെഡിക്കൽ കോളേജ്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ കോളേജ് കണ്ണൂർ നഗരത്തിൽ നിന്നും 31 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 10 കിലോമീറ്ററും അകലെയായി ദേശീയപാത 17-ൽ സ്ഥിതി ചെയ്യുന്നു.