കുറ്റിക്കോൽ കാസറഗോഡ് ജില്ലയിലെ ഒരു സ്ഥലമാണ്. കാസറഗോഡ് നിന്നും 30 കിലോമീറ്റർ അകലെയാണ്. കൊടക്കല്ല്, മുനിയറ, ചുമടുതാങ്ങി എന്നിവ കുറ്റിക്കോലിൽ കാണാൻ കഴിയും. ഗോത്രവർഗ്ഗക്കാർ താമസിച്ചിരുന്നു എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ബ്രാഹ്മണർ കുറ്റിക്കോലിലെ പല ഭാഗത്തും മഠങ്ങൾ സ്ഥാപിച്ച് ജീവിച്ചിരുന്നു. ബ്രാഹ്മണർ പാലായനം ചെയ്തതിനു ശേഷം ബേത്തൂർ നായന്മാർ തറവാടുകൾ സ്ഥാപിച്ച് ജീവിച്ചു പോന്നു. കർണാടകത്തിലെ ബൈന്തൂരിൽ നിന്ന് വന്നവരാണ് ബേത്തൂർ കുടുംബക്കാർ . കൊല്ലൂർ മൂകാംബികേ ക്ഷേത്രത്തിൽ നിന്നും ദേവിയുടെ അനുഗ്രഹത്തോടെ തെക്കോട്ട് പാലായനം ചെയ്തു

കുറ്റിക്കോൽ
ഗ്രാമം
Country India
StateKerala
DistrictKasaragod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670541
വാഹന റെജിസ്ട്രേഷൻKL-14
Nearest cityKasaragod
Lok Sabha constituencyKasaragod
Climatehot and humid (Köppen)

പ്രധാന പ്രദേശങ്ങൾതിരുത്തുക

 • ബേത്തൂർപ്പാറ
 • ആനക്കല്ല്
 • അത്തിയടുക്കം
 • മുന്നാട്
 • ബേഡഡുക്ക
 • പടുപ്പ്
 • കരിവേടകം
 • ബന്ദഡുക്ക
 • മാനഡുക്ക
 • കുണ്ടംകുഴി
 • കോളിച്ചാൽ [1][2]

പ്രധാന റോഡുകൾതിരുത്തുക

 • കാനത്തൂർ-എരഞ്ഞിപുഴ-കുറ്റിക്കോൽ റോഡ്
 • ബന്തടുക്ക -കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേ
 • തെക്കിൽ-ആലെട്ടി റോഡ്
 • കുറ്റിക്കോൽ-മാലക്കല്ല്-മാലോം റോഡ് [3]

സാമ്പത്തികംതിരുത്തുക

കൃഷി ആണ് പ്രധാന ജോലി. അടയ്ക്ക, തെങ്ങ്, പറങ്കിമാവ്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. ചൂടുകൂടിയ കാലാവസ്ഥയാണ്. കുറ്റിക്കോൽ എ.യു.പി സ്ക്കൂൾ, ഗവ.ഹൈസ്ക്കൂൾ, ഐ. ടി. ഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. ഇലക്ട്രിസിറ്റി ഓഫീസ്, ഗവ: ആയുർവ്വേദ ഡിസ്പെൻസറി , ബി.എസ്.എൻ.എൽ , കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു.

ഗതാഗതംതിരുത്തുക

ബന്തടുക്ക വഴി കർണ്ണാടകവുമായി റോഡു ബന്ധം ഉണ്ട്. കർണ്ണാടകയിലെ സുള്ള്യയിലേയ്ക്ക് 20 കി. മീ. മാത്രമേയുള്ളു. അവിടെനിന്നും ബാംഗളുറു, മൈസുറു എന്നിവിടങ്ങളിലേയ്ക്കു പോകാൻ പ്രയാസമില്ല. അടുത്ത റയിൽവേ സ്റ്റേഷൻ കാഞ്ഞങ്ങാട് ആണ്. കോഴിക്കോട്, മംഗലാപുരം , കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ ഉണ്ട്.

തുളുഭാഷ സംസാരിക്കുന്നവരും ഉണ്ട്.തിരുത്തുക

ഭൂരിപക്ഷം പേരും മലയാളം സംസാരിക്കുന്നു.

കുറ്റിക്കോൽ പഞ്ചായത്ത്തിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുറ്റിക്കോൽ&oldid=3741450" എന്ന താളിൽനിന്ന് ശേഖരിച്ചത്