ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്

കണ്ണൂർ ജില്ലയിലെ സ്കൂൾ
(ടാഗോർ വിദ്യാനികേതൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരത്തിനടുത്തുള്ള രബീന്ദ്രപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ. പണ്ടത്തെ പേര് ഗുരുദേവ് വിദ്യാപീഠം

ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്
Address
ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, രബീന്ദ്രപുരം, തളിപ്പറമ്പ്, കണ്ണൂർ. പിൻകോഡ് : 670141

വിവരങ്ങൾ
Typeസർക്കാർ‌ പൊതു വിദ്യാലയം
ഭാഷാ മീഡിയംമലയാളം English

ചരിത്രംതിരുത്തുക

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി വർഷത്തിൽ “ഗ്രാമ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾക്ക് ഗുരുകുല സമ്പ്രദായത്തിൽ ഒരു വിദ്യാലയം” എന്ന ആശയം ഉടലെടുക്കുകയുണ്ടായി. ഇതാണു ഗുരുദേവവിദ്യാപീഠമെന്ന സ്വകാര്യ വിദ്യാലയത്തിന്റെ പിറവിയിലേക്കു വഴി തെളിച്ചത്. 1966-ൽ ആരംഭിച്ച ഈ വിദ്യാലയം 1974-ൽ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്തതു മുതൽ ടാഗോർ വിദ്യാനികേതൻ എന്നറിയപ്പെടുന്നു.

അദ്ധ്യയനംതിരുത്തുക

സംസ്ഥാന ഗവണ്മെന്റിന്റെ പാഠ്യക്രമമനുസരിച്ച് മലയാളത്തിലാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോരുന്നത്.

നേട്ടങ്ങൾതിരുത്തുക

പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരു പോലെ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയിൽ ആരംഭകാലം മുതൽ തന്നെ നൂ‍റു ശതമാനം വിജയം കൊയ്യുന്നതിൽ ടാഗോർ വിദ്യാനികേതൻ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾ കേരള സംസ്ഥാന യുവജനോത്സവം, സംസ്കൃതോ‍ത്സവം[1][2], ഹയർസെക്കണ്ടറി കലോത്സവം[3], ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

അവലംബംതിരുത്തുക

  1. "49ആം സംസ്ഥാന യുവജനോത്സവത്തിൽ, സംസ്കൃതോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 4ആം സ്ഥാനം". മൂലതാളിൽ നിന്നും 2012-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-30.
  2. 50ആം സംസ്ഥാന യുവജനോത്സവത്തിൽ, സംസ്കൃതോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 15ആം സ്ഥാനം[പ്രവർത്തിക്കാത്ത കണ്ണി]
  3. "49ആം സംസ്ഥാന യുവജനോത്സവത്തിൽ, ഹയർസെക്കണ്ടറി കലോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 24ആം സ്ഥാനം". മൂലതാളിൽ നിന്നും 2012-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-30.