കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012
കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013 ജൂലൈ 11-നു് പ്രഖ്യാപിച്ചു. [1] നോവൽ വിഭാഗത്തിൽ ഇ.സന്തോഷ് കുമാറിന്റെ അന്ധകാരനഴി, ചെറുകഥാവിഭാഗത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ പേരമരം, കവിതയിൽ എസ്. ജോസഫിന്റെ ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ആത്മകഥയിൽ എസ്.ജയചന്ദ്രൻ നായരുടെ എന്റെ പ്രദക്ഷിണവഴികൾ എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- നോവൽ - അന്ധകാരനഴി - ഇ. സന്തോഷ് കുമാർ
- ചെറുകഥ - പേരമരം - സതീഷ്ബാബു പയ്യന്നൂർ
- കവിത - ഉപ്പന്റെ കൂവൽ വരയ്ക്കുന്നു - എസ്. ജോസഫ്
- ആത്മകഥ - എന്റെ പ്രദക്ഷിണവഴികൾ - എസ്. ജയചന്ദ്രൻ നായർ
- സാഹിത്യവിമർശനം - പെണ്ണെഴുതുന്ന ജീവിതം - എൻ.കെ. രവീന്ദ്രൻ
- നാടകം - മറിമാൻകണ്ണി - എം.എൻ. വിനയകുമാർ
- വൈജ്ഞാനികസാഹിത്യം - സംസ്കാരമുദ്രകൾ - നടുവട്ടം ഗോപാലകൃഷ്ണൻ
- യാത്രാവിവരണം - ബാൾട്ടിക് ഡയറി -സന്തോഷ് ജോർജ് കുളങ്ങര
- ഹാസ്യസാഹിത്യം - ഒരു നാനോക്കിനാവ് - പി.ടി. ഹമീദ്
- വിവർത്തനം - മരുഭൂമി - ഡോ. എസ്. ശ്രീനിവാസൻ
- ബാലസാഹിത്യം - കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം - എൻ.പി. ഹാഫിസ് മുഹമ്മദ്
എൻഡോവ്മെന്റുകൾ
തിരുത്തുക- ജി.എൻ പിള്ള എൻഡോവ്മെന്റ് (വൈജ്ഞാനികസാഹിത്യം)- ദൃശ്യദേശങ്ങളുടെ ഭൂപടം - എൻ.പി. സജീഷ്
- ഐ.സി. ചാക്കോ അവാർഡ് (ഭാഷാ ശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം) - മലയാള ചിന്തകൾ - വി.കെ. ഹരിഹരനുണ്ണിത്താൻ
- കെ.ആർ. നമ്പൂതിരി അവാർഡ്(വൈദിക സാഹിത്യം) - ശ്രീബുദ്ധൻ - ജീവിതം ദർശനം മതം - ഡോ.വി.എസ്. വാര്യർ
- കുറ്റിപ്പുഴ അവാർഡ് - (നിരൂപണം ) - സമൂഹം സാഹിത്യം സംസ്കാരം - കെ.ഇ.എൻ. കുഞ്ഞഹമ്മദ്
- കനകശ്രീ അവാർഡ് (കവിത) - മൂന്നു കല്ലുകൾക്കിടയിൽ - പ്രകാശൻ മടിക്കൈ
- ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥാ സമാഹാരം) രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ - ജി.ആർ. ഇന്ദുഗോപൻ
- സി.ബി. കുമാർ അവാർഡ്(ഉപന്യാസം) - ആധുനികത ഇന്നെവിടെ? - എം. മുകുന്ദൻ[2]
അവലംബം
തിരുത്തുക- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സന്തോഷ്കുമാറിനും ജോസഫിനും സതീഷ് ബാബുവിനും സാഹിത്യ അക്കാഡമി അവാർഡ്". കേരളകൗമുദി. 2013 ജൂലൈ 12. Retrieved 2013 ജൂലൈ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)