എം.എൻ. വിനയകുമാർ രചിച്ച നാടകമാണ് മറിമാൻകണ്ണി . 2012 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

മറിമാൻകണ്ണി
കർത്താവ്എം.എൻ. വിനയകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകർകറന്റ് തൃശൂർ
ഏടുകൾ80
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

ഉള്ളടക്കം

തിരുത്തുക

ഉണ്ണായിവാര്യരുടെ ജീവിത കഥയെ ആസ്പദമാക്കി, നളചരിത രചനയ്ക്കിടയിൽ അദ്ദേഹം അനുഭവിച്ച ജീവിതമുഹൂർത്തങ്ങളാണ് ഈ നാടകത്തിന്റെ ഉള്ളടക്കം. ആകാശവാണി നാടകോത്സവത്തിലും ഡൽഹി അന്താരാഷ്ട്രനാടകോത്സവം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നാടകോത്സവങ്ങളിലേക്കും ഈ നാടകത്തിന്റെ അവതരണം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിമന്യു വിനയകുമാറാണ് സംവിധായകൻ. ഭാര്യ കലാമണ്ഡലം ചിത്രയാണ് പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012
  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മറിമാൻകണ്ണി&oldid=3640377" എന്ന താളിൽനിന്ന് ശേഖരിച്ചത്