മലയാളത്തിലെ ഒരു ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണൻ. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിക്കാൻ വേണ്ടി കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം.[1]

2017ൽ കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

1951 ഫെബ്രുവരി 3-ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജിൽ നടുവട്ടംമുറിയിൽ പെരുമ്പള്ളിൽ പരമേശ്വരൻ നായർ, തങ്കമ്മ എന്നിവരുടെ മകനായി ജനിച്ചു.[2][3]

കൃതികൾതിരുത്തുക

  • രാമചരിതവും പ്രാചീന ഭാഷാവിചാരവും (ലേഖനങ്ങൾ)
  • കേരളചരിത്രധാരകൾ (ചരിത്രലേഖനങ്ങൾ)
  • ജീവചരിത്രസാഹിത്യം മലയാളത്തിൽ (സാഹിത്യചരിത്രം)
  • ആത്മകഥാസാഹിത്യം മലയാളത്തിൽ ( സാഹിത്യചരിത്രം)
  • ഭാഷാപരിമളം (ലേഖനങ്ങൾ)
  • ഗവേഷണരീതിശാസ്ത്രം (പഠനം)
  • സാഹിത്യമാല്യം (ലേഖനങ്ങൾ)
  • നാടോടി ചരിത്രകഥകൾ
  • സംസ്‌കാരമുദ്രകൾ

പുരസ്കാരങ്ങൾതിരുത്തുക

2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ സംസ്‌കാരമുദ്രകൾ എന്ന കൃതിയ്ക്ക് മികച്ച വൈജ്ഞാനികസാഹിത്യ പുരസ്കാരം ലഭിച്ചു.[4]

അവലംബംതിരുത്തുക

  1. "മലയാളം ക്ലാസിക്കൽ ഭാഷ -നടുവട്ടം ഗോപാലകൃഷ്ണൻ". മാതൃഭൂമി. 8 നവംബർ 2012. ശേഖരിച്ചത് 16 ഫെബ്രുവരി 2013. CS1 maint: discouraged parameter (link)
  2. "ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ". പുഴ.കോം. ശേഖരിച്ചത് 16 ഫെബ്രുവരി 2013. CS1 maint: discouraged parameter (link)
  3. "ഗോപാലകൃഷ്ണൻ നടുവട്ടം". Kerala Literature. ശേഖരിച്ചത് 16 ഫെബ്രുവരി 2013. CS1 maint: discouraged parameter (link)
  4. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=നടുവട്ടം_ഗോപാലകൃഷ്ണൻ&oldid=2509939" എന്ന താളിൽനിന്ന് ശേഖരിച്ചത്