ഇ. സന്തോഷ് കുമാർ
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] [2] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. [3]
ഇ. സന്തോഷ് കുമാർ | |
---|---|
![]() | |
ജനനം | |
ദേശീയത | ![]() |
പൗരത്വം | ![]() |
തൊഴിൽ | എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | രോഷ്ണി |
കുട്ടികൾ | അമൽ ലക്ഷ്മി |
മാതാപിതാക്ക(ൾ) | ഗോവിന്ദൻകുട്ടി വിജയലക്ഷ്മി |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2006, 2012 നൂറനാട് ഹനീഫ് അവാർഡ്-2013 കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്-2011 മണിമല്ലികാ സാഹിത്യപുരസ്കാരം ഏറ്റവുംനല്ല ചെറുകഥാ സമാഹാരത്തിനു 2021 |
നോവലിലും ചെറുകഥയിലുമാണ് അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെയും. പിന്നീട് ഒരു സമാഹാരമായി പ്രസിദ്ധീകരിച്ച ഗാലപാഗോസ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസിദ്ധീകരിച്ച ചെറുകഥയായിരുന്നു. 2006-ൽ "ചാവുകളി" എന്ന ചെറുകഥാ സമാഹാരത്തിന് അദ്ദേഹം തന്റെ ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2011-ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ "കാക്കര ദേശത്തെ ഉറുമ്പുകൾ" എന്ന മികച്ച ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 2012-ൽ അന്ധകാരനഴിക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച "ജ്ഞാനഭാരം"ആണ് ഏറ്റവും പുതിയനോവൽ.
ജീവിതരേഖതിരുത്തുക
1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നു സ്വയം വിരമിച്ച് സാഹിത്യ രചനകളിൽ മുഴുകുന്നു. . ഭാര്യ രോഷ്നി; അമൽ, ലക്ഷ്മീ എന്നിവരാണ് മക്കൾ.
കൃതികൾതിരുത്തുക
കഥകൾതിരുത്തുക
- ഗാലപ്പഗോസ്, കറന്റ് ബുക്സ് (2000)
- മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
- ചാവുകളി, ഡി. സി. ബുക്സ് (2005)
- മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
- നീചവേദം , ഡി.സി. ബുക്സ് (2010)
- കഥകൾ , ഡി.സി. ബുക്സ് (2013)
- നാരകങ്ങളുടെ ഉപമ, ഡി.സി.ബുക്സ്( 2019)
- പണയം
നോവൽതിരുത്തുക
- അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
- വാക്കുകൾ, കറന്റ് ബുക്സ് (2007)
- തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
- അന്ധകാരനഴി, മാതൃഭൂമി (2012)
- കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി (2014)
- ജ്ഞാനഭാരം, മാതൃഭൂമി (2020)
പരിഭാഷതിരുത്തുക
- റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)
ബാലസാഹിത്യംതിരുത്തുക
- കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008)
പുരസ്കാരങ്ങൾതിരുത്തുക
- ഇ. പി. സുഷമ അങ്കണം എൻഡോവ്മെന്റ്, 2002
- പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
- വി. പി. ശിവകുമാർ കേളി അവാർഡ്, 2006
- ടി. പി. കിഷോർ അവാർഡ്, 2006
- ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006[1]
- മേലൂർ ദാമോദരൻ കഥാപുരസ്കാരം 2010
- കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)
- കോവിലൻ നോവൽ അവാർഡ് 2012
- അന്ധകാരനഴിക്ക് നൂറനാട് ഹനീഫ് അവാർഡ് (2013)
- അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)
- വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ചെറുകഥാ പുരസ്കാരം 2014
- അന്ധകാരനഴി തർജ്ജമ (Island of lost shadows) ക്രോസ്സ്‌വേർഡ് പുരസ്‌കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. (2016)
- കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നല്ല കഥക്കു പ്രത്യേക പരാമർശം 2017
- ഫൊക്കാന മലയാളസമാജം അവാർഡ് 2018
- പത്മരാജൻ സാഹിത്യപുരസ്കാരംഏറ്റവും നല്ല ചെറുകഥക്ക് 2019
- മണിമല്ലികാ സാഹിത്യപുരസ്കാരം ഏറ്റവുംനല്ല ചെറുകഥാ സമാഹാരത്തിനു 2021
അവലംബംതിരുത്തുക
- ↑ 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 14 January 2010.
- ↑ "ഇ സന്തോഷ് കുമാർ". ചിന്ത.കോം. മൂലതാളിൽ നിന്നും 2010-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2010.
- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. മൂലതാളിൽ നിന്നും 2013-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)