നടുവട്ടം ഗോപാലകൃഷ്ണൻ രചിച്ച വൈജ്ഞാനിക ഗ്രന്ഥമാണ് സംസ്കാരമുദ്രകൾ. 2012 ലെ വൈജ്ഞാനികസാഹിത്യ രചനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

സംസ്കാരമുദ്രകൾ
കർത്താവ്നടുവട്ടം ഗോപാലകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനികസാഹിത്യം
പ്രസിദ്ധീകൃതംമാളു ബെൻ പബ്ലിക്കേഷൻസ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

ഉള്ളടക്കം തിരുത്തുക

കേരള സംസ്കാരത്തിന്റെ ഏതാനും മുദ്രകളുടെ വിവരണവും വ്യഖ്യാനവുമാണ് ഈ ഗ്രന്ഥം. ചരിത്രവിഷയകം, ആചാരനുഷ്ഠാന സംബന്ധി, മതപരം, പുരാണസ്പർശി, വ്യക്തിപരം എന്നിങ്ങനെ മുപ്പത്തിയെട്ട് ലഘു ലേഖനങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. എടയ്ക്കൽ ലിഖിതവും ശാർക്കര കാളിയൂട്ടും ചിത്രരാമായണവും ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബം തിരുത്തുക

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സംസ്കാരമുദ്രകൾ&oldid=3646486" എന്ന താളിൽനിന്ന് ശേഖരിച്ചത്