കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം
എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ബാലസാഹിത്യ കൃതിയാണ് കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം. യുറീക്കയിൽ പരമ്പരയായി പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണനോവൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമായി പുറത്തിറക്കുകയായിരുന്നു. കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ കുട്ടികൾ നടത്തുന്ന യാത്രാവിവരണമാണ് പുസ്തകത്തിലെ പ്രതിപാദ്യം. സചീന്ദ്രൻ കാറഡ്ക്കയാണ് ചിത്രങ്ങൾ വരച്ചത്. 2012 ലെ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1] ബാലസാഹിത്യത്തിനുള്ള 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ഈ പുസ്തകം നേടുകയുണ്ടായി.[2]
കർത്താവ് | എൻ.പി. ഹാഫിസ് മുഹമ്മദ് |
---|---|
ചിത്രരചയിതാവ് | സചീന്ദ്രൻ കാറഡ്ക്ക |
പുറംചട്ട സൃഷ്ടാവ് | സചീന്ദ്രൻ കാറഡ്ക്ക |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ബാലസാഹിത്യം |
പ്രസാധകർ | കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് |
ഏടുകൾ | 290 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012 |
ISBN | 978-81-8494-192-0 |
Website | http://ksicl.org |
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-30. Retrieved 2017-05-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-30. Retrieved 2017-05-08.
- ↑ "കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന ബാലസാഹിത്യ പുരസ്കാരങ്ങൾ".