വൈജ്ഞാനികസാഹിത്യത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ പിള്ള എൻഡോവ്മെന്റ് നേടിയ സാഹിത്യകാരനാണ് എൻ.പി. സജീഷ്. ദൃശ്യദേശങ്ങളുടെ ഭൂപടം എന്ന സിനിമാ സംബന്ധിയായ കൃതിക്കായിരുന്നു പുരസ്കാരം.[1]

എൻ.പി. സജീഷ്
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ

ജീവിതരേഖ തിരുത്തുക

1976 ഡിസംബറിൽ കോഴിക്കോട്‌ ജില്ലയിലെ കൽപത്തൂരിൽ ജനിച്ചു. കാലിക്കറ്റ്‌ സർവകലാശാല പഠനവകുപ്പിൽ നിന്ന്‌ മാസ്‌ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കേരള പ്രസ്‌ അക്കാദമിയിൽ നിന്ന്‌ ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയും കോഴിക്കോട്‌ ഗവ. ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദംവും നേടി. ഇപ്പോൾ മാധ്യമം ആഴ്‌ചപ്പതിപ്പിൽ സബ്‌ എഡിറ്റർ.

കൃതികൾ തിരുത്തുക

  • പുരുഷവേഷങ്ങൾ (മമ്മൂട്ടി, മോഹൻലാൽ പഠനങ്ങളുടെ സമാഹാരം )
  • വീട്ടിലേക്കുള്ള കത്തുകൾ (സിൽവിയ പ്ലാത്തിന്റെ കത്തുകളുടെ വിവർത്തനം)
  • തിരമലയാളത്തിന്റെ അവസ്‌ഥാന്തരങ്ങൾ
  • ആത്മഹത്യ; ജീവിതംകൊണ്ടു മുറിവേറ്റവന്റെ വാക്ക്‌ (സഹകർത്താവ്‌)
  • ഉന്മാദംഃ അബോധത്തിന്റെ മഹോൽസവം (സഹകർത്താവ്‌)

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
  • 2006-ൽ മികച്ച ചലച്ചിത്രവിവർത്തനഗ്രന്ഥത്തിനുള്ള അല അവാർഡ്‌

അവലംബം തിരുത്തുക

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=എൻ.പി._സജീഷ്&oldid=3774424" എന്ന താളിൽനിന്ന് ശേഖരിച്ചത്