എസ്. ശ്രീനിവാസൻ
പ്രമുഖ മലയാള വിവർത്തകനും ഇംഗ്ലീഷ് അദ്ധ്യാപകനുമാണ് ഡോ. എസ്. ശ്രീനിവാസൻ. വിശ്വസാഹിത്യത്തിലെ നിരവധി നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2012 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ്. ശ്രീനിവാസൻ | |
---|---|
തൊഴിൽ | എഴുത്തുകാരൻ |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഭാരതീയൻ |
Genre | വിവർത്തനം |
ശ്രദ്ധേയമായ രചന(കൾ) | മരുഭൂമി |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012 |
ജീവിതരേഖ
തിരുത്തുകകൊല്ലം സ്വദേശിയായ ശ്രീനിവാസൻ വിവിധ ശ്രീനാരായണ കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം എസ്.എൻ. കോളേജിലെ ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്നു. ജേണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് ഈസ്തറ്റിക്‌സ് എന്ന അന്താരാഷ്ട്ര ഇംഗ്ലീഷ് സാഹിത്യമാസികയുടെ പത്രാധിപരാണ്. മലയാളത്തിലെ നിരവധി ചെറുകഥകളും കവിതകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[1]
വിവർത്തന കൃതികൾ
തിരുത്തുക- വൺ ഹൂ ഫ്ളൂ ഓവർ ദ കുക്കൂസ് നെസ്റ്റ് - കെൻ കെസ്സി
- മരുഭൂമി - ലെ ക്ലെസിയോ
- ചെറുപ്പക്കാരനെന്ന നിലയിൽ കലാകാരന്റെ ചിത്രീകരണം - ജെയിംസ് ജോയ്സ്
- ഇരുട്ടിന്റെ ഹൃദയം - ജോസഫ് കോൺറാഡ്
- രണ്ടു സഹോദരന്മാർ - മോപ്പസാങ്ങ്
- അമേരിക്കക്കെതിരെ ഉപജാപം - ഫിലിപ്പ് റോത്ത്
- പാസ്പോർട്ട് - ഹെർത മുള്ളർ
- ഏറ്റവും വലിയ എഴുത്തുകാരുടെ ഏറ്റവും ചെറിയ കഥകൾ
ഇംഗ്ലീഷ്
തിരുത്തുക- ബിയോണ്ട് ഫോർമലിസം
- പോസ്റ്റ് മോഡേണിസം ആൻഡ് അദർ എസ്സെയ്‌സ്
പുരസ്കാരങ്ങൾ
തിരുത്തുക- 2012 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം
അവലംബം
തിരുത്തുക- ↑ "ഡോ. എസ്.ശ്രീനിവാസൻ വിശ്വസാഹിത്യത്തിന്റെ മൊഴിമാറ്റക്കാരൻ". മാതൃഭൂമി. 2013 ജൂലൈ 12. Archived from the original on 2013-07-12. Retrieved 2013 ജൂലൈ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)