വിവർത്തകൻ,ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.മലയാളത്തിലും,ഹിന്ദിയിലുമായി ഒട്ടേറെ കൃതികളുടെ കർത്താവായ ഇദ്ദേഹം ദീർഘകാലം എസ്.എൻ. ട്രസ്റ്റ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു.വാക്യവും ക്രിയയും മലയാളത്തിൽ[1],മലയാളഭാഷാചിന്തകൾ എന്നിവയാണ് പ്രധാനകൃതികൾ.

ജീവിതരേഖ

തിരുത്തുക

1939-ൽ പത്തനംതിട്ടയിൽ ജനനം.ഗണിതശാസ്ത്രത്തിൽ ബിരുദവും ഹിന്ദിയിൽ ബിരുദാനന്തരബിരുദവും നേടി.കേരളായൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കിയ ഇദ്ദേഹം 1994-വരെ എസ്.എൻ.ട്രസ്റ്റിന്റെ കോളേജുകളിൽ ഹിന്ദി അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.ഹിന്ദിയിലും മലയാളത്തിലുമായി നിരവധികൃതികൾ ഇക്കാലയളവിൽ രചിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ

തിരുത്തുക
  • വാക്യവും ക്രിയയും മലയാളത്തിൽ
  • മലയാളഭാഷാചിന്തകൾ
  • കാമയാനി(ഹിന്ദിയിൽ നിന്നുള്ള വിവർത്തനം)[2]
  • തകഴീ കീ കഹാനിയാം(ഹിന്ദി)

പുരസ്കാരങ്ങൾ

തിരുത്തുക
  • വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജയശങ്കർപ്രസാദ് മിശ്രയുടെ കാമയാനി എന്നകൃതിയുടെ തർജ്ജമക്ക് ലഭിച്ചു[3][4]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-19. Retrieved 2013-04-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-04-23.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2013-04-23.
  4. "മികച്ച വിവർത്തകനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം (1998)". കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 23-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വി.കെ._ഹരിഹരനുണ്ണിത്താൻ&oldid=3949934" എന്ന താളിൽനിന്ന് ശേഖരിച്ചത്