കേരളത്തിലെ ആദിവാസികൾ

കേരളത്തിൽ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ

കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നീഗ്രോയ്ഡുകളോ ആണ്‌. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ്‌ നിഗമനം[1]. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം [1]. കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ 1991-ലെ സെൻസർ പ്രകാരം 320967 ആണ്‌. ഇത് ആകെ ജനസംഖ്യയുടെ 1.03% വരുന്നു. ആദിവാസികൾ പട്ടികവർഗ്ഗക്കാർ എന്നീ പദങ്ങൾ പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നുണ്ട്. സർക്കാരിന്റെ തീരുമാനം അനുസരിച്ച് പട്ടികവർഗ്ഗത്തിൽ പെട്ട എല്ലാവരും നരവംശശാസ്ത്രപ്രകാരം ആദിവാസികൾ ആയിക്കൊള്ളണമെന്നില്ല.

കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങൾതിരുത്തുക

(അക്ഷരമാലാ ക്രമത്തിൽ)

അവലംബംതിരുത്തുക

  1. 1.0 1.1 മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ്. 2006 ജൂലയ് , താൾ 16 &17.
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ആദിവാസികൾ&oldid=3720774" എന്ന താളിൽനിന്ന് ശേഖരിച്ചത്