മലയാളർ
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ വിഭാഗമാണ്] മലയാളർ. ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട് പ്രദേശത്താണ് ഇവരുടെ താമസം.പണ്ട് മല ഉൾപ്പെടുന്ന ഈ പ്രദേശം ഭരിച്ച രാജാവിന്റെ ആൾക്കാർ എന്ന അർത്ഥത്തിലാണ് മലയാളർ എന്ന പേര് വന്നതെന്ന് കരുതുന്നു. പണ്ട് ഈ ദേശം ഭരിച്ചത് ഇവരിലെ മുതിർന്ന ആളാണ്, ആ രാജകുടുംബം ഇന്നും അവശേഷിക്കുന്നു, ഉയർന്ന ജീവിത നിലവാരം പുലർത്തി പോക്കുന്നവരുമാണ്, മലയെ ആളുന്നവർ എന്നും ഇവരുടെ പേരിന് അർഥം നൽകാറുണ്ട്.[1]
ജനസംഖ്യ
തിരുത്തുകനാല് ഇല്ലങ്ങളിലായി നാല്പതോളം കുടുംബങ്ങളും അവയിൽ മുന്നൂറോളം അംഗങ്ങളും മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളു.[2]
സംവരണം ഒന്നും ലഭിക്കുന്നില്ല ==ഒ.ഇ.സി വിഭാഗത്തിലാണ് ഇവരെ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ സംവരണ വിഭാഗങ്ങളുടെ പട്ടികയിൽ ( എസ്.സി/എസ്.റ്റി / ഒ.ബി.സി) ഇനിയും ഇടം പിടിച്ചിട്ടില്ല..[3]
==ജീവിതരീതി== ഉയർന്ന ജീവിത രീതി പുലർത്തി പോകുന്നവരാണ്, പുതിയ തലമുറയിലെ 100% പേരും വിദ്യാഭ്യാസം ഉള്ളവരാണ്, കൃഷി ആണ് പൊതുവെ ഉള്ള ഉപജീവന മാർഗം
ഐതിഹ്യം
തിരുത്തുകഇവർ രാജാവിന്റെ പടയാളികൾ ആയിരുന്നു. യുദ്ധങ്ങളിൽ പങ്കെടുക്കുക,രാജാവിനെ സഹായിക്കുക ഇതൊക്കെ ആയിരുന്നു ഇവരുടെ ജീവിത ലക്ഷ്യങ്ങൾ.എന്നാൽ പിന്നീട് രാജാവ് ഇവർക്ക് യുദ്ധത്തിൽ നിന്നും കുറച്ചു കാലത്തേക്ക് വിശ്രമം നൽകുന്നതിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം വീതിച്ചു കൊടുക്കുകയുണ്ടായി, അവരിൽ മുതിർന്ന ആളെ ആ പ്രദേശത്തിന്റെ രാജവാക്കുകയും ചെയ്തു
അവലംബം
തിരുത്തുക- ↑ പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ
- ↑ പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ
- ↑ പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |