മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ‌ മാത്രമുള്ള ഒരു ആദിവാസിവർഗ്ഗമാണ് ആളാർ. ഗുഹകളിൽ പാർക്കുന്നവർ എന്നാണ് ആളാർ എന്ന വാക്കിന്റെ അർത്ഥം എന്ന് കരുതപ്പെടുന്നു. ചാത്തന്മാർ എന്നറിയപ്പെടാനാണ് ഇവർക്കിഷ്ടം.[അവലംബം ആവശ്യമാണ്] കേരളത്തിലെ ഏറ്റവും പ്രാചീന വർഗ്ഗങ്ങളിൽ ഒന്നാണിവർ. ജനസംഖ്യ വളരെ കുറവാണ്. തമിഴും തുളുവും കലർന്നതാണ് ഇവരുടെ ഭാഷ.

പ്രാകൃതമായ ജീവിതരീതിയാണ് അളാരുടേത്. കാട്ടിൽ അലഞ്ഞുനടന്ന് ചത്ത മൃഗങ്ങളുടെ മാംസം പോലും ഇവർ ആഹാരമാക്കാറുണ്ട്. ഒരിടത്തും സ്ഥിരതാമസമാക്കാത്ത ഇവർ പാറകളിലും ഗുഹകളിലും മരങ്ങളിലുമൊക്കെയാണ് ജീവിക്കുന്നത്. കുരങ്ങന്മാരെ പിടിക്കുന്നതിൽ വിദഗ്ദ്ധരാണിവർ. പട്ടികളെ വളർത്തുന്നതിൽ വലിയ കമ്പമാണ് ആളാർക്ക്.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ആളാർ&oldid=4521953" എന്ന താളിൽനിന്ന് ശേഖരിച്ചത്