മലക്കാരന്മാർ

(മലക്കാരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കണ്ടുവരുന്ന ഒരു ആദിവാസിവർഗമാണ് മലക്കാരന്മാർ. മലമുത്തന്മാരെന്നും ഇവർക്ക് പേരുണ്ട്. കാട്ടിലെ ഭയങ്കരൻ എന്നാണ് മലമുത്തൻ എന്ന വാക്കിന്റെ അർത്ഥം. മലയാളവും തമിഴും കലർന്ന ഭാഷയാണ് ഇവരുടേത്.

തീരെ അപരിഷ്കൃതരാണ് ഈ വനവാസികൾ. വളരെ അപൂർ‌വമായേ കാട്ടിൽ‌നിന്ന് പുറത്തിറങ്ങാറുള്ളു. ഉയർന്ന ജാതിക്കാരായി സ്വയം കണക്കാക്കുന്ന ഇവർക്ക് ഒരിടത്ത് സ്ഥിരമായി താമസിക്കുന്നതിഷ്ടമല്ല. നിലമ്പൂർ കാടുകളിൽ‌നിന്ന് ഗൂഡല്ലൂർ കാടുകളിലേക്കും തിരിച്ചും ഇവർ യാത്ര ചെയ്യാറുണ്ട്. സ്ഥിരമായ വീടുകളില്ലാത്ത മലക്കാരന്മാരുടെ താമസം പാറപ്പൊത്തുകളിലും മരപ്പൊത്തുകളിലുമൊക്കെയാണ്.

എന്നാൽ നാടോടിജീവിതം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. കൊച്ചുകുടിലുകൾ കെട്ടിയാണ് ഇക്കൂട്ടരുടെ താമസം. കുടുംബത്തിൽ ഏതെങ്കിലുമൊരു പുരുഷൻ മരിച്ചാൽ ഉടനെ ആ കുടിൽ നശിപ്പിച്ച് പുതിയത് പണിയുന്ന ഒരു ആചാരം ഇവർക്കുണ്ട്.

ഗിരിവർഗക്കാരുടെ എല്ലാ ലക്ഷണങ്ങളുമുണ്ട് മലക്കാരന്മാർക്ക്. നായാട്ടുകാരായ ഇവർ ഇപ്പോൾ കർഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.

കുറിപ്പുകൾ

തിരുത്തുക


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https://ml.wikipedia.org/w/index.php?title=മലക്കാരന്മാർ&oldid=3867384" എന്ന താളിൽനിന്ന് ശേഖരിച്ചത്