നീലഗിരി മേഖലയിലെ ഒരു ആദിവാസി വർഗ്ഗമാണ്‌ കുറുമ്പർ. കുർബൻ എന്ന് ഇവർ സ്വയം വിളിക്കുന്നു.[1] കേരളത്തിൽ ഇവരെ പ്രാക്തന ഗോത്ര വർഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇവർ ആനപിടുത്തം തൊഴിലാക്കിയവരാണ്‌. ഈ വന്മൃഗത്തെ കെണിയില്പ്പെടുത്താനും പരിശീലിപ്പിക്കാനുമുള്ള കഴിവ് മൂലം മറ്റു ഗിരിവംശജർ ഒരു മാന്ത്രികരെന്ന നിലയിൽ ഇവർക്ക് ബഹുമാനം നൽകിപ്പോരുന്നുണ്ട്. ആനകൾക്ക് കാഴ്ചയും കേള്വിശക്തിയും പൊതുവേ കുറവാണെങ്കിലും മണം പിടീക്കാനുള്ള കഴിവ് അപാരമാണ്‌. അതുകൊണ്ടുതന്നെ കാറ്റിന്റെ ദിശ കണക്കിലെടുത്താണ്‌ കുറുമ്പർ‍ ആനകളെ പിടിക്കാനിറങ്ങുന്നത്.[2]‌ കുറുമ്പർ ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് കുറുമ്പ നൃത്തം.[3]

  1. Coelho, Gail Maria (2003): A Grammar of Betta Kurumba Archived 2016-03-03 at the Wayback Machine.
  2. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 32. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. കിർടാഡ്സ്, ആദികലാകേന്ദ്രം (2013). പട്ടിക വർഗ്ഗ കലാരൂപങ്ങൾ, കലാസമിതികൾ, കലാകാരന്മാർ, കരകൗശലവിദഗ്ദ്ധർ - പേരുവിവര സൂചിക ഭാഗം 1. കോഴിക്കോട്: കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പ്.
"https://ml.wikipedia.org/w/index.php?title=കുറുമ്പർ&oldid=3913231" എന്ന താളിൽനിന്ന് ശേഖരിച്ചത്