കേരളത്തിൽ പാലക്കാട് ജില്ലയിലും തമിഴ്നാട്ടിൽ കൊയമ്പത്തൂരിലും കാണപ്പെടുന്ന ഒരു ഗോത്രവിഭാഗമാണ് മലമലസർ.[1] ഉയരമുള്ള മലകളിലും കൊടുങ്കാടുകളിലുമായിരുന്നു ഈ ഗോത്രത്തിന്റെ ആവാസ വ്യവസ്ഥ.[2] നായാട്ട് നടത്തിയും കാട്ടുകായ്കൾ തിന്നുമാണ് ഇവർ പരമ്പരാഗതമായി ജീവിച്ചിരുന്നത് . പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്താണ് ഇവർ കൂടുതലായി പാർക്കുന്നത് .[3] [4] ഗതാഗത സൗകര്യങ്ങളും വഴിയുമടക്കമുള്ള നിരവധി പ്രശ്നങ്ങളെ ഈ ഗോത്രവിഭാഗത്തിന്റെ ഊരുകൾ നേരിടുന്നു. പല ഊരുകളിലും സോളാർ വൈദ്യുതി മാത്രമാണ് ആശ്രയം . പറമ്പിക്കുളം വന്യജീവി സങ്കേതമായതാണ് വികസനങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. അടിസ്ഥാന സൗകര്ങ്ങൾക്കു വേണ്ടിയുള്ള മലമലസരുടെ വഴിവെട്ട് സമരം മാധ്യമ ശ്രദ്ധ ക്ഷണിച്ചിരുന്നു.[5]

ജീവിത ശൈലി

തിരുത്തുക

മഹാമലസർ എന്നും ഈ ഗോത്രവിഭാഗം അറിയപ്പെടുന്നു. മലസർ എന്ന ഗോത്രത്തിന്റെ അവാന്തര വിഭാഗമാണ് മലമലസർ. മലയിൽ സഞ്ചരിക്കുന്നവർ എന്ന അർഥത്തിലാണ് ഇവർ മലഅലസർ എന്നറിയപ്പെട്ടത്. ഇതിൽത്തന്നെ കൂടുതൽ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവരാണ് മഹാമലസർ അഥവാ മലമലസർ. തമിഴും മലയാളവും ചേർന്ന മിശ്രഭാഷയാണ് ഇവർ സംസാരിക്കുന്നത്. ഊരുകൾക്ക് പ്രത്യേകമായി പെരിയാതമ്പി എന്ന സ്ഥാനപ്പേരുള്ള മൂപ്പനുണ്ട്. നൃത്തവും താളവുമായി ആത്മബന്ധം പുലർത്തുന്ന ഈ വിഭാഗം തവിലും ഉറുമിയും എന്ന വാദ്യം ഉപയോഗിക്കുന്നു. ഇവ സ്ത്രീകളും പുരുഷന്മാരും ഇടചേർന്നുള്ള വൃത്തത്തിലുള്ള ചുവടുവയ്പുകൾ അടങ്ങിയ ഗോത്രനൃത്തത്തോടൊപ്പം ഉപയോഗിക്കുന്നു. [6]


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=മലമലസർ&oldid=3949647" എന്ന താളിൽനിന്ന് ശേഖരിച്ചത്