മലയർ

(മലയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ വസിക്കുന്ന പട്ടികജാതി-വർഗ ജനവിഭാഗമാണ് മലയർ. പാലക്കാടും തൃശൂരും എറണാകുളത്തും ഉള്ള മലയർ ഗിരിവർഗക്കാരാണ്. അത്യുത്തര കേരളത്തിൽപ്പെട്ടവർ പട്ടികജാതിയിൽപ്പെട്ടവരാണെങ്കിലും ഗിരിജനങ്ങളല്ല. മലയരിൽ കൊങ്ങമലയർ, നാട്ടുമലയർ എന്ന് രണ്ടു വിഭാഗമുള്ളതായി പറയപ്പെടുന്നു. വേടത്തിയുടെയും വേടന്റെയും വേഷം ധരിച്ച പാർവതീപരമേശ്വരന്മാരുടെ സന്തതികളാണ് തങ്ങളെന്ന് നാട്ടുമലയരും, ശൂർപ്പണഖയുടെ സന്തതിപരമ്പരയാണ് തങ്ങളെന്ന് കൊങ്ങമലയരും വിശ്വസിക്കുന്നു. നാട്ടുമലയർ മരുമക്കത്തായികളും കൊങ്ങമലയർ മക്കത്തായികളുമാണ്.

മന്ത്രവാദം, വൈദ്യം, തെയ്യാട്ടം എന്നിവ ഉത്തരകേരളത്തിലെ മലയരുടെ മുഖ്യകുലത്തൊഴിലുകളാണ്. തേൻ, മരമഞ്ഞൾ, കുവനൂറ് തുടങ്ങിയ വനവിഭവങ്ങളുടെയും ഔഷധങ്ങളുടെയും ശേഖരണം ഈ മലവർഗക്കാരുടെ തൊഴിലാണ്.

സംസ്കാരം

തിരുത്തുക

വാദ്യകലാ പാരമ്പര്യവും ഇവർക്കുണ്ട് . മലയർ അത്യുത്തരകേരളത്തിൽ തെയ്യം കെട്ടി ആടാറുണ്ട്‌ . കുട്ടിച്ചാത്തൻ (കരിങ്കുട്ടിച്ചാ ത്തൻ, പൂക്കുട്ടിച്ചാത്തൻ), ഭൈരവൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട, കുറത്തി, പഞ്ചുരുളി, വിഷ്ണുമൂർത്തി, കണ്ഠാകർണൻ രക്തേശ്വരി, രക്തചാമുണ്ഡി, മടയിൽച്ചാമുണ്ഡി എന്നിവ മലയന്മാരുടെ തെയ്യങ്ങളിൽ മുഖ്യമാണ്. അവർ അഗ്നിനൃത്തം ചെയ്യും. `ഒറ്റക്കോല' മായി കെട്ടിയാടുന്ന വിഷ്ണുമൂർത്തി മേലേരി(അഗ്നി കൂമ്പാരം) യിൽ വീഴാറു്. പൊട്ടൻതെയ്യവും തീയിൽ വീഴും. ഉച്ചിട്ട കനലിൽ ഇരിക്കും. മലയർ ആടി (കർക്കടം) മാസത്തിൽ വേടനാട്ടം നടത്തും.

അത്യുത്തരകേരളത്തിലെ മലയരും കോഴിക്കോട് ജില്ലയിലെ പാണരും ` കോതാമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്നൊരു നാടകീയ കലാനിർവഹണ ത്തിൽ ഏർപ്പെടാറു്. മലയർ മാന്ത്രികരാണ്.ഉച്ചബലി, നിണബലി, തീയാട്ടം തുടങ്ങിയ ചില അനുഷ്ഠാന കർമങ്ങൾ അവർക്കിടയിൽ പൊതുവെ കണ്ടു വരുന്നു. മന്ത്രവാദക്രിയകളിൽ അവരെല്ലാം ഏർപ്പെടാറു്. ഒടി, മുഷ്ടി, മറിവ്, മാരണം, സ്തംഭനം, വശ്യം തൊട്ടുള്ള ആഭിചാര ക്രിയകൾ അവർ ചെയ്തുവന്നിരുന്നു വത്രെ. ക്ഷുദ്രദോഷങ്ങളും മറ്റും കു പിടിച്ച് പ്രതിക്രിയ ചെയ്യുന്ന `പാനപിടിയും മന്ത്രവാദവും' ഇന്ന് നാമമാത്രമായിത്തീർ ന്നിരിക്കുകയാണ്. ഗർഭബലിസംബന്ധ മായി മലയർ `മലയൻ കെട്ട്' എന്ന കർമം നടത്താറു്. പഞ്ചവർണപ്പൊടികൾ കൊ് ദേവതാരൂപങ്ങൾചിത്രീകരി ക്കുകയും, പിണിയാളെ ബാധിച്ച ദേവതകളുടെ കോലം കെട്ടിയാടുകയുമാണ് മലയൻകെട്ടിന്റെ പ്രത്യേകത. കണ്ണേറ്, നാവേറ്, വീക്കം, കരപ്പൻ തുടങ്ങിയവ നീക്കാൻ അവർ തോലുഴിയ്യൻ (തച്ചുമന്ത്ര വാദം) നടത്തും. ഉച്ചബലി, മാടബലി, കുഴിബലി, ഊഞ്ചബലി തുടങ്ങിയ മാന്ത്രിക ബലിക്രിയകളും മലയർ നടത്തി വന്നിരുന്നു.കുടിലിന്റെ വടക്കുവശം ശവം തല വടക്കായി കുഴിച്ചിടുകയാണ് ഇവർ ചെയ്യുന്നത്.

ഇതും കാണുക

തിരുത്തുക
വേടൻ
വേട്ടുവ
"https://ml.wikipedia.org/w/index.php?title=മലയർ&oldid=3504654" എന്ന താളിൽനിന്ന് ശേഖരിച്ചത്