സമുദ്രാതിർത്തികൾ ഒന്നും ഇല്ലാതെ നാലു ദിക്കിലും പൂർണ്ണമായും കരഭൂമിയാൽ അതിർത്തി പങ്കിടുന്ന പരമാധികാര രാജ്യങ്ങളാണ് ഭൂപരിവേഷ്ഠിത രാജ്യങ്ങൾ അഥവാ കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ (ഇംഗ്ലീഷ്: Landlocked country) എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള 49 രാജ്യങ്ങളിൽ, അഞ്ചെണ്ണത്തിന് ഭാഗികമായ അംഗീകാരം മാത്രമേ ഉള്ളൂ. ബൊളീവിയയും പരാഗ്വയും ഒഴികെ മറ്റെല്ലാ ഭൂപരിവേഷ്ഠിത രാജ്യങ്ങളും ആഫ്രോ-യുറേഷ്യയിലാണ് പെടുന്നത്.

കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: കരയാൽ ചുറ്റപ്പെട്ട 42 രാജ്യങ്ങൾ (പച്ച നിറത്തിൽ), ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട 2 രാജ്യങ്ങൾ (പർപ്പിൾ നിറത്തിൽ)

പൊതുവെ സമുദ്രാതിർത്തികൾ ഇല്ലാത്ത അവസ്ഥ രാജ്യത്ത് സാമ്പത്തികമായും രാഷ്ട്രീയപരമായും നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ തന്നെ ചരിത്രത്തിൽ പലരാജ്യങ്ങളും സമുദ്രാതിർത്തിക്കു വേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.

കരയാൽ ചുറ്റപ്പെടുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ വികസനത്തിന്റെ നില, ഭാഷാപരമായ തടസ്സങ്ങൾ, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ലഘൂകരിക്കാനും അതേസമയം കൂടുതൽ ഗൗരവമേറിയതാകാനും സാധിക്കും. എന്നാൽ കരയാൽ ചുറ്റപ്പെട്ട ചില രാജ്യങ്ങൾ പണ്ടുമുതൽക്കെ തീർത്തും സമ്പന്ന രാഷ്ട്രങ്ങളാണ്. ഉദാഹരണത്തിന് യൂറോപ്പ്യൻ രാജ്യങ്ങളായ സ്വിറ്റ്സർലാൻഡ്, ലിക്റ്റൻ‌സ്റ്റൈൻ, ലക്സംബർഗ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കരയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവയെല്ലാം തന്നെ തങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്കായി മറ്റുരാജ്യങ്ങളുമായി പൊതുവെ നിഷ്പക്ഷ സ്വഭാവം പുലർത്തുന്നു. എന്നാൽ സമുദ്രാതിർത്തിയില്ലാത്ത ഭൂരിഭാഗം രാജ്യങ്ങളും കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങൾ (Landlocked Developing Countries) (LLDCs) എന്നാണ് അറിയപ്പെടുന്നത്.[1] മാനവ വികസന സൂചികയുടെ (HDI) അടിസ്ഥാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന 12 രാജ്യങ്ങളിൽ 9 എണ്ണവും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങളാണ് എന്നത് മറ്റൊരു വസ്തുത.[2]

പ്രാധാന്യം തിരുത്തുക

സമുദ്രാതിർത്തി ഉണ്ടാവുക എന്നതും അതുവഴി അന്താരാഷ്ട്ര സമുദ്ര ചരക്കു ഗതാഗതത്തിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ നിലനിൽക്കുക എന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെൻ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. സമുദ്രാതിർത്തി ഉണ്ടാകുന്നത് രാജ്യത്തിന് സാമ്പത്തികമായും സാമൂകികമായും ഗുണം ചെയ്യുന്നു.

തീരദേശരാജ്യങ്ങളെ അപേക്ഷിച്ച് കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളിൽ അന്താരാഷ്ട്ര ചരക്ക് ഗതാഗതതിന്റെ ചെലവ് വളരെയധികം ഉയർന്നതാണ്.[3]

കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങളും പ്രദേശങ്ങളും തിരുത്തുക

രാജ്യം വിസ്തീർണ്ണം (km2) ജനസംഖ്യ മേഖല അയൽ രാജ്യങ്ങൾ എണ്ണം
  അഫ്ഗാനിസ്ഥാൻ 652,230 33,369,945 മധ്യ ഏഷ്യ ഇറാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ചൈന, പാകിസ്താൻ 6
  അൻഡോറ 468 84,082 (none) ഫ്രാൻസ്, സ്പെയിൻ 2
  അർമേനിയ[e] 29,743 3,254,300 കൊക്കേഷ്യ ഇറാൻ, തുർക്കി, ജോർജ്ജിയ, അസർബെയ്ജാൻ 4
  ഓസ്ട്രിയ 83,871 8,572,895 മധ്യ യൂറോപ്പ് ജെർമനി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി, സ്ലൊവേനിയ, ഇറ്റലി, ലിക്റ്റൻ‌സ്റ്റൈൻ, സ്വിറ്റ്സർലാന്റ് 8
  അസർബൈജാൻ[a] 86,600 8,997,401 കൊക്കേഷ്യ റഷ്യ, ജോർജ്ജിയ, അർമേനിയ, ഇറാൻ, തുർക്കി 4
  ബെലാറുസ് 207,600 9,484,300 (none) പോളൻഡ്, ലിത്വാനിയ, റഷ്യ, ഉക്രൈൻ, ലാത്വിയ 5
  ഭൂട്ടാൻ 38,394 691,141 (none) ഇന്ത്യ, ചൈന 2
  ബൊളീവിയ 1,098,581 10,907,778 തെക്കേ അമേരിക്ക പെറു, ബ്രസീൽ, ചിലി, അർജെന്റീന, പരഗ്വെ 5
  ബോട്സ്വാന 582,000 1,990,876 തെക്കൻ ആഫ്രിക്ക നമീബിയ, സാംബിയ, സിംബാബ്വേ, ദക്ഷിണാഫ്രിക്ക 4
  ബർക്കിനാ ഫാസോ 274,222 15,746,232 മധ്യ ആഫ്രിക്ക മാലി, നൈജർ, ബെനിൻ, ടോഗോ, ഘാന, ഐവറി കോസ്റ്റ് 6
  ബറുണ്ടി 27,834 10,557,259 മധ്യ ആഫ്രിക്ക റുവാണ്ട, ടാൻസാനിയ, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ 3
  മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് 622,984 4,422,000 മധ്യ ആഫ്രിക്ക ഛാഡ്, കാമറൂൺ, കോംഗോ, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, സുഡാൻ, സൗത്ത് സുഡാൻ 6
  ഛാഡ് 1,284,000 13,670,084 മധ്യ ആഫ്രിക്ക ലിബിയ, നൈജർ, സുഡാൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിൿ, നൈജീരിയ, കാമറൂൺ 6
  ചെക്ക് റിപ്പബ്ലിക് 78,867 10,674,947 മധ്യ യൂറോപ്പ് ഓസ്ട്രിയ, ജെർമനി, പോളൻഡ്, സ്ലൊവാക്യ 4
  എത്യോപ്യ 1,104,300 101,853,268 മധ്യ ആഫ്രിക്ക Djibouti, Eritrea, കെനിയ, സൊമാലിയ, സൗത്ത് സുഡാൻ, സുഡാൻ 6
  ഹംഗറി 93,028 10,005,000 മധ്യ യൂറോപ്പ് ഓസ്ട്രിയ, ക്രൊയേഷ്യ, റൊമേനിയ, സെർബിയ, സ്ലൊവാക്യ, സ്ലൊവേനിയ, ഉക്രൈൻ 7
  കസാഖ്സ്ഥാൻ[a] 2,724,900 16,372,000 മധ്യ ഏഷ്യ ചൈന, കിർഗിസ്ഥാൻ, റഷ്യ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ 5
  കൊസോവ്[c] 10,908 1,804,838 മധ്യ യൂറോപ്പ് അൽബേനിയ, മാസിഡോണിയ, മൊണ്ടിനിഗ്രൊ, സെർബിയ 4
  കിർഗിസ്ഥാൻ 199,951 5,482,000 മധ്യ ഏഷ്യ ചൈന, കസാഖ്സ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ 4
  ലാവോസ് 236,800 6,320,000 (none) മ്യാന്മാർ, ചൈന, വിയറ്റ്നാം, കംബോഡിയ, തായ്ലാൻഡ് 5
  ലെസോത്തോ[d] 30,355 2,067,000 (none) ദക്ഷിണാഫ്രിക്ക 1
  ലിക്റ്റൻ‌സ്റ്റൈൻ 160 35,789 മധ്യ യൂറോപ്പ് സ്വിറ്റ്സർലാന്റ്, ഓസ്ട്രിയ 2
  ലക്സംബർഗ് 2,586 502,202 (none) ബെൽജിയം, ജെർമനി, ഫ്രാൻസ് 3
  മാസിഡോണിയ (F.Y.R.O.M.) 25,713 2,114,550 മധ്യ യൂറോപ്പ് കൊസോവൊ, സെർബിയ, ബൾഗേറിയ, ഗ്രീസ്, അൽബേനിയ 5
  മലാവി 118,484 15,028,757 തെക്കൻ ആഫ്രിക്ക സാംബിയ, ടാൻസാനിയ, മൊസാംബിക് 3
  മാലി 1,240,192 14,517,176 മധ്യ ആഫ്രിക്ക അൾജീരിയ, നൈജർ, ബർക്കിന ഫാസോ, ഐവറി കോസ്റ്റ്, Guinea, സെനെഗൽ, മൗറീഷിയാന 7
  മൊൾഡോവ 33,846 3,559,500 (കിഴക്കൻ യൂറോപ്പ്) റൊമേനിയ, ഉക്രൈൻ 2
  മംഗോളിയ 1,566,500 2,892,876 (none) ചൈന, റഷ്യ 2
  Artsakh[c] 11,458 146,600 കൊക്കേഷ്യ അർമേനിയ, അസെർബൈജാൻ, ഇറാൻ 3
  നേപ്പാൾ 147,181 26,494,504 (none) ചൈന, ഇന്ത്യ 2
  നൈജർ 1,267,000 15,306,252 മധ്യ ആഫ്രിക്ക ലിബിയ, ഛാഡ്, നൈജീരിയ, ബെനിൻ, ബർക്കിന ഫാസോ, മാലി, അൾജീരിയ 7
  പരഗ്വെ 406,752 6,349,000 തെക്കേ അമേരിക്ക അർജെന്റീന, ബ്രസീൽ, ബൊളീവിയ 3
  റുവാണ്ട 26,338 10,746,311 മധ്യ ആഫ്രിക്ക ഉഗാണ്ട, ടാൻസാനിയ, ബറുണ്ടി, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ 4
  സാൻ മരീനോ[d] 61 31,716 (none) ഇറ്റലി 1
  സെർബിയ 88,361 7,306,677 മധ്യ യൂറോപ്പ് ഹംഗറി, റൊമേനിയ, ബൾഗേറിയ, മാസിഡോണിയ, ക്രൊയേഷ്യ, ബോസ്നിയ ആൻഡ് ഹെർസെഗൊവിന, മൊണ്ടിനിഗ്രൊ, അൽബേനിയ (via കൊസോവൊ and Metohija[c]) 8
  സ്ലോവാക്യ 49,035 5,429,763 മധ്യ യൂറോപ്പ് ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, പോളൻഡ്, ഉക്രൈൻ, ഹംഗറി 5
  സൗത്ത് ഒസ്സെഷ്യ[c] 3,900 72,000 (none) ജോർജ്ജിയ, റഷ്യ 2
  സൗത്ത് സുഡാൻ 619,745 8,260,490 മധ്യ ആഫ്രിക്ക സുഡാൻ, എത്യോപ്യ, കെനിയ, ഉഗാണ്ട, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിൿ 6
  സ്വാസിലാന്റ് 17,364 1,185,000 (none) മൊസാംബിക്, ദക്ഷിണാഫ്രിക്ക 2
  സ്വിറ്റ്സർലാന്റ് 41,284 7,785,600 മധ്യ യൂറോപ്പ് ഫ്രാൻസ്, ജെർമനി, ലിക്റ്റൻ‌സ്റ്റൈൻ, ഓസ്ട്രിയ, ഇറ്റലി 5
  താജിക്കിസ്ഥാൻ 143,100 7,349,145 മധ്യ ഏഷ്യ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ചൈന 4
  ട്രാൻസ്നിസ്ട്രിയ[c] 4,163 505,153 (കിഴക്കൻ യൂറോപ്പ്) മോൾഡോവ, ഉക്രൈൻ 2
  തുർക്ക്മെനിസ്താൻ[a] 488,100 5,110,000 മധ്യ ഏഷ്യ കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ 4
  ഉഗാണ്ട 241,038 40,322,768 മധ്യ ആഫ്രിക്ക കെനിയ, സൗത്ത് സുഡാൻ, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, റുവാണ്ട, ടാൻസാനിയ 5
  ഉസ്ബെകിസ്താൻ 449,100 32,606,007 മധ്യ ഏഷ്യ കസാഖ്സ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ 5
  വത്തിക്കാൻ സിറ്റി[d] 0.44 826 (none) ഇറ്റലി 1
  വെസ്റ്റ് ബാങ്ക്[b][c] 5,655 2,862,485 (none) ഇസ്രായേൽ, ജോർദാൻ 2
  സാംബിയ 752,612 12,935,000 തെക്കൻ ആഫ്രിക്ക ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, ടാൻസാനിയ, Malawi, മൊസാംബിക്, സിംബാബ്വേ, ബോട്സ്വാന, നമീബിയ, അംഗോള 8
  സിംബാബ്‌വേ 390,757 12,521,000 തെക്കൻ ആഫ്രിക്ക ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സാംബിയ, മൊസാംബിക് 4
ആകെ 14,776,228 475,818,737
ലോകത്തിലെ ശതമാനം 11.4% 6.9%
a ലവണസമുദ്രമായ കാസ്പിയൻ കടലുമായി അതിർത്തി പങ്കിടുന്നു
b ലവണസമുദ്രമായ ചാവുകടലുമായി അതിർത്തി പങ്കിടുന്നു
c തർക്ക മേഖല
d കേവലം ഒരു രാജ്യത്തിനാൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു
e പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല

കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: അവയുടെ അവസ്ഥയ്ക്ക് അനുസരിച്ച് തിരുത്തുക

ഒന്നോ ഒന്നിലധികമോ രാജ്യങ്ങളാൽ ഭൂപരിവേഷ്ഠിത രാജ്യങ്ങൾ ചുറ്റപ്പെടാം. അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭൂപരിവേഷ്ഠിത രാജ്യങ്ങളെ ഇപ്രകാരം തരം തിരിക്കാം

ഒരൊറ്റ രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യങ്ങൾ തിരുത്തുക

പൂർണ്ണമായും മറ്റൊരുരാജ്യത്തിനകത്ത് വരുന്ന പരമാധികാര രാഷ്ട്രട്രങ്ങൾ :

രണ്ട് രാജ്യങ്ങളാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ തിരുത്തുക

സമുദ്രാതിർത്തിയില്ലതെ കേവലം രണ്ട് രാജ്യങ്ങളോട് മാത്രമായി അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളാണുള്ളത്:

അന്താരാഷ്ട്രതലത്തിൽ പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത രണ്ട് രാജ്യങ്ങളേയും ഈ ഗണത്തിൽ ഉൾപ്പെടുത്താം:

ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ തിരുത്തുക

കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യം, കരയാൽ ചുറ്റപ്പെട്ട മറ്റ് രാജ്യങ്ങളോട് മാത്രമായി അതിർത്തി പങ്കിടുകയാണെങ്കിൽ അതിനെ "ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യം" എന്ന് പറയുന്നു. അതായത് ഈ രാജ്യത്തുള്ളവർക്ക് സമുദ്രതീരത്തെത്തുവാൻ കുറഞ്ഞത് രണ്ട് രാജ്യങ്ങളെങ്കിലും മറികടക്കേണ്ടി വരുന്നു.[4][5]

അവലംബം തിരുത്തുക

  1. Paudel, R. C. (2012). "Landlockedness and Economic Growth: New Evidence". Growth and Export Performance of Developing Countries: Is Landlockedness Destiny? (PDF). Canberra, Australia: Australian National University. pp. 13–72.
  2. Faye, M. L.; McArthur, J. W.; Sachs, J. D.; Snow, T. (2004). "The Challenges Facing Landlocked Developing Countries". Journal of Human Development. 5 (1): 31–68 [pp. 31–32]. doi:10.1080/14649880310001660201.
  3. United Nations Conference on Trade and Development (UNCTAD) (2010). Review of Maritime Transport, 2010 (PDF). New York and Geneva: United Nations. p. 160. ISBN 978-92-1-112810-9.[പ്രവർത്തിക്കാത്ത കണ്ണി]
  4. Dempsey Morais, Caitlin. "Landlocked Countries". Geolounge. Retrieved November 4, 2015.
  5. "Landlocked Countries". About.com. Retrieved November 4, 2015.
  6. "IGU regional conference on environment and quality of life in central Europe". GeoJournal. 28 (4). 1992. doi:10.1007/BF00273120.
  7. "CIA World Factbook Uzbekistan". Archived from the original on 2019-01-05. Retrieved 2018-02-17.