മൊസാംബിക്ക്

(Mozambique എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കേ‍ ആഫ്രിക്കയിൽ ഉള്ള ഒരു രാജ്യമാണ് മൊസാംബിക്ക് (ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് മൊസാംബിക്ക്) (പോർച്ചുഗീസ്: Moçambique അഥവാ റിപബ്ലിക്കാ ദ് മൊസാംബിക്ക്, ഉച്ചാരണം IPA: [ʁɛ'publikɐ musɐ̃'bikɨ]). ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), റ്റാൻസാനിയ (വടക്ക്), മലാവി, സാംബിയ (വടക്കുപടിഞ്ഞാറ്), സിംബാബ്‌വെ (പടിഞ്ഞാറ്), സ്വാസിലാന്റ്, സൌത്ത് ആഫ്രിക്ക (തെക്കുപടിഞ്ഞാറ്) എന്നിവയാണ് മൊസാംബിക്കിന്റെ അതിരുകൾ. വാസ്കോ ഡ ഗാമ 1498-ൽ ഇവിടെ കപ്പൽ ഇറങ്ങി. 1505-ൽ മൊസാംബിക്ക് ഒരു പോർച്ചുഗീസ് കോളനിയായി. 1510-ഓടെ കിഴക്കേ ആഫ്രിക്കൻ തീരത്തെ മുൻ അറബ് സുൽത്താനൈറ്റുകൾ എല്ലാം പോർച്ചുഗീസ് നിയന്ത്രണത്തിലായി. 1500 മുതൽ തന്നെ കിഴക്കോട്ടുള്ള കപ്പൽ പാതകളിൽ മൊസാംബിക്കിലെ പോർച്ചുഗീസ് തുറമുഖങ്ങളും വാണിജ്യകേന്ദ്രങ്ങളും കപ്പലുകൾ സ്ഥിരമായി അടുപ്പിക്കുന്ന സ്ഥലങ്ങളായിരുന്നു.

Republic of Mozambique

República de Moçambique
Flag of Mozambique
Flag
Coat of arms of Mozambique
Coat of arms
ദേശീയ മുദ്രാവാക്യം: none
ദേശീയ ഗാനം: Pátria Amada
(formerly Viva, Viva a FRELIMO)
Location of Mozambique
തലസ്ഥാനം
and largest city
Maputo
ഔദ്യോഗിക ഭാഷകൾPortuguese
നിവാസികളുടെ പേര്Mozambican
ഭരണസമ്പ്രദായംRepublic
• President
Armando Guebuza
Luísa Diogo
Independence
• from Portugal
June 25 1975
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
801,590 കി.m2 (309,500 ച മൈ) (35th)
•  ജലം (%)
2.2
ജനസംഖ്യ
• 2007 census
21,397,000 (52nd)
•  ജനസാന്ദ്രത
25/കിമീ2 (64.7/ച മൈ) (178th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$27.013 billion (100th)
• പ്രതിശീർഷം
$1,389 (158th)
ജിനി (1996-97)39.6
medium
എച്ച്.ഡി.ഐ. (2007)Decrease 0.384
Error: Invalid HDI value · 172nd
നാണയവ്യവസ്ഥMozambican metical (Mtn) (MZN)
സമയമേഖലUTC+2 (CAT)
• Summer (DST)
UTC+2 (not observed)
കോളിംഗ് കോഡ്258
ISO കോഡ്MZ
ഇൻ്റർനെറ്റ് ഡൊമൈൻ.mz
  1. Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

കമ്യൂണിറ്റി ഓഫ് പോർച്ചുഗീസ് ലാങ്ഗ്വജ് കണ്ട്രീസ്, കോമൺ‌വെൽത്ത് ഓഫ് നേഷൻസ് എന്നീ സംഘടനകളുടെ അംഗമാണ് മൊസാംബിക്ക്. മൂസ അലെബിക്ക് എന്ന സുൽത്താന്റെ പേരിൽ നിന്നാണ് മൊസാംബിക്ക് എന്ന പേര് ഉണ്ടായത്.

"https://ml.wikipedia.org/w/index.php?title=മൊസാംബിക്ക്&oldid=1971680" എന്ന താളിൽനിന്ന് ശേഖരിച്ചത്