പ്രധാന മെനു തുറക്കുക

റിപ്പബ്ലിക്ക് ഓഫ് കോംഗോ

(Republic of the Congo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)

പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുൻ‌കാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ((République du Congo) (കോംഗോ, കോംഗോ-ബ്രസ്സാവില്ല്, തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു). ഗാബൺ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അംഗോള, ഗിനിയ ഉൾക്കടൽ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. 1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. കാൽ നൂറ്റാണ്ടുകാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990-ൽ മാർക്സിസം ഉപേക്ഷിച്ചു. 1992-ൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു. അല്പം നാളത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ൽ പഴയ മാർക്സിസ്റ്റ് പ്രസിഡന്റ് ആയ ഡെനിസ് സാസൂ ൻഗ്വെസ്സോ അധികാരത്തിൽ തിരിച്ചുവന്നു.

Republic of the Congo
République du Congo (ഫ്രഞ്ച് ഭാഷയിൽ)
Repubilika ya Kongo (Kituba)
Republiki ya Kongó (Lingala)
Coat of arms of the Republic of the Congo
ആപ്തവാക്യം: Unité, Travail, Progrès  (ഫ്രഞ്ച് ഭാഷയിൽ)
"Unity, Work, Progress"
ദേശീയഗാനം: La Congolaise
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Brazzaville
4°14′S 15°14′E / 4.233°S 15.233°E / -4.233; 15.233
ഔദ്യോഗികഭാഷകൾ French
Recognised regional languages Kongo/Kituba, Lingala
ജനങ്ങളുടെ വിളിപ്പേര് Congolese
സർക്കാർ Republic
 -  President Denis Sassou Nguesso
 -  Prime Minister Isidore Mvouba
Independence from France 
 -  Date 15 August 1960 
വിസ്തീർണ്ണം
 -  മൊത്തം 342 ച.കി.മീ. (64th)
132 ച.മൈൽ 
 -  വെള്ളം (%) 3.3
ജനസംഖ്യ
 -  2005-ലെ കണക്ക് 3,999,000 (128th)
 -   census n/a 
 -  ജനസാന്ദ്രത 12/ച.കി.മീ. (204th)
31/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $4.00 (154th)
 -  ആളോഹരി $1,369 (161st)
എച്ച്.ഡി.ഐ. (2007) Increase 0.547 (medium) (139th)
നാണയം Central African CFA franc (XAF)
സമയമേഖല WAT
ഇന്റർനെറ്റ് ടി.എൽ.ഡി. .cg
ടെലിഫോൺ കോഡ് 242