ലിബിയ
ലിബിയ ( ليبيا Lībiyā ⓘ; Libyan vernacular: Lībya ⓘ; Amazigh: ), officially the Great Socialist People's Libyan Arab Jamahiriya ( الجماهيرية العربية الليبية الشعبية الإشتراكية العظمى Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā ⓘ), ആഫ്രിക്കാ വൻകരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്ട്രമായ[5] ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന രാജ്യമാണ്.
State of Libya
| |
---|---|
ദേശീയ ഗാനം:
| |
തലസ്ഥാനം and largest city | ട്രിപ്പോളി |
ഔദ്യോഗിക ഭാഷകൾ | അറബി[a] |
Spoken languages | |
നിവാസികളുടെ പേര് | ലിബിയൻ |
ഭരണസമ്പ്രദായം | Unitary provisional parliamentary republic |
Nouri Abusahmain | |
Ali Zeidan | |
നിയമനിർമ്മാണസഭ | General National Congress |
രൂപീകരണം | |
• ഇറ്റലിയിൽ നിന്നും സ്വാതന്ത്ര്യം | 10 February 1947 |
24 December 1951 | |
1 September 1969 | |
17 February 2011 | |
• ആകെ വിസ്തീർണ്ണം | 1,759,541 km2 (679,363 sq mi) (17th) |
• 2006 census | 5,670,688 [c] |
• ജനസാന്ദ്രത | 3.6/km2 (9.3/sq mi) (218th) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $66.941 billion[3] (81st) |
• പ്രതിശീർഷം | $10,129[3] |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $79.691 billion[3] (64th) |
• Per capita | $12,058[3] |
എച്ച്.ഡി.ഐ. (2013) | 0.769[4] high · 64th |
നാണയവ്യവസ്ഥ | Dinar (LYD) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 218 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ly |
|
കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ് അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ. രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിനാൽ ജനസാന്ദ്രത വളരെക്കുറവാണ്. ട്രിപ്പോളിയാണു തലസ്ഥാനം.
നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.
ഭരണകേന്ദ്രങ്ങൾ
തിരുത്തുകചരിത്രപരമായി ലിബിയൻ പ്രദേശം മൂന്ന് പ്രവിശ്യകളായി തരം തിരിച്ചിരിക്കുന്നു. വടക്ക്പടിഞ്ഞാറ് ട്രിപ്പോളിറ്റാനിയ, കിഴക്ക് സൈറെനിക്ക, തെക്ക്പടിഞ്ഞാറ് ഫെസൻ എന്നിവയാണവ. ഇറ്റാലോ-തുർക്കിഷ് യുദ്ധാന്തരം ഈ പ്രവിശ്യകൾ ഒന്നായി. 1934-ൽ ഇറ്റലി ലിബിയയെ അഞ്ചായി തിരിച്ചു. ട്രിപ്പോളി, മിസ്രാത്താ, ബെന്ഗാസി, ബായ്ദാ എന്നീ നാല് പ്രവിശ്യകളും ലിബിയൻ മരൂഭൂമിയും ഉൾപ്പെടുന്നവയായിരുന്നു അത്[6].
സ്വാതന്ത്ര്യാനന്തരം ലിബിയയെ മൂന്ന് ഗവർണ്ണറേറ്റുകളായി (മുഹാഫസാ) വിഭജിച്ചു[7]. 1963-ൽ പത്ത് ഗവർണ്ണറേറ്റുകളായി[8][9].
അറബിക് | പരിഭാഷ | ജനസംഖ്യ (2006)[10] | ഭൂപ്രദേശം (km2) | ന. ഭൂപടത്തിൽ |
|
---|---|---|---|---|---|
البطنان | അൽ ബുതാൻ | 159,536 | 83,860 | 1 | |
درنة | ദർന | 163,351 | 19,630 | 2 | |
الجبل الاخضر | അൽ ജബാൽ അൽ അക്ദാർ | 206,180 | 7,800 | 3 | |
المرج | അൽ മാർജ് | 185,848 | 10,000 | 4 | |
بنغازي | ബെൻഗസി | 670,797 | 43,535 | 5 | |
الواحات | അൽ വഹാത് | 177,047 | 6 | ||
الكفرة | അൽ കഫ്റ | 50,104 | 483,510 | 7 | |
سرت | സുർട് | 141,378 | 77,660 | 8 | |
مرزق | മർസുഖ് | 78,621 | 349,790 | 22 | |
سبها | സാഭാ | 134,162 | 15,330 | 19 | |
وادي الحياة | വാഡി അൽ ഹായ | 76,858 | 31,890 | 20 | |
مصراتة | മിസ്റാത | 550,938 | 9 | ||
المرقب | മുർഖബ് | 432,202 | 10 | ||
طرابلس | ട്രിപ്പോളി | 1,065,405 | 11 | ||
الجفارة | ജഫാറ | 453,198 | 1,940 | 12 | |
الزاوية | സവിയ | 290,993 | 2,890 | 13 | |
النقاط الخمس | നുഖാത് അൽഖംസ് | 287,662 | 5,250 | 14 | |
الجبل الغربي | ജബൽ അൽഗർബി | 304,159 | 15 | ||
نالوت | നലൂത് | 93,224 | 16 | ||
غات | ഘാട്ട് | 23,518 | 72,700 | 21 | |
الجفرة | അൽജുഫ്റ | 52,342 | 117,410 | 17 | |
وادي الشاطئ | വാഡി അൽ ഷാത്തി | 78,532 | 97,160 | 18 |
സാമ്പത്തികം
തിരുത്തുകലിബിയയിലെ പ്രധാന വരുമാന മാർഗ്ഗം എണ്ണയാണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തിൻറെ നാലിലൊന്ന് ലഭിക്കുന്നത് എണ്ണ കയറ്റുമതിയിൽ കൂടിയാണ്. ഉയർന്ന എണ്ണ വരുമാനവും കുറഞ്ഞ ജനസംഖ്യയും കാരണം ഉയർന്ന പ്രതിശീർഷവരുമാനം ലിബിയക്കുണ്ട്. തന്മൂലം ഉയർന്ന സുരക്ഷ നൽകുവാൻ ലിബിയൻ സംസ്ഥാനങ്ങൾക്ക് കഴിയുന്നു[11]. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ലിബിയയിൽ പട്ടിണി കുറവാണ്.
മോശം കാലാവസ്ഥയും നിലവാരം കുറഞ്ഞ മണ്ണും കാരണം ലിബിയയിൽ കൃഷി ബുദ്ധിമുട്ടാണ്. അതിനാൽ രാജ്യത്ത് വേണ്ട ഭക്ഷണത്തിൻ എഴുപത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ രാജ്യത്തെ 28 ശതമാനം പേർ കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ടുന്നു[12].
അവലംബം
തിരുത്തുക- ↑ "Libya, Libya, Libya" (mp3). United States Navy Band. Retrieved 24 March 2013.
- ↑ "المجلس الوطني الانتقالي". Ntclibya.com. Archived from the original on 2011-07-21. Retrieved 8 July 2012.
- ↑ 3.0 3.1 3.2 3.3 "Libya". International Monetary Fund. Retrieved 17 April 2012.
- ↑ "Human Development Report 2013" (PDF). United Nations Development Programme. 14 March 2013. Archived from the original (PDF) on 2014-07-08. Retrieved 14 March 2013.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 688. 2011 മെയ് 02. Retrieved 2013 മാർച്ച് 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ Pan, Chia-Lin (1949). "The Population of Libya". Population Studies. 3 (1): 100–125 [p. 104]. JSTOR 2172494.
- ↑ Zeidan, Shawky S. (1988) "Chapter 4 - Government and Politics: Internal Politics: Subnational Government and Administration" A Country Study: Libya from Federal Research Division, Library of Congress, accessed 14 February 2009
- ↑ "Map of Libya 1976" WHKMLA: Historical Atlas, Libya
- ↑ Nyrop, Richard F. (1973) "Table 10: Governorates and Districts of Libya 1972" "Area Handbook for Libya" (2nd ed.) United States Department of the Army, Washington, DC, p. 159 OCLC 713653
- ↑ ലിബിയൻ ജനറൽ ഇൻഫർമേഷൻ അതോറിറ്റി Archived 2011-02-24 at the Wayback Machine.. Retrieved 22 July 2009.
- ↑ United Nations Economic & Social Council, (February 16, 1996), "Libyan Arab Jamahiriya Report", Office of the United Nations High Commissioner for Human Rights. Accessed July 14, 2006.
- ↑ (2001), "Safe Drinking Water" Archived 2012-11-14 at the Wayback Machine., WHO/UNICEF Joint Monitoring Programme. Accessed October 8, 2006.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |