ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം (ഔദ്യോഗികമായി സ്റ്റേറ്റ് ഓഫ് ദ വത്തിക്കാൻ സിറ്റി). റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ്‌ വത്തിക്കാൻ നഗരം. 44 hectare (110 acre) വിസ്തീർണ്ണവും 800 പേർ മാത്രം[5][14] വസിക്കുന്നതുമായ നഗരം വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്.

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് [1]

സ്റ്റാറ്റോ ഡെല്ല സിറ്റാ ഡെൽ വത്തിക്കാനോ [2]
Flag of വത്തിക്കാൻ നഗരം
Flag
Coat of arms of വത്തിക്കാൻ നഗരം
Coat of arms
Anthem: Inno e Marcia Pontificale  (Italian)
Pontifical Anthem and March

Location of  വത്തിക്കാൻ നഗരം  (green) on the European continent  (dark grey)  —  [Legend]
Location of  വത്തിക്കാൻ നഗരം  (green)

on the European continent  (dark grey)  —  [Legend]

തലസ്ഥാനംവത്തിക്കാൻ നഗരം
ഔദ്യോഗിക ഭാഷഇറ്റാലിയൻ[3][4]
Ethnic groups
(2011[5])
ഇറ്റാലിയൻ
സ്വിസ്സ് (സ്വിസ് ഗാർഡുകൾ)
മറ്റുള്ളവർ
GovernmentEcclesiastical[5] sacerdotal[6]
സർവ്വാധികാരത്തോടുകൂടിയ തെരഞ്ഞെടുക്കപ്പെട്ട ദിവ്യാധിപത്യം[7][8]
ഫ്രാൻസിസ് മാർപ്പാപ്പ

ഗിസെപ്പെ ബെർത്തെല്ലോ
പാർലമെന്റ്‌പൊന്തിഫിക്കൽ കമ്മീഷൻ
സ്വാതന്ത്ര്യം from the Kingdom of Italy
11 ഫെബ്രുവരി 1929
Area
• Total
0.44 കി.m2 (0.17 sq mi) (250ആം)
• Water (%)
0
Population
• ജൂലൈ 2011 estimate
832[9] (236ആം)
• സാന്ദ്രത
1,877/km2 (4,861.4/sq mi) (6th)
Currencyയൂറോ (€)[10][11] (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright[note 1]
Calling code+379[12]
ISO 3166 codeVA
Internet TLD.va

പതിനൊന്നാം പീയൂസ് മാർപ്പാപ്പയ്ക്കുവേണ്ടി കർദ്ദിനാൾ പിയെത്രോ ഗസ്പാറിയും ഇറ്റലിയിലെ വിക്ടർ ഇമ്മാനുവേൽ മൂന്നാമൻ രാജാവിനുവേണ്ടി പ്രധാനമന്ത്രിയും രാഷ്ട്രത്തലവനുമായ ബെനീറ്റോ മുസ്സോളിനിയും ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയിലൂടെ വത്തിക്കാൻ നഗരത്തിന് 1929 മുതൽ സ്വതന്ത്രരാഷ്ട്രപദവിയുണ്ട്.[15]. യൂറോപ്പിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ്‌ ഇതിന്റെ സ്ഥാനം.

ഭരണരീതി രാജവാഴ്ച. ഭരണകുടത്തിനു് റോമൻ കൂരിയ എന്നാണു് പേരു്. ഭരണാധിപൻ റോമാ മാർപാപ്പ‍. 2013 മുതൽ ഫ്രാൻസിസാണ് മാർപാപ്പ‍.

പേരിനു പിന്നിൽതിരുത്തുക

വത്തിക്കാൻ സിറ്റി എന്ന പേര് ആദ്യമായി ഉപയോഗിച്ചത്, 1929 ഫെബ്രുവരി 11-ന് ഒപ്പിട്ട ലാറ്ററൻ ഉടമ്പടിയിലാണ്. നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമായ വത്തിക്കാൻ കുന്നിന്റെ പേരിൽ ആധുനിക നഗരം സ്ഥാപിച്ചു.

നഗരത്തിന്റെ ഔദോഗിക ഇറ്റാലിയൻ പേരായി സിറ്റാ ഡെൽ വത്തിക്കാനോ (Città del Vaticano) എന്നാണ് "വത്തിക്കാൻ സിറ്റി സ്റ്റേറ്റ്" എന്നാണ് അർത്ഥം

ഭൂമിശാസ്ത്രംതിരുത്തുക

ഇന്നത്തെ വത്തിക്കാൻ നഗരം പഴയ വത്തിക്കാൻ കുന്നിന്റെ ഭാഗമാണ്. ടൈബർ നദിയുടെ പടിഞ്ഞാറുഭാഗത്തുള്ള ചതുപ്പുനിലമായ ഈ പ്രദേശം, janiculum വത്തിക്കാൻ കുന്നിനും മോണ്ടി മാരിയോയ്ക്കും (monte mario)ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചതുപ്പുനിലമായിരുന്നു.ഇന്ന് ഈ പ്രദേശത്ത് സെന്റ് പീറ്റേഴ്സ് ബസിലിക്ക, അപ്പോസ്തോലിക് പാലസ്, സിസ്റ്റൈൻ ചാപ്പൽ, മ്യൂസിയങ്ങൾ എന്നിവയും മറ്റു പല കെട്ടിടങ്ങളും നിലനിക്കുന്നു. റോമിലെ കാലാവസ്ഥ തന്നെ ആണ് വത്തിക്കാൻ സിറ്റിയിലും ഉള്ളത് ഉഷ്ണവും വരണ്ടതുമായ വേനൽക്കാലം (മെയ് മുതൽ സെപ്റ്റംബർ വരെ) മിതമായ മഴയുള്ള ശൈത്യകാലം (സെപ്റ്റംബർ മുതൽ മെയ് മധ്യം വരെ). വലിയ പ്രകൃതി വിഭവങ്ങൾ ഒന്നും തന്നെ വത്തിക്കാൻ നഗരത്തിയില്ല.ആകെ ഏകദേശം 23 ഹെക്ടർ (57 ഏക്കർ) പൂത്തോട്ടം നിലനിനക്കുന്നു.റോമാ നഗരത്തെ ബാധിക്കുന്ന ഭൂകമ്പമേലാതെ മറ്റു പ്രകൃതി ദുരന്തങ്ങൾ വത്തിക്കാൻ സിറ്റിയെ ബാധിക്കില്ല.

ഭരണംതിരുത്തുക

വത്തിക്കാൻ സിറ്റിയുടെ ഭരണം ചുമതല വത്തിക്കാൻ ഗവണ്മെന്റ് അഥവാ ഹോളി സീയ്ക്കു ആയിരിക്കും അതിന്റെ തലവൻ മാർപാപ്പയും.വത്തിക്കാൻ സിറ്റി സർക്കാറിനു ഒരു പ്രത്യേക ഘടന ഉണ്ട്. മാർപ്പാപ്പ യാണ് രാജ്യത്തിന്റെ പരമാധികാരി. അഞ്ചു വര്ഷം വരെ മാര്പ്പാപ്പ നിയമിച്ച കര്ദിനാള്മാരുടെ സമിതിയാണ് വത്തിക്കാന് സിറ്റി സ്റ്റേറ്റ് എന്ന പോണ്ടിഫിക്കല് കമ്മീഷൻ. ജനറൽ സെക്രട്ടറി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്നിവരുടെ സഹായത്തോടെ യുള്ള കമ്മീഷന്റെ അധികാരം പ്രസിഡന്റ്‌ന്റെ കൈയിലാണ്. സംസ്ഥാനത്തെ വിദേശ ബന്ധങ്ങൾ ഹോളി സീയുടെ സെക്രട്ടേറിയറ്റിനും നയതന്ത്ര സേവനത്തിനും ചുമതലപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും വത്തിക്കാൻ സിറ്റിക്കു മേൽ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ ബ്രാഞ്ചുകളിൽ മാർപ്പാപ്പയ്ക്ക് പൂർണ്ണ അധികാരമുണ്ട്. വത്തിക്കാൻ സ്റ്റേറ്റിലെ ആളുകൾ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് പോണ്ടിഫിക്കൽ കമ്മീഷന്റെ നിയന്ത്രണത്തിലാണ്. ആരോഗ്യം, സുരക്ഷ, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളുണ്ട്.

കർദ്ദിനാൾ കമർലങ്കോ മാർപാപ്പയുടെ മരണ (സിഹാസനം കാലിയായ സമയo) കാലയളവിൽ, വത്തിക്കാൻ നഗരത്തിന്റെ സ്വത്തുക്കളും മറ്റും സംരക്ഷണത്തിന്റെയും ഭരണച്ചുമതല യുള്ള അപ്പസ്തോലിക ക്യാമറയുടെ( apostolic camera) ചുമതലയാണ്.

ഐക്യരാഷ്ട് സഭയിൽ അംഗം അല്ലാത്തതും എന്നാൽ ഒരു പരമാധികാരരാഷ്ട്രമായി അംഗീകരിച്ചിട്ടുള്ളതായ ഒരു രാഷ്ട്രമാണ് വത്തിക്കാൻ.കൂടാതെ ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷണ പദവിയും വത്തിക്കാനുണ്ട്.

സാമ്പത്തിക മേഖലതിരുത്തുക

വത്തിക്കാൻ സിറ്റിയുടെ വരുമാനത്തിൽ വത്തിക്കാൻ മ്യൂസിയങ്ങളും പോസ്റ്റ് ഓഫീസും ഉൾപ്പെടുന്നു, സ്റ്റാമ്പുകൾ, നാണയങ്ങൾ, മെഡലുകൾ, വിനോദസഞ്ചാര മൊമെന്റോ എന്നിവയുടെ വിൽപ്പന,മ്യൂസിയങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള ഫീസ്ഒപ്പം പ്രസിദ്ധീകരണങ്ങളുടെ വിൽപ്പന സാമ്പത്തിക പിന്തുണ വത്തിക്കാൻ സിറ്റിക്കു നൽകുന്നു. വത്തിക്കാൻ ബാങ്ക് എന്നറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വർക്സ് ഓഫ് റിലീജിയസ് (IOR, Istituto per le Opere di Religione) ലോകമെമ്പാടും സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന വത്തിക്കാനിൽ സ്ഥിതി ചെയ്യുന്ന ഒരു സാമ്പത്തിക ഏജൻസിയാണ്.വത്തിക്കാൻ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നില്ല.യൂറോപ്യൻ യൂണിയനുമായുള്ള പ്രത്യേക ഉടമ്പടി പ്രേകാരം 1999 ജനുവരി 1 മുതൽ യൂറോ അതിന്റെ കറൻസിയായി ഉപയോഗിക്കുന്നു.

ജനസംഖ്യതിരുത്തുക

2019 ലെ കണക്ക് പ്രകാരം വത്തിക്കാൻ സിറ്റിയിലെ ആകെ ജനസംഖ്യ 825 ആണ്.അതിൽ കൂടുതൽ പേരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള മതപുരോഹിതന്മാരും മാർപാപ്പയുടെ സുരാക്ഷഭടന്മാരായ സ്വിസ് ഗാർഡുകളും ഉൾപ്പെടുന്നു.

ഭാഷതിരുത്തുക

 
The Seal of Vatican City. Note the use of the Italian language

വത്തിക്കാൻ സിറ്റിക്കു ഔദ്യോഗികമായി ഒരു ഭാഷയില്ല.കുടുതലിലായി വത്തിക്കാൻ ഉപയോഗിക്കുന്നത് ലാറ്റിൻ ഭാഷയാണ്.തങ്ങളുടെ രേഖകളും ഔദ്യോഗികമായ വെബ്സൈറ്റുകളും മറ്റും ലാറ്റിൻ ഭാഷയിൽ പുറത്തിറക്കുന്നു. അതിന്റെ പതിപ്പുകൾ മറ്റു ഭാഷകളിലും ലഭ്യമാണ്.

പൗരത്വംതിരുത്തുക

വത്തിക്കാൻ സിറ്റിയിൽ സ്ഥിരമായി പൗരത്വം എന്നില്ല. ജോലിക്കോ മറ്റോ വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്നവർക്ക് വത്തിക്കാൻ ഒരു പൗരന്റെ എല്ലാം സ്വാതന്ത്ര്യവും നൽകുന്നു. എന്നാൽ ജോലി കഴിയുന്നതോടെ പൗരത്വവും ഇല്ലാതാവുന്നു. വത്തിക്കാൻ പൗരത്വം നഷ്ടപ്പെടുകയും മറ്റ് പൗരത്വം ഇല്ലാത്തവർ ലാറ്ററൻ ഉടമ്പടിവ്യവസ്ഥ പ്രകാരം ഇറ്റാലിയൻ പൗരനാവുകയും ചെയ്യുന്നു.

സംസ്‍കാരംതിരുത്തുക

ലോകത്തിലെ തന്നെ അമുല്യം എന്ന് പറയാവുന്ന ഒരു നാടാണ് വത്തിക്കാൻ സിറ്റി.1984 മുതൽ ലോക പൈതൃക പട്ടികയിൽ യുനെസ്‌കോ വത്തിക്കാൻ നഗരത്തെ ഉൾപെടുത്തി. മൈക്കലാഞ്ചലോ, ഗിയാക്കോമോ ഡെല്ല പോര്ട്ട, മഡെര്നോ, ബെര്ണിനി എന്നീ പ്രശസ്ത വാസ്തുശില്പികളുടെ കലകൾ കൊണ്ട് നിറഞ്ഞതാണ് വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റിൻ ചാപ്പൽ സെന്റ് പീറ്റേഴ്സ് സ്‌ക്വയർ വത്തിക്കാൻ അപ്പോസ്തോലിക ലൈബ്രറിയും വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവും വത്തിക്കാൻ മ്യൂസിയങ്ങളുടെ ശേഖരങ്ങളും ഏറ്റവും ഉയർന്ന ചരിത്രപരവും ശാസ്ത്രീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ളവയാണ്. 1954-ലെ ഉടമ്പടി പ്രകാരം " പ്രത്യേക സംരക്ഷണത്തിൻ കീഴിലുള്ള സാംസ്കാരിക സ്വത്തവകാശത്തിന്റെ അന്താരാഷ്ട്ര രജിസ്റ്റർ" ("International Register of Cultural Property under Special Protection") എന്ന പേരിൽ യുനെസ്കോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏക സ്ഥലമാണിത്.

Michelangelo's Pietà, in the Basilica, is one of the Vatican's best known artworks 
Michelangelo's frescos on the Sistine Chapel ceiling, "an artistic vision without precedent"[16] 
The elaborately decorated Sistine Hall in the Vatican Library 
Main courtyard of the Vatican Museums 

കായികംതിരുത്തുക

ചെറിയ രാജ്യം ആയതു കൊണ്ടുതന്നെ കായിക വിനോദങ്ങൾ കുറവാണെകിലും വത്തിക്കാൻ സിറ്റിയുടെ പേരിൽ സ്വന്തമായി ഒരു ഫുട്ബോൾ ടീം ഉണ്ട്. എട്ട് ടീമുകൾ പങ്കെടുക്കുന്ന വത്തിക്കാൻ സിറ്റി ചാംപ്യൻഷിപ് എന്നാ പേരിൽ ഒരു ഫുട്ബോൾ ചാംപ്യൻഷിപ് ഉണ്ട്.

ഗതാഗതംതിരുത്തുക

1.05 കിലോമീറ്റർ (1,150 യാർഡ്) നീളവും 0.85 കിലോമീറ്റർ (930 യാർഡ് ) വീതിയുമുള്ള സംസ്ഥാനമെന്ന നിലയിൽ വിമാനത്താവളങ്ങളോ ഹൈവേകളോ ഇല്ലാത്ത ചെറിയ ഗതാഗത സംവിധാനം ഇവിടെ ഉണ്ട്. വത്തിക്കാൻ സിറ്റിയിലെ ഏക വ്യോമയാന സൗകര്യം വത്തിക്കാൻ സിറ്റി ഹെലിപോർട്ടാണ്.ചരക്കുഗതാഗതത്തിന് ഉപ്പയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഗേജ് റെയിൽവേയും ഉണ്ട്.ജോൺ XXIII മാർപ്പാപ്പയാണ് റെയിൽപ്പാത പ്രയോജനപ്പെടുത്തുന്ന ആദ്യ മാർപ്പാപ്പ ഒരു വിമാനത്താവളം ഇല്ലാത്ത ചുരുക്കം സ്വതന്ത്ര രാജ്യങ്ങളിൽ ഒന്നാണ് വത്തിക്കാൻ സിറ്റി.

വത്തിക്കാൻ വാർത്താവിനിമയരംഗംതിരുത്തുക

 
The Vatican's post office was established on 11 February 1929

1929 ഫെബ്രുവരി 11-ന് വത്തിക്കാൻ പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടു. ഓഗസ്റ്റ് 1-ന്, വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഫിലാറ്റിലിക് ആൻഡ് ന്യൂമിസ്മാറ്റിക് ഓഫീസിന്റെ അധികാരത്തിൻ കീഴിൽ, ഭരണകൂടം സ്വന്തം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാൻ തുടങ്ങി. വത്തിക്കാൻ സ്വന്തo നിയന്ത്രണത്തിൽ ഇന്റർനെറ്റ്‌ ടെലിഫോൺ സേവങ്ങൾ ഉണ്ട്.ബ്രോഡ്ബാൻഡ് സേവനങൾ വത്തിക്കാൻ സിറ്റിക്കുള്ളിൽ വ്യാപകമായി നൽകപ്പെടുന്നു. വത്തിക്കാൻ റേഡിയോ ലോക പ്രശസ്തമാണ്.എന്നാൽ പരിസ്ഥിതിയ്ക്കു ദോഷമായി ഫ്രീക്വൻസികൾ പുറത്തു വിടുന്നു എന്നാ കാരണത്താൽ ചില സമയങ്ങളിൽ കേസുകളും രജിസ്റ്റർ ചെയ്തിരുന്നു ഹോളി സീയുടെ ബഹുഭാഷാ അർദ്ധഔദ്യോഗിക പത്രമാണ് എൽ'ഒസ്സെർവറ്റോർ റൊമാനോ (L'Osservatore Romano). കത്തോലിക്കാ മെത്രാന്മാരുടെ നേതൃത്വത്തില് സ്വകാര്യ കോര് പ്പറേഷനാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വത്തിക്കാൻ മീഡിയ ടെലിവിഷൻ വത്തിക്കാൻ നഗരത്തിൽ നടക്കുന്ന മാർപാപ്പയുടെ ശ്രുശഷകകൾ അല്ലാത്ത പക്ഷം സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം (24×7) സംപ്രേഷണം ചെയുന്നു. യൂട്യുബിലും വത്തിക്കാൻ മീഡിയ ലൈവ് സ്ട്രീം ചെയുന്നു.

കുറ്റകൃത്യങ്ങൾതിരുത്തുക

വത്തിക്കാൻ സിറ്റിയിൽ വിനോദസഞ്ചാരികളിൽ നിന്നും പേഴ്‌സ് തട്ടി എടുക്കലും പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങളാണ് നടക്കാറ്. ലാറ്ററൻ ഉടമ്പടിയുടെ ആർട്ടിക്കിൾ 22-ലെ വ്യവസ്ഥകൾ പ്രകാരം ഇറ്റലി, വിശുദ്ധ സീയുടെ അഭ്യർത്ഥന പ്രകാരം വത്തിക്കാൻ സിറ്റിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വ്യക്തികളെ ശിക്ഷിക്കുകയും ആ വ്യക്തി ഇറ്റാലിയൻ പ്രദേശത്ത് അഭയം പ്രാപിച്ചാൽ ആ കുറ്റകൃത്യം ചെയ്ത വ്യക്തിക്കെതിരെ നടപടി യെടുക്കും. ഇറ്റലിയിലും വത്തിക്കാൻ സിറ്റിയിലും ഇറ്റാലിയൻ പ്രദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരായ വ്യക്തികൾ വത്തിക്കാൻ സിറ്റിയിലോ കെട്ടിടങ്ങളിലോ അഭയം പ്രാപിച്ചാൽ ഇറ്റാലിയൻ അധികാരികൾക്ക് കൈമാറും.വിചാരണയ്ക്കു മുമ്പുള്ള ചില തടങ്കൽ സെല്ലുകളല്ലാതെ വത്തിക്കാൻ സിറ്റിക്ക് ജയിൽ സംവിധാനമില്ല.

അവലംബംതിരുത്തുക

  1. Vatican City State homepage
  2. Treaty between the Holy See and Italy, article 26.
  3. In accordance with paragraph 2 of the Legge sulle fonti del diritto of 7 June 1929, all laws and regulations of the state are published in the Italian-language Supplemento per le leggi e disposizioni dello Stato della Città del Vaticano attached to the Acta Apostolicae Sedis. The text of the first seven items published in that supplement is given here. While the state itself uses only Italian, many other languages are used by institutions situated within the state, such as the Holy See, the Pontifical Swiss Guard, and the Pontifical Academy of Sciences. The Holy See uses Latin as an official language and French as a diplomatic language; in addition, its Secretariat of State uses English, German, Italian, Polish, Portuguese and Spanish. The Swiss Guard, in which commands on parade are given in German, also uses French and Italian in all its official ceremonies. The semi-official Holy See newspaper L'Osservatore Romano uses English, French, German, Italian, Malayalam, Polish, Portuguese and Spanish. Vatican Radio uses 40 languages, including Albanian, Amharic, Arabic, Armenian, Byelorussian, Bulgarian, Chinese, Croatian, Czech, Esperanto, English, Filipino, French, German, Hindi, Hungarian, Italian, Latvian, Lithuanian, Malayalam, Polish, Portuguese, Rumanian, Russian, Slovak, Slovenian, Somali, Spanish, Swahili, Tamil, Tigrigna, Ukrainian, and Vietnamese.
  4. http://www.vatican.va/holy_father/paul_vi/apost_constitutions/documents/hf_p-vi_apc_19670815_regimini-ecclesiae-universae_it.html
  5. 5.0 5.1 5.2 "Holy See (Vatican City)". CIA—The World Factbook. ശേഖരിച്ചത് 9 July 2011.
  6. "catholic-pages.com". catholic-pages.com. ശേഖരിച്ചത് 9 July 2011.
  7. "Internet portal of Vatican City State". Vatican City State. ശേഖരിച്ചത് 9 July 2011.
  8. Nick Megoran, "Megoran" (International Encyclopedia of Human Geography, vol. 11, Elsevier 2009 ISBN 978-0-08-044911-1), p.226
  9. [1], The World Factbook, CIA. Retrieved 25 January 2012.
  10. Since 1 January 2002. www.vatican.va Holy See Press office – General Information. Retrieved 23 October 2009.
  11. Before 2002, the Vatican lira (on par with the Italian lira).
  12. ITU-T assigned code 379 to Vatican City. However, Vatican City is included in the Italian telephone numbering plan and uses the Italian country code 39, followed by 06 (for Rome) and 698.
  13. www.vatican.va Holy See Press office — General Information. Retrieved 23 October 2009.
  14. "Vatican City State". Vatican City Government. ശേഖരിച്ചത് 28 November 2007.
  15. Preamble of the Lateran Treaty
  16. König, Gabriele Bartz, Eberhard (1998). Michelangelo Buonarroti, 1475–1564 (English ed.). Cologne: Könemann. ISBN 978-3-8290-0253-0.
  1. Visitors and tourists are not permitted to drive inside the Vatican without specific permission, which is normally granted only to those who have business with some office in the Vatican.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=വത്തിക്കാൻ_നഗരം&oldid=3501733" എന്ന താളിൽനിന്ന് ശേഖരിച്ചത്