നമസ്കാരം Prasobhgs !, മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Dpkpm007 03:13, 7 ജൂൺ 2011 (UTC)Reply

പള്ളിവാസൽ തിരുത്തുക

 
You have new messages
നമസ്കാരം, പ്രശോഭ്. താങ്കൾക്ക് സംവാദം:പള്ളിവാസൽ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 06:03, 14 നവംബർ 2011 (UTC)Reply

ഒരുപിടിവറ്റ് തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചെടുത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക.. ആയതിനാൽ താങ്കൾ തുടക്കമിട്ട ഒരുപിടിവറ്റ് എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- അനൂപ് | Anoop 14:30, 20 നവംബർ 2011 (UTC)Reply

പകർപ്പവകാശ ലംഘനം തിരുത്തുക

താങ്കൾ ആരംഭിച്ച മത്തിയിട്ടു വേവിച്ച കപ്പ, അയലക്കറി,അറ്റ്‌ലാന്റ‎ എന്നീ ലേഖനങ്ങൾ പകർപ്പവകാശമുള്ളിടത്ത് നിന്ന് പകർത്തിയതാണെന്നു കണ്ടതിനാൽ മായ്ക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. പകർവ്വകാശ ലംഘനത്തെ വിക്കിപീഡിയ വളരെ ഗൗരവതരമായാണ് കാണുന്നത് എന്നറിയാമല്ലോ. ദയവായി ഇത്തരം പ്രവൃത്തികൾ തുടരാതിരിക്കുക. ആശംസകളോടെ --അനൂപ് | Anoop 14:59, 20 നവംബർ 2011 (UTC)Reply

മറ്റു വെബ്സൈറ്റുകളിലെ ഉള്ളടക്കം അതേപടി പകർത്തുന്നത് പകർപ്പവകാശലംഘനമായതിനാൽ വാക്കുകൾ തനിപ്പകർപ്പാകാതെ താങ്കളുടെ വാക്കുകളിൽ വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കുമല്ലോ? സംശയങ്ങൾ ചോദിക്കുക. കഴിയുംവിധം സഹായിക്കാൻ എല്ലാ വിക്കിപീഡിയരും തയ്യാറാണ്. ആശംസകളോടെ--റോജി പാലാ 15:05, 20 നവംബർ 2011 (UTC)Reply

വിക്കിസംഗമോത്സവം - അവതരണങ്ങൾ തിരുത്തുക

 
You have new messages
നമസ്കാരം, പ്രശോഭ്. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/വിക്കി നയങ്ങൾ നടത്തിപ്പും പ്രതിഫലനവും എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

RameshngTalk to me 16:27, 18 മാർച്ച് 2012 (UTC)Reply

നമസ്കാരം സുഹൃത്തേ,

താങ്കൾ വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/വിക്കിപീഡിയ കവാടം, വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/വിക്കി നയങ്ങൾ നടത്തിപ്പും പ്രതിഫലനവും എന്നീ അവതരണങ്ങൾക്ക് അപേക്ഷ സമർപ്പിച്ചതായി കണ്ടു. ഇതിന്റെ രണ്ടിന്റേയും ഉള്ളടക്കം ഒന്നാണ് താനും. ഇതിൽ ഏത് വിഷയമാണ് താങ്കൾ അവതരിപ്പിക്കാനുദ്ദേശിക്കുന്നത് എന്നതിനനുസരിച്ച് ഇതിന്റെ വിവരണം വികസിപ്പിക്കാമോ? ഇത് രണ്ട് അവതരണമായിട്ടാണ് ചെയ്യുന്നതെങ്കിലും ഇതിന്റെ ചുരുക്കം അതിന്റെ അപേക്ഷാ താളിൽ വ്യക്തമായി എഴുതാമോ? വ്യക്തമായി എഴുതാത്ത അവതരണങ്ങൾ തിരഞ്ഞെടുക്കാതിരിക്കാൻ സാദ്ധ്യത ഉണ്ട്. താങ്കൾ എഴുതിയിരിക്കുന്ന രണ്ട് വിഷയങ്ങളുടെ തലക്കെട്ടുകൾ വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. താങ്കളുടെ പ്രതികരണം പ്രതീക്ഷിച്ചുകൊണ്ട്. --RameshngTalk to me 17:10, 20 മാർച്ച് 2012 (UTC)Reply

വിക്കിപീഡിയ കവാടത്തിന്റെ ഉള്ളടക്കം മാറ്റി എഴുതിയിട്ടുണ്ടു്. വിക്കി നയങ്ങൾ നടത്തിപ്പും പ്രതിഫലനവും വിഷയം മറ്റൊരാൾക്കു് കൈമാറി. ---പ്രശോഭ്

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! പ്രശോഭ്,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:58, 29 മാർച്ച് 2012 (UTC)Reply

മുച്ചുന്തിപളളി തിരുത്തുക

സുഹൃത്തേ, മുച്ചുന്തിപളളി എന്ന ലേഖനത്തിൽ http://www.chandrikadaily.com/category/local/calicut എന്ന കണ്ണിയിലെ ചില വാചകങ്ങൾ അതേ പടി ഉപയോഗിച്ചതായി കാണുന്നു. ഇത് പകർപ്പവകാശ ലംഘനമായേക്കാം. മാറ്റിയെഴുതാമോ? --Sivahari (സംവാദം) 15:01, 25 ഡിസംബർ 2012 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ തിരുത്തുക

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ താളിൽ മുകളിലായിരുന്നു പുതിയവ സമർപ്പിക്കേണ്ടിയിരുന്നത്. ഞാൻ മുകളിലേക്കു മാറ്റിയിട്ടുണ്ട്. ഇനി ശ്രദ്ധിക്കുമല്ലോ? നന്ദി--റോജി പാലാ (സംവാദം) 07:39, 31 ഡിസംബർ 2012 (UTC)Reply

Image:ചെമ്പരത്തി റോസ്.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം തിരുത്തുക

 
 
Image Copyright problem

Image:ചെമ്പരത്തി റോസ്.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 20:32, 3 മാർച്ച് 2013 (UTC)Reply

 
You have new messages
നമസ്കാരം, പ്രശോഭ്. താങ്കൾക്ക് സംവാദം:പ്രേത വിചാരണ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Tux fedora.svg തിരുത്തുക

പ്രമാണം:Tux fedora.svg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 21:31, 8 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! പ്രശോഭ്

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:38, 16 നവംബർ 2013 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു തിരുത്തുക

WP:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ!--കണ്ണൻഷൺമുഖം (സംവാദം) 17:18, 1 ജനുവരി 2014 (UTC)Reply


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:11, 10 മാർച്ച് 2014 (UTC)Reply


വിക്കിസംഗമോത്സവം 2015 തിരുത്തുക

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?

കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (NB: എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ പ്രശോഭേട്ടനും അയച്ചതാണേ. _/\_ ) എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! പ്രശോഭ്

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 17:54, 16 ഡിസംബർ 2015 (UTC)Reply

താരകം തിരുത്തുക

പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 02:00, 4 ഏപ്രിൽ 2016 (UTC)Reply

വിക്കി സംഗമോത്സവം 2018 തിരുത്തുക

 
നമസ്കാരം! പ്രശോഭ്,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 11:28, 15 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

പ്രമാണം:കൂർഗ്ഗ് വനം.JPG തിരുത്തുക

Hi! GFDL is not a good license for photos and other non-text media. You have uploaded this file with the license {{GFDL}}. Would you be willing to also add {{Cc-by-sa-4.0}}? If yes you could change the license to {{Self|GFDL|Cc-by-sa-4.0}}. --MGA73 (സംവാദം) 18:15, 8 ജൂൺ 2021 (UTC)Reply