അച്ചൻകുഞ്ഞ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു മലയാള നാടക - ചലച്ചിത്രനടനായിരുന്നു അച്ചൻകുഞ്ഞ് (ജീവിതകാലം : 1930 - 16 ജനുവരി 1987). മികച്ച നടനുള്ള സംസ്ഥാന അവാർഡ് അച്ചൻകുഞ്ഞ് നേടിയിട്ടുണ്ട്.

അച്ചൻകുഞ്ഞ്
ജനനം1930
കച്ചേരിക്കടവ്, കോട്ടയം, തിരുവതാംകൂർ
മരണം16 ജനുവരി 1987
തൊഴിൽFilm actor
സജീവ കാലം1980–1987
ജീവിതപങ്കാളി(കൾ)അച്ചാമ്മ
കുട്ടികൾShajan, Esamma
പുരസ്കാരങ്ങൾBest Actor
Kerala State Film Critics Award

ജീവിതരേഖ

തിരുത്തുക

കോട്ടയം കച്ചേരിക്കടവ് നെല്ലിശേരി വീട്ടിൽ 1930 ൽ ജനിച്ചു. സിനിമയിലെത്തുന്നതിനുമുമ്പ് കോട്ടയം ബോട്ടു ജട്ടിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു. 1953ൽ 'വിധി' എന്ന നാടകത്തിലാണ് അച്ചൻകുഞ്ഞ് ആദ്യമായി അഭിനയിച്ചത്. കെ.പി.എ.സി, കേരളാ തീയേറ്റേഴ്സ് എന്നീ നാടകസമിതികളിലായി മുപ്പതുവർഷത്തോളം അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭരതൻ സംവിധാനം ചെയ്ത ലോറിയാണ് അച്ചൻകുഞ്ഞിന്റെ ആദ്യ ചിത്രം. ആദ്യചിത്രത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അച്ചൻകുഞ്ഞ് നേടി.[1] അൻപത്തിയാറാമത്തെ വയസ്സിൽ അച്ചൻ കുഞ്ഞ് അന്തരിച്ചു. അച്ചാമ്മയാണ് ഭാര്യ. സാജൻ പുത്രനും.[2]

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • അമ്പിളി അമ്മാവൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡ് (1980)
  1. "ഇവിടെ ഒരു അച്ചൻകുഞ്ഞുണ്ടായിരുന്നു". വെബ്ദുനിയ. Retrieved 2013 ഒക്ടോബർ 18. {{cite news}}: Check date values in: |accessdate= (help)
  2. http://www.deshabhimani.com/special/news-weekendspecial-14-01-2018/699198. {{cite web}}: Missing or empty |title= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അച്ചൻകുഞ്ഞ്&oldid=3927453" എന്ന താളിൽനിന്ന് ശേഖരിച്ചത്