സുരേഖ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു മലയാളം, തെലുഗു, ചലച്ചിത്രനടിയാണ് സുരേഖ. എ. ഭീംസിംഗ് സംവിധാനം ചെയ്ത് 1978 ഡിസംബർ 21നു പ്രദർശനത്തിനെത്തിയ കരുണാമയിഡു എന്ന തെലുഗു ചിത്രത്തിലൂടെ അഭിനയമാരംഭിച്ച സുരേഖ ഭരതന്റെ തകരയിലെ സുഭാഷിണി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളത്തിൽ പ്രവേശിക്കുന്നത്. ആന്ധ്രാപ്രദേശിൽ ജനിച്ച സുരേഖ, ജോലി സംബന്ധമായി മാതാപിതാക്കൾ ചെന്നയിലേക്ക് താമസം മാറിയതിനാൽ പഠിച്ചതും വളർന്നതും ചെന്നൈയിലാണ്.[1] കരുണാമയിഡു എന്ന ചിത്രത്തിൽ യേശുവിന്റെ അമ്മയായ കന്യാമറിയത്തെയാണ് സുരേഖ അവതരിപ്പിച്ചത്[2]. 1995ൽ വിവാഹിതയായെങ്കിലും മൂന്നാം വർഷം ബന്ധം വേർപെടുത്തി. ഇപ്പോൾ ചെന്നൈ മീഡിയ പ്ലസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഡയറക്ടറാണ്.[3]2021ൽ ഹൃദയഘതം മൂലം അന്തരിച്ചു. [4]

സുരേഖ
ജനനം(1955-03-10)മാർച്ച് 10, 1955
മരണംജൂൺ 6, 2021(2021-06-06) (പ്രായം 66)
മരണ കാരണംഹൃദയാഘാതം
അന്ത്യ വിശ്രമംആന്ധ്രാപ്രദേശ്
ദേശീയതIndonesian
വിദ്യാഭ്യാസംഎം.എ. (ഇംഗ്ലീഷ് സാഹിത്യം)
ഹിന്ദി സാഹിത്യ രത്ന,
പി.ജി. ഡിപ്ലോമ(പരസ്യകല)
തൊഴിൽഅഭിനയം,
വ്യവസായം
സജീവ കാലം1978-2021
അറിയപ്പെടുന്നത്അഭിനേത്രി
ജീവിതപങ്കാളി(കൾ)ശ്രീനിവാസ്
കുട്ടികൾകാതറിൻ വരുൺ (മകൾ)

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. ഓൺ റെക്കോഡ് - സുരേഖ
  2. https://antrukandamugam.wordpress.com/2015/05/01/surekha/
  3. "Mb4Eves". മൂലതാളിൽ നിന്നും 2011-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-25.
  4. https://www.eastcoastdaily.com/2021/06/07/veteran-kannada-actress-surekha-dies-after-suffering-heart-attack.html
"https://ml.wikipedia.org/w/index.php?title=സുരേഖ&oldid=3837639" എന്ന താളിൽനിന്ന് ശേഖരിച്ചത്