കുഞ്ഞാണ്ടി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയള സിനിമാ നാടക രംഗങ്ങളിൽ സ്വഭാവനടൻ സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു കുഞ്ഞാണ്ടി (1919–2002). നാടകനടനെന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളിൽ നാടകപ്രവർത്തനം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്.[1] ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അമൃതംഗമയ, നിർമാല്യം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 2002 ജനവരി ആറ് ഞായറാഴ്ച കോഴിക്കോടിനടുത്തുള്ള കുതിരവട്ടത്തെ വീട്ടിൽ വെച്ച് എൺപത്തിമൂന്നാമത്തെ വയസ്സിൽ അന്തരിച്ചു.

കുഞ്ഞാണ്ടി
ജനനം07 സെപ്റ്റംബർ 1919
മരണം6 ജനുവരി 2002(2002-01-06) (പ്രായം 82)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടൻ, നാടക നടൻ
സജീവ കാലം1962–1998
ജീവിതപങ്കാളി(കൾ)ജാനകി
കുട്ടികൾമോഹൻ ദാസ്
മുരളീധരൻ
വത്സല
പ്രഭാവതി
ശൈലജ
മാതാപിതാക്ക(ൾ)മൂച്ചിലോട്ട് ചേറൂട്ടി, കുഞ്ഞിമാളൂ

കുഞ്ഞാണ്ടി കോഴിക്കോട് ജനിച്ചു.കോട്ടൂളിയിലെ ഒരു എഴുത്തു പള്ളിയിൽ പഠനം തുടങ്ങി. കുതിരവട്ടം യു പി, പുതിയറ സഭ സ്ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നടത്തി. അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. ഇതിനിടയിൽ ഭാഗവതർ കൃഷ്ണപ്പണിക്കരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സിൽ അല്ലി അർജുന എന്ന നാടകത്തിൽ ബാലനടനായി അരങ്ങേറ്റം കുറിച്ചു. 1937ൽ കോഴിക്കോട് മാതൃഭൂമിയിൽ ജോലി ലഭിച്ചു. ജോലിക്കിടയിൽ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940ൽ ദേശപോഷിണിയുടെ ബി എ മായാവിയിലെ പ്രധാന നടൻ ആയി. തുടർന്നു് എണ്ണൂറോളം നാടകങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു.[2] 1962ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ.1970-80 കാലങ്ങളിൽ അദ്ദേഹം സിനിമയിൽ സജ്ജീവമയിരുന്നു .[3]1972ലെ സംഗീത നാടക അക്കാദമി അവാർഡ്, 1993ലെ പുഷ്പശ്രീ ട്രസ്റ് അവാർഡ്, 1977ൽ കേരള സംഗീത അക്കാദമി ഫെലോഷിപ്പ്, 1999ൽ രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.[4] [5]ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42 വർഷത്തോളം മാതൃഭൂമി പ്രസ്സിൽ ജോലി നോക്കിയിരുന്നു. അഞ്ച് മക്കളുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
ക്ര.നം. ചിത്രം വർഷം വേഷം
1 ദ ട്രൂത്ത് 1998
2 സിദ്ധാർത്ഥ 1998
3 കല്യാണ ഉണ്ണികൾ 1998
4 കല്യാണക്കച്ചേരി 1997
5 കാഞ്ചനം 1996
6 കിടിലോൽക്കിടിലം 1995
7 നം 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് 1995
8 ആമിന ടൈലേഴ്സ് 1991 മൊയ്തുക്ക
9 കടവ് 1991
10 കടത്തനാടൻ അമ്പാടി 1990
11 ബ്രഹ്മരക്ഷസ്സ് 1990
12 മാളൂട്ടി 1990 ഗോവിന്ദൻ നായർ
13 മഹായാനം 1989
14 ധ്വനി 1988
15 കനകാംബരങ്ങൾ 1988 ഗോപാലൻ മാസ്റ്റർ
16 മരിക്കുന്നില്ല ഞാൻ 1988
17 ഒരിടത്ത് 1987 തോമാച്ചൻ
18 വൃത്തം 1987
19 അമൃതം ഗമയ 1987 കാക്ക
20 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ 1986
21 മലമുകളിലെ ദൈവം 1986
22 ദൂരെ ദൂരെ ഒരു കൂടു കൂട്ടാം 1986 ഗോവിന്ദൻ കുട്ടി മാഷ്
23 വാർത്ത 1986
24 പഞ്ചാഗ്നി 1986
25 അത്തം ചിത്തിര ചോതി 1986 പണിക്കർ
26 അടിവേരുകൾ 1986
27 കയ്യും തലയും പുറത്തിടരുത് 1985
28 വെള്ളം 1985
29 അനുബന്ധം 1985
30 ശ്രീകൃഷ്ണപ്പരുന്ത് 1984
31 എൻ.എച് 47 1984
32 സുറുമയിട്ട കണ്ണുകൾ 1983
33 ഇനിയെങ്കിലും 1983 നാണൂ ആശാരി
34 കണ്മണിക്കൊരുമ്മ 1982
35 അഹിംസ 1982
36 അങ്കുരം 1982
37 ഈ നാട് 1982 ബീരാൻ
38 ചാപ്പ 1982
39 ഇളനീർ 1981
40 ഗ്രീഷ്മജ്വാല 1981
41 അങ്ങാടി 1980
42 വിൽക്കാനുണ്ട് സ്വപ്നങ്ങൾ 1980 അച്ഛൻ
43 ലാവ 1980 കുമാരൻ
44 ചാകര 1980 ശങ്കരൻ മാസ്റ്റർ
45 അന്യരുടെ ഭൂമി 1979
46 ബന്ധനം 1978 ശങ്കരമേനോൻ
47 ഉദയം കിഴക്കു തന്നെ 1976
48 ഉത്തരായനം 1975
49 സ്ഥാനാർത്ഥി സാറാമ്മ 1966 ഗോപിപ്പിള്ള
50 മുറപ്പെണ്ണ് 1965 കുട്ടപ്പമേനോൻ
51 ആദ്യകിരണങ്ങൾ 1964 പാപ്പി
52 തച്ചോളി ഒതേനൻ 1964 കണ്ടചേരി ചാപ്പൻ
53 അമ്മയെകാണാൻ 1963 കുട്ടായി
54 സ്വർഗ്ഗരാജ്യം 1962
"https://ml.wikipedia.org/w/index.php?title=കുഞ്ഞാണ്ടി&oldid=4090245" എന്ന താളിൽനിന്ന് ശേഖരിച്ചത്