മണവാളൻ ജോസഫ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു മലയാള നാടക-ചലച്ചിത്രനടനായിരുന്നു മണവാളൻ ജോസഫ്. മണവാളൻ എന്ന നാടകത്തിലെ ഇദ്ദേഹത്തിന്റെ ഹാസ്യനായകവേഷം പ്രേക്ഷകപ്രീതി നേടുകയും തുടർന്ന് പേരിനൊപ്പം ഈ നാടകത്തിന്റെ പേര് കൂടി ചേർത്ത് അറിയപ്പെട്ടു തുടങ്ങുകയുമായിരുന്നു. നീലക്കുയിൽ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ ജോസഫ് മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[1]

മണവാളൻ ജോസഫ്
ജനനം(1927-10-13)13 ഒക്ടോബർ 1927
മരണം23 ജനുവരി 1986(1986-01-23) (പ്രായം 58)
തൊഴിൽചലച്ചിത്രനടൻ, നാടകനടൻ
ജീവിതപങ്കാളി(കൾ)ത്രേസ്യാ ജോസഫ്
കുട്ടികൾമൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും

ജീവിതരേഖ

തിരുത്തുക

ഫോർട്ട് കൊച്ചിയിലെ പട്ടാനത്തു ജനനം. ഏറെ ചെറുപ്പത്തിൽ തന്നെ കലാജീവിതം ആരംഭിച്ചതിനാൽ കാര്യമായ ഔപചാരിക വിദ്യാഭ്യാസം നേടുവാൻ അവസരമുണ്ടായില്ല. ഏങ്കിലും സ്വപ്രയത്നത്താൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സാമാന്യജ്ഞാനം നേടുവാൻ ജോസഫിനായി. കലാനിലയത്തിന്റെ ഇളയിടത്തു റാണി ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പ്രൊഫഷണൽ നാടകം. പിന്നീട് കെ.പി.എ.സി., കോട്ടയം നാഷണൽ തീയറ്റേഴ്സ്, കാളിദാസകലാകേന്ദ്രം എന്നീ നാടകസമിതികളുമായി ബന്ധപ്പെട്ട് പതിനഞ്ച് വർഷക്കാലം പ്രവർത്തിച്ചു.

ദേശീയശ്രദ്ധ ആകർഷിച്ച നീലക്കുയിലിൽ ചായക്കടക്കാരൻ നാണുനായരുടെ വേഷത്തിലൂടെ സിനിമയിലെത്തിയ ഇദ്ദേഹം പിന്നീട് രാരിച്ചൻ എന്ന പൗരൻ, മിന്നാം മിനുങ്ങ്, കായംകുളം കൊച്ചുണ്ണി, ശബരിമല അയ്യപ്പൻ, ഉണ്ണിയാർച്ച, പുന്നപ്ര വയലാർ, പാലാട്ടു കോമൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, മദ്രാസിലെ മോൻ തുടങ്ങി മുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഹാസ്യവേഷങ്ങൾക്ക് പുറമേ സ്വഭാവനടനായും സഹനടനായും ജോസഫ് വേഷമിട്ടിട്ടുണ്ട്. പ്രകൃതം കൊണ്ട് ക്രിസ്ത്യൻ വേഷങ്ങളായിരുന്നു ജോസഫിനെത്തേടി കൂടുതലുമെത്തിയത്. വടക്കൻ പാട്ടുകൾ പ്രമേയമായ ചിത്രങ്ങളിലെ നാടുവാഴി വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ പലതും ഐ.വി. ശശിയുടെ ചിത്രങ്ങളിലേതായിരുന്നു. ഈനാട്, ഉണരൂ, ഇവർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകശ്രദ്ധ ആകർഷിച്ചവയാണ്.[2]

വാർത്ത എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനു വേണ്ടി ചെന്നൈയിലെ നുങ്കംപാക്കത്തുള്ള രാജ് ഹോട്ടലിൽ താമസിക്കുമ്പോൾ ഹൃദയസ്തംഭനംമൂലം 1986 ജനുവരി 23-ന് മണവാളൻ ജോസഫ് അന്തരിച്ചു.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
 1. ഇത്രയും കാലം (1987) as Moosakka
 2. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986)
 3. ധിം തരികിട ധോ (1986)
 4. ആ നേരം അൽപ്പ ദൂരം (1985)
 5. കാണാതായ പെൺകുട്ടി (1985)
 6. ബോയിംഗ് ബോയിംഗ് (1985) as Ammavan
 7. ഈറൻ സന്ധ്യ (1985)
 8. അങ്ങാടിക്കപ്പുറത്ത് (1985) as Fernandez
 9. വെള്ളരിക്കാപ്പട്ടണം (1985)
 10. അടിയൊഴുക്കുകൾ (1984)
 11. ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ (1984) as Outhochan
 12. എതിർപ്പുകൾ (1984)
 13. കുയിലിനെത്തേടി (1983)
 14. കൊലകൊമ്പൻ (1983)
 15. ബന്ധം (1983)
 16. ഇനിയെങ്കിലും (1983)
 17. നിഴൽ മൂടിയ നിറങ്ങൾ (1983)
 18. പല്ലാങ്കുഴി (1983)
 19. ചിലന്തിവല (1982) as Paramu
 20. ജംബുലിംഗം (1982)
 21. ആശ(1982) as Parameshwara Iyyer Swami
 22. പാഞ്ചജന്യം (1982) as Gopi
 23. മാറ്റുവിൻ ചട്ടങ്ങളേ (1982)
 24. ആരംഭം (1982) as Sankaran
 25. ഈ നാട് (1982) Constable
 26. വാടക വീട്ടിലെ അതിഥി (1981)
 27. ധ്രുവസംഗമം (1981)
 28. ആഗമനം (1980)
 29. മനുഷ്യമൃഗം (1980)
 30. ഇത്തിക്കരപ്പക്കി (1980)
 31. അന്തപ്പുരം (1980)
 32. അകലങ്ങളിൽ അഭയം (1980)
 33. ഇടിമുഴക്കം (1980) as Valiya Panikkar
 34. ശക്തി (1980)
 35. പുഴ (1980)
 36. കള്ളിയങ്കാട്ടു നീലി (1979)
 37. ലവ്‍ലി (1979)
 38. വെള്ളായണി പരമു (1979) as Keshu
 39. പുഷ്യരാഗം (1979)
 40. രാത്രികൾ നിനക്കുവേണ്ടി (1979)
 41. രക്തമില്ലാത്ത മനുഷ്യൻ (1979) as Anthrayose
 42. യക്ഷിപ്പാറു (1979)
 43. ഇന്ദ്രധനുസ്സ് (1979)
 44. ചൂള (1979)
 45. മാമാങ്കം (1979)
 46. ജയിക്കാനായ് ജനിച്ചവൻ (1978)
 47. ശത്രുസംഹാരം (1978)
 48. റൌഡി രാമു (1978)
 49. വെല്ലുവിളി (1978)
 50. കനൽക്കട്ടകൾ (1978) as Pappan
 51. ആരും അന്യരല്ല (1978) as Pappi
 52. മുക്കുവനെ സ്നേഹിച്ച ഭൂതം (1978) as Bhootham
 53. ഉറക്കം വരാത്ത രാത്രികൾ (1978)
 54. ആരവം (1978)
 55. മുദ്രമോതിരം (1978) as Mathai
 56. അവൾ വിശ്വസ്തയായിരുന്നു (1978)
 57. കൈതപ്പൂ (1978)
 58. പഞ്ചാമൃതം (1977)
 59. വരദക്ഷിണ (1977)
 60. വേഴാമ്പൽ (Ahalyamoksham) (1977)
 61. പരിവർത്തനം (1977)
 62. യുദ്ധകാണ്ഠം (1977)
 63. കാവിലമ്മ (1977)
 64. ശ്രീമദ് ഭഗവ്ദ്‍ഗീത (1977)
 65. രണ്ടുലോകം (1977)
 66. സത്യവാൻ സാവിത്രി (1977)
 67. അവൾ ഒരു ദേവാലയം (1977)
 68. പുഷ്പശരം (1976)
 69. അയൽക്കാരി (1976) as Kittu Kuruppu
 70. ചിരിക്കുടുക്ക (1976) as Kochachan
 71. സർവ്വേക്കല്ല് (1976)
 72. യക്ഷഗാനം (1976) as Pachupilla
 73. സെക്സില്ല സ്റ്റണ്ടില്ല (1976)
 74. അഗ്നിപുഷ്പം (1976)
 75. ക്രിമിനൽസ് (Kayangal) (1975)
 76. കാമം ക്രോധം മോഹം (1975)
 77. അഭിമാനം (1975)
 78. അഷ്ടമിരോഹിണി (1975)
 79. അക്കൽദാമ (1975)
 80. ഹലോ ഡാർലിംഗ് (1975) as Mahadevan
 81. മുച്ചീട്ടുകളിക്കാരന്റെ മകൾ (1975)
 82. കല്ല്യാണപ്പന്തൽ (1975)
 83. ചന്ദനച്ചോല (1975)
 84. ലവ് ലറ്റർ (1975)
 85. ലവ് മാര്യേജ് (1975) as Doctor
 86. അയോദ്ധ്യ (1975) as Pakru
 87. ദുർഗ്ഗ (1974)
 88. നീലക്കണ്ണുകൾ (1974)
 89. കോളജ് ഗേൾ (1974) as Swami
 90. നടീനടന്മാരെ ആവശ്യമുണ്ട് (1974)
 91. അശ്വതി (1974)
 92. മാസപ്പടി മാതുപിള്ള (1973)
 93. പൊന്നാപുരം കോട്ട (1973)
 94. പോസ്റ്റുമാനെ കാണ്മാനില്ല(1972) as Krishnankutty
 95. ഒരു സുന്ദരിയുടെ കഥ (1972) as Divakaran
 96. ആരോമലുണ്ണി (1972)
 97. ബോബനും മോളിയും (1971)
 98. ജലകന്യക (1971)
 99. ഒതേനന്റെ മകൻ (1970) as Chappan
 100. പേൾ വ്യൂ (1970) as Manavalan
 101. ശബരിമല ശ്രീ ധർമ്മശാസ്ത (1970)
 102. വില കുറഞ്ഞ മനുഷ്യൻ (1969)
 103. പഠിച്ച കള്ളൻ (1969)
 104. ബല്ലാത്ത പഹയൻ (1969) as Porinchu
 105. സൂസി (1969)
 106. മൂലധനം (1969) as Kasim Pilla
 107. കൂട്ടുകുടുംബം (1969)
 108. ജ്വാല (1969)
 109. വെളുത്ത കത്രീന (1968) as Krishna Panikkar
 110. കൊടുങ്ങല്ലൂരമ്മ (1968)
 111. പുന്നപ്ര വയലാർ (1968) as Kandarkunju
 112. ലക്ഷപ്രഭു (1968)
 113. കളിയല്ല കല്ല്യാണം (1968)
 114. കാർത്തിക (1968) as Velu Pilla
 115. കളക്ടർ മാലതി (1967) as Appunju
 116. ഖദീജ (1967)
 117. മൈനത്തരുവി കൊലക്കേസ് (1967)
 118. ചിത്രമേള (1967)
 119. ബാല്യകാലസഖി (1967)
 120. രമണൻ (1967) as Vallon
 121. കസവുതട്ടം (1967) as Thomas
 122. ഭാഗ്യമുദ്ര (1967)
 123. ജീവിക്കാൻ അനുവദിക്കൂ (1967)
 124. പെൺമക്കൾ (1966)
 125. അനാർക്കലി (1966) as Slave Trader
 126. കനകച്ചിലങ്ക (1966)
 127. കായംകുളം കൊച്ചുണ്ണി (1966) as Thommichan
 128. ജയിൽ (1966)
 129. കൂട്ടുകാർ (1966)
 130. ഓടയിൽനിന്ന് (1965) as Mesthiri
 131. കാട്ടുതുളസി (1965)
 132. കാട്ടുപൂക്കൾ (1965) as Thommi
 133. അയേഷ (1964)
 134. പഴശ്ശിരാജ (1964)
 135. റെബേക്ക (1963)
 136. കടലമ്മ (1963)
 137. പാലാട്ട് കോമൻ (Konkiyamma) (1962)
 138. ഭാര്യ (1962)
 139. ഉണ്ണിയാർച്ച (1961) as Konor
 140. മിന്നാമിനുങ്ങ് (1957)
 141. നീലക്കുയിൽ (1954) as Naanu Nair
 1. "മണവാളൻ ജോസഫ്". മലയാള മനോരമ. Retrieved 2012-08-07.[പ്രവർത്തിക്കാത്ത കണ്ണി]
 2. "മലയാളത്തിന്റെ മണവാളൻ". വെബ്‌ദുനിയ മലയാളം. Archived from the original on 2015-05-29. Retrieved 2012-08-07.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണവാളൻ_ജോസഫ്&oldid=3935548" എന്ന താളിൽനിന്ന് ശേഖരിച്ചത്