എസ്.പി. ബാലസുബ്രഹ്മണ്യം

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(S. P. Balasubrahmanyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം (തെലുഗു: శ్రీపతి పండితారాధ్యుల బాలసుబ్రహ్మణ్యం, തമിഴ്: ஸ்ரீபதி பண்டிதாராத்யுல பாலசுப்பிரமண்ணியம், കന്നഡ: ಶ್ರೀಪತಿ ಪಂಡಿತಾರಾಧ್ಯುಲ ಬಾಲಸುಬ್ರಹ್ಮಣ್ಯಂ) (ജനനം: ജൂൺ 4 1946). എസ്.പി.ബി. എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീ (2001), പത്മ ഭൂഷൺ (2011),[5] പത്മവിഭൂഷൻ [6] എന്നീ ബഹുമതികൾ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ നൽകിയിരുന്നു. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്.

എസ്.പി. ബാലസുബ്രഹ്മണ്യം
ബാലസുബ്രഹ്മണ്യം 2019 ൽ
ബാലസുബ്രഹ്മണ്യം 2019 ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം
ജനനം1946 ജൂൺ 4 (പ്രായം 78)
നെല്ലൂർ (തമിഴ്‍ നാട്), മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ ആന്ധ്രാ പ്രദേശ്)[1][2][3][4]
വിഭാഗങ്ങൾPlayback singing[3]
തൊഴിൽ(കൾ)
  • ഗായകൻ
    നടൻ
    സംഗീത സംവിധായകൻ
    ഡബ്ബിംഗ് ആർട്ടിസ്റ്റ്
    നിർമ്മാതാവ്
വർഷങ്ങളായി സജീവം1966–present )
Honours

ആദ്യകാല ജീവിതം

തിരുത്തുക

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു.[7] 2019 ഫെബ്രുവരി 4-ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.[8] ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.[9][10][11] തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി. ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ JNTU എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി.[12][13] പക്ഷേ അപ്പോഴൊക്കെയും സംഗീതത്തെ അദ്ദേഹം ഹൃദയത്തോടു ചേർത്തുപിടിച്ചിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ‌) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം.[14] പ്രശസ്ത സംഗീതജ്ഞരായിരുന്ന എസ്. പി. കോദണ്ഡപാണിയും ഘണ്ടശാലയും വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[15][16] എസ്. പി. അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം "നിലവേ എന്നിടം നെരുങ്കാതെ" ആയിരുന്നു. മുതിർന്ന പിന്നണി ഗായകനായിരുന്ന പി.ബി. ശ്രീനിവാസ് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ അദ്ദേഹത്തിന് ഗാനങ്ങൾ എഴുതി നൽകാറുണ്ടായിരുന്നു.[17]

ചലച്ചിത്രപിന്നണിഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തിന്റെ ആലാപനത്തിലും ശ്രദ്ധേയനായി.[18]

ചലച്ചിത്ര ലോകത്ത്

തിരുത്തുക

ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39,000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്.[19]. ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോർഡ് ലതാ മങ്കേഷ്കർ).

ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.

സ്വകാര്യജീവിതം

തിരുത്തുക

സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമായ എസ്.പി.ബി. ചരൺ എന്നൊരു മകനും[20][21] പല്ലവി എന്നൊരു മകളുമുണ്ട്.[22][23] എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി. ബാലസുബ്രഹ്മണ്യത്തിന്റെ മാതാവ് ശകുന്തളാമ്മ 2019 ഫെബ്രുവരി 4 ന് നെല്ലൂരിൽ വച്ച് 89 ആം വയസ്സിലാണ് അന്തരിച്ചത്.[24]

ഡബ്ബിംഗ് ആർട്ടിസ്റ്റ്

തിരുത്തുക

കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാൽ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി.[25] കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിറെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി.[26] അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.[27] 2012 ൽ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്കുവേണ്ട് ഡബ്ബ് ചെയ്തു.[28] ബെൻ കിംഗ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു.[29]

  • കമൽ ഹാസൻ (സാഗര സംഗമം, സ്വാതി മുത്യം എന്നിവ ഒഴികെ തമിഴിൽനിന്നു തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത എല്ലാ ' ചിത്രങ്ങളും).
  • കമൽ ഹാസൻ- സിപ്പിക്കുൽ മുത്ത് (1985) (സ്വാതി മുത്തിയത്തിന്റെ തമിഴ് ഡബ്ബിംഗ്) കൂടാതെ ചില നേരിട്ടുള്ള തെലുങ്ക് സിനിമകൾ.
  • രജനീകാന്ത് (തമിഴിൽനിന്ന് തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചില ചിത്രങ്ങൾ)

മലയാള ഗാനങ്ങൾ

തിരുത്തുക
വർഷം സിനിമ ഗാനം സംഗീത സംവിധാനം രചയിതാവ് സഹ ഗയകൻ/ഗായിക കുറിപ്പുകൾ
1969 കടൽപ്പാലം "ഈ കടലും മറുകടലും" ദേവരാജൻ വയലാർ രാമവർമ്മ
1979 സർപ്പം "സ്വർണ്ണമീനിന്റെ ചേലൊത്ത" കെ.ജെ. ജോയ് ബിച്ചു തിരുമല കെ ജെ യേശുദാസ്, പി. സുശീല, വാണി ജയറാം
1981 മുന്നേറ്റം "ചിരികൊണ്ടു പൊതിയും" ശ്യാം ശ്രീകുമാരൻ തമ്പി [30]
1981 തുഷാരം "മഞ്ഞേ വാ" ശ്യാം ശ്രീകുമാരൻ തമ്പി കെ.ജെ. യേശുദാസ് [30]
1981 ആക്രമണം "ലില്ലി ലില്ലി" ശ്യാം ശ്രീകുമാരൻ തമ്പി [30]
1983 യുദ്ധം "കന്യകമാർക്കൊരു", "താരുണ്യത്തിൻ" ശങ്കർ ഗണേഷ് പൂവച്ചൽ ഖാദർ വാണി ജയറാം [30]
1989 റാംജി റാവു സ്പീക്കിംഗ് "കലികാലം ഇത്" എസ്. ബാലകൃഷ്ണൻ പൂവച്ചൽ ഖാദർ [31]
1991 കിലുക്കം "ഊട്ടിപ്പട്ടണം" എസ്.പി. വെങ്കിടേഷ് ബിച്ചു തിരുമല എം.ജി. ശ്രീകുമാർ, ചിത്ര
1991 അനശ്വരം "താരാപഥം","കല്ലെല്ലാം" ഇളയരാജാ കെ.എസ്. ചിത്ര [31]
1993 ഓ ഫാബി "ഡിങ്കാരാ ഡിങ്കാരാ" ജോൺസൺ [31]
2000 ഡാർലിങ് ഡാർലിങ് ഡാർലിങ് ഡാർലിങ്" (Version I) ഔസേപ്പച്ചൻ
2001 ദോസ്ത് "വാനം പോലെ" വിദ്യാസാഗർ എസ്. രമേശൻ നായർ ബിജു നാരായണൻ
2003 സി.ഐ.ഡി. മൂസ "മേനേ പ്യാർ കിയാ" വിദ്യാസാഗർ [31]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Naidu, M. Venkaiah (25 September 2020). "Press Information bureau of India". Press Bureau of India (in Indian English). ISSN 0971-751X. Archived from the original on 8 October 2020. Retrieved 25 September 2020.
  2. S., Murali (25 September 2020). "S.P. Balasubrahmanyam: The end of an era". The Hindu. Archived from the original on 26 September 2020. Retrieved 25 September 2020.
  3. 3.0 3.1 "SPB donates his ancestral home in Nellore to kanchi math". The Times of India. Archived from the original on 9 March 2020. Retrieved 25 September 2020.
  4. V, Narayana (24 September 2020). "SPB: The voice that captivated millions will never be stilled". The Hindu Businessline (in ഇംഗ്ലീഷ്). Archived from the original on 27 September 2020. Retrieved 25 September 2020.
  5. DC Correspondent (26 January 2011). "SPB wins Padma Bhushan, no Bharat Ratna this year". Deccan Chronicle. Archived from the original on 30 April 2011. Retrieved 2 May 2011. {{cite web}}: |author= has generic name (help)
  6. Sharma, Priyanka (25 January 2021). "SPB honoured with Padma Vibhushan posthumously; KS Chithra gets Padma Bhushan". The Indian Express. Archived from the original on 2021-01-25. Retrieved 25 January 2021.
  7. Suganthy Krishnamachari (26 August 2010). "Arts / Music : Motivating, musically". The Hindu. Retrieved 2 May 2011.
  8. "SP Balasubrahmanyam loses his mother". The Times of India.
  9. "Kerala / Thiruvananthapuram News : S.P.Balasubramaniam shares memories with music buffs". The Hindu. 5 December 2005. Retrieved 2 May 2011.
  10. "Tamil Cinema news – Tamil Movies – Cinema seithigal".
  11. "Rumours Rife on SPB Health". 8 September 2017.
  12. "Singer S.P. Balasubrahmanyam honoured". The Hindu. 11 June 2012. Retrieved 22 July 2013.
  13. "SP.Balasubrahmanyam's 67th Birthday". 4 June 2013. Retrieved 22 July 2013. Today, S.P. Balasubrahmanyam is celebrating his 67th birthday. He was born on 4 June 1946 into a Brahmin family in Nellore. Balasubrahmanyam started singing from a very young age. After dropping out from an engineering program in JNTU, SPB got his first break in 1966, when he sang for Sri Sri Sri Maryada Ramanna and he has sung over 40,000 songs. The State Government of AP presented the Nandi Award to Balasubrahmanyam 25 times. The Govt. of India honoured him with a Padma Bhushan award in 2011 and also presented him with six National Awards.
  14. Dinathanthi, Nellai Edition, 11 August 2006, p. 11.
  15. "SP Balasubrahmanyam". Artistopia.com. Archived from the original on 2012-07-19. Retrieved 1 May 2011.
  16. "S. P. Balasubramanyam – Photos and All Basic Informations". Networkbase.info. Archived from the original on 2012-03-31. Retrieved 1 May 2011.
  17. "Arts / Music : An unsung genius". The Hindu. 23 September 2010. Retrieved 12 June 2011.
  18. Dinathanthi, Nellai Edition, Page 11 dated Aug 11,2006
  19. Welcome to S.P.Balasubrahmanyam (playback singer, producer, actor, music director) home page
  20. "The cup of joy called friendship". The Hindu. 13 January 2004. Retrieved 2 May 2011.
  21. "Metro Plus Madurai / Events : A medley of sorts". The Hindu. 26 November 2009. Archived from the original on 2014-04-07. Retrieved 12 June 2011.
  22. "Unnai Charan Adainthaen". The Hindu. 19 September 2003. Archived from the original on 2007-09-22. Retrieved 2 May 2011.
  23. "Tamil Cinema news – Tamil Movies – Cinema seithigal".
  24. "SP Balasubrahmanyam loses his mother". The Times of India.
  25. sales@andhravilas.net (26 March 2009). "Chit chat with S. P. Balasubramaniam – Andhravilas.com -Telugu Cinema, Telugu Movies, India News & World News, Bollywood, Songs". Andhravilas.com. Archived from the original on 2011-07-07. Retrieved 2 May 2011.
  26. Chit chat with S. P. Balasubramaniam – Andhravilas.com -Telugu Cinema, Telugu Movies, India News & World News, Bollywood, Songs : Archived 2011-07-07 at the Wayback Machine.. Andhravilas.com (26 March 2009). Retrieved 7 January 2012.
  27. "Telugu Cinema Etc - Idlebrain.com". www.idlebrain.com.
  28. "SPB and Chinmayi voice for Balakrishna and Nayanthara in Sri Rama Rajyam movie – Tamil Cinema News – Latest News on Kollywood". 2 April 2012.
  29. "SPB, naturally". The Hindu. 27 March 2009. Retrieved 4 April 2017.
  30. 30.0 30.1 30.2 30.3 "List of Malayalam Songs sung by SP Balasubrahmanyam".
  31. 31.0 31.1 31.2 31.3 "List of Malayalam Songs sung by SP Balasubrahmanyam".
"https://ml.wikipedia.org/w/index.php?title=എസ്.പി._ബാലസുബ്രഹ്മണ്യം&oldid=4119099" എന്ന താളിൽനിന്ന് ശേഖരിച്ചത്