നജീബ് അപ്ലോഡ് ചെയ്ത കുറേ നാണയങ്ങൾ ഇനിയും കിടക്കുന്നുൺറ്റല്ലോ.. ഏതെങ്കിലും ലേഖനങ്ങളിൽ ചേർക്കാൻ സാധിക്കുമോ ചള്ളിയാനേ?--Vssun 21:46, 31 മാർച്ച് 2007 (UTC)Reply

കയറ്റാം. സമയം കിട്ടുന്നതനുസരിച്ച്. അതൊന്നും മാച്ച് കളയാതിരുന്നാൽ മതി. --ചള്ളിയാൻ 04:12, 9 മേയ് 2007 (UTC)Reply

മതഭ്രാന്തിനെപ്പറ്റി യുള്ള ഖണ്ഡിക കണടു,. ആക്രമണത്തിനു മുന്നു തന്നെ പ്രതിരോധം ഏര്പ്പെടുത്തുന്ന പോലെ തോന്നി. ലേഖനത്തിലെവിടേയും ടിപ്പുവിന്റെ മതഭ്രാന്തിനെപ്പറ്റി പരാമര്ശിച്ചിട്ടില്ല. ലേഖകന്/ലേഖകര് മറ്റാരെങ്കിലും മതഭ്രഅന്തിനെപ്പറ്റി എഴുതുന്നതിനു മുന്നു തന്നെ ഡിഫന്റ്റ് ചെയ്യാന് എഴുതിയപോലെ തോന്നുന്നു. മതഭാന്തിനെക്കുറിച്ചുള്ള കാഴ്ചപ്പാട് കൊളോണിയല് ചരിത്രകാരന്മാരുടേയും ഭരണാധികാരികളൂടേയും സമീപനം പുരനാരാവിഷ്കരിച്ചതുമാത്രമാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാരെല്ലാം സമ്മതിക്കുന്നുണ്ട്. എങ്കിലും ഇന്നും ചിലര് ചരിത്രത്തേയും അതിന്റെ വസ്തുതകളേയും വര്ഗ്ഗീയമാക്കാനും മതാതിഷ്ഠിതമാക്കാനും ശ്രമിക്കുന്നെന്നേ ഉള്ളൂ. — ഈ തിരുത്തൽ നടത്തിയത് FirozVellachalil (സംവാദംസംഭാവനകൾ)


http://ml.wikipedia.org/w/index.php?title=%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%81%E0%B4%B2%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D&diff=next&oldid=164592

ശീവജി കൊള്ളക്കാരൻ ആയിരുന്നു എന്ന മഹത്തായ അറിവ് ഈ ലേഖനത്തിലൂടെ കിട്ടി.--Shiju Alex|ഷിജു അലക്സ് 06:56, 2 സെപ്റ്റംബർ 2008 (UTC)Reply

'മതഭ്രാന്ത്’ - പ്രചാരണവും യാഥാർഥ്യവും

തിരുത്തുക

എന്ന വിഭാഗം വിക്കികനുയോജ്യമല്ല. മാറ്റിയെഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യണം.--അഭി 09:30, 18 ഫെബ്രുവരി 2009 (UTC)Reply

ഇത് ഏതോ ഒരു പുസ്തകത്തിൽ നിന്നു പകർത്തിയതാകണം. ഇതേ പോലെ നിലനിർത്തരുത് --Anoopan| അനൂപൻ 09:46, 18 ഫെബ്രുവരി 2009 (UTC)Reply

http://voi.org ( Ref 7,8 ) നിഷ്പക്ഷമായ source ആണെന്നു തോന്നുന്നില്ല . കേരളത്തിൽ, മതങ്ങളോടുള്ള സമീപനം എന്ന ഭാഗങ്ങൾ വല്ലാതെ one-sided ആയി തോന്നുന്നു - ഇത് ഒരു Point of View മാത്രമല്ലേ? പിന്നെ, ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ എന്ന പട്ടികയിൽ ടിപ്പുവിനെ ഉൾപ്പെടുത്തുന്നത് ശരിയാണോ? Razimantv 12:07, 1 മാർച്ച് 2009 (UTC)Reply

മേൽപറഞ്ഞ കാരണത്താൽ POV ഫലകം ഇടുന്നു Razimantv 12:14, 2 മാർച്ച് 2009 (UTC)Reply

സ്വാതന്ത്ര്യം എന്നത് ഒരു ജനതക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും, തനത് സംസ്കൃതിയിലൂടെ ജീവിക്കുവാനുമുള്ള അവകാശമാണല്ലോ. ടിപ്പു കേവലം ഒരു ഭരണാധികാരി മാത്രമാണ്. അതും തനത്സംസ്കൃതിക്കെതിരായി കിരാതമായ രീതിയിൽ പടവാളോങ്ങിയ ഒരു വ്യക്തിയും. കേവലം സ്വാർഥമായ അധികാരക്കൊതി ഒന്നുമാത്രമാണ് അദ്ദേഹത്തെ ബ്രിട്ടീഷുകാർക്കെതിരെ പടവെട്ടാൻ പ്രേരിപ്പിച്ചത്. മഹാത്മാഗാന്ധിയോ മറ്റുള്ള പഴയ നേതാക്കളൊ നിസ്വാർഥമായാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചത്. ടിപ്പുവിനെ ഈ പട്ടികയിൽപ്പെടുത്തി സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിക്കുന്നത് ഏറ്റവും നിർഭാഗ്യകരമാണ്.Anoop menon 12:10, 7 ഏപ്രിൽ 2009 (UTC)Reply

നമ്മുടെ നാട്ടുകാർ തമ്മിൽ എത്രയൊക്കെ തമ്മിലടിച്ചിരുന്നു., എങ്കിലും വിദേശീയ ശക്തിയായ ബ്രിട്ടീഷുകാർക്കെതിരായി പടനയിച്ചതു കൊണ്ടാൺ സ്വാത്രന്ത്ര്യ സമര നേതാവ് എന്ന പദവി അദ്ദേഹത്തിൻ ലഭിക്കുന്നത്. അഭ്യന്തര കലഹങ്ങൾ അതിൽ ഉൾപ്പെടുന്നില്ല. --Chalski Talkies ♫♫ 12:41, 7 ഏപ്രിൽ 2009 (UTC)Reply

  • ടീപ്പുവിനെ കുറിച്ചുള്ള ഒരു വീഡിയോ ചലചിത്രം അവലംബത്തിൽ ചേർത്തിട്ടുണ്ട്. ടിപ്പു മതഭ്രാന്തനല്ല എന്ന് തെളിയിക്കുന്ന ഡോക്യുമെന്റെറിയണ്‌ തെളിവുകൽ

സഹിതം അതിൽ വിവരിക്കുന്നുണ്ട്. ഈ ലേഖനം ടിപ്പുവിനോട് നീതിക്കാണിക്കുന്നില്ല.--JaSiR 22:49, 9 ജൂൺ 2009 (UTC)Reply

ഭഗവാൻ എസ്.ഖിദ്വായിയുടെ "ടിപ്പുവിന്റെ കരവാൾ"(The sword of Tippu)എന്ന ഗ്രന്ഥവും അതിനെ ഉപജീവിച്ച് നിർമ്മിക്കപ്പെട്ട ദൂരദർശൻ പ്രക്ഷേപണം ചെയ്ത സീരിയലും മതഭ്രാന്തിൽ(മറ്റു മതങ്ങളോട് അസഹിഷ്ണുത പുലർത്തൽ)നിന്ന് വ്യത്യസ്തമായ ഒരു ടിപ്പുവിനെ എടുത്തുകാട്ടുന്നുണ്ട്.--Vicharam 07:37, 25 ജൂൺ 2009 (UTC)Reply

== സ്ഥിരമായി വാൻഡലിസം നടക്കുന്നു.. ==

ഈ താൾ അംഗത്വമെടുത്തവർക്കു മാത്രമായി പരിമിതപ്പെടുത്തണം എന്ന് കരുതുന്നു. --Vssun 12:08, 25 ജൂൺ 2009 (UTC)Reply

  --സിദ്ധാർത്ഥൻ 12:18, 25 ജൂൺ 2009 (UTC)Reply
 Y ചെയ്തു --Vssun 12:29, 25 ജൂൺ 2009 (UTC)Reply
ബൾക്ക് ആയി ടെക്സ്റ്റ് നീക്കിയിരിക്കുന്നു റിവേർട്ട് ചെയ്തു. --പ്രവീൺ:സംവാദം 02:24, 15 സെപ്റ്റംബർ 2009 (UTC)Reply
ഈ താളൊന്ന് പൊളിച്ചെഴുതിയാലോ riyazahamed 04:18, 15 സെപ്റ്റംബർ 2009 (UTC)Reply
അതെന്താ?--പ്രവീൺ:സംവാദം 05:40, 15 സെപ്റ്റംബർ 2009 (UTC)Reply

"വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌." എന്ന് കണ്ടതു കൊണ്ട് പറഞ്ഞതാണ് പ്രവീൺ. ആവശ്യമില്ലെങ്കിൽ വേണ്ട! riyazahamed 06:29, 15 സെപ്റ്റംബർ 2009 (UTC)Reply

ഇവിടെ ഇപ്പോൾ ഇങ്ങനെയൊരു ചർച്ച നടക്കുന്നതുകൊണ്ട് ചോദിക്കുകയാണ്. വിക്കിയിൽ അവലംബമായി http://voi.org പോലുള്ള സൈറ്റുകൾ നൽകുന്നത് ശരിയാണോ? ടിപ്പുവിന്റെ മതഭ്രാന്തിനെപ്പറ്റിയുള്ള ഭാഗത്തിലധികവും അവിടെനിന്നുള്ള അവലംബം ചേർത്താണിട്ടിരിക്കുന്നത്. സൈറ്റിലെ ലേഖനങ്ങൾ വായിച്ചുനോക്കിയപ്പോൾ സന്തുലിതമായി ഒന്നും കാണാൻ കഴിഞ്ഞില്ല. ഗാന്ധി ബ്രിട്ടീഷ് ചാരനായിരുന്നു, താജ്മഹൽ ഹിന്ദുക്ഷേത്രമായിരുന്നു, ഫതഹ്പൂർ സിക്രി നിർമ്മിച്ചത് ഒരു ഹിന്ദു രാജാവായിരുന്നു മുതലായ കുറേ അവകാശവാദങ്ങളാണ് സൈറ്റിലുള്ളത്. താജ് മഹലിനെക്കുറിച്ചുള്ള ലേഖനത്തിൽ സൈറ്റ് അവലംബമാക്കി അത് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? മുകളിൽ ഒരു തവണ ചോദിച്ചതാണ്. ഇപ്പോഴെങ്കിലും ആരെങ്കിലും ഇവിടെ അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 11:49, 15 സെപ്റ്റംബർ 2009 (UTC)Reply

തീർച്ചയായും റസിമാൻ പറഞ്ഞത് ശരിയാണ്‌. ഈ സൈറ്റ് തെളിവായി സ്വീകരിക്കാൻ കഴിയില്ല. വല്ല മതേതര ചരിത്രകാരന്മാരുടേയും തെളിവുകളായിരിക്കും ഇതുപോലുള്ള താളുകൾക്ക് അവലംബമാക്കാൻ നല്ലത്.--വിചാരം 12:50, 15 സെപ്റ്റംബർ 2009 (UTC)Reply

ടിപ്പു കണ്ണൂരിന്റെ പേരു മാറ്റി എന്നതിനോ, ഇന്ത്യയിൽ നൈസാമിനോടു മാത്രമാണ് സ്ഥിരതയുള്ള കരാറുണ്ടായിരുന്നത് എന്നതിനോ പേർഷ്യ, അഫ്ഗാനിസ്ഥാൻ, തുർക്കി, ഫ്രഞ്ച് എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കിയത് എന്നതിനോ തർക്കങ്ങൾ ഉണ്ടാവാനിടയില്ല. പേർഷ്യനായിരുന്നു ഭരണഭാഷ എന്നതിലും ഉണ്ടാവില്ല. അക്കാരണം കൊണ്ടു തന്നെ ടിപ്പു കന്നട വിരുദ്ധനാണെന്നും എവിടെല്ലാം കണ്ടിരിക്കുന്നു. ക്ഷേത്രങ്ങൾ നശിപ്പിച്ചെന്നതും, എന്നാൽ മൈസൂറിലെ ക്ഷേത്രങ്ങൾ നശിപ്പിച്ചില്ലന്നതും വസ്തുതയാണ്. ശത്രുവിന്റെ ആത്മാഭിമാനം നശിപ്പിക്കുന്നതിന്റെ ഭാഗമായാണല്ലോ അന്നും ഇന്നും ഇത്തരം എടുപ്പുകൾ നശിപ്പിക്കുന്നത്. ടിപ്പുവിന്റെ വാൾ പരമ്പരയും വിവാദത്തിന് ഒട്ടും അതീതമല്ലായിരുന്നു. ഇർഷാദ്പിപി WP:3RR ലംഘിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്, മതഭ്രാന്തിനെ പഴിചാരി എന്നു പറയുന്നതു കൂടി എടുത്തുകളയാനും മാത്രം അസഹിഷ്ണുത ഉണ്ടാവാൻ ടിപ്പു അത്ര വിശുദ്ധനൊന്നുമല്ലായിരുന്നു എന്നെന്റെ അഭിപ്രായം. തെളിവ് ഫലകം ഉള്ളതു കൊണ്ടാണെങ്കിൽ പകരം ചേർത്തിരിക്കുന്ന വാക്യത്തിനും (മാറു മറയ്ക്കാനുള്ള അവകാശം) തെളിവൊന്നുമില്ല ;-). --പ്രവീൺ:സംവാദം 23:20, 15 സെപ്റ്റംബർ 2009 (UTC)Reply


ഇതെന്താ? നീക്കം ചെയ്തതെല്ലാം പിന്നെയും വന്നല്ലോ. വിക്കി അഡ്മിനുകളിൽ ഇക്കാര്യത്തിൽ ഒരു സമവായമൊന്നുമില്ലേ? riyazahamed 05:26, 16 സെപ്റ്റംബർ 2009 (UTC)Reply
ഈ ലേഖനത്തിൽ അമിതമായ നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതു ശ്രദ്ധയിൽ പെട്ടതിനാൽ സീസോപ്പുകൾക്കുമാത്രം തിരുത്തുവാൻ സാധിക്കുന്ന രീതിയിലേക്ക് സം‌രക്ഷണമാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നു.--Anoopan| അനൂപൻ 06:13, 16 സെപ്റ്റംബർ 2009 (UTC)Reply
അതു വേണ്ടെന്ന് തോന്നുന്നു. സീസോപ്പുകൾ ഈ വിഷയത്തിൽ അവഗാഹമുള്ളവരാകണമെന്നില്ലല്ലോ? വിക്കിനിയമങ്ങൾ നടപ്പാക്കി നശീകരണ പ്രവർത്തനം നടത്തുന്നവരെ താൽക്കാലികമായി വിലക്കുകയാണ് വേണ്ടത്. --ജുനൈദ് (സം‌വാദം) 06:20, 16 സെപ്റ്റംബർ 2009 (UTC)Reply
വിക്കി നിയമം തന്നെയാണ്‌ നടപ്പാക്കിയത്. ഇതൊന്ന് നോക്കിയാട്ടേ. വിവാദ വിഷയങ്ങളെക്കുറിച്ച് സം‌വാദം താളിൽ ചർച്ച ചെയ്ത് ഒരു സമവായത്തിലെത്തിയ ശേഷം ലേഖനത്തിൽ ചേർക്കുകയും അൺപ്രൊട്ടക്ട് ചെയ്യുകയും ചെയ്യാം.--Anoopan| അനൂപൻ 06:31, 16 സെപ്റ്റംബർ 2009 (UTC)Reply

പ്രവീൺ പറഞ്ഞതിനോട് യോജിക്കുന്നു. ടിപ്പു വിശുദ്ധനായിരുന്നു എന്ന് ലോകത്തിന് ഏകാഭിപ്രായമുണ്ടെന്ന് വരുത്തിത്തീർക്കുക എന്ന ഉദ്ദേശമുണ്ടെങ്കിൽ അതും ശരിയല്ല. എന്നാൽ പേജിൽ കുറേ പ്രശ്നങ്ങളുണ്ട്. ഈ വാചകം നോക്കൂ :

ഇങ്ങനെയുള്ള വാചകങ്ങൾ, അതും VOI അവലംബമാക്കി താളിൽ ഇടുന്നത് ശരിയല്ല. ഇത്തരം സാധനങ്ങൾ മാറ്റണം. VOI പോലുള്ള സൈറ്റുകൾ വിക്കിയിൽ അവലംബത്തിന് ഉപയോഗിക്കുന്നതിന്റെ നയം എന്താണ്? എനിക്ക് ചരിത്രത്തെക്കുറിച്ച് അധികം വിവരമൊന്നുമില്ല. എന്നാലും ഇംഗ്ലീഷ് വിക്കിയിലെ താളും മറ്റും വായിച്ചിട്ട് മനസ്സിലാകുന്നത് ടിപ്പു tolerant ആയിരുന്നു എന്ന വാദമുന്നയിച്ചുകൊണ്ട് കുറേ ചരിത്രകാരന്മാരെങ്കിലും ഉദാഹരണങ്ങൾ എടുത്തുകാട്ടിയിട്ടുണ്ട് എന്നാണ്. രണ്ട് വാദങ്ങളും അങ്ങനെയാകുമ്പോൾ ലേഖനത്തിൽ വേണ്ടേ? താൾ കാര്യനിർവാഹകർക്ക് മാത്രമായി പ്രൊട്ടക്റ്റ് ചെയ്ത സ്ഥിതിക്ക് ലേഖനം തിരുത്താനുള്ള suggestions ഇവിടെ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 16:46, 16 സെപ്റ്റംബർ 2009 (UTC)Reply

ആ വാചകം തൽക്കാലം കമന്റു ചെയ്തിട്ടുണ്ട്. --ജ്യോതിസ് 17:11, 16 സെപ്റ്റംബർ 2009 (UTC)Reply

ടിപ്പുവിന്റെ പ്രധാന മന്ത്രി ബ്രാഹ്മണനായിരുന്ന പൂർണയ്യ ആയിരുന്നുവെന്നതും ശ്രീരംഗപട്ടണത്തിലെ ഏറ്റവും വലിയ ക്ഷേത്രം ടിപ്പുവാണ് പണികഴിപ്പിച്ചതെന്നുമുള്ള കാര്യത്തിൽ പ്രധാന ചരിത്രകാരന്മാരെല്ലാം ശക്തമായി അഭിപ്രായപ്പെട്ടിരിക്കെ അദ്ദേഹത്തിനെതിരിലുള്ള ആരോപണം വർഗ്ഗീയതയിൽനിന്നുണ്ടാകുന്നതല്ലേ? ഭാരതത്തിലെ ഹിന്ദു രാജക്കന്മാർ പരസ്പരം പടവെട്ടിയപ്പോൾ ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും തകർക്കുന്നതും കൊള്ളയടിക്കുന്നതും സാധാരണയായിരുന്നു എന്നും ചരിത്രത്തിൽ വായിക്കാൻ കഴിയുന്നു.-നൗഫൽ

മതങ്ങളോടുള്ള സമീപനം

തിരുത്തുക

ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു പലരും കരുതുന്നു. സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്[1]. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറയുന്നു [2]. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു. മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുൽത്താൻപട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങൾ പഴയപേരുകൾ ഉപയോഗിക്കാൻ തുടങ്ങി. കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി. ടിപ്പു കൂർഗിലെ രാജ്യകുമാരിയെ തട്ടിക്കൊണ്ട് പോയി തന്റെ ഭാര്യയാക്കി. പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി. മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു. ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി. തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിക്കാൻ ശ്രദ്ധിച്ചു. തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടാറുണ്ട്[3]. 1999 -ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌‌രംഗ്‌‌ ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു[4]. അതിനു മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻ പരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും മുച്ചൂടും വിമർശിച്ച് ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമാകത്തക്ക വിധത്തിൽ പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട് [5]. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു[6]. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നുണ്ട്[7]. 2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത് [8].

  1. Ashish (05/30/2008). "Hinduism" (in ഇംഗ്ലീഷ്). സംഘപരിവാർ. Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= and |date= (help)
  2. V.P. Bhatia (MARCH 21, 1999). "Cabbages & Kings Quoting the Prophet to liquidate the likes of Salman Rushdie" (in ഇംഗ്ലീഷ്). Organiser.org. Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= and |date= (help)
  3. LATE P.C.N. RAJA (MARCH 21, 1999). "RELIGIOUS INTOLERANCE OF TIPU SULTAN, Part of Tipu Sultan, Villian Or Hero - An anthology" (in ഇംഗ്ലീഷ്). Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= and |date= (help)
  4. .R. Srikanth (May 24, 1999). "An Icon Besmirched" (in ഇംഗ്ലീഷ്). ഔട്ട്‌‌ലുക്ക്. Retrieved 17 - സെപ്റ്റംബർ- 2009. {{cite news}}: Check date values in: |accessdate= (help)
  5. വ്യത്യസ്ത ലേഖകർ. Sita Ram Goel (ed.). Tipu Sultan, Villian Or Hero - An anthology (in ഇംഗ്ലീഷ്). Voice Of India. ISBN 8185990085.
  6. Olikara (May 6, 2007). "The Tiger and the Syrian Christians: Tipu Sultan's 'Padayottam'" (in ഇംഗ്ലീഷ്). Nasrani.net. Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= (help)
  7. "A Man with Mission & Vision" (in ഇംഗ്ലീഷ്). Daijiworld.com. Retrieved 17 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= (help)
  8. IANS (Sep 22, 2006). "Anti-Tipu remark sparks row in K'taka" (in ഇംഗ്ലീഷ്). ഐ.ബി.എൻ. Retrieved 17 - സെപ്റ്റംബർ- 2009. {{cite news}}: Check date values in: |accessdate= (help)
മാറ്റിയ രൂപം--പ്രവീൺ:സംവാദം 17:56, 17 സെപ്റ്റംബർ 2009 (UTC)Reply

രാജകുമാരിയെ നീക്കം ചെയ്ത് ലേഖനത്തിൽ ഉൾപ്പെടുത്തി--പ്രവീൺ:സംവാദം 23:59, 11 ഒക്ടോബർ 2009 (UTC)Reply

ഉപയോഗ്യമെങ്കിൽ ഉൾപ്പെടുത്തുമല്ലോ.

തിരുത്തുക
 
 


 
 


--എഴുത്തുകാരി സം‌വദിക്കൂ‍ 11:18, 17 സെപ്റ്റംബർ 2009 (UTC)Reply

കേരളത്തിൽ

തിരുത്തുക

കേരളത്തിൽ എന്ന തലക്കെട്ടിലും മതങ്ങളോടുള്ള സമീപനം എന്നുള്ളതിലും ഒരേ കാര്യം തന്നെയല്ലേ പറയുന്നത്. ഇത് സംഘ പരിവാറിന്റെ വല്ല പ്രസിദ്ധീകരണങ്ങളിലും എഴുതിയ പോലെയാണ്‌ എഴുതിയിട്ടുള്ളതും. വിക്കിശൈലിയിലല്ല. .--വിചാരം 18:00, 17 സെപ്റ്റംബർ 2009 (UTC)Reply

പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പഴശ്ശിരാജാവിനെ പോലെ അല്ലാതെ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു എന്നു തന്നെ പറയാം. സാമൂതിരിയോടു ടിപ്പു വൻ ജിസിയ ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു. സാമൂതിരി രാജവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ടിപ്പുവിന് മുന്നിൽ കീഴടങ്ങിയ കോലാത്തിരി രാജാവിനെ വധിച്ച് ശരീരം ആനക്കാലിൽ കെട്ടി വഴിയിലൂടെ നടത്തി അവസാനം വലിയ മരത്തിന് മുകളിൽ കെട്ടിതൂക്കിയിട്ടു. കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അ‌‌മ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമർശിക്കപ്പെടാറുണ്ട്[1]. എന്നാൽ പ്രധാന വിഗ്രഹം നിലവറയിൽ ഒളിച്ച് വെച്ച്, ഉത്സവ വിഗ്രഹമാണ് അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുപോയതെന്നും പറയപ്പെടുന്നു[2]. മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന കൊച്ചി രാജാവിനെ ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനം ചില വടക്കൻ പട്ടണങ്ങളിലൊഴിക തിരുവിതാംകൂറിൽ പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വൻവെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്. സി.വി. രാമൻപിള്ളയുടെ മൂന്നു ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.

  1. ജി. സുധാകരൻ. "Ampalappuzha palppayasam" (പി.ഡി.എഫ്.) (in ഇംഗ്ലീഷ്). Kerala.gov.in. Retrieved 19 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= (help)
  2. "HISTORY OF GURUVAYUR" (in ഇംഗ്ലീഷ്). guruvayurdevaswom.org. Retrieved 19 - സെപ്റ്റംബർ- 2009. {{cite web}}: Check date values in: |accessdate= (help)
മാറ്റം വരുത്തിയത്--പ്രവീൺ:സംവാദം 04:36, 19 സെപ്റ്റംബർ 2009 (UTC)Reply
ലേഖനത്തിലേയ്ക്ക് മാറ്റി--പ്രവീൺ:സംവാദം 23:24, 6 ഒക്ടോബർ 2009 (UTC)Reply

ക്ഷേത്രധ്വംസനങ്ങൾ

തിരുത്തുക

അധികാരത്തിന്റെയും സമ്പത്തിന്റെയും ചിഹ്നങ്ങളായിരുന്നു ആരാധലായങ്ങൾ. ഒരു സാമ്രാജ്യം കീഴടക്കിയാൽ തുടർന്ന് ആരാധനാലയങ്ങൾ കൊള്ളയടിക്കപ്പെടുന്നത് ഇക്കാരണത്താലാണ്. ക്ഷേത്രധ്വംസനങ്ങളെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഒരിക്കലും പറയുകയില്ല. എന്നാൽ എന്തുകൊണ്ട് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു എന്ന ചോദ്യം നാം സ്വയം ചോദിക്കണം.

  • മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തകർത്ത ജുമാമസ്ജിദാണ് ഗോൽകൊണ്ടയിലേത്. അവിടുത്തെ ഭരണാധികാരിയായ തനാഷ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത നികുതി വരുമാനം ജുമാ മസ്ജിദിന്റെ അടിയിൽ കുഴിച്ചിട്ട് തട്ടിപ്പു നടത്തിയപ്പോൾ ആ പള്ളി തകർ‍ത്താണ് ഔറംഗസേബ് അത് പിടിച്ചെടുത്തത്.
  • 'ക്ഷേത്ര കൊള്ള എങ്ങനെ നടത്തണം' എന്ന് വിവരിക്കുന്ന ഇന്ത്യയിലെ പൗരാണിക ഗ്രന്ഥമാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കൽഹൻ എഴുതിയ 'രാജതരംഗിണി'.
  • പതിനൊന്നാം നൂറ്റാണ്ടിലെ ഹർഷദേവൻ എന്ന കശ്‌മീർ രാജാവ് 'ദേവോത്പന്ന നായകന്മാർ' എന്ന ഉദ്യോഗസ്ഥരെ ക്ഷേത്രങ്ങൾ നശിപ്പിക്കുന്നതിനും സമ്പത്ത് അപഹരിക്കുന്നതിനും മാത്രമായി നിയമിച്ചിരുന്നു. രാജ്യത്തെ ധനപ്രതിസന്ധി വരുമ്പോഴെല്ലാം ഈ കൊള്ള നടന്നിരുന്നു എന്ന് കൽഹന്റെ 'രാജതരംഗിണി'യിൽ ആവർത്തിച്ച് പരാമർശിക്കുന്നുണ്ട്.
  • രാഷ്ട്രകൂടരാജാവ് കനൗജിലെ പ്രതിഹാര രാജാവിനെതിരായി യുദ്ധം ചെയ്യുമ്പോൾ യമുനാ നദിക്കരയിലെ കാൽപി എന്ന നഗരം ആക്രമിച്ചു. അവിടെയുണ്ടായിരുന്ന സുപ്രസിദ്ധമായ ക്ഷേത്രം തന്റെ ആനകളെ വിട്ട് നശിപ്പിച്ചു എന്ന് ഒരു രാഷ്ട്രകൂട ലിഖിതം വിവരിക്കുന്നു.

ടിപ്പുവിനെ മുസ്ലിം വർഗീയവാദിയായും ശിവജിയെ ഹിന്ദു വർഗീയവാദിയായും ചിത്രീകരിക്കുന്ന ചരിത്ര നിർമ്മിതികൾ മനപ്പൂർവ്വം നടക്കുന്നുണ്ട്. ഇതിന്റെ വാസ്തവം നോക്കുക:

  • ശിവജിയുടെ സേനയിലെ മുഖ്യ പടനായകരായിരുന്നു ദൗലത്ത്ഖാനും സിദ്ധിമിശ്രീയും (രണ്ടു പേരും മുസ്ലിം)
  • ശിവജി താമസിച്ചിരുന്ന കൊട്ടാരത്തിനടുത്തുള്ള ജഗദീശ്വർ ക്ഷേത്രത്തിന്റെ മുമ്പിൽ പനി കഴിപ്പിച്ച കെട്ടിടം ഒരു മുസ്ലിം പള്ളിക്ക് വേണ്ടിയായിരുന്നു. കൊട്ടാരവാസികളായ മുസ്ലിംകൾക്ക് ആരാധന നടത്താനായിരുന്നു ഇത്.
  • ശിവജിയുടെ വിശ്വസ്ഥനായ വിദേശകാര്യ സെക്രട്ടറി മുല്ലാഹൈദർ ആയിരുന്നു.
  • ടിപ്പുവിന്റെ പ്രധാനമന്ത്രി പൂർണ്ണയ്യ ഒരു ഹിന്ദു ആയിരുന്നു.
  • ബ്രിട്ടീഷുകാരോട് നേരിട്ടുള്ള യുദ്ധത്തിൽ മരിച്ച ഒരേയൊരു ഇന്ത്യൻ രാജാവ് ടിപ്പു സുൽത്താൻ ആയിരുന്നു.

riyazahamed 10:34, 18 സെപ്റ്റംബർ 2009 (UTC)Reply

ഇവയിൽ ബഹുഭൂരിഭാഗം കാര്യങ്ങൾക്കും ടിപ്പുവുമായി ബന്ധമൊന്നുമില്ല. അതുകൊണ്ടു തന്നെ ചർച്ചയും ആവശ്യമില്ല. ടിപ്പുവിന്റെ മതനിരപേക്ഷതയെ കുറിച്ച് തെളിയിക്കാനാണു താങ്കളുടെ ശ്രമമെങ്കിൽ ബന്ധപ്പെട്ട കാര്യങ്ങൾ അവലംബത്തോടെ ലേഖനത്തിൽ ചേർക്കുക--പ്രവീൺ:സംവാദം 03:43, 19 സെപ്റ്റംബർ 2009 (UTC)Reply

@പ്രവീൺ, ക്ഷേത്രധ്വംസനങ്ങളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് മുകളിൽ പറഞ്ഞത്. ഇത് ടിപ്പുവിനും ബാധകമാണ്. താങ്കൾക്ക് ബന്ധം കാണാൻ ആവുമോ ആവോ! 117.204.86.27 03:56, 19 സെപ്റ്റംബർ 2009 (UTC) ‌ riyazahamed 03:58, 19 സെപ്റ്റംബർ 2009 (UTC)Reply

താങ്കൾ ഈ താളിന്റെ മുകളിൽ ഒന്നു വായിക്കുക, ഇത് ഈ ലേഖനം മെച്ചപ്പെടുത്താനുള്ള ഈ ലേഖനത്തെ കുറിച്ച് മാത്രം ചർച്ച ചെയ്യാനുള്ള താളാണ്‌. അവിടെ മറ്റു കുറേയാളുകൾ അങ്ങിനെയായിരുന്നു, ഇങ്ങിനെയായിരുന്നു എന്നു പറഞ്ഞ് അത് ടിപ്പുവിനും ബാധമാണ്‌ എന്നു പറയുന്നതിലും നല്ലതല്ലേ.. ടിപ്പുവിനെ മതനിരപേക്ഷതയെ കുറിക്കുന്ന കാര്യങ്ങൾ ലേഖനത്തിലേയ്ക്ക് കൂട്ടിച്ചേർക്കുന്നത്. എനിക്കു താത്പര്യമുള്ള വിഷയമാണ്‌ ഞാൻ കൂട്ടിച്ചേർത്തത് എന്നു താങ്കൾ വിശ്വസിച്ചോളൂ.. പരാതിയൊന്നുമില്ല. സത്യത്തിൽ അവിടെയുണ്ടായിരുന്ന വിവരങ്ങൾക്ക് അവലംബം തിരയുകയും അപ്പോൾ കണ്ട ഏതാനം വാക്യങ്ങളും കൂടി ചേർക്കുകയും മാത്രമാണ്‌ ചെയ്തത്. താങ്കൾക്ക് ഇതിനു വിരുദ്ധമായ കാര്യങ്ങൾ ചേർക്കാവുന്നതാണല്ലോ, നന്ദി--പ്രവീൺ:സംവാദം 04:09, 19 സെപ്റ്റംബർ 2009 (UTC)Reply

@ പ്രവീൺ, ക്ഷേത്രം നശിപ്പിച്ചു എന്നത് മതഭ്രാന്തുമായി ബന്ധപ്പെടുത്തേണ്ട കാര്യമല്ലെന്നാണ് ഉദാഹരണ സഹിതം പറഞ്ഞത്. അതിനു കാരണങ്ങൾ മുകളിൽ കാണുക.

http://voi.org എന്ന വെബ്സൈറ്റിലുള്ള കാര്യങ്ങളെ വിക്കിയിൽ അവലംബമാക്കാമോ എന്ന കാര്യത്തിൽ തീരുമാനം വേണം. റൊമിലാ താപ്പർ, മൈക്കിൽ വിറ്റ്സൽ എന്നിവരെ വരെ ഹിന്ദു വിരുദ്ധരായാണ് ആ സൈറ്റിൽ പറയുന്നത്. മതസ്പർദ്ധ വളർത്തുന്ന അത്തരം വെബ്സൈറ്റുകളെ അവലംബമായി എടുക്കുകയാണെങ്കിൽ ഇന്ത്യയിലെ ജനവംശങ്ങള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം തുടങ്ങിയ വിക്കിയിലെ പല പേജുകളും അടിമുടി മാറ്റിയെഴുതേണ്ടി വരും. ഡി.എൻ.എ. എന്ന പേജിന് അവലംബമായി 'ശാസ്ത്രം ഖുർആനിൽ' എന്ന പുസ്തകത്തിന്റെയും മോറിസ് ബുക്കായിയുടെയും റഫറൻസ് നൽകും പോലെയാണത്. riyazahamed 05:24, 19 സെപ്റ്റംബർ 2009 (UTC)Reply

ബോംബേ മലയാളി സമാജം എഴുതിയ ലേഖന സമാഹാരമാണ് "ടിപ്പു വില്ലൻ ഓർ ഹീറോ" VOIയും മറ്റു പല സംഘടനകളും ആ പുസ്തകം ഉപയോഗിക്കുന്നുണ്ടാവാം. ആ സാഹചര്യവും അവലംബത്തിൽ പറഞ്ഞിട്ടുണ്ട്, സത്യമേതൊന്നോ കള്ളമേതെന്നോ ഒന്നും പറയുന്നില്ല. ഇതിന്റെ കൗണ്ടറും ഞാൻ തന്നെ എഴുതണമെന്നാണോ പറയുന്നത്?--പ്രവീൺ:സംവാദം 07:52, 19 സെപ്റ്റംബർ 2009 (UTC)Reply

മെച്ചപ്പെടുത്താൻ

തിരുത്തുക

ചരിത്രപണ്ഡിതനായ ഡോ.സി.കെ. കരീമിന്റെ ഈ ലേഖനം ഈ താളിനെ മെച്ചപ്പെടുത്താൻ ഉപകരിക്കുമൊ ആവോ. ഇതാ അതിവിടെ--വിചാരം 20:05, 18 സെപ്റ്റംബർ 2009 (UTC)Reply

കേരള്അത്തിലെത്തിയ ടിപ്പു കണ്ട ദയനീയമായ സ്ഥിതി കണ്ടാണ്‌ മതപരിവർത്തനം നടത്തിയതെന്ന് ഞാൻ കരുതുന്നു. ഒരു പെണ്ണിന്‌ അഞ്ചും ഭർത്താക്കന്മാരുണ്ടായിരുന്നു അന്ന്. മാത്രവുമല്ല, മതം മാറിയാൽ ഹീനജാതിക്കാരനെന്ന് കാശ്ചപ്പാടും മാറിയിരുന്നു. (എന്റെ സ്വന്തം അഭിപ്രായം) --Challiovsky Talkies ♫♫ 05:55, 19 സെപ്റ്റംബർ 2009 (UTC)Reply

അസഹിഷ്ണുതയും ഇഷ്ടവും

തിരുത്തുക

"ടിപ്പു കൂർഗിലെ രാജ്യകുമാരിയെ തട്ടിക്കൊണ്ട് പോയി ഭാര്യയാക്കി; പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി; ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ,അഫ്ഘാനിസ്ഥാൻ,തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി" എന്നതൊക്കെ മേല്പടിയാന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവാകുമോ? പഴയകാലത്ത് അസഹിഷ്ണുത മൂക്കുമ്പോഴല്ല ഇഷ്ടം തോന്നുമ്പോഴാണ് പെണ്ണിനെ തട്ടിക്കൊണ്ടു പോയിരുന്നത്. കയ്യൂക്കുള്ളവൻ ഇഷ്ടമുള്ള പെണ്ണിനെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കുന്നത് ആർഷഭാരതത്തിലും പണ്ട് അംഗീകരിക്കപ്പെട്ടിരുന്ന ഒരു കലാപരിപാടി ആയിരുന്നു. അത് അഭിനന്ദനാർഹവും "ആണുങ്ങൾക്കു" ചേരുന്നതുമായി കരുതപ്പെട്ടിരുന്നു. ആ പരിപാടി കാടൻ ആണെന്ന ഇന്നത്തെ നമ്മുടെ സം‌വേദനത്തിന്റെ വിധി ശരിയാണ്. എന്നാൽ അതിൽ മതപരമായ അസഹിഷ്ണുതയൊന്നുമില്ല.
ഭരണഭാഷ പേർഷ്യൻ ആക്കിയതിന്റേയും ബ്രിട്ടീഷുകാർക്കെതിരെ സഹായം നൽകാൻ ഒരുക്കമുള്ള മുസ്ലിം രാഷ്ട്രങ്ങളുടെ സഹായം വാങ്ങിയതിന്റേയും ഒക്കെ കാര്യവും ഇതു തന്നെയാണ്. Georgekutty 06:58, 19 സെപ്റ്റംബർ 2009 (UTC)Reply

രാജകുമാരിയെ തട്ടിക്കൊണ്ടു വന്ന കാര്യത്തിലാകാമെങ്കിലും മറ്റു രണ്ടു കാര്യങ്ങളിൽ നിഷ്കളങ്കത കാണാൻ കഴിയില്ല എന്നെന്റെ അഭിപ്രായം. ഭാഷാപരമോ പ്രാദേശിക ഉപയോഗത്തിലോ ഉള്ള യാതൊരു ഗുണവും ഇല്ലാതെയാണ് ഭാഷമാറ്റിയതെന്നു തോന്നുന്നു. ബ്രിട്ടീഷുകാരോട് ഇന്ത്യയെമ്പാടും അസ്വാരസ്യം നിലനിന്നപ്പോൾ വളരെ ദൂരെ കിടക്കുന്ന രാജ്യങ്ങളുടെ സൗഹൃദമാണ് ടിപ്പു തേടിയത്. ശത്രുവിന്റെ ശത്രുവെന്ന നിലയിൽ ബ്രിട്ടനോട് കിടപിടിക്കാൻ ഫ്രാൻസുമായി മാത്രമാണ് തന്ത്രപരമായ ബന്ധം സൃഷ്ടിച്ചത്.--പ്രവീൺ:സംവാദം 13:35, 20 സെപ്റ്റംബർ 2009 (UTC)Reply

എന്നെന്റെ അഭിപ്രായം

ഠിപ്പുവിനെ വിലയിരുത്താൻ ആരാണ് ഇയാളെ ഏല്പിച്ചത്? ഇതാണോwikipedia യുടെ പണി? --വിക്ക്ലബ്യം 15:05, 20 സെപ്റ്റംബർ 2009 (UTC)Reply



ക്ഷമിക്കുക, താങ്കളെ പ്രകോപിപ്പിക്കാനോ, ടിപ്പുവിനെ വിലയിരുത്താനോ ഞാനാരുമല്ല, അത്തരമൊരു തെറ്റിദ്ധാരണ താങ്കൾക്കുണ്ടായെങ്കിൽ ക്ഷമിക്കുക. എന്റെ അഭിപ്രായം എന്നാൽ എന്റെ അഭിപ്രായം ആണത് - താങ്കൾക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം എന്നാണർത്ഥമാക്കിയത്. മേലിലും അങ്ങിനെയായിരിക്കും അർത്ഥമാക്കുക. വിക്കിപീഡിയയോട് ഏതെങ്കിലും തരത്തിൽ സാമ്യം തോന്നുന്ന നാമം ഇവിടെ ഉപയോഗിക്കാൻ അനുവദിക്കില്ല. വൈക്ലബ്യം എന്നാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ അതിന്റെ നിലനിൽപ്പിലും എനിക്കു സംശയമുണ്ട്. --പ്രവീൺ:സംവാദം 00:10, 21 സെപ്റ്റംബർ 2009 (UTC)Reply

എന്തൊരു മണ്ടൻ ന്യായം. 'വിക്കിപീഡിയയോട് ഏതെങ്കിലും തരത്തിൽ സാമ്യം തോന്നുന്ന' വി യും കയും ചേരുന്ന പേരൊന്നും പറ്റില്ല. പീയും ഡിയും ചേരുന്നതും അതുപോലെ. ഡിയും യ യും ചേരാൻ പാടുണ്ടോ സ്നേഹിതാ? അല്ലെങ്കിൽ ആദ്യത്തെ വിയും ഡിയും ചേരാമോ? ഇനി വിഡ്ഢി എന്നു പറഞ്ഞാലും വിക്കിയോടെ സാദൃശ്യമുണ്ടെന്നു വരുമോ? ഇങ്ങനെ ഒരു നയം ആരുണ്ടാക്കി? അഭിപ്രായ സമന്വയം വഴിയാണോ അതോ നിങ്ങളുടെ സ്വന്തം തലയിൽ ഉദിച്ചതോ? അല്പത്തരം ഈ വിധത്തിൽ കാട്ടണോ? പിന്നെ സ്വന്തം അഭിപ്രായം പറയാൻ നിങ്ങൾ വേറെ സ്ഥലം നോക്കണം. വിക്കി സംവാദം പേജ് ലേഖനത്തിലെ ഉള്ളടകം സംബന്ധിച്ച ചർചയ്ക്കാണ്. അല്ലാതെ ഒരു വിഷയത്തിൻ‌റെ ഉള്ളടക്കത്തിൻറെ വികാസത്തിന് ഉതകാത്ത വ്യക്തിപരമായ അഭിപ്രായം പറയാനല്ല. --വിക്ക്ലബ്യം 10:49, 21 സെപ്റ്റംബർ 2009 (UTC)Reply


ഫ്രാൻസ് ഇസ്ലാമിസ്റ്റുകൾക്ക് താല്പര്യമുള്ള രാജ്യമല്ലെന്നാണല്ലോ അറിവ് പ്രവീൺ. മാത്രമല്ല താങ്കൾക്കറിയാമോ?

  • നഞ്ചൻഗുഡ് ക്ഷേത്രത്തിലെ ശിവലിംഗം സംഭാവന ചെയ്ത ടിപ്പുവാണ്. അവിടെ ഇപ്പോഴും ആരാധന തുടരുന്നുണ്ട്.
  • റാഹതി (Rahati- Largesse) എന്ന പുതിയ നാണയം ടിപ്പു പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ രണ്ടു വശങ്ങളിലുമുള്ള ചിത്രങ്ങൾ ശിവൻ, പാർവതി, ശൃംഗേരി ശാരദ, ഉഡുപ്പി കൃഷ്ണൻ എന്നിവരുടേതാണ്. പേർഷ്യൻ , കന്നട ഭാഷകളിലാണ് ഇതിൽ അച്ചടിച്ചിരുന്നത്.
  • ശൃംഗേരി, നഞ്ചൻഗുഡ്, മെൽക്കോട്ട്, ശ്രീരംഗപട്ടണം എന്നീ ഹിന്ദുമത പുണ്യകേന്ദ്രങ്ങളിലേക്ക് ടിപ്പു വൻതുകകളും സാധന സാമഗ്രികളും സംഭാവന ചെയ്തിരുന്നു. ഇവിടങ്ങളിൽ നിന്ന് ഈ വിവരങ്ങൾ ഇപ്പോഴും ലഭ്യമാണ്.
  • ടിപ്പുവിന്റെ കൊട്ടാരത്തിനടുത്തുള്ള ബാം‌ഗ്ലൂരിലെ വെങ്കടരമണസ്വാമി ക്ഷേത്രവും ശ്രീരംഗപട്ടണത്തെ രംഗനാഥ്സ്വാമി ക്ഷേത്രവും ടിപ്പുവിന്റെ കാലത്തും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു.
  • രംഗനാഥ്സ്വാമി ക്ഷേത്രത്തിലേക്ക് പൂജക്കുപയോഗിക്കുന്ന ധാരാളം വെള്ളിപ്പാത്രങ്ങൾ ടിപ്പു സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും ഈ ക്ഷേത്രത്തിൽ ടിപ്പു നൽകിയ പാത്രങ്ങളാണ് പൂജാകർമ്മങ്ങൾക്കുപയോഗിക്കുന്നത്. പൂജക്കു ശേഷം വിഗ്രഹത്തിനടുത്താണ് അവ സൂക്ഷിക്കുന്നത്. എല്ലാ വസ്തുക്കളിലും അവ സംഭാവന ചെയ്തത് ടിപ്പുവാണെന്ന് കന്നടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
  • രംഗനാഥ്സ്വാമി ക്ഷേത്രത്തിന്റെ മുൻഭാഗം പണിതത് ഹൈദരാലിയാണെന്നാണ് ചരിത്രത്തിൽ കാണുന്നത്.
  • ടിപ്പുവിന്റെ പ്രതിവർഷ ഭരണച്ചെലവിൽ മൈസൂർ സാമ്രാജ്യത്തിനു കീഴിലുള്ള 156 ക്ഷേത്രങ്ങളിലേക്കുള്ള പ്രതിവർഷ ഗ്രാന്റ് ഉൾപ്പെട്ടിരുന്നു.
  • ബാംഗ്ലൂരിലെ ടിപ്പുവിന്റെ കോട്ടക്കുള്ളിൽ തന്നെ ഒരു ഗണപതി ക്ഷേത്രമുണ്ട്.
  • ക്ഷേത്രങ്ങളുടെ പ്രതിവർഷ ഗ്രാന്റ് കൂടാതെ ഇതര മതപണ്ഡിതർക്ക് ടിപ്പു നൽകിയിരുന്ന ഗ്രാന്റ് ആണ് 'ജാഗിർ' എന്നറിയപ്പെടുന്നത്.
  • ശൃഗേരി മഠത്തിലെ ശങ്കരാചാര്യർക്ക് ടിപ്പു എഴുതിയ കത്ത് ഇപ്പോഴും കാണാൻ കഴിയും. ഈ കത്ത് കന്നട ഭാഷയിലാണ് എഴുതിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾക്കൊന്നും ടിപ്പു പേർഷ്യൻ ഭാഷ ഉപയോഗിച്ചിരുന്നില്ല. പേർഷ്യൻ നിർബന്ധമായും അടിച്ചേല്പ്പിച്ചിരുന്നു എന്നത് ശരിയായ വസ്തുതയല്ല.
  • നെപ്പോളിയന് എഴുതിയ ഒരു കത്തിൽ ടിപ്പു സ്വയം വിശേഷിപ്പിക്കുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിലെ ഒരു പൗരൻ എന്നാണ് (A citizen of the Republic of India).

riyazahamed 16:17, 20 സെപ്റ്റംബർ 2009 (UTC)Reply

എന്നോടെന്തിനാ സ്നേഹിതാ ഗുസ്തി പിടിക്കുന്നത്? താങ്കൾ ഈ എഴുതുന്നതൊക്കെ, അവലംബത്തോടെ മുകളിൽ കൊടുത്തിരിക്കുന്ന ഖണ്ഡികയിലേയ്ക്ക് എതിർവാദങ്ങളായി കയറ്റൂ, നമുക്ക് ലേഖനത്തിലേയ്ക്കാക്കാം --പ്രവീൺ:സംവാദം 17:14, 20 സെപ്റ്റംബർ 2009 (UTC)Reply
രിയാസേ, സം‌വാദത്താളിലായാലും തെളിവ് നൽകുന്നത് നല്ലതായിരിക്കും ലേഖനത്തോടൊപ്പം സം‌വാദവും എല്ലാവരും ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യുന്നതാണല്ലോ--വിചാരം 09:54, 21 സെപ്റ്റംബർ 2009 (UTC)Reply

@വിചാരം-

THE STORY OF TIPU SULTAN by Sandhya Rao art Uma Krishnaswamy. പബ്ലിഷർ: തൂലിക ബുക്ക്സ്.

ബി. കേസർ സിങ്ങിന്റെ ഫോട്ടോഗ്രാഫുകൾ, An illustrated monograph of Tipu Sultan. By Rahman Asar . പബ്ലിഷ് ചെയ്തത്: നയബ് പബ്ലിക്കേഷൻസ്. 19, 5th മെയിൻ റോഡ്, പി.ജി. ഹള്ളി, ബാംഗ്ലൂർ - 560003 ‍.

ക്ഷേത്രധ്വസനങ്ങൾ: Demolishing Myths or Mosques and Temples? Readings on History and Temple Desecration in Medieval Ind. റിച്ചാർഡ് ഡേവിസ്, റൊമിലാ ഥാപ്പർ, Edited by Sunil Kumar, (Professor of medieval history in the Department of History, Delhi University). Publisher: Three Essays Collective.

ശ്രീരംഗപട്ടണത്തിലെ മ്യൂസിയത്തിലെ രേഖകൾ.

ഡോ. ബി.എൻ പാണ്ഡേയുടേ ലേഖനം
'ഹിന്ദു'വിലെ ലേഖനം.
ടിപ്പു ചരിത്രത്തിന്റെ വളച്ചൊടിക്കലിനെ കുറിച്ച്
riyazahamed 11:52, 21 സെപ്റ്റംബർ 2009 (UTC)Reply



പ്രവീൺ ഇവിടെ പറഞ്ഞതിന്റെ മറുപടി മാത്രമാണ് ചങ്ങാതീ. താങ്കൾക്ക് ഇവിടെ വാദങ്ങളുന്നയിക്കാം, മറുവാദം പാടില്ല എന്ന സമീപനവും ശരിയല്ലല്ലോ സുഹൃത്തേ. എങ്കിലും അവ പ്രവീണിനോട് മാത്രമായി പറഞ്ഞു എന്ന് കരുതല്ലേ. ഗുസ്തിയൊന്നും തീരെയില്ലേയില്ല. പ്രവീൺ ഒരു നിമിത്തം മാത്രമാണ് :)

എതിർവാദങ്ങളായി (Counter Arguments) മാത്രമേ ഇവ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന സമീപനം ഒട്ടും ആശ്വാസ്യകരമല്ല. വളച്ചൊടിച്ച കാര്യങ്ങൾ മാറ്റുക തന്നെ വേണം. അവക്ക് എതിർവാദങ്ങൾ പറയാമല്ലോ എന്ന ഔദാര്യം പകരം വെക്കുകയല്ല വേണ്ടത്.

ചരിത്രത്തിന്റെ വളച്ചൊടിക്കൽ പുതിയ കാര്യമല്ല. ഫാസിസ്റ്റ് ചരിത്ര രചനയുടെ രീതിയാണത്. മുസ്സോളിനി മുന്നോട്ടു വെച്ച Anti Positivism തിയറിയാണ് ഇവർ പയറ്റുന്നത്. മനുഷ്യമനസ്സ് ഉദ്ദീപിക്കപ്പെടുന്നത് യുക്തി കൊണ്ടോ കാര്യകാരണ വിചിന്തനം കൊണ്ടോ ശാസ്ത്രീയ നിഗമനങ്ങൾ കൊണോ അല്ല, മറിച്ച് മിത്തുകളും കെട്ടുകഥകളും തോന്നലുകളും വൈകാരിക പ്രതികരണങ്ങളും കൊണ്ടാണെന്നാണ് ഈ തിയറി പഠിപ്പിക്കുന്നത്. ജറുസലേം യദുശ്യാലമാണ്, ഹോമർ ഒറിജിനലല്ല, വാൽമീകിയുടെ പകർപ്പാണ്, ഇംഗ്ലണ്ടിലെ സെന്റ് കത്തീഡ്രൽ ചർച്ച് ഗോപാൽ മന്ദിരമാണ്, പൈതഗോറസ് പതഞ്ജലി മഹർഷിയാണ്, ഹനിമാൻ ഹനുമാനാണ്, ഈജിപ്റ്റുകാരെ പിരമിഡുണ്ടാക്കാൻ പഠിപ്പിച്ചത് ഭാരതീയരാണ് തുടങ്ങിയ പുതിയ ചരിത്രവിവരങ്ങൾ ഇങ്ങനെ ഇവിടെ ഉണ്ടായിട്ടുണ്ട്! (India's Suffron Surge: Renaissance or Fascism, A Collection of Political Writings. Published by Bharathiya Janvadi Aghadi) അതിന്റെ ഭാഗമായി വന്നതാണീ ടിപ്പുവിന്റെ ചരിത്രത്തിലെ വർഗീയവത്കരണവും. riyazahamed 18:05, 20 സെപ്റ്റംബർ 2009 (UTC)Reply

എങ്കിൽ താങ്കൾക്ക് ആ വാദങ്ങൾ പ്രധാനമായി ഉള്ളവയായും മുകളിൽ കൊടുക്കുന്നവ എതിർവാദങ്ങളായും നൽകാമല്ലോ, ടിപ്പുസുൽത്താൻ മതഅസഹിഷ്ണാലു ആയിരുന്നു എന്ന് ഉറച്ചവാദം ശക്തമായി നിലനിൽക്കുമ്പോൾ അത് ലേഖനത്തിൽ ചേർക്കണം എന്നെന്റെ ശക്തമായ അഭിപ്രായം. ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ പൗരനെന്ന പരാമർശമോ, ടിപ്പു സുൽത്താന്റെ നാണയങ്ങളുടെ പരാമർശമോ (കുറച്ചു നാണയങ്ങളുടെ ചിത്രങ്ങൾ ഇവിടുണ്ട്) ഞാനിതുവരെ കേട്ടിട്ടുള്ളതല്ല. അതിനർത്ഥം അത് ഇല്ലാത്തതാകാമെന്നല്ല ഞാൻ മനസ്സിലാക്കുന്നത്. താങ്കളെന്തിനിങ്ങനെ വ്യത്യസ്തമായ ആശയങ്ങൾ പറഞ്ഞ് പ്രധാന കാര്യത്തിൽ നിന്നു വഴുതി പോകുന്നു എന്നും മനസ്സിലാകുന്നില്ല. അങ്ങിനെ വഴുതി പോവുകയാണെങ്കിൽ ഏറെ വാദങ്ങൾ എങ്ങിനെയും നിരത്താനാകും --പ്രവീൺ:സംവാദം 00:10, 21 സെപ്റ്റംബർ 2009 (UTC)Reply

@ പ്രവീൺ, ആ നാണയങ്ങളും (Rahati Gold Coins) കത്തിന്റെ പകർപ്പും ശ്രീരംഗപട്ടണത്തെ മ്യൂസിയത്തിൽ ഇപ്പോഴും കാണാൻ കഴിയുമല്ലോ. ലേഖനത്തിൽ കൂടുതൽ കാര്യങ്ങൾ പിന്നീട് ചേർക്കാം. riyazahamed 03:43, 21 സെപ്റ്റംബർ 2009 (UTC)Reply

ക്ഷമിക്കുക, ലേഖനത്തിൽ വിവരങ്ങൾ ചേർക്കുന്നതിനെ കുറിച്ചാണ് താങ്കൾ പറയുന്നത് എന്നു കരുതിയാണ് ഞാനിത്ര പറഞ്ഞത്--പ്രവീൺ:സംവാദം 00:48, 22 സെപ്റ്റംബർ 2009 (UTC)Reply

ഒരു വസ്തുത കാണാതിരുന്നു കൂടാ

തിരുത്തുക

ഇവിടെ ചലരെങ്കിലും ആരോപണങ്ങൾ വ്യക്തിപരമായ തലത്തിലേക്ക് വികസിപ്പിക്കുന്നുണ്ട്. എന്നാൽ ഞാനൊരു വ്യക്തിവിശേഷം പറയട്ടെ. ഈ ലേഖനത്തിൽ ഇത്തരത്തിൽ ഒരു വിവാദത്തിന്‌ തുടക്കം വെച്ചത് lee2008 എന്ന ഉപയോക്താവാണ്‌.അദ്ദേഹം നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിനെ അനുകൂലിക്കുന്ന വ്യക്തിയുമാണ്‌. ഇതിൽ നിന്ന് മനസ്സിലാക്കാനാവും ഈ ലേഖനത്തിന്റെ ഗതി. അതു തന്നെയാണ്‌ ഈ ലേഖനത്തിന്‌ വന്നു ചേർന്നതും. അനന്തമായ ഒരു സം‌വാദവും തിരുത്തലും ആരോപണങ്ങളും ഇതു കൊണ്ട് കൂടിയാണ്‌ എന്ന് എല്ലാവരും ശ്രദ്ധിക്കേണ്ട ഗൗരവമുള്ള കാര്യമാണ്‌. തികഞ്ഞ അസഹിഷ്ണുത പുലർത്തുന്ന ചില ഉപയോക്താക്കൾ ഇങ്ങനെയുള്ള വിഷയത്തിൽ കൈവെക്കുമ്പോഴേ ഒരു ചെറിയ കണ്ണ് അഡ്മിന്മാരും സിസോപ്പുകളും അതിന്മേൽ വെക്കേണ്ടതായിരുന്നു.--86.96.226.87 08:05, 21 സെപ്റ്റംബർ 2009 (UTC)Reply

അനാവശ്യ വിവാദം

തിരുത്തുക

ഈ സം‌വാദം ഇത്രയും നീട്ടിക്കോണ്ടു പോകേണ്ടതുണ്ടോ? ടിപ്പു സുൽത്താനെക്കുറിച്ച് ഹിന്ദുത്വ വാദികളോ ആ രീതിയിൽ ചിന്തിക്കുന്നവരോ ആയ ചരിത്രകാരന്മാർക്കും അതല്ലാത്ത ചരിത്രകാരന്മാർക്കും വ്യതസ്ഥ കാഴ്ചപ്പാടാണുള്ളത്. ഈ യാഥാർത്ഥ്യം മനസ്സിലാക്കി ടിപ്പുവിന്റെ ജീവിതത്തെക്കുറിച്ച് ഒരു ലേഖനമെഴുതുകയും വിമർശനങ്ങൾ എന്ന തലക്കെട്ടിനു താഴെയായി അദ്ദേഹത്തെക്കുറിച്ചുള്ള എതിരഭിപ്രായങ്ങൾ എഴുതുകയും ചെയ്താൽ തീരുന്നതല്ലേ പ്രശ്നം. രണ്ടഭിപ്ര്യായങ്ങൾക്കും വ്യക്തവും സ്വീകാര്യവുമായ അവലംബങ്ങൾ ചേർത്താൽ മതി. ഇരുകൂട്ടരും ദയവുചെയ്ത് മൂന്നാംകിട ബ്ലോഗുകളെ അവലംബങ്ങളായി സ്വീകരിക്കരുത്. നരേന്ദ്ര മോഡി, അഡോൾഫ് ഹിറ്റ്ലർ എന്നിവരെക്കുറിച്ചുള്ള ഇംഗ്ലീഷ് ലേഖനങ്ങൾ മാതൃകയാക്കാം. നൗഫൽ 05:10, 26 സെപ്റ്റംബർ 2009 (UTC)Reply

പ്രവീണിന്റെയും റിയാസിന്റെയും വാദങ്ങൾ സംഗതിയുടെ രണ്ടു വശങ്ങളാണ്. തർക്കശാസ്ത്രരീത്യാ രണ്ടുപേരും പഠിച്ച് ഇടപെട്ടതും ഭംഗിയായി. ഇനി രണ്ടും സമന്വയിപ്പിച്ച് നിലവിൽ നിലവാരവും ഭാഷാശുദ്ധിയും കുറഞ്ഞ ലേഖനത്തെ പോഷിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കിയിൽ വിവാദങ്ങൾക്ക് തുടക്കം കുറിക്കാൻ ചില തല്പരർ ശ്രമിക്കുന്നതിനെ നിങ്ങളെപ്പോലുള്ളവർ തിരിച്ചറിയണമെന്നും. നൌഫലിന്റെ വചനങ്ങളെ അനുസരിക്കൂ :) --തച്ചന്റെ മകൻ 06:51, 26 സെപ്റ്റംബർ 2009 (UTC)Reply

കുറ്റിപ്പുറം പ്രഖ്യാപനം

തിരുത്തുക

"ടിപ്പു സുൽത്താനെക്കുറിച്ച് ഹിന്ദുത്വ വാദികളോ ആ രീതിയിൽ ചിന്തിക്കുന്നവരോ ആയ ചരിത്രകാരന്മാർക്കും അല്ലാത്ത ചരിത്രകാരന്മാർക്കും വ്യതസ്ഥ കാഴ്ചപ്പാടാണുള്ളത്" നൗഫൽ മുകളിൽ എഴുതിയിരിക്കുന്നു. ടിപ്പുവിന്റെ സഹിഷ്ണുതയും മതേതരചിന്താഗതിയും ഒന്നാം തരമായിരുന്നു എന്നു സമ്മതിക്കാത്തവരൊക്കെ ഹിന്ദുത്വ വാദികളോ ആ രീതിയിൽ ചിന്തിക്കുന്നവരോ ആണെന്ന സൂചന അതിലുണ്ട്.

1788-ൽ ടിപ്പു കടത്തനാട്ട് അടുത്തുള്ള കുറ്റിപ്പുറത്തുനിന്ന് മലബാറിലെ ജനങ്ങളെ ഉദ്ദേശിച്ച് പുറപ്പെടുവിച്ച പ്രഖ്യാപനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഹിന്ദുത്വ ചരിത്രകാരൻ എന്ന് ശത്രുക്കൾ പോലും വിശേഷിപ്പിക്കില്ലാത്ത ഏ ശ്രീധരമേനോന്റെ "Kerala History and Its Makers" എന്ന പുസ്തകത്തിൽ(പുറം 172) ഉണ്ട്. മലയാളത്തിൽ അതിന്റെ അർത്ഥം ഞാൻ മനസ്സിലാക്കിയത് ഏതാണ്ട് ഇങ്ങനെയാണ്.

ടിപ്പു ഒരു സങ്കീർണ്ണവ്യക്തിത്വമായിരുന്നു. നമ്മൾ നമ്മുടെ ഇന്നത്തെ അളവുകൾ വച്ച് ഉണ്ടാക്കിക്കൊടുക്കുന്ന കട്ടിലുകളൊന്നും അങ്ങേർക്ക് ചേരില്ല. നമ്മുടെ ഇന്നത്തെ പല മൂല്യങ്ങളും മര്യാദകളും അദ്ദേഹത്തിനും അദ്ദേഹം ജീവിച്ച കാലത്തിനും അന്യമായിരുന്നു. അദ്ദേഹം അതിക്രമങ്ങൾ കാട്ടിയിട്ടുണ്ടെന്നും വെള്ളം ചേരാത്ത ധർമ്മനിരപേക്ഷത പുലർത്തിയിരുന്നില്ലെന്നും പറയുന്നത് ഹിന്ദുത്വ ചായ്‌വൊന്നുമല്ല. അതേ സമയം തിന്മയുടെ അവതാരമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്റെ എല്ലാച്ചെയ്തികളിലും മതപരമായ അസഹിഷ്ണുത കാണുന്നതും തെറ്റാണ്. Georgekutty 07:20, 28 സെപ്റ്റംബർ 2009 (UTC)Reply

ടിപ്പു ഒരു സമ്പൂർണ മതേതര വ്യകതിയായിരുന്നു എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഒരുപാട് യുദ്ധങ്ങൾ നയിച്ച ഒരു ഭരണാധികാരിയെന്ന നിലക്ക് അദ്ദേഹം കീഴ്പെടുത്തിയ പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ അടിച്ചേല്പ്പിക്കാൻ ശ്രമിച്ചിരിക്കാം. കേരളം ഭ്രാന്താലയം എന്ന വിവേകാനന്ദ വചനം കൂടി ചേർത്ത് വായിക്കുക. എന്നാൽ ഒരു പ്രത്യേക മതവിശ്വാസിയായി എന്നതുകോണ്ട് മാത്രം അദ്ദേഹം വിമർശിക്കപ്പെട്ടുകൂടാ എന്നാണ് ഞാനുദ്ദേശിച്ചത്. സാധാരണയഅയി ഹിന്ദുത്വ വാദികളും ആ രീതിയിൽ ചിന്തിക്കുന്നവരുമാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുക. മറ്റു ചരിത്രകാരന്മാർക്ക് അദ്ദേഹത്തെക്കുറിച്ച വിമർശനങ്ങൾ ഉണ്ടെങ്കിൽ അതും ലേഖനത്തിൽ ഉൾപ്പെടുത്താം. പക്ഷെ അതിന് ഈ സം‌വാദം ഒന്നവസാനിച്ചുകിട്ടണ്ടെ? - നൗഫൽ 07:46, 28 സെപ്റ്റംബർ 2009 (UTC)Reply

ജോർജ്ജൂട്ടീ പറഞ്ഞതിൽ (/വികടസരസ്വതിയെ) കയറിപ്പിടിക്കരുത്.:-) നൗഫലിന്റെ ഉദ്ദേശ്യശുദ്ധിയെ കണക്കിലെടുത്താൽപ്പോരേ? --തച്ചന്റെ മകൻ 08:10, 28 സെപ്റ്റംബർ 2009 (UTC)Reply

പരിഷ്കൃത സമൂഹത്തിന് ശരിവെക്കാൻ കഴിയാത്ത കാര്യങ്ങളാണ് യുദ്ധങ്ങളും അതിന്റെ ഭാഗമായ നരമേധങ്ങളും അവകാശധ്വംസനങ്ങളുമെല്ലാം. ടിപ്പുവും ഇതിൽ നിന്ന് മുക്തനല്ല. എങ്കിലും ചരിത്രവത്കരിച്ച് മാത്രമേ ഈ കാര്യങ്ങളെ സമീപിക്കാനാവൂ. ധാർമ്മിക നീതിയല്ല, ചരിത്രത്തിലെ വർഗ്ഗീയവത്കരണമാണ് ഇവിടെ ചൂണ്ടിക്കാട്ടിയത് എന്ന് ജോർജ്കുട്ടി മനസ്സിലാക്കുമല്ലോ. ഇത് ഒറ്റപ്പെട്ട വസ്തുതയുമല്ല. 'ശ്യാമപ്രസാദ് മുഖർജി ഡോക്യുമെന്റേഷൻ സെന്റർ', 'ദീൻദയാൽ ഉപാദ്ധ്യായ സോഷ്യൽ വെൽഫെയർ സെന്റർ' തുടങ്ങിയവയും 'ഇൻഡസ്-സരസ്വതി സിവിലൈസേഷൻ ', 'പുരാവസ്തു ശാസ്ത്രവും പാരമ്പര്യവും' എന്നിങ്ങനെയുള്ള പ്രൊജക്റ്റുകളും ഈ ദിശയിൽ ചരിത്രത്തെ വ്യാഖ്യാനിച്ച് നീങ്ങുന്നവയാണ്. ഈ വീക്ഷണകോണാണ് വിമർശനവിധേയമായത്. എ. ശ്രീധരമേനോനടക്കമുള്ള മതനിരപേക്ഷ ചരിത്രകാരെ അവലംബിച്ച് പേജ് പുതുക്കാവുന്നതാണ്. കുറച്ച് റഫറൻസുകൾ മുകളിൽ നൽകിയിട്ടുണ്ട്. riyazahamed 10:08, 28 സെപ്റ്റംബർ 2009 (UTC)Reply

protection

തിരുത്തുക
ലേഖനം മെച്ചപ്പെടുത്തുകയല്ല, സ്വന്തം വാദം മറ്റുള്ളവരെ വിശ്വസിപ്പിക്കുകയാണ്‌ ലക്ഷ്യമെങ്കിൽ ഈ ചർച്ച കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണമില്ല. ഈ താൾ അംഗത്വമെടുത്ത ഉപയോക്താക്കൾക്ക് തിരുത്താൻ പറ്റുന്ന വിധത്തിൽ പുനഃസ്ഥാപിക്കാം എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 23:21, 6 ഒക്ടോബർ 2009 (UTC)Reply
ഞാനും അനുകൂലിക്കുന്നു. അങ്ങനെ ചെയ്യുകയും ചെയ്യുന്നു. --Vssun 05:51, 10 ഒക്ടോബർ 2009 (UTC)Reply


"പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ച ഒരു മുസ്ലീം ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താന്"
ഇതിൽ ഒരു മുസ്ലിം ഭരണാധികാരി എന്ന് പറയുന്നതിന്‌ പകരം ഭരണാധികാരി എന്നു മാത്രം മതി. എന്താണാവോ ടിപ്പുവിന്‌ മാത്രം ആ ഒരു വിശേഷണം.--ഉപ്പേരിക്കുരുള 16:50, 21 ഒക്ടോബർ 2009 (UTC)Reply


ബെസ്റ്റ് റഫറസൻസുകൾ! 'തന്റെ കരവാളിലൊന്നിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ടിപ്പു ആഗ്രഹം കൊത്തി വെച്ചിരുന്നു' എന്നു പറഞ്ഞതിന് റഫറൻസ് നൽകിയിരിക്കുന്നത് അത്തരം പ്രചാരണങ്ങൾ കർണാടകയിൽ നടക്കുന്നു എന്ന് റിപ്പോർട്ട് ചെയ്ത ഐ.ബി.എൻ . വെബ്സൈറ്റ് (Ref:15)!!! എന്താണാവോ ഇതിന്റെ അർത്ഥം! ഐ.ബി. എൻ അങ്ങനെ അഭിപ്രായപ്പെടുന്നു എന്നാണ് അത് ചേർത്തയാൾ കരുതിയതെങ്കിൽ, അയാൾ ആരായാലും, വിക്കിപീഡിയ എഡിറ്റ് ചെയ്യാൻ യോഗ്യനല്ല. അതല്ല, അങ്ങനെയുളള ടിപ്പു വിരുദ്ധ പ്രചാരണങ്ങൾ നടക്കുന്നു എന്ന ഐ.ബി.എൻ റിപ്പോർട്ട് ടിപ്പുവിനെക്കുറിച്ചുള്ള ഐ.ബി. എൻ അഭിപ്രായമാണെന്ന് വളച്ചൊടിച്ചാണെങ്കിൽ ആ തൊലിക്കട്ടിക്ക് നമോവാകം! 117.204.82.240 10:39, 22 ഒക്ടോബർ 2009 (UTC)Reply

ഐ.ബി.എൻ. പറഞ്ഞെന്നല്ലല്ലോ പറഞ്ഞിരിക്കുന്നത്, വാക്യം കാണുക.--പ്രവീൺ:സംവാദം 13:30, 22 ഒക്ടോബർ 2009 (UTC)Reply

വാക്യം കാണാത്തതിന്റെ കുഴപ്പമൊന്നുമില്ല. ഐ.ബി.എൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ പിന്നെ അതെങ്ങനെ ഒരു റഫറൻസ് ആവും എന്നാലോചിക്കാൻ സാമാന്യബോധം മതി. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് ചൈന പറയുന്നു എന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്താൽ അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് പറയാൻ ബി.ബി.സി.യെ തന്നെ റഫറൻസ് ആയി സ്വീകരിക്കുന്നത് പോലുള്ള വിവരക്കേടാണത്. 117.204.82.240 14:06, 22 ഒക്ടോബർ 2009 (UTC)Reply

വിക്കിപീഡിയ വിവരങ്ങളുടെ പ്രൈമറി സോഴ്സ് അല്ല. ശങ്കരമൂർത്തിയാണത് പറഞ്ഞതെന്ന് വാക്യത്തിൽ വ്യക്തമാണ്. അവലംബത്തിലും അത് വ്യക്തമായുണ്ട്. അതാണ് പരമസത്യം എന്നും പറഞ്ഞിട്ടില്ല. നന്ദി--പ്രവീൺ:സംവാദം 17:07, 22 ഒക്ടോബർ 2009 (UTC)Reply
"ടിപ്പു സുൽത്താൻ/നിലവറ 1" താളിലേക്ക് മടങ്ങുക.