സംവാദം:ടിപ്പു സുൽത്താൻ
ഇത് ടിപ്പു സുൽത്താൻ എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
മെച്ചപ്പെടുത്താൻ
തിരുത്തുകവിമർശ്നവും അതല്ലാത്ത കാര്യങ്ങളും കൂട്ടികുഴച്ച് അവതരിപ്പിക്കുന്നതിന് പകരം മറ്റുപല ലേഖനങ്ങളിലുമുള്ളപോലെ ഈ താളിലും 'വിമർശങ്ങൾ' എന്നൊരു ഉപതലക്കെട്ടിൽ അദ്ദേഹത്തിനെതിരെയുള്ള വിമർശങ്ങൾ ചേർക്കുകയായിരിക്കില്ലേ ഉചിതം.--വിചാരം 18:16, 4 നവംബർ 2009 (UTC)
- 'വിമർശനങ്ങൾ' എന്ന ഉപശീർഷകത്തിലാക്കിയിട്ടുണ്ട്. riyazahamed 18:35, 4 നവംബർ 2009 (UTC)
വിരുദ്ധാഭിപ്രായങ്ങൾ എന്ന ഉപശിർഷകത്തിൽ ടിപ്പുവിനെതിരെയും അനുകൂലവുമായ ചരിത്രപണ്ഡിതന്മാരുടെ അഭിപ്രായം കൊടുക്കുന്നതാണ് നല്ലത് അല്ലാതെ സംഘ്പരിവാറിന്റെ വിമർശനം മാത്രമായാൽ ഏകപക്ഷീയമാവും;അത് ചരിത്രവിദ്ധ്യാർഥികൾ വിക്കിയെ തെറ്റിദ്ധരിക്കാനിടവരും --ഉപ്പേരിക്കുരുള 07:01, 5 നവംബർ 2009 (UTC)
"ടിപ്പുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങൾ- സി.കെ. കരീം" കരീമിന്റെ ലേഖനത്തിലേക്കുള്ള ലിങ്ക് വർക്കുന്നില്ല :( - ദേവദാസ് വി.എം
ലിങ്ക് ശരിയാക്കിയിട്ടുണ്ട്ഇർഷാദ്|irshad 18:44, 21 ഫെബ്രുവരി 2011 (UTC)
പശ്ചാത്തലം
തിരുത്തുകപശ്ചാത്തലം എന്ന ഭാഗം, ഈ ലേഖനത്തേക്കാൾ, ഹൈദർ അലി എന്ന ലേഖനത്തിലായിരുന്നു ഉൾപ്പെടുത്തേണ്ടത് എന്നു കരുതുന്നു. അല്ലെങ്കിൽ മൈസൂർ സുൽത്താനത്ത് എന്ന പേരിൽ ലേഖനം ആരംഭിച്ച് അതിൽ നൽകണം. --Vssun (സുനിൽ) 12:53, 2 ഒക്ടോബർ 2011 (UTC)
- അങ്ങനെ മാറ്റി.--Vssun (സുനിൽ) 09:32, 3 ഒക്ടോബർ 2011 (UTC)
ഫലകങ്ങൾ
തിരുത്തുകവൃത്തിയാക്കൽ ഫലകം നീക്കം ചെയ്യാറായെന്നു കരുതുന്നു. നിഷ്പക്ഷതാഫലകത്തിന്റെ കാര്യത്തിലും എന്റെ അഭിപ്രായം അതുതന്നെയാണ്, അല്ലെങ്കിൽ നിഷ്പക്ഷത സംശയിക്കപ്പെടുന്ന ഖണ്ഡികയിലേക്ക് അത് മാറ്റുക. --Vssun (സുനിൽ) 09:32, 3 ഒക്ടോബർ 2011 (UTC)
- രണ്ടു ഫലകങ്ങളും ഒഴിവാക്കി. --Vssun (സുനിൽ) 02:22, 5 ഒക്ടോബർ 2011 (UTC)
മിസൈലും നാസയും വെർജീനിയയും
തിരുത്തുകഇക്കാര്യത്തിനായി നൽകിയിരിക്കുന്ന അവലംബത്തിൽ "In Tipu's time, the world's first war rocket was built and used."
ടിപ്പുവിന്റെ കാലഘട്ടത്തിൽ ലോകത്ത് ആദ്യമായി യുദ്ധത്തിന് റോക്കറ്റുകൾ ഉപയോഗിക്കാനാരംഭിച്ചു എന്നല്ലേ? ടിപ്പുവാണ് ഇതിന് തുടക്കം കുറിച്ചത് എന്നില്ലല്ലോ.
അതുപോലെ അബ്ദുൾകലാം അത് കണ്ടു എന്ന് പറയുന്നത് Rotunda Museum at Woolwich, near London.-ലാണെന്നല്ലേ? --Vssun (സംവാദം) 08:43, 19 ജനുവരി 2013 (UTC)
- ശരിയാണല്ലോ--ഇർഷാദ്|irshad (സംവാദം) 13:20, 20 ജനുവരി 2013 (UTC)
- ആ പാരഗ്രാഫ് മൊത്തം ഒഴിവാക്കേണ്ടതാണ്. മറ്റു കാര്യങ്ങൾ നോക്കുക. ടിപ്പുവിൽനിന്ന് പിടിച്ചെടുത്ത റോക്കറ്റുകൾ ബ്രിട്ടീഷുകാർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുകയും സ്വാഭാവികമായി അതിനെപ്പറ്റി പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിപ്പോഴും ഗവേഷണവിഷയമാണെന്ന് അവലംബത്തിലില്ല. അതുപോലെ പാകിസ്താന്റെ മിസൈലിന് ടിപ്പു എന്ന് പേരിട്ടത്, ടിപ്പുവിനെ അനുസ്മരിക്കാനാണെന്ന് അവലംബത്തിലുണ്ട്. എന്നാൽ അത് അദ്ദേഹത്തിന്റെ മിസൈൽ സാങ്കേതികവിദ്യയിലെ പ്രാവീണ്യം കാരണമാണെന്ന് അവിടെപ്പറയുന്നില്ല.
- മിസൈൽ സാങ്കേതികവിദ്യയെക്കുറിച്ച് പ്രത്യേകവിഭാഗം ലേഖനത്തിൽ ആവശ്യമില്ല. ടിപ്പു യുദ്ധത്തിന് റോക്കറ്റുകൾ ഉപയോഗിച്ചിരുന്നെന്നും, ടിപ്പുവിനെ അനുസ്മരിക്കുന്നതിന് പാകിസ്താൻ ടിപ്പു എന്ന് ഒരു മിസൈലിന് പേരിട്ടിട്ടുണ്ടെന്നും അനുയോജ്യമായ ഭാഗങ്ങളിൽ ചേർക്കേണ്ടതേയുള്ളൂ. --Vssun (സംവാദം) 17:21, 20 ജനുവരി 2013 (UTC)
- പക്ഷെ അഭിമുഖത്തിലെ ചോദ്യത്തിൽ കലാമിന്റെ പുസ്തകം ഉദ്ധരിക്കുന്നത് ശ്രദ്ധിച്ചിരുന്നോ?. യുദ്ധത്തിൽ മിസൈൽ ആദ്യമായി ടിപ്പു ഉപയോഗിച്ചു എന്നവിടെ കാണുന്നല്ലോ. --ഇർഷാദ്|irshad (സംവാദം) 03:18, 21 ജനുവരി 2013 (UTC)
- അതൊരു ചോദ്യമാണ് അതിനവിടെ കലാം ഉത്തരം നൽകുന്നുമില്ല.
- ഇംഗ്ലീഷ് വിക്കിയിലെ താളിൽ ചൈനക്കാർ 13-ആം നൂറ്റാണ്ടിൽത്തന്നെ റോക്കറ്റ് യുദ്ധത്തിനുപയോഗിച്ചിരുന്നു എന്നുണ്ട്.
- നിർവചനപ്രകാരം ടിപ്പുവിന്റെ കാലത്തുള്ള റോക്കറ്റുകൾ മിസൈൽ എന്ന വകുപ്പിൽപ്പെടില്ല.
- പുതിയതായി ചേർത്തിരിക്കുന്ന ഈ അവലംബത്തിൽ ടിപ്പു എന്ന പരാമർശം പോലുമില്ല.
പ്രസ്തുത ഖണ്ഡിക ഒഴിവാക്കേണ്ടതുതന്നെയാണ്. --Vssun (സംവാദം) 07:01, 21 ജനുവരി 2013 (UTC)
- ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാരോട് പീരങ്കി ഉപയോഗിച്ച യുദ്ധം ചെയ്യുന്ന ചിത്രം നാസയുടെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടു എന്ന് അബ്ദുൾകലാം തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ബിപിൻ (സംവാദം) 07:17, 21 ജനുവരി 2013 (UTC)
- ടിപ്പു എന്ന് പരാമർശിക്കേണ്ട കാര്യമെന്ത്?, ഗുണ്ടൂർ യുദ്ധം 1780 ൽ ആരുമായാണ് നടന്നത്.--ഇർഷാദ്|irshad (സംവാദം) 07:38, 21 ജനുവരി 2013 (UTC)
- ലോകത്ത് ആദ്യമായി യുദ്ധത്തിൽ റോക്കറ്റ് ഉപയോഗിക്കുന്നത് ടിപ്പുസുൽത്താനാണ് - ഈ വാചകത്തിനല്ലേ അവലംബമായി അവിടെ അത് ചേർത്തിരിക്കുന്നത്. ഗുണ്ടൂരെന്നോ 1780 എന്നോ ഞാനതിൽ തിരഞ്ഞിട്ട് കിട്ടിയില്ല. ദയവായി ആ ഡോക്യുമെന്റിൽ ആ വാചകത്തിന് അവലംബമായെടുത്തിരിക്കുന്ന വരി ഉദ്ധരിക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 07:43, 21 ജനുവരി 2013 (UTC)
- It may be interesting to this space community to know that you are in Bangalore just 200 kms away from Srirangapatana, the birthplace of world's first war rocket. In 1792, Tippu Sultan, the ruler of Mysore State, in the war against the British, used war rockets against the cavalries and defeated the British force. He was the first in the world to introduce rocket forte in the Army പേജ് 5, 6--ഇർഷാദ്|irshad (സംവാദം) 08:03, 21 ജനുവരി 2013 (UTC)
- നന്ദി. എങ്കിലും മുകളിലെ ഇംഗ്ലീഷ് വിക്കി താളിലെ (ചൈനക്കാരുടെ) ഉപയോഗവുമായി നോക്കുമ്പോൾ ഇത് തെറ്റല്ലേ? അതുപോലെ rocket forte എന്നു പറഞ്ഞാൽ റോക്കറ്റ് തലക്കൽ വാൾ ഘടിപ്പിച്ച പരിപാടിയാണോ? ലേഖനത്തിലെ ചിത്രത്തിൽ കാണുംപോലെ? --Vssun (സംവാദം) 08:51, 21 ജനുവരി 2013 (UTC)
- ലോകത്ത് ആദ്യമായി യുദ്ധത്തിൽ റോക്കറ്റ് ഉപയോഗിക്കുന്നത് ടിപ്പുസുൽത്താനാണ് - ഈ വാചകത്തിനല്ലേ അവലംബമായി അവിടെ അത് ചേർത്തിരിക്കുന്നത്. ഗുണ്ടൂരെന്നോ 1780 എന്നോ ഞാനതിൽ തിരഞ്ഞിട്ട് കിട്ടിയില്ല. ദയവായി ആ ഡോക്യുമെന്റിൽ ആ വാചകത്തിന് അവലംബമായെടുത്തിരിക്കുന്ന വരി ഉദ്ധരിക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 07:43, 21 ജനുവരി 2013 (UTC)
- തെറ്റാവാം, പക്ഷെ റോക്കറ്റ് യുദ്ധത്തിൽ ഉപയോഗിക്കുന്നതും, റോക്കറ്റ് സങ്കേതിക വിദ്യയുടെ കണ്ടുപിടിത്തവും (ചൈനക്കാരുടെ) രണ്ടായി കാണണമെന്ന് തോന്നുന്നു.--ഇർഷാദ്|irshad (സംവാദം) 10:16, 21 ജനുവരി 2013 (UTC)
- ഇംഗ്ലീഷ് വിക്കി താൾ പരിശോധിച്ചതനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിൽ ചൈനയിൽ റോക്കറ്റ് യുദ്ധത്തിനുപയോഗിച്ചിരുന്നു. ചെങ്കിസ് ഖാൻ വഴി ഈ വിദ്യ യൂറോപ്പിലെത്തി. ഇരുമ്പുകവചമുള്ള റോക്കറ്റ് ആദ്യമായി വികസിപ്പിച്ച് ഉപയോഗിച്ചത് ടിപ്പുവാണെന്നും അവിടെയുണ്ട്. അവലംബം ഇവിടെ--Vssun (സംവാദം) 14:06, 21 ജനുവരി 2013 (UTC)
അത്തരത്തിൽ മാറ്റം വരുത്തി. --Vssun (സംവാദം) 14:15, 21 ജനുവരി 2013 (UTC)
ആദ്യത്തെ ദേശീയവാദി.
തിരുത്തുകഇവിടെ പലരും ബ്രിട്ടീഷുകാർ എഴുതിയ ചരിത്രം മാത്രം പഠിച്ചാണ് എഴുതുന്നത്. യഥാർത്ഥത്തിൽ ഇന്ത്യൻ ദേശീയത ആരംഭിക്കുന്നത് തന്നെ ടിപ്പുവിന്റെ കാലത്താണ്.അദ്ദേഹം ഒരിക്കലും ആരെയും നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല. മറാത്തരുടെ ആക്രമണത്തിൽ തകർന്ന ശ്രിങ്കേരി മഠം പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്. ടിപ്പു നിർബന്ധിച്ച് മതം മാറ്റിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലും കർണ്ണാടകത്തിലും മുസ്ലിംകൾ ഭുരിപക്ഷമകുമായിരുന്നു. നൂറ്റി അമ്പതു ക്ഷേത്രങ്ങൾക്ക് മാസാമാസം ധനസഹായം നൽകിയതിന്റെ രേഖകൾ ബ്രിട്ടീഷ് പാര്ലമെന്റ് ലൈബ്രറിയിൽ ലഭ്യമാണ്. ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ ആക്രമിച്ചു എന്നതിൽ ഭാഗികമായി ശരിയുണ്ട്. കാരണം ഇന്ന് നാം കാണുന്നത് പോലെ അക്കാലത്ത് നാട്ടു രാജാക്കന്മാർ ജനങ്ങളെ പിഴിഞ്ഞെടുത്ത ധനം ക്ഷേത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. അത് കൊണ്ട് തന്നെ ക്ഷേത്രത്തിലെ സമ്പത്ത് കൈക്കലാക്കാൻ അക്കാലത്തെ ഭരണാധികാരികൾ അവയെ ആക്രമിക്കൽ പതിവായിരുന്നു. സാമന്ത രാജാക്കന്മാർ നൽകാമെന്ന് പറഞ്ഞ കപ്പം നല്കാതെ അവ ക്ഷേത്രങ്ങളിൽ ഒളിപ്പിച്ച് വഞ്ചിക്കാൻ ശ്രമിച്ചപ്പോൾ ടിപ്പു അവരുടെ സമ്പത്ത് പിടിച്ചെടുക്കാൻ ക്ഷേത്ര ഭണ്ടാരങ്ങൾ തകർത്തിട്ടുണ്ട്. എനാൽ അതൊരിക്കലും മത ഭ്രാന്ത് കൊണ്ടായിരുന്നില്ല. രക്ത സാക്ഷിയാകുന്നത് വരെ ടിപ്പുവിന്റെ മുഖ്യ ഉപദേശകൻ പൂർണയ്യ എന്ന ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ സൈന്യത്തിലെ വലിയൊരുവിഭാഗം മൈസൂരിലെ ഹിന്ദുക്കൾ ആയിരുന്നു. 1782 നു ശേഷം ഇന്ത്യയിൽ പുതിയ സാമ്രാജ്യ വിപുലീകരണം പാടില്ലെന്ന് ബ്രിട്ടീഷ് പാർലമെൻറ് നിയമം പാസ്സാക്കിയിരുന്നു. ഇത് മറികടക്കാൻ കമ്പനി കണ്ടെത്തിയ വഴിയായിരുന്നു ടിപ്പു മതംമാറ്റുന്നു, മതം മാറാൻ വിസമ്മതിക്കുന്നവരെ കൊന്നൊടുക്കുന്നു തുടങ്ങിയ നുണകൾ പ്രചരിപ്പിക്കൽ. ഇക്കാര്യം പാർലമെന്റിനെ അറിയിച്ച് ടിപ്പുവിനെ നശിപ്പിക്കാൻ അവരുടെ സമ്മതം നേടിയെടുക്കാൻ കമ്പനിക്ക് എളുപ്പത്തിൽ സാധ്യമായി. ( കൂട്ട നശീകരണ ആയുധത്തിന്റെ പേരിൽ ഇറാഖിനെ ആക്രമിക്കാൻ അമേരിക്ക കളിച്ച അതേ കളിയുടെ പുരാതന പതിപ്പ് ) .ബ്രിട്ടിഷ്കാരുമായി ഒരിക്കൽ പോലും രാജിയാവാത്ത ഏക ഇന്ത്യൻ ഭരണാധികാരി ടിപ്പു മാത്രമായിരുന്നു. അത് കൊണ്ട് തന്നെ അദ്ധേഹത്തെ പരമാവധി തേജോവധം ചെയ്യാൻ അവർ ശ്രമിച്ചിട്ടുണ്ട്. അവർ ആദ്യം ചെയ്തത് അദ്ദേഹത്തിന്റെ കോട്ടാരം കത്തിച്ച് കളയുകയായിരുന്നു. പിന്നീട് ടിപ്പുവിന്റെ മക്കളെ നാടു കടത്തി. യുദ്ധത്തിനു ശേഷം ജേതാക്കൾ ആണ് ചരിത്രം എഴുതുക. അവർ എപ്പോഴും അവർക്കാനുകൂലമായി മാത്രമേ ചരിത്രം രേഖപ്പെടുത്തുകയുള്ളൂ. ഇവിടെ ജേതാക്കൾ ബ്രിട്ടീഷുകാരും പരാജിതർ ഇന്ത്യക്കരുമാണ്. അത് കൊണ്ട് അവർ എഴുതിയ ചരിത്രം മാത്രം പഠിച് മഹാനായ ഭാരതത്തിന്റെ ധീര പുത്രനെ അവമതിക്കരുത്. ഇന്റർനെറ്റിൽ കാണുന്ന എല്ലാ സൈറ്റുകളും പ്രചരിപ്പിക്കുന്നത് സത്യമല്ല എന്നും പലപ്പോഴും അസത്യങ്ങളും അർദ്ധസത്യങ്ങളും ആണ് അവയെന്നും തിരിച്ചറിയുക. ക്രിസ്ത്യാനികളായ ഫ്രെഞ്ചുകാർക്ക് ആരാധന നിർവഹിക്കാൻ മൈസൂരിൽ ആദ്യത്തെ ചർച്ച് പണിതത് ടിപ്പു സുല്ത്താനാണ്. കേരളത്തിലെ ശൂദ്ര സ്ത്രീകൾക്ക് മുലക്കരം ഇല്ലാതെ തന്നെ മാറ് മറക്കാൻ അവകാശം നൽകിയത് ടിപ്പുസുൽത്താനാണ്. കേരളത്തിൽ ആദ്യമായി ഭൂമി അളന്നു തിട്ടപ്പെടുത്തി യഥാർത്ഥ കർഷകർക്ക് നൽകുകയും അവക്ക് നികുതി ഏർപ്പെടുത്തി ജന്മിമാരുടെ ക്രൂരതയിൽ നിന്നും അവരെ രക്ഷിച്ചതും ടിപ്പുസുൽത്താനാണ്. ദക്ഷിണ ഇന്ത്യയിലെ പ്രധാനപ്പെട്ട റോഡുകൾ നിർമ്മിച്ചത് ടിപ്പുസുൽത്താനാണ്. (കൂടുതൽ വിവരങ്ങൾക്ക് കാലിക്കറ്റ് യൂനിവേർസിറ്റി മുൻ വൈസ് ചാൻസലർ കെ കെ എൻ കുറുപ്പ് പുറത്തിറക്കിയ ഡോക്യുമെന്ററിയും മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകവും കാണുക.) മലബാറിൽ മാത്രം 56 ക്ഷേത്രങ്ങൾക്ക് ടിപ്പു ഗ്രാൻഡ് നൽകിയതിന്റെ രേഖകൾ ഇന്നും മലപ്പുറം കലക്ട്രേറ്റിൽ ഉണ്ട്. അദ്ദേഹത്തിൻറെ ശ്രീരംഗ പട്ടണത്തിലെ കൊട്ടാരം ഇടിച്ചു നശിപ്പിച്ചുവെങ്കിലും തൊട്ടടുത്തുള്ള രംഗനാഥ സ്വാമി ക്ഷേത്രം ഇപ്പോഴും തല ഉയർത്തി തന്നെ നിൽക്കുന്നത് അവിടെ സന്ദർശിക്കുന ആർക്കും ഇപ്പോഴും കാണാനാവും. അദ്ദേഹം നമസകരിക്കാൻ അഞ്ചു നേരം പോയിരുന്ന പള്ളിയിലേക്ക് ഉള്ള അത്ര ദൂരം പോലും ഈ ക്ഷേത്രത്തിലേക്ക് ഇല്ല. കേരളത്തിൽ ജീർണവസ്ഥയിൽ ഉള്ള ഏതു ക്ഷേത്രവും പുനരുദ്ധാരണ പ്രവർത്തനം തുടങ്ങുന്നത്തിൻറെ ഭാഗം ആയി സംഘപരിവാർ ആദ്യം പ്രചരിപ്പിക്കുന്നത് ഇത് പണ്ട് ടിപ്പു തകർത്ത ക്ഷേത്രം ആണ് എന്ന പച്ച കള്ളം വിശ്വസികളുടെ മനസ്സിൽ പ്രതിഷ്ടിച്ചു കൊണ്ടാണു. ഇങ്ങനെ ക്ഷേത്രങ്ങൾക്ക് പല ആനുകൂല്യങ്ങൾ നൽകുകയും മുഖ്യ ഉപദേഷ്ടാവ് ആയി ഒരു ബ്രാഹമണനെ വച്ച് കൊണ്ട് ഇരിക്കുകയും സൈന്യത്തിൽ വരെ പ്രധാന സ്ഥാനങ്ങൾ ഹിന്ദു വിശ്വാസികൾക്ക് നൽകുകയും ചെയ്ത, ക്ഷേത്ര വിശ്വാസികളോട് അടുത്ത ബന്ധം നിലനിറുത്തിയ ഒരാൾ അദ്ദേഹത്തിൻറെ തൊട്ടു കണ്മുപിൽ ഉള്ള ക്ഷേത്രങ്ങളെ ഒക്കെ നില നിറുത്തി ഇങ്ങു കേരളത്തിൽ വന്നു നാട് നീളെ ക്ഷേത്രം തകർക്കുകയായിരുന്നു എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. അദ്ദേഹത്തിൻറെ ആസ്ഥാനമായ മൈസൂരിൽ ഇപ്പോഴും മുസ്ലിം ജനസംഖ്യ 5% മാത്രം. അദ്ദേഹത്തിൻറെ ആസ്ഥാനത്ത് പോലും നിരബന്ധ മത പരിവർത്തനാം നടന്നിട്ടില്ല എന്നതിൻറെ ജീവിക്കുന്ന തെളിവ്. മാറ് മറക്കാൻ കേരളത്തിൽ അധസ്ഥിത സ്ത്രീകൾക്ക് ഉണ്ടായിരുന്ന വിലക്ക് മതത്തിൻറെ പേരിൽ സഹിക്കാൻ ടിപ്പു തയ്യാറായില്ല. ഇത് ടിപ്പു മതം മാറ്റാൻ നടത്തുന്ന ശ്രമം ആയി സവർണ മാടമ്പിമാർ ചിത്രീകരിച്ചത മനസ്സിലാക്കാവുന്നതെയുള്ളൂ. കേരളത്തിൽ ജന്മിത്തം അവസാനിപ്പിച്ച് മണ്ണിൻറെ മക്കൾക്ക വിയാർപ്പ് ഒഴുക്കുന്ന ഭൂമി പതിച്ചു നൽകിയ ആദ്യത്തെ ഭൂപരിശ്കാരണം നടപ്പിലാക്കിയത് ടിപ്പുവാണ്. പിന്നീട് ശ്രീരംഗ പട്ടണം യുദ്ധത്തിൽ ടിപ്പു പൊരുതി പോർക്കളത്തിൽ മരിച്ചു വീണതിനു ശേഷം ആണ് ബ്രിടീഷ് അധികാരികൾ കേരളത്തിൽ ജന്മിത്തത്തെ പുനസ്ഥാപിച്ചത്. ഫ്യൂഡളിസത്തിൻറെ പ്രേതങ്ങൾക്ക് ടിപ്പു ഇന്നും "ഹിന്ദു" വിരുദ്ധൻ ആയതിൻറെ മറ്റൊരു പശ്ചാതലം ഇതാണ്. ബ്രിടീഷ് ഭരണത്തിൻറെ എംബെഡഡ് ചരിത്രകാരൻമാരെ എത്ര ഉദ്ദരിച്ചാലും മുകളിൽ ചൂണ്ടി കാണിച്ച ഇപ്പോഴും ജീവിക്കുന്ന തെളിവുകൾ നമുക്ക് അവഗണിക്കാൻ പറ്റില്ല.
അത് കൊണ്ടു ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഈ താൾ ആധികാരികമായി പുനക്രമീകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു. ഒരു തരത്തിലുള്ള ആധികാരികതയും ഇല്ലാത്ത ലിങ്കുകളാണ് പല വിമർശനങ്ങൾക്കും തെളിവായി നൽകിയിരിക്കുന്നത്. അവ നീക്കം ചെയ്തു ഈ ധീര ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തി അദ്ധേഹത്തിന്റെ രക്ത സാക്ഷിത്വത്തിനു അഭിവാദ്യം അർപ്പിക്കാൻ നാം ബാധ്യസ്ഥരാണ്. Nijusby (സംവാദം) 18:45, 12 മേയ് 2014 (UTC)
സംഘ്പരിവാർ വിമർശനങ്ങൾ
തിരുത്തുകഒരു അവസരം കിട്ടിയപ്പോൾ സംഘപരിവാർ പ്രഭൃതികൾ ആരോപണങ്ങൾ ആവർത്തിച്ചെന്നിരിക്കെ അത് സംഘപരിവാർ വിമർശനങ്ങളാകുമോ? മാംഗലൂർ ക്രിസ്ത്യൻസും, പൊതുവേ കുടക് വാസികളിലെ എതിർപ്പുമൊക്കെയെങ്ങനെയാണ് സംഘപരിവാർ ആരോപണങ്ങളാവുക! ട്വിറ്റർ ഉപയോഗിക്കുന്നവരത്രയും പരിവാരികളാണോ? ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ഒരു മന്ത്രി നടത്തിയ പരാമർശം എങ്ങനെയാണ് സംഘപരിവാർ വിമർശനമായി ലളിതവത്കരിക്കുക!--പ്രവീൺ:സംവാദം 15:49, 3 ഡിസംബർ 2015 (UTC)
- സംഘ്പരിവാർ വിമർശനങ്ങൾ ആവർത്തിക്കുമ്പോളൊക്കെ ഇവിടെക്കൊണ്ട് വന്ന് ചാർത്തേണ്ടതുണ്ടോ. കൂടാതെ കലാപത്തെപ്പറ്റിയുള്ള വിശദാംശങ്ങളൊക്കെ ഈ ലേഖനത്തിൽ എങ്ങനെയാ പ്രസക്തമാകുന്നത് എന്നറിഞ്ഞാൽ നന്നായിരുന്നു.--ഇർഷാദ്|irshad (സംവാദം) 18:28, 3 ഡിസംബർ 2015 (UTC)
അവ ടിപ്പു സുൽത്താനെക്കുറിച്ചുള്ളവയായതുകൊണ്ടു തന്നെ. സന്ദർഭവും വ്യക്തമായി തന്നെ കൊടുത്തിട്ടുണ്ട്. മാറ്റണമെങ്കിൽ സംഘപരിവാറിന്റെ വിമർശനങ്ങൾ മാത്രം തിരഞ്ഞെടുത്തു മാറ്റുക. ചുമ്മാ ലേഖനം നശിപ്പിക്കലാണ് ലക്ഷ്യമെങ്കിൽ ദയവായി പിന്മാറുക. നന്ദി--പ്രവീൺ:സംവാദം 09:40, 4 ഡിസംബർ 2015 (UTC)
- വാക്യങ്ങൾ അപൂർണ്ണങ്ങളായി നിർത്തിയും മറ്റുമുള്ള തരം വാൻഡലിസവും റിവേർട്ട് ചെയ്തിട്ടുണ്ട്.--പ്രവീൺ:സംവാദം 09:52, 4 ഡിസംബർ 2015 (UTC)
കലാപം പൊട്ടിപ്പുറപ്പെട്ടതൊക്കെ എങ്ങനെയാണ് ടിപ്പുവിനെ പറ്റി ആകുന്നത്. പ്രതിഷേധം മാത്രമേ ലേഖനത്തിൽ വരേണ്ടതുള്ളൂ. വാൻഡലിസം എന്താണെന്നൊക്കെ അറിയാത്ത ആളാണ് എന്ന് കരുതുന്നില്ല. സംഘ് നേതാക്കൾ ഓരോ പ്രാവശ്യം പ്രസ്താവന നടത്തുമ്പോളും ഇവിടെ ചേർക്കാനുള്ള വ്യഗ്രതയാണ് ഈ ലേഖനത്തെ നശിപ്പിക്കുന്നത്.ഇർഷാദ്|irshad (സംവാദം) 10:08, 4 ഡിസംബർ 2015 (UTC)
- @ഉ:Irshadpp & ഉ:Praveenp ആദ്യം സംവാദം നടക്കട്ടെ, എന്നിട്ടു രണ്ടുപേർക്കും (ബാക്കിയുള്ളവർക്കും കൂടി) സ്വീകാര്യമായ രീതിയിൽ മാറ്റിയെഴുതുക. രണ്ടുപ്രാവശ്യം മുൻപ്രാപനം നടന്നു കഴിഞ്ഞു. ദയവായി സ്വന്തം അഭിപ്രായങ്ങളെ മുറുകെപ്പിടിക്കാതെ വിക്കിപ്പീഡിയയെ മുറുകെപ്പിടിക്കണേ!... (എന്തായാലും പ്രവീണിന്, സംഘപരിവാറിന്റെ വാദം അതുപോലെ വിക്കിയിൽ വരണം എന്ന പിടിവാശികാണാൻ വഴിയില്ല. സംഘത്തിന്റെ അഭിപ്രായം ശരിയാണെന്നു പറയുന്ന ആരും മലയാളം വിക്കിയിൽ മുഴുത്തു വന്നിട്ടില്ല. ) :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:32, 4 ഡിസംബർ 2015 (UTC)
- ടിപ്പുവിനെ ചൊല്ലിയുള്ള കലാപങ്ങൾ തന്നെയാണ് ചേർത്തത്. ടിപ്പുവിനെ പറ്റിയുള്ള താളിൽ അല്ലാതെ ഈ വിവരങ്ങൾ എവിടെയാണ് ചേർക്കുക. ടിപ്പുവിനെ കുറിച്ചുള്ളതാണെന്ന കാരണം കൊണ്ട് തന്നെ അത് താളിൽ ഉണ്ടായിരിക്കുകയും വേണ്ടതാണ്. അത് താളിൽ വേണ്ട എന്ന് പറയുന്നതിന്റെ കാരണമെങ്കിലും വ്യക്തമാക്കൂ. സ്രോതസ് അടക്കം വ്യക്തമായ വാക്യങ്ങൾ എന്തുകൊണ്ടാണ് നീക്കുന്നത് അതിപ്പോഴും വ്യക്തമാകാത്തതിനാൽ ഒഴിവാക്കിയ ഭാഗങ്ങൾ വീണ്ടും ചേർക്കുന്നു.
- വംശീയ ശുദ്ധീകരണം എന്നൊക്കെ പറയുമ്പോൾ എന്തടിസ്ഥാനത്തിലാണ് ഒരു മതം അശുദ്ധമാണെന്ന് പ്രഖ്യാപിച്ച് കളയുന്നത്? --പ്രവീൺ:സംവാദം 13:02, 5 ഡിസംബർ 2015 (UTC)
ഇമ്പോസിബിൾ ഇൻഫോ :-)
തിരുത്തുക+Vinayaraj കുറേ നാൾ മുമ്പ് എം.ജി.എസ്. ഏതോ മലയാളം ആനുകാലികത്തിൽ എഴുതിയ ലേഖനത്തിലും ഈ കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു. രണ്ട് പാരഗ്രാഫിൽ എങ്കിലും എഴുതാനും മാത്രം ഒരു പശ്ചാത്തലവും അതിനുണ്ടായിരുന്നു. ഒരിക്കൽ പോലും പഴശ്ശി ടിപ്പുവുമായി സന്ധി ചെയ്തിരുന്നു എന്ന് കണ്ടില്ലെന്നാണോർമ്മ. അവലംബം പേജ് ലോഡാകാത്തത് ഇൻഡ്യൻ എക്സ്പ്രസ്സിന്റെ പിഴവാണ്. മൂന്ന് നാല് പ്രാവശ്യം അടുപ്പിച്ച് യൂ.ആർ.എൽ. റീലോഡ് ചെയ്യാൻ കോടുത്താൽ പെജ് ലോഡാകും. അതുകൊണ്ടാണ് ആർക്കൈവ് ചെയ്തിരിക്കുന്നതും--പ്രവീൺ:സംവാദം 05:59, 10 ഡിസംബർ 2015 (UTC)
ഉള്ളടക്കം ഒഴിവാക്കൽ
തിരുത്തുകIrshadpp എന്തൊകൊണ്ടാണ് വളരെയധികം ഉള്ളടക്കം ഒഴിവാക്കിയിരിക്കുന്നത്. ഒഴിവാക്കിയ ഉള്ളടക്കത്തെക്കുറിച്ച് ഇവിടെ മുമ്പ് ചർച്ച നടന്നിട്ടുമുള്ളതാണ്!--പ്രവീൺ:സംവാദം 10:44, 4 ജൂലൈ 2019 (UTC)
- ഉള്ളടക്കം അതിന്റെ എല്ലാ പോയന്റുകളും നിലവിലുണ്ട്. ഓരോ ആരോപണങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനുള്ള അവലംബങ്ങളും അവിടെത്തന്നെയുണ്ട്. ഒരേ ആരോപണങ്ങൾ ഓരോരുത്തർ പറയുമ്പോൾ ആദ്യ ആരോപണത്തിന്റെ അവലംബങ്ങളായി ചേർത്തിട്ടുണ്ട്. സുബ്രഹ്മണ്യസ്വാമിയും ആർ.എസ്.എസ്സും ബിജെപിയും ആരോപിക്കുന്നവ ഒരേ ആരോപണമാകുമ്പോൾ മൂന്ന് പ്രാവശ്യം അവ ആവർത്തിക്കേണ്ടതുണ്ടോ?.
പിന്നെ കലാപങ്ങൾ ടിപ്പുജയന്തിയുടേയും മറ്റും പേരിൽ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ഒരു ചരിത്രലേഖനത്തിൽ ആവശ്യമില്ല എന്നു കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 10:58, 4 ജൂലൈ 2019 (UTC)
- താങ്കൾ ചെയ്തിരിക്കുന്നത് എന്താണെന്ന് നോക്കുക, വ്യക്തമായ അവലംബത്തോടെ ചർച്ചകൾക്ക് ശേഷം ചേർത്ത വാക്യങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. താങ്കൾ പറയുന്ന വാദമുപയോഗിച്ചാൽ ടിപ്പു വർഗ്ഗീയ വാദിയായിരുന്നു എന്ന ഒറ്റവാക്യത്തിൽ നാലഞ്ച് അവലംബം കൊടുത്താൽ മതിയാകുമല്ലോ. ടിപ്പുവിനെ ചൊല്ലിയുള്ള കലാപങ്ങൾ ടിപ്പുവിന്റെ താളിലല്ലെങ്കിൽ പിന്നെ എവിടെയാണ് നൽകുക!--പ്രവീൺ:സംവാദം 11:36, 4 ജൂലൈ 2019 (UTC)
- പ്രതിഷേധമുണ്ടായി എന്നതൊഴിച്ചാൽ, അതിൽ ഇത്ര ആളുകൾ മരിച്ചു, വി.എച്.പി ഹർത്താൽ നടത്തി എന്നിവയൊന്നും ലേഖനത്തിൽ പ്രസക്തമല്ല. ടിപ്പുവിനെ സംബന്ധിച്ച് ദിവസവും ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. അവയെല്ലാം വിക്കിയിൽ വരണമെന്ന് നിർബന്ധം പിടിക്കരുത് (കർണ്ണാടക മന്ത്രിയുടെ പ്രസ്താവന).
ലിസ്റ്റ് ചെയ്ത ആരോപണങ്ങൾ നോക്കുക.
ആരോപണങ്ങൾ
- സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു
- കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി.
- പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി.
- ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി.
- മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്.[54]
- ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി[അവലംബം ആവശ്യമാണ്].
- തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു[55].
- സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്[56].
- ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കി[57]
- കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കി. കന്നട വിരോധിയായിരുന്നു.
- പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കി.
- വാളിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ചിരുന്നു[58].
- ടിപ്പു കിരാതനായിരുന്നുവെന്നും കൂട്ടക്കൊലപാതകങ്ങൾ ചെയ്തയാളായിരുന്നും ആരോപണങ്ങളുണ്ട്[46][59][60][52].
- ടിപ്പു സ്വാതന്ത്ര്യസമര പോരാളി ഒന്നുമല്ലായിരുന്നുവെന്നും, ബ്രിട്ടീഷുകാരോട് പോരാടിയത് ഫ്രഞ്ച്കാർക്ക് വേണ്ടിയായിരുന്നു.[61][62]
- 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, കത്തോലിക്കരായ വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നു[63][46].
ഏതെങ്കിലും ആരോപണം വിട്ടുപോയിട്ടുണ്ടെങ്കിൽ സൂചിപ്പിക്കാവുന്നതാണ്. ഈ ലിസ്റ്റിൽ തന്നെ ആവർത്തനം ഉണ്ട്.
അല്ലാതെ ടിപ്പു വർഗ്ഗീയവാദിയായിരുന്നു എന്ന് പറഞ്ഞ് പത്ത് അവലംബങ്ങൾ കൊടുക്കുകയല്ല ചെയ്തിട്ടുള്ളത്--ഇർഷാദ്|irshad (സംവാദം) 11:56, 4 ജൂലൈ 2019 (UTC)
- താങ്കൾക്ക് താത്പര്യമില്ലാത്ത കാര്യമാണെന്ന് കരുതി, പ്രതിഷേധമുണ്ടായി ഇത്ര പേർ മരിച്ചു എന്നത് എന്തുകൊണ്ട് ആൾക്കാർ കാണുന്നതിൽ പ്രസക്തമല്ല? ഞാൻ ചോദിക്കുന്നത് വിവരങ്ങൾ അങ്ങെയറ്റം പരിമിതമാക്കി നൽകുന്നതെന്തിനാണ്? വായനാഭംഗിയും വായനക്കാർക്ക് പരമാവധി വിവരങ്ങൾ (പശ്ചാത്തല വിവരങ്ങളടക്കം) പകർന്നു നൽകുന്ന വാക്യങ്ങൾ ചുരുക്കി വെറും സ്കെലിട്ടൽ വാക്യശകലങ്ങളാക്കി നൽകുന്നെന്തിനാണ്? പശ്ചാത്തലമടക്കം നൽകുമ്പോൾ വായനക്കാരവരുടെ കോൺഷ്യസ്നെസ് ഉപയോഗിക്കട്ടെ. എന്തിന് വിക്കിപീഡിയ അവരുടെ വ്യൂപോയിന്റിൽ ഇടപെടണം? വിവരങ്ങൾ സെൻസർ ചെയ്ത് നൽകുക നമ്മുടെ ഉദ്ദേശമല്ലല്ലോ. ഇത് പണ്ട് ഈ താളിൽ തന്നെ നമ്മൾ ചർച്ച ചെയ്തിട്ടുള്ള, താങ്കൾ തന്നെ ഇടപെട്ടിട്ടുള്ള ടിപ്പുവിനെതിരെ ഉള്ള വിമർശനങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമാണ് കാണാൻ കഴിയുന്നത് (#സംഘ്പരിവാർ വിമർശനങ്ങൾ). ഈ ചർച്ച തുടങ്ങിയതിനു ശേഷവും വിവരങ്ങൾ ഒഴിവാക്കാനാണ് താങ്കൾ ശ്രമിക്കുന്നത് എന്നോർമ്മിപ്പിക്കട്ടെ. നന്ദി.--പ്രവീൺ:സംവാദം 12:20, 4 ജൂലൈ 2019 (UTC)
- എന്റെ താല്പര്യമല്ല വിഷയം,
ഞാൻ നീക്കം ചെയ്ത ഭാഗങ്ങൾ ശ്രദ്ധിക്കൂ,
- ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌രംഗ് ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു (അവർ പ്രതിഷേധിച്ചു എന്ന് ലേഖനത്തിൽ നിലനിൽക്കുന്നുണ്ട്. സർക്കാറിനെതിരെയുള്ള വിമർശനങ്ങൾ ലേഖനത്തിൽ എന്തിനാണ്?)
- 2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്. (ഇതൊക്കെ ദൈനംദിനം നടക്കുന്ന ചർച്ചകളും വാദങ്ങളുമാണ്. ടിപ്പുവിനെ പറ്റിയുള്ള ലേഖനത്തിൽ ശങ്കരമൂർത്തിക്ക് എന്ത് പ്രസക്തി. എന്നാലും അദ്ദേഹത്തിന്റെ ആരോപണങ്ങൾ ആരോപണങ്ങളുടെ ലിസ്റ്റിൽ ഉണ്ട്)
- സർക്കാരിന്റെ തീരുമാനം ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപണം ഉണ്ടായി[36]. ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു[37][38]. (സർക്കാറിനെതിരെയുള്ള വിമർശനവും പ്രതിഷേധവുമാണിത്. പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ ടിപ്പുവിനെക്കുറിച്ച ലേഖനത്തെ അതെന്തിന് ബാധിക്കണം)
- ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണമായ പാഞ്ചജന്യ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും മതംമാറ്റുകയും ചെയ്ത ടിപ്പു, ദക്ഷിണേന്ത്യയുടെ ഔറംഗസേബ് ആണെന്ന് പ്രഖ്യാപിക്കുകയുണ്ടായി[39][40]. ന്യൂനപക്ഷ പ്രീണനത്തിനായി ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം മൂലം നാല് പേർ മരണപ്പെട്ടെന്നും ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണങ്ങൾ വിമർശിച്ചിരുന്നു. (ഒരു ചരിത്രലേഖനത്തിന്റെ അവസ്ഥയാണിത്)
- സുബ്രഹ്മണ്യൻ സ്വാമി വിമർശനങ്ങളോട് കൂട്ടിച്ചേർത്ത് ആരോപിച്ചു[42].(സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചത് ആരോപണത്ത്ന്റെ അവലംബമായി ചേർത്തിട്ടുണ്ട്)
- ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. (ഈ പറയപ്പെട്ട പുസ്തകം ലേഖനത്തിന്റെ ഒരു അവലംബം മാത്രമാണ്, അല്ലാതെ പുസ്തകത്തെപ്പറ്റിയുള്ള ലേഖനമല്ല)
--ഇർഷാദ്|irshad (സംവാദം) 12:57, 4 ജൂലൈ 2019 (UTC)
- ചരിത്ര സംഭവങ്ങൾക്ക് പ്രാധാന്യം വരുന്നത് അത് എപ്രകാരമാണ് വർത്തമാനകാലത്തിൽ ഇടപെടുന്നതെന്ന വിവരത്തോടെയാണ്. എന്തുകൊണ്ടാണ് അവയൊക്കെ ഒഴിവാക്കപ്പെടേണ്ടതാഉന്നത്. ഒരു വിമർശനത്തിന്റെ പശ്ചാത്തലം പോലും ഉൾപ്പെടുത്താതെ അവ വെറും സ്കെലിട്ടൽ ആക്കുന്നത് പിന്നീട് പ്രസക്തി ഇല്ലാത്തതെന്ന് കാണിച്ചു നീക്കം ചെയ്യാനുള്ള ഗൂഢബുദ്ധിയായേ കണക്കാക്കാനാകൂ. മുമ്പ് ചർച്ച ചെയ്തിട്ടുള്ള ഈ കാര്യം ഒരു സംവാദമുണ്ടായിട്ടുപോലും അതുപോലും പരിഗണിക്കാതെ താങ്കളീ നീക്കം ചെയ്യൽ തുടരുന്നതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാകുന്നേയില്ല.--പ്രവീൺ:സംവാദം 13:56, 4 ജൂലൈ 2019 (UTC)
- പശ്ചാത്തലവും സാഹചര്യവുമൊക്കെ ലിസ്റ്റിന് മുകളിൽ ഖണ്ഡികകളായി എഴുതിയിട്ടുണ്ടല്ലോ.
ഒരേ ആരോപണം പലരും ആവർത്തിക്കുമ്പോൾ ഇവിടെയും ആവർത്തിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയിൽ എനിക്കും സംശയമുണ്ട്.-ഇർഷാദ്|irshad (സംവാദം) 15:07, 4 ജൂലൈ 2019 (UTC)
- അതിന്? താങ്കൾക്കവ അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് കരുതി അവ താങ്കൾ തന്നെ നീക്കം ചെയ്യുന്നത് പി.ഒ.വി. പുഷിങ് ആയി കണക്കാക്കേണ്ടതാണ്. അവലംബത്തൊടെ പശ്ചാത്തലം വ്യക്തമാക്കി നൽകിയ വാക്യങ്ങളാണവ. അത്തരത്തിലുള്ള വാക്യങ്ങൾ നീക്കംചെയ്തത് പി.ഒ.വി. ആയതിനാൽ (ഈ ചർച്ച നടന്നുകൊണ്ടിരിക്കെ നീക്കം ചെയ്തവ അടക്കം) പുനഃസ്ഥാപിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് കരുതുന്നു. --പ്രവീൺ:സംവാദം 15:17, 4 ജൂലൈ 2019 (UTC)
ജിഹാതികളുക്ക് വേണ്ടി ഹിന്ദുധർമ്മത്തെ അധിഷേപിക്കുന്ന ലേഖനപേജുകൾ എഴുതുന്ന പ്രവീണനെപോലത്തെ അഡമിൻ മാർക്ക് ഈ പേജ് ബുക്മാർക് ചെയ്ത് വെച്ച് സന്തോഷിക്കാം— ഈ തിരുത്തൽ നടത്തിയത് 104.244.76.59 (സംവാദം • സംഭാവനകൾ)
- അതിന് ഒന്നുമില്ല. താൻ എഴുതിയതിന്റെ ഘടനയിൽ പോലും മറ്റുള്ളവർ തൊട്ടുപോകരുത് എന്ന രീതിയിലാണ് പ്രവീണിന്റെ വാദം പോകുന്നത്. അല്ലാതെ എന്താ ഇതിനെപ്പറ്റി പറയുക.
ഒഴിവാക്കപ്പെട്ട ഓരോ ഭാഗങ്ങളും മുകളിൽ ഞാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢലക്ഷ്യവും ഉദ്ദേശശുദ്ധിയിലെ സംശയവും തിരിഞ്ഞുകൊത്തുമ്പോൾ ക്ഷുഭിതനായിട്ടെന്ത് കാര്യം?-ഇർഷാദ്|irshad (സംവാദം) 15:45, 4 ജൂലൈ 2019 (UTC)
- "അതിന് ഒന്നുമില്ല" എന്നല്ലാതെ ഒരു ന്യായം കാണിക്കാൻ താങ്കൾക്ക് കഴിയുന്നില്ല എന്നത് തന്നെയാണ് കാരണം. തീർച്ചയായും ഈ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിന് പകരം നീക്കം ചെയ്യുന്നതിൽ എനിക്ക് സന്തോഷമല്ല ഉള്ളത്, ഒരു തർക്കത്തെ തുടർന്ന് ഉരുത്തിരിഞ്ഞ് വന്ന വ്യക്തമായ അവലംബത്തോടെ പശ്ചാത്തലത്തോടെ ചേർത്ത ഉള്ളടക്കം ഒരു വ്യകതിരിവുമില്ലാതെ നീക്കംചെയ്യുന്നത് എങ്ങനെയാണ് അംഗീകരിക്കുക? ചർച്ചക്കിടയിലും ഉള്ളടക്കം നീക്കം ചെയ്യുന്ന താങ്കളുടെ രീതിയായിരുന്നെങ്കിൽ എനിക്കിത് റിവേർട്ട്ചെയ്താൽ മതിയായിരുന്നല്ലോ. പശ്ചാത്തലം സംബന്ധിച്ച തർക്കം ഇവിടെ കാണുക. ഇതേ ഉള്ളടക്കം നീക്കം ചെയ്യാൻ താങ്കൾ തന്നെ മുമ്പും ശ്രമിച്ചിട്ടുള്ളതും ആണല്ലോ. യാതൊരു കമ്മ്യൂണിറ്റി ഗൈഡ്‌ലൈനും മര്യാദയും പാലിക്കാതെയുള്ള തിരുത്തായതിനാൽ റിവേർട്ട് ചെയ്യേണ്ടി തന്നെ വരും എന്നാണെന്റെ തോന്നൽ--പ്രവീൺ:സംവാദം 16:07, 4 ജൂലൈ 2019 (UTC)
ആർട്ടികിളിൽ ടിപുവിനെതിരെയുള്ള വിമർശനങ്ങൾ വന്നകാലം മുതൽ അവ ഒഴിവാക്കാനും ശ്രമിക്കുന്ന വ്യക്ത്തിയാണ് ഇർഷാദ്പിപി. ഇയാളുടെ എഡിറ്റുകൾ എടുത്തുനോക്കിയാൽ ഉദ്ദേശം ക്ലിയറാകും. ജിഹാദികൾക്ക് ചൂട്ടുപിടിക്കുന്ന അഡ്മിനും പേരിനൊരു പോസ്റ്റിട്ട് മുങ്ങി — ഈ തിരുത്തൽ നടത്തിയത് 144.202.107.102 (സംവാദം • സംഭാവനകൾ)
- User:Irshadpp, വിശംദാംശങ്ങളോടെ അവലംബത്തോടെ കിടന്ന പൂർണ്ണ വാക്യങ്ങൾ ഇങ്ങനെ അരവാക്യങ്ങളും വാക്യശകലങ്ങളുമാക്കി മാറ്റുന്നതുകൊണ്ട് ലേഖനത്തിന് എന്താണ് മെച്ചമുണ്ടായത്. റിവേർട്ട് ചെയ്യൽ ബുദ്ധിമുട്ടാക്കുക എന്നതാണോ ഇത്തരം തിരുത്തുകളുടെ ഉദ്ദേശം? എന്തുകൊണ്ടാണ് ചിലഭാഗങ്ങൾ (സമീപകാലത്ത് നടന്ന കാര്യങ്ങൾ) പൂർണ്ണമായും ഒഴിവാക്കിയത്?--പ്രവീൺ:സംവാദം 03:22, 13 ജൂലൈ 2019 (UTC)
- ഏതൊക്കെയാണ് അരവാക്യങ്ങളും ശകലങ്ങളുമാക്കിയത് എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു. ഞാൻ വരുത്തിയ മാറ്റങ്ങൾ മുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അത് പോലെ അരവാക്യങ്ങളും ശകലങ്ങളുമാക്കിയത് ഒന്ന് ചൂണ്ടിക്കാണിച്ചാൽ നന്നായിരുന്നു.
അവലംബങ്ങൾ എന്നത് ലേഖനത്തിന്റെ പൂർണ്ണതക്കാണ്. അവലംബങ്ങളോടെ എഴുതപ്പെട്ട വാചകങ്ങളും തിരുത്തപ്പെടുകയോ മാറ്റം വരുത്തപ്പെടുകയും ചെയ്യപ്പെട്ടേക്കാം. ലേഖനത്തിന്റെ നന്മ മാത്രമാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം ഇത്തരം ദുർമ്മേദസ്സുകളില്ലാത്തതാണ്.--ഇർഷാദ്|irshad (സംവാദം) 07:01, 13 ജൂലൈ 2019 (UTC)
- വാക്യങ്ങൾ അരവാക്യങ്ങളും വാക്യശകലങ്ങളാക്കുകയും ചെയ്ത് ബുള്ളറ്റ് ലിസ്റ്റ് ആക്കിയത് താങ്കൾ തന്നെ മുകളിൽ കൊടുത്തിരിക്കുന്നു. ഇപ്പോൾ താങ്കൾ തന്നെ ചോദിക്കുന്നു അവയെന്താണെന്ന്? ഈ താളിന്റെ ചർച്ചയിൽ തുടക്കകാലം മുതലുള്ള താങ്കൾ കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കരുത്. എന്താണ് താങ്കൾ ഉദ്ദേശിക്കുന്ന ദുർമേദസ്? ഈ താളിനെ സംബന്ധിച്ചിടത്തോളം ടിപ്പുവിനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ താളിൽ ഉൾപ്പെടുത്തുപ്പെടുന്നത് താങ്കൾക്കിഷ്ടമില്ലാത്ത കാര്യമാണെന്ന് കരുതി എങ്ങനെ ദുർമേദസാകും?
- ഒരു ചർച്ചയ്ക്ക് ശേഷം അവലംബത്തോടെ ചേർത്ത വാക്യങ്ങൾ കൂടുതൽ കൃത്യമാക്കുകയോ മെച്ചപ്പെടുത്തുകയോ അല്ലല്ലോ താങ്കൾ ചെയ്തത്! അവ പാടേ നീക്കം ചെയ്യുകയോ, വെട്ടിച്ചെറുതാക്കുകയോ ആണ്. അവ ചേർക്കപ്പെട്ട കാലത്തും സജീവമായി തന്നെ ടിപുവിനെതിരെ ഉണ്ടായിരുന്ന വിമർശങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചിരുന്ന ആളായിരുന്നു താങ്കൾ, ഇപ്പോഴും താങ്കൾ ശ്രമിക്കുന്നത് അത് തന്നെയല്ലേ. ഇവിടുത്തെ തിരുത്തിന് വെറുതേ ഇംഗ്ലീഷ് വിക്കിയെ എന്തിന് വലിച്ചിഴകുന്നു. ഈ തിരുത്തുകൾ വഴി താളിലെ ഉള്ളടക്കത്തിൽ ടിപ്പുവിനെതിരെ ഉള്ള വിമർശങ്ങളും ടിപ്പുവിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങളും കലാപങ്ങളും ഇല്ലാതായി എന്നല്ലെങ്കിൽ മെച്ചപ്പെടൽ എന്താണെന്ന് പറയുക. വായനക്കാർക്ക് പരമാവധി വിവരങ്ങൾ ലഭിക്കരുത് എന്ന ഉദ്ദേശം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുക. നന്ദി.--പ്രവീൺ:സംവാദം 07:22, 13 ജൂലൈ 2019 (UTC)
- നൂറുകണക്കിന് ചരിത്രകാരന്മാരുടെ പുസ്തകങ്ങൾ ഉണ്ടായിരിക്കെ സംഘ് പുസ്തകങ്ങളും അതിലെ വാദങ്ങളും കുത്തിനിറക്കുകയല്ല വേണ്ടത്. അവയൊക്കെ അവലംബമായി വരട്ടെ. ഒപ്പം ചരിത്രകാരന്മാരുടെ പുസ്തകങ്ങളും അവലംബമായി വരേണ്ടതുണ്ട്. ചരിത്രകാരന്മാരുടെ വാദങ്ങൾ ലേഖനത്തിൽ വരേണ്ടതുണ്ട്.
ഞാൻ ലിസ്റ്റ് ചെയ്തതിൽ ഏതാണ് അരവാക്യമായുള്ളത്. ആ പട്ടികയുടെ മുകളിൽ വിശദമായ ആമുഖം നിലവിലുണ്ടല്ലോ. കണ്ണ് ആര് അടച്ചാലും ഇരുട്ടാകും. അതല്ല ഇവിടുത്തെ വിഷയം. നിലവിലുണ്ടായിരുന്ന ഒരു ആരോപണം പോലും ലിസ്റ്റിൽ വിട്ടുപോയിട്ടില്ല. ഉണ്ടായിരുന്ന ഒരു അവലംബം പോലും ഒഴിവാക്കിയിട്ടില്ല.
ലിസ്റ്റ് ചെയ്യപ്പെട്ടവ ഓരോ തലക്കെട്ടുകളായി വികസിപ്പിക്കാവുന്നതാണ്. അത് പക്ഷെ ചരിത്രകാരന്മാരുടെ വാദങ്ങളും അവലംബങ്ങളും വെച്ചായിരിക്കണമെന്ന് മാത്രം.
ഒഴിവാക്കപ്പെട്ടവ
തിരുത്തുകഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌രംഗ് ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു
അവർ പ്രതിഷേധിച്ചു എന്ന് ലേഖനത്തിൽ നിലനിൽക്കുന്നുണ്ട്. സർക്കാറിനെതിരെയുള്ള വിമർശനങ്ങൾ ലേഖനത്തിൽ എന്തിനാണ്?
- ഇത് ബജ്‌രംഗ് ദളിന്റെയും vhp യുടെയും താളുകളിൽ പ്രസക്തമാകാം. ടിപ്പുവിന്റെ താളിൽ ഇത്രയും വിശദാംശങ്ങൾക്ക് പകരം പ്രതിഷേധങ്ങൾക്ക് അവലംബമായി ഉണ്ട്.
--ഇർഷാദ്|irshad (സംവാദം) 15:56, 14 ജൂലൈ 2019 (UTC)
2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്.
ഇതൊക്കെ ദൈനംദിനം നടക്കുന്ന ചർച്ചകളും വാദങ്ങളുമാണ്. ടിപ്പുവിനെ പറ്റിയുള്ള ലേഖനത്തിൽ ശങ്കരമൂർത്തിക്ക് എന്ത് പ്രസക്തി. എന്നാലും അദ്ദേഹത്തിന്റെ ആരോപണങ്ങൾ ആരോപണങ്ങളുടെ ലിസ്റ്റിൽ ഉണ്ട്
സർക്കാരിന്റെ തീരുമാനം ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപണം ഉണ്ടായി[36]. ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു[37][38].
സർക്കാറിനെതിരെയുള്ള വിമർശനവും പ്രതിഷേധവുമാണിത്. പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ ടിപ്പുവിനെക്കുറിച്ച ലേഖനത്തെ അതെന്തിന് ബാധിക്കണം.
ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണമായ പാഞ്ചജന്യ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും മതംമാറ്റുകയും ചെയ്ത ടിപ്പു, ദക്ഷിണേന്ത്യയുടെ ഔറംഗസേബ് ആണെന്ന് പ്രഖ്യാപിക്കുകയുണ്ടായി[39][40]. ന്യൂനപക്ഷ പ്രീണനത്തിനായി ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം മൂലം നാല് പേർ മരണപ്പെട്ടെന്നും ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണങ്ങൾ വിമർശിച്ചിരുന്നു.
ഒരു ചരിത്രലേഖനത്തിന്റെ അവസ്ഥയാണിത്
സുബ്രഹ്മണ്യൻ സ്വാമി വിമർശനങ്ങളോട് കൂട്ടിച്ചേർത്ത് ആരോപിച്ചു[42].
സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചത് ആരോപണത്ത്ന്റെ അവലംബമായി ചേർത്തിട്ടുണ്ട്
ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.
ഈ പറയപ്പെട്ട പുസ്തകം ലേഖനത്തിന്റെ ഒരു അവലംബം മാത്രമാണ്, അല്ലാതെ പുസ്തകത്തെപ്പറ്റിയുള്ള ലേഖനമല്ല.
--ഇർഷാദ്|irshad (സംവാദം) 07:47, 13 ജൂലൈ 2019 (UTC)
- നൂറുകണക്കിന് ചരിത്രകാരന്മാരുടെ പുസ്തകങ്ങൾ ഉണ്ടെന്ന് കരുതി സംഘപരിവാറിന്റെ വാദങ്ങൾ എന്തുകൊണ്ട് ചേർത്തുകൂട? ഈ രാജ്യം ഭരിക്കുന്ന കേഡർ ഗ്രൂപ്പാണ് സംഘപരിവാർ, അവരുടെ അഭിപ്രായങ്ങൾ താങ്കൾക്ക് താത്പര്യമില്ലെന്ന് കരുതി, വിഷയവുമായി ബന്ധമില്ലാത്തതാവുന്നതെങ്ങിനെയാണ്. ന്യൂട്രൽ അല്ലെങ്കിൽ തന്നെ ഈ പറയുന്ന "ചരിത്രകാരന്മാരുടെ പുസ്തകങ്ങളിലെ വിവരങ്ങൾ" ചേർത്ത് വേണ്ടേ ലേഖനം സന്തുലിതമാക്കേണ്ടത്, അത് ചെയ്യാതെ ഈയൊരൊറ്റ കാരണം കൊണ്ടാണ് ഉള്ളടക്കം 'നീക്കം ചെയ്തത്' എന്ന് താങ്കൾ തന്നെ പറയുന്നത് വാൻഡലിസമാണെന്ന് സമ്മതിക്കലാണ്.
- വികസിക്കപ്പെട്ട് കിടന്നവ ലേഖനവുമായി ബന്ധപ്പെട്ടവയല്ലെന്ന് പറഞ്ഞ് താങ്കൾ ബുള്ളറ്റ് ലിസ്റ്റ് ആക്കുന്നു. എന്നിട്ടിപ്പോൾ പറയ്യുന്നു അത് വികസിപ്പിക്കാവുന്നതേയുള്ളുവെന്ന്! എന്തൊരു പ്രഹസനമാണ് ഇർഷാദേ!!
- ഒഴിവാക്കപ്പെട്ട സംബന്ധിച്ച് (താങ്കൾ കൊടുത്തിരിക്കുന്ന ക്രമത്തിൽ):
- ടിപു ജയന്തിയാണ് കാരണം, അതിന്റെ പേരിലാണ് വിവാദവും കലാപവുമൊക്കെയുണ്ടായത്. അതുതന്നെയാണ് അതിന്റെ പ്രസക്തിയും.
- കർണ്ണാടകയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു ശങ്കരമൂർത്തി, അങ്ങനെയൊരാൾ ടിപ്പു സുൽത്താനെതിരെ നടത്തിയ വിമർശം താളിൽ ഉൾപ്പെടുത്താൻ പാടില്ലേ?
- ചുമ്മാ സർക്കാരിനെതിരെ ഉള്ള വിമർശനമല്ല, മറിച്ച് സർക്കാർ ടിപ്പു ജയന്തി ആഘോഷിക്കുന്നത് സംബന്ധിച്ച വിമർശമാണ്.
- താങ്കൾക്ക് താത്പര്യമില്ലാത്ത കാര്യമാണെന്നതൊഴിച്ചാൽ എന്ത് ചരിത്രലേഖന അവസ്ഥ? തലയും വാലുമില്ലാത്ത അരവാക്യങ്ങളാണോ ലേഖനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തിയിരിക്കുന്നത്?
- ഉദ്ധരിച്ചിരിക്കുന്ന വാക്യം വ്യക്തമല്ലെന്ന് പറഞ്ഞ് പണ്ടുണ്ടായ തർക്കം തർക്കം ഇവിടെ: [സംവാദം:ടിപ്പു_സുൽത്താൻ/നിലവറ_1#protection]]
- ഈ പുസ്തകം ലേഖനത്തിന്റെ അവലംബവുമാണ് ടിപ്പുവിനെ വിമർശിച്ചഴുതിയതായതിനാൽ ലേഖനത്തിന്റെ ഭാഗവുമാണ്? എന്തുകൊണ്ടാണ് ഇത് ലേഖനത്തിന്റെ ഭാഗം അല്ലാതാകുന്നത്
- ഇനി താങ്കൾ പരാമർശിക്കാതെ വിട്ടുകളഞ്ഞവയിൽ ചിലത്: ടിപ്പു സുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തെ കുറിച്ചുള്ള ഭാഗങ്ങൾ എന്തിനാണ് ഒഴിവാക്കിയിരിക്കുന്നത്, ടിപ്പു സുൽത്താന്റെ വാൾ പരമ്പരയെതുടർന്നുണ്ടായ വിവാദം എന്തിനാണ് ഒഴിവാക്കിയത്? വായനക്കാർ എന്തുവിവരങ്ങൾ തിരഞ്ഞെടുക്കണം എന്ന കാര്യം എന്തിനാണ് താങ്കൾ ഡിക്റ്റേറ്റ് ചെയ്യുന്നത്, പൂർണ്ണ വാക്യങ്ങളായി കിട്ടുന്ന വിശദമായ കാര്യങ്ങൾ വായനക്കാർക്ക് കിട്ടട്ടെ. അതിൽ അസഹിഷ്ണുത എന്തിന് കാണിക്കണം?--പ്രവീൺ:സംവാദം 11:23, 13 ജൂലൈ 2019 (UTC)
- ഇവിടെ പ്രവീണിന്റെ താല്പര്യം വളരെ മൂർത്തമാണ്. ഞാൻ വികസിപ്പിക്കണമെന്ന് പറഞ്ഞത് ചരിത്രകാരന്മാരുടെ അഭിപ്രായങ്ങൾ കൊണ്ടാണ്. അല്ലാതെ RSS, BJP, അവരുടെ പ്രസിദ്ധീകരണങ്ങൾ വെച്ചല്ല.
- ടിപ്പുവിനെ കുറിച്ചുള്ള ചരിത്രപുസ്തകങ്ങളെ പറ്റി ഇവിടെ പരാമർശിക്കാം. അല്ലാതെ ഒട്ടും സ്വതന്ത്രമല്ലാത്ത പുസ്തകങ്ങളെപറ്റി എന്തിനാണ് ലേഖനത്തിൽ വിശദമായ പരാമർശം. ഈ ഭാഗം മൊത്തമായി വായിച്ചാൽ താങ്കളുടെ വാദങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല. ഇപ്പോഴും താങ്കൾ അരവാചകവും വാചകശകലവും ഏതെന്ന് പറയുന്നില്ല. എല്ലാം മുഴുവൻ വാചകങ്ങളും വിശദമായ ആമുഖത്തിന് താഴെ വ്യക്തവുമാണ്. ഒരു ചരിത്രലേഖനത്തിന് അവലംബമാകേണ്ടത് എന്ത് എന്ന സാമാന്യബോധം പോലും ഈ ലേഖനത്തിൽ കാണാത്തതെന്ത്. --ഇർഷാദ്|irshad (സംവാദം) 12:28, 13 ജൂലൈ 2019 (UTC)
- താങ്കൾ ചേർത്ത എണ്ണമിട്ട് ചേർത്ത ന്യായങ്ങൾക്ക് ഞാനിട്ട മറുപടികളൊന്നും താങ്കളെ ബാധിക്കുന്നില്ല, അവയ്ക്കൊന്നും താങ്കൾക്ക് മറുപടിയുമില്ല. പകരം താങ്കൾ വീണ്ടും ചരിത്രകാരൻ എലീറ്റിസ്റ്റ് വാദത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. ഒട്ടും സ്വതന്ത്രമല്ലെന്ന് താങ്കളുടെ കാഴ്ചപ്പാടാണ്, സന്തുലിതമായ കാഴ്ചപ്പാടെന്ന് പറഞ്ഞാൽ എല്ലാ കാഴ്ചപ്പാടുകളേയും ഒരുമിച്ച് അവതരിപ്പിക്കുകയാണ്. അല്ലാതെ സന്തുലിതമല്ലെന്ന് ആരോപിച്ച് നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ള കാഴ്ചപ്പാട് ഒഴിവാക്കുകയല്ല. ചരിത്രകാരന്മാരുടേയോ പ്രസക്തമായ ആരുടേയോ അഭിപ്രായങ്ങൾ ചേർത്ത് ലേഖനം വികസിപ്പിക്കുന്നതിന് ആരാണ് തടസ്സം നിന്നത്? പറഞ്ഞത് ചേർത്ത വിവരങ്ങൾ നീക്കംചെയ്തതിനെക്കുറിച്ചാണ്. അരവാചകങ്ങൾക്ക് ഉദാഹരണമായി "ഭാഷാവിരോധം" എന്ന തലക്കെട്ടിൽ താങ്കൾ ചേർത്തിരിക്കുന്ന ഭാഗങ്ങൾ കാണുക. കർത്താവ് പോലുമില്ലാത്ത അരവാക്യങ്ങൾ കൊണ്ടുണ്ടാക്കിയ അവലംബമില്ലാത്ത ആ ഭാഗം ശങ്കരമൂർത്തി പറഞ്ഞതായി ചേർത്തിരുന്ന പൂർണ്ണവാക്യത്തിനെ വെട്ടിക്കണ്ടിച്ച് പടച്ചതാണെന്ന് കരുതട്ടെ. അവലംബത്തോടെ ചേർത്ത പൂർണ്ണവാക്യങ്ങൾ സംവാദത്തിനിടെ മായ്ക്കാൻ മടിയില്ലാത്തവർക്ക്, അവലംബമില്ലാത്ത അരവാക്യങ്ങൾ പിന്നീട് നീക്കം ചെയ്യാൻ എന്താണ് ബുദ്ധിമുട്ട്. നന്ദി.--പ്രവീൺ:സംവാദം 15:14, 13 ജൂലൈ 2019 (UTC)
ചരിത്രത്തിന് അവലംബമാകേണ്ടത് ചരിത്രകാരന്മാർ തന്നെയാണ്. അതിനെ എലീറ്റിസ്റ്റ് വാദം എന്ന് പറഞ്ഞ് ഒഴിവാക്കാനൊന്നും കഴിയില്ല. സന്തുലിതമല്ല എന്ന് ഞാൻ പറഞ്ഞതിന് ഒരു ഉദാഹരണം ഇതാ.
- എന്ന് പി.സി.എൻ രാജാ എഴുതുന്നു. ആരാണീ പി.സി.എൻ രാജ. ഗൂഗ്‌ളിൽ തെരഞ്ഞാൽ ആകെ കാണുക ഒന്ന് ഒന്ന് ഇവിടെ പറയപ്പെട്ട പുസ്തകം. മറ്റൊന്ന് കേസരിയിൽ എഴുതിയ ഒരു ലേഖനം. ഇദ്ദേഹത്തെയാണ് പ്രസിദ്ധനായ ഒരാളെപ്പോലെ പരാമർശിക്കുന്നത്.
ടിപ്പു ബ്രിട്ടീഷുകാർക്കെതിരെപ്പോരാടി വീരചരമം പ്രാപിച്ചു എന്ന് ഇന്ത്യൻ പ്രസിഡന്റ് പറയുമ്പോൾ ടിപ്പുവിന്റെ പോരാട്ടമരണം ശ്രദ്ധിക്കപ്പെട്ടു എന്ന് പറയുകയും അവലംബമായി പ്രസിഡന്റ് പറഞ്ഞത് ചേർക്കുകയും ചെയ്യുന്നതാണ് വിക്കിശൈലി എന്ന് ഞാൻ മനസ്സിലാക്കുന്നു. അതേ വാദമുള്ള ചരിത്രകാരന്മാരെയും അവിടെ അവലംബമായി ചേർക്കും. വിമർശനങ്ങൾ മാത്രം ഇങ്ങനെ ദൈനംദിന ചർച്ചകൾ വരുമ്പോഴൊക്കെ അവർ പറഞ്ഞു, ഇവർ പറഞ്ഞു എന്ന് പറഞ്ഞ് ഇവിടെ ചാർത്തപ്പെടുന്നതിന് (ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് ഒരേ ആരോപണങ്ങൾ ആവർത്തിക്കൽ മാത്രമാണ്) പകരം വിമർശനങ്ങൾക്ക് അവലംബമായി ചേർക്കപ്പെടണമെന്നാണ് ഞാൻ വാദിക്കുന്നത്. അങ്ങനെയാണ് ചെയ്തിട്ടുള്ളതും. പ്രധാന വിമർശനങ്ങളെല്ലാം ആമുഖത്തിൽ വിശദമാക്കുകയും പിന്നെ ഓരോ ആരോപണങ്ങളും ലിസ്റ്റ് ചെയ്യുകയുമാണ് ചെയ്യപ്പെട്ടത്. അരവാക്യം താങ്കൾക്ക് ഉദ്ധരിക്കാൻ കഴിയാത്തത് അങ്ങനെ ഒന്ന് ഇല്ലാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നു. ഭാഷാവിരോധം എന്ന തലക്കെട്ടിൽ ഉള്ളത് ശങ്കരമൂർത്തി പറഞ്ഞ കാര്യങ്ങളാണ്. അദ്ദേഹം തന്നെ പറഞ്ഞതാണ് അമ്പലങ്ങൾ നശിപ്പിച്ചു, ഹിന്ദുക്കളെ മതംമാറ്റി എന്നതൊക്കെ. ഇതൊക്കെയും ലേഖനത്തിൽ നിലവിലുണ്ടല്ലോ. എല്ലാത്തിനും അവലംബങ്ങളുമുണ്ട്. ഭാഷാവിരോധം എന്നതിൽ അതേ അവലംബം ചേർത്താൽ മതിയല്ലോ.
--ഇർഷാദ്|irshad (സംവാദം) 13:31, 14 ജൂലൈ 2019 (UTC)
- എന്തിനാണ് ഇങ്ങനെ വിഷയം മാറ്റി മാറ്റി നോക്കുന്നത്? താങ്കളിട്ട ഓരോ കാര്യത്തിനും മറുപടി ഇടുമ്പോൾ താങ്കൾ മറ്റൊരു വിഷയവുമായി വരും. ഹെഡിങുകൾ ആയി താങ്കൾ ഇട്ട വാദങ്ങൾക്ക് മറുപടി ഇട്ടപ്പോൾ അതത്രയും ഉപേക്ഷിച്ച് അരവാചകം എന്താണെന്ന സംശ്ശയവുമായി വന്നു. കർത്താവ് പോലുമില്ലാത്ത വാക്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ അത് ഉദ്ധരിക്കാത്തതായി കുഴപ്പം. പി.സി.എൻ. രാജ ബോംബെ മലയാളി പ്രസ്ഥാനത്തിനായി ടിപ്പു സുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകം എഴുതിയ ആളാരുന്നു എന്ന് ലേഖനത്തിൽ ഉണ്ടായിരുന്ന വിവരമാണ് അത് നീക്കം ചെയ്തിട്ട് പി.സി.എൻ. രാജ ആരാണെന്ന് ചോദിക്കുന്നു. ചരിത്രവ്യക്തികളുടെ പ്രാധാന്യം അവരെങ്ങനെ വർത്തമാനകാലത്തിൽ പ്രസക്തമാകുന്നു എന്നാണ്. അതിന് ചരിത്രകാരന്മാരുടെ അഭിപ്രായം മാത്രമല്ല വേണ്ടത്. നിലവിലെ ലോകത്തിലെ ആരുടേയും പ്രസക്തമായ ഏതൊരു അഭിപ്രായവും ചേർക്കുക തന്നെ വേണം. വിക്കിപീഡിയ ചരിത്രപുസ്തകമല്ല, മറിച്ച് വിജ്ഞാനകോശമാണ്.--പ്രവീൺ:സംവാദം 14:44, 14 ജൂലൈ 2019 (UTC)
- അരവാക്യങ്ങളാക്കിയ ഭാഗം പഴയതുപോലെ പുനഃസ്ഥാപിച്ചു. --പ്രവീൺ:സംവാദം 14:00, 23 ജൂലൈ 2019 (UTC)
ഉള്ളടക്കം നശിപ്പിക്കൽ
തിരുത്തുകതൊട്ടുമുമ്പത്തെ ചർച്ചക്കൊടുവിൽ മറുപടിക്കായി കാത്തിരുന്ന് റിവേർട്ട് ചെയ്ത ഉള്ളടക്കം ഇപ്പോഴിതാ അപ്രസക്തമായ തലക്കെട്ടുകളുണ്ടാക്കി ചിതറിച്ചിരിക്കുന്നു (ഈ താൾ മൊത്തമായും അനാവശ്യമായ ഉപവിഭാഗങ്ങളുണ്ടാക്കി ചിതറിച്ചാണ്). മുമ്പ് താളിൽ ഉൾപ്പെടുത്താനേ പാടില്ല എന്ന് വാദിച്ചവയാണ് ഈ വിവരങ്ങൾ. എപ്രകാരമെങ്കിലും ആൾക്കാർ ലേഖനം വായിക്കുന്നത് തടയണം എന്ന ഒറ്റ ഉദ്ദേശമേ ഇത്തരം തിരുത്തുകൾക്കുള്ളു എന്ന് കരുതേണ്ടതാണ് (continuity disruption). Irshadpp--പ്രവീൺ:സംവാദം 00:45, 31 ജൂലൈ 2019 (UTC)
- ചർച്ചക്കൊന്നും ഒരു വിലയും ഇല്ലാത്തതിനാലാകണം, ഉള്ളടക്കഭാഗങ്ങൾ നീക്കംചെയ്തിട്ടുമുണ്ട്. തീർച്ചയായും തിരിച്ച് ഉൾപ്പെടുത്തുന്നതാണ്.--പ്രവീൺ:സംവാദം 00:48, 31 ജൂലൈ 2019 (UTC)
- ചിതറിക്കൽ കൊണ്ട് എന്താണ് പ്രവീൺ ഉദ്ദേശിക്കുന്നത്. വിവിധ തരം വിമർശനങ്ങളെ പല തലക്കെട്ടുകളാക്കിയതാണോ. അതുകൊണ്ട് ലേഖനത്തിന് എന്ത് ദോഷമാണ് സംഭവിച്ചിട്ടുള്ളത്. ആരോപണങ്ങൾ എന്തടിസ്ഥാനത്തിലാണ് (എപ്രകാരമെങ്കിലും ആൾക്കാർ ലേഖനം വായിക്കുന്നത് തടയണം എന്ന ഒറ്റ ഉദ്ദേശമേ ഇത്തരം തിരുത്തുകൾക്കുള്ളു) ഉന്നയിക്കുന്നത്. ഇങ്ങനെ വിവിധ തലക്കെട്ടുകളിലാവുമ്പോൾ ആവർത്തനങ്ങൾ കുറക്കാൻ കഴിയും. ഒരേ ആരോപണം പലരും ഉന്നയിക്കുന്നത് പലഭാഗത്തായി ചിതറുന്നത് ഒഴിവാകും. ഇതുതന്നെയാണ് താങ്കളെ അസ്വസ്ഥനാക്കുന്നത് എന്ന് വിചാരിക്കുന്നു. --ഇർഷാദ്|irshad (സംവാദം) 06:54, 31 ജൂലൈ 2019 (UTC)
- എന്റെ അസ്വസ്ഥത, ലേഖനത്തിന്റെ തുടർച്ച അനാവശ്യമായി നശിപ്പിക്കുന്നതിലും (അതുതന്നെയാണ് ചിതറിക്കൽ) മുകളിൽ താങ്കൾക്ക് ഫലപ്രദമായി ഒരു ന്യായവും കാണിക്കാൻ പറ്റാതിരുന്ന ഉള്ളടക്കം ഒഴിവാക്കൽ ഒരു മര്യാദയും കൂടാതെ ആവർത്തിക്കുന്നതിനുമാണ്.--പ്രവീൺ:സംവാദം 15:24, 31 ജൂലൈ 2019 (UTC)
- ചിതറിക്കൽ കൊണ്ട് എന്താണ് പ്രവീൺ ഉദ്ദേശിക്കുന്നത്. വിവിധ തരം വിമർശനങ്ങളെ പല തലക്കെട്ടുകളാക്കിയതാണോ. അതുകൊണ്ട് ലേഖനത്തിന് എന്ത് ദോഷമാണ് സംഭവിച്ചിട്ടുള്ളത്. ആരോപണങ്ങൾ എന്തടിസ്ഥാനത്തിലാണ് (എപ്രകാരമെങ്കിലും ആൾക്കാർ ലേഖനം വായിക്കുന്നത് തടയണം എന്ന ഒറ്റ ഉദ്ദേശമേ ഇത്തരം തിരുത്തുകൾക്കുള്ളു) ഉന്നയിക്കുന്നത്. ഇങ്ങനെ വിവിധ തലക്കെട്ടുകളിലാവുമ്പോൾ ആവർത്തനങ്ങൾ കുറക്കാൻ കഴിയും. ഒരേ ആരോപണം പലരും ഉന്നയിക്കുന്നത് പലഭാഗത്തായി ചിതറുന്നത് ഒഴിവാകും. ഇതുതന്നെയാണ് താങ്കളെ അസ്വസ്ഥനാക്കുന്നത് എന്ന് വിചാരിക്കുന്നു. --ഇർഷാദ്|irshad (സംവാദം) 06:54, 31 ജൂലൈ 2019 (UTC)
പ്രവീൺപി പതിവ് വഴിവാട് കഴിച്ചുപോയി. ജിഹാദിശക്തികൾ ഈ പേജിൽ ചെയ്യുന്ന എഡിറ്റുകൾ മറ്റ് അഡ്മൻസ് കാനുന്നുണ്ടോ. ഹിസ്റ്ററി എടുത്താൽ ഇർഷാദ്പ്പിപ് ടിപുവിനെതിരെ ഉള്ള ചെറിയ വിമർശനങ്ങൾ വരെ നീക്കിയിട്ടുണ്ട്. ഈ യൂസറെ ബ്ലോക്ക് ചെയ്യണം.— ഈ തിരുത്തൽ നടത്തിയത് 149.28.201.253 (സംവാദം • സംഭാവനകൾ)
- തുടർച്ച നശിപ്പിച്ച ഭാഗങ്ങൾ വീണ്ടും പഴയതുപോലെയാക്കി--പ്രവീൺ:സംവാദം 08:58, 23 ഓഗസ്റ്റ് 2019 (UTC)
സിന്തസീസ്
തിരുത്തുകIrshadpp ഹിന്ദുക്കളുടെയും (ടിപ്പുവുമായി യുദ്ധം ചെയ്തിരുന്ന[13] കൂർഗ്ഗിലെ കൊടവാസ്, മലബാറിലെ നായർ), ക്രിസ്ത്യാനികളുടെയും (ബ്രിട്ടീഷുകാരോട് ഒപ്പം നിന്നിരുന്ന[13]മംഗലാപുരം കത്തോലിക്കർ) നേരെ ഇദ്ദേഹം നടത്തിയിട്ടുള്ള . ഇതിന് താങ്കൾ ചേർത്തിരിക്കുന്ന അവലംബത്തിൽ ഇക്കാര്യം ചേർത്തത് എനിക്ക് ലഭ്യമല്ല അതൊന്നു ഇവിടെ ചേർക്കാമൊ?. Akhiljaxxn (സംവാദം) 06:40, 1 സെപ്റ്റംബർ 2019 (UTC)
- The action of Raghunath Rao against his own religious savant reflects on what Tipu did to the Nairs of Malabar and the Christians of Kanara. The Nairs of Malabar were his political foes and the Christians of Kanara actively cooperated with the British. Without this political context, Tipu's treatment of Kanara, and Malabar cannot be understood at all, particularly because his Hindu subjects in Mysore lived without religious persecution and threat of conversion.
ഇതാണ് കെ.എൻ പണിക്കരുടെ ആ ലേഖനത്തിലുള്ളത്.-ഇർഷാദ്|irshad (സംവാദം) 12:17, 1 സെപ്റ്റംബർ 2019 (UTC)
- Synthesis of published_material എന്ന ഭാഗത്തു കൊടുത്തിരിക്കുന്നത് നോക്കുക Do not combine material from multiple sources to reach or imply a conclusion not explicitly stated by any of the sources. Similarly, do not combine different parts of one source to reach or imply a conclusion not explicitly stated by the source. If one reliable source says A, and another reliable source says B, do not join A and B together to imply a conclusion C that is not mentioned by either of the sources. This would be improper editorial synthesis of published material to imply a new conclusion, which is original research performed by an editor here.[i] "A and B, therefore C" is acceptable only if a reliable source has published the same argument in relation to the topic of the article. If a single source says "A" in one context, and "B" in another, without connecting them, and does not provide an argument of "therefore C", then "therefore C" cannot be used in any article.
NPOV നു വേണ്ടിയാണ് ഹിന്ദുക്കളുടെയും (കൂർഗ്ഗിലെ കൊടവാസ്, മലബാറിലെ നായർ), ക്രിസ്ത്യാനികളുടെയും (മംഗലാപുരം കത്തോലിക്കർ) നേരെ ഇദ്ദേഹം നടത്തിയിട്ടുള്ള കൂട്ടക്കൊല, ജയിൽവാസം, നിർബന്ധിത മതപരിവർത്തനം, വന്ധ്യംകരണം, അതുപോലെ അമ്പലങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കു നേരെ നടത്തിയിട്ടുള്ള ആക്രമണങ്ങളും ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പരാമർശിക്കപ്പെടുമ്പോൾ ഭരണത്തിൽ ഹിന്ദു ഉദ്യോഗസ്ഥരെ നിയമിച്ചതും ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണവും, അവക്ക് ടിപ്പു നൽകിയ ദാനങ്ങളും മറ്റും ടിപ്പുവിന്റെ മതപരമായ സഹിഷ്ണുതയ്ക്ക് തെളിവായി പരാമർശിക്കപ്പെടുന്നുണ്ട് എന്ന ഭാഗം ഇംഗ്ലീഷ് വിക്കിപീഡിയക്കു സമാനമായി ചേർത്തത് അപ്പോൾ ആ വരികൾക്കിടയിൽ തന്നെ ടിപ്പുവുമായി യുദ്ധം ചെയ്തിരുന്ന , ബ്രിട്ടീഷുകാരോട് ഒപ്പം നിന്നിരുന്ന എന്നിവ ബ്രാക്കറ്റിൽ തിരുകി കയറ്റുന്നത് POV pushing ആണ് അത്കൊണ്ട് താങ്കളുടെ ഇത്തരം തിരുത്തൽകൾ നീക്കം ചെയ്യേണ്ടതാണ്. ദയവായി വിക്കിപീഡിയ:താത്പര്യവ്യത്യാസം നോക്കുക. Akhiljaxxn (സംവാദം) 07:10, 11 സെപ്റ്റംബർ 2019 (UTC)
- ഞാൻ ചേർത്തവ അവലംബത്തോടെയുള്ള വസ്തുതകൾ മാത്രമാണ്. അവ ബ്രാക്കറ്റിനുള്ളിൽ വേണോ പുറത്ത് വേണോ എന്നതാണ് തർക്കവിഷയം. ഹിന്ദുവായതുകൊണ്ടോ കൃസ്ത്യാനിയായതുകൊണ്ടോ അല്ല, മറിച്ച് ടിപ്പുവിനെതിരെ നിന്നത് കൊണ്ടാണ് എന്നത് പ്രസക്തം തന്നെയാണ്. --ഇർഷാദ്|irshad (സംവാദം) 07:35, 11 സെപ്റ്റംബർ 2019 (UTC)
- അവലംബത്തിന്റെ കാര്യത്തിൽ വിക്കിയുടെ നയം ആണ് ഞാൻ മുകളിൽ കൊടുത്തിരിക്കുന്നത്. താങ്കളുടെ തിരുത്തലുകൾ ബ്രാക്കറ്റിലൊ അല്ലാതെയായൊ ലീഡിൽ ചേർക്കണമെങ്കിൽ ഇക്കാര്യങ്ങൾ പാലിക്കേണ്ടതാണ്.ഹിന്ദുവായതുകൊണ്ടോ കൃസ്ത്യാനിയായതുകൊണ്ടോ അല്ല, മറിച്ച് ടിപ്പുവിനെതിരെ നിന്നത് കൊണ്ടാണ് എന്നത് ഒരു പക്ഷെ യാഥാർത്യം ആകാം. പക്ഷെ തന്നെ എതിർക്കുന്നവരെയല്ലാതെ തന്നോടൊപ്പം നിൽക്കുന്ന, തന്നെ അനുകൂലിക്കുന്ന ആരെയും ആരും ഇല്ലായ്മ ചെയ്യേണ്ടതില്ലല്ലോ. ഇവിടെ തർക്കവിഷയം വരികൾക്കിടയിൽ POV ,സിന്തസീസ് പോലെ തിരുകി കയറ്റൽ ആണ് അത് വിക്കി നയങ്ങൾക്കെതിരാണ്. അതിനാൽ അവ നീക്കം ചെയ്യേണ്ടതാണ്. Akhiljaxxn (സംവാദം) 07:58, 11 സെപ്റ്റംബർ 2019 (UTC)
- POV ആണെന്ന് കരുതിന്നില്ലെങ്കിലും സംവാദത്തെ മാനിച്ചുകൊണ്ട് നീക്കുന്നു.--ഇർഷാദ്|irshad (സംവാദം) 08:33, 11 സെപ്റ്റംബർ 2019 (UTC)
ഉള്ളടക്കം ഒഴിവാക്കൽ (വീണ്ടും).
തിരുത്തുക@Irshadpp: ലേഖനത്തിലുണ്ടായിരുന്ന അക്ഷരപിശകിനെ മുതലാക്കരുത്. ടിപ്പു സുൽത്താനെതിരെ ഉള്ള വിമർശനങ്ങൾ താങ്കൾക്ക് സഹിക്കാൻ കഴിയില്ലെങ്കിൽ അതിന് പരിഹാരം വിക്കിപീഡിയയിൽ നിന്ന് അവ നീക്കം ചെയ്തല്ല. നേരത്തേ ഉള്ള അവലംബത്തിൽ അതേ വാക്യമുണ്ട്. പുതിയ സൈറ്റേഷൻ നീഡെഡ് ഫലകം ചേർത്തിട്ട് അത് നീക്കിയാൽ വസ്തുത വസ്തുത അല്ലാതാകില്ല. റിവേർട്ട് ചെയ്യുന്നു. ടിപ്പു സുൽത്താൻ വിലൻ ഓർ ഹീറോ ആന്തോളജി ടെക്സ്റ്റ് പൂർണ്ണമായും ആർക്കൈവ്.ഓർറ്റിൽ ലഭ്യമാണ്, THIS WAS AN ISLAMIC WAR എന്ന തലക്കെട്ട് കാണുക. നന്ദി--പ്രവീൺ:സംവാദം 10:10, 2 സെപ്റ്റംബർ 2019 (UTC)
- ഞാൻ ഒരു അവലംബം ചോദിച്ചു, അത് കാണാത്തത് കൊണ്ട് കെ.എൻ പണിക്കരെക്കുറിച്ചുള്ള പ്രസ്താവന നീക്കി. അത് അക്ഷരപ്പിശാശാണെന്ന് cn ഫലകം ചേർത്തപ്പോൾ എങ്കിലും പറഞ്ഞാൽ മതിയായിരുന്നു. പിന്നെ Panikkar എന്നതിനെ Panicker എന്നെഴുതിയത് കൊണ്ട് കാണാതെ പോയതായിരിക്കാം. എന്തായാലും ആ വാക്യം വസ്തുതാപരമായി തിരുത്തിയെഴുതാൻ കാരണക്കാരനായി എന്നതോടൊപ്പം താങ്കളുടെ കലിതുള്ളൽ കാണാനുമായി. നന്ദി--ഇർഷാദ്|irshad (സംവാദം) 10:53, 2 സെപ്റ്റംബർ 2019 (UTC)
- @Irshadpp: ഈ ലേഖനം എഴുതിത്തുടങ്ങിയ കാലം മുതൽ ഇതിലുണ്ടാകുന്ന ടിപ്പുവിനെതിരെ ഉള്ള വിമർശനങ്ങൾ എപ്രകാരവും നീക്കാൻ ശ്രമിക്കുന്ന വ്യക്തി എന്ന നിലയിൽ, മുമ്പ് ചെയ്ത അതേ പാറ്റേണിൽ താങ്കൾ ഉള്ളടക്കം നീക്കം ചെയ്യാൻ നോക്കുന്നത് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് കലിതുള്ളലാകുന്നത്? അനാവശ്യമായി സൈറ്റേഷൻ ചോദിച്ചിട്ട് (ഇപ്പോഴും പുതിയ അവലംബം ചേർത്തിട്ടൊന്നുമില്ല), വാക്യം തന്നെ നീക്കംചെയ്തിരിക്കുന്നു. ലേഖനം മെച്ചപ്പെടുത്തുന്നത് എപ്രകാരവും ഉള്ളടക്കം നീക്കംചെയ്താണോ?!--പ്രവീൺ:സംവാദം 18:22, 2 സെപ്റ്റംബർ 2019 (UTC)
- ഞാൻ ആ വാചകത്തിനല്ല അവലംബം ചോദിച്ചത്, കെ.എൻ പണിക്കർ അങ്ങനെ പറഞ്ഞോ എന്നതിനാണ്. അതിന് അവിടെ അവലംബമുണ്ടായിരുന്നില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെയാണ് കലിതുള്ളൽ കൊണ്ട് ഉദ്ദേശിച്ചത്. --ഇർഷാദ്|irshad (സംവാദം) 05:08, 3 സെപ്റ്റംബർ 2019 (UTC)
- അപ്പൊൾ താങ്കൾക്ക് വ്യക്തമായിരുന്നു കെ.എൻ. പണിക്കരല്ല, മറിച്ച് കെ.എം. പണിക്കരായിരുന്നു ആ അഭിപ്രായം പറഞ്ഞിരുന്നത് എന്ന്. :-) അതുതന്നെയാണ് അക്ഷരപിശകിനെ മുതലാക്കി ഉള്ളടക്കം നീക്കംചെയ്യാനുള്ള ശ്രമം. എന്റെ ഉദ്ദേശ്ശത്തിന് താങ്കളെന്ത് പേരിട്ട് ന്യായീകരിക്കാൻ നോക്കിയാലും ലേഖനം മെച്ചപ്പെടുത്തുകയൊന്നുമല്ല താങ്കളുടെ ലക്ഷ്യമെന്നേ ഇപ്പോഴും എനിക്ക് തോന്നുന്നുള്ളു.--പ്രവീൺ:സംവാദം 07:52, 3 സെപ്റ്റംബർ 2019 (UTC)
തിരുവിതാംകൂർ
തിരുത്തുകഇവിടെ പറഞ്ഞിരിക്കുന്നതിൽ ഏതു കാരണം കൊണ്ടാണ് ടിപ്പു തിരിച്ചു പോയത്?
- തിരുവിതാംകൂർ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയും, ബ്രിട്ടീഷ് സൈന്യം മൈസൂരിനെ ആക്രമിക്കുന്നുവെന്ന വാർത്തയും കാരണം യുദ്ധം നിർത്തി മൈസൂരിലേക്ക് തിരിച്ചുപോവുകയായിരുന്നു
- പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തത്.
അതോ തിരുവിതാംകൂറിൽ നിന്നും തിരിച്ചു പോയ ശേഷം വീണ്ടും വന്നിട്ട് പോയോ?--റോജി പാലാ (സംവാദം) 12:26, 6 ഫെബ്രുവരി 2020 (UTC)