വിജയശ്രീ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

1970കളിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയായിരുന്നു വിജയശ്രീ. 1953, ജനുവരി 8 ന് വാസുപിള്ളയുടെയും വിജയമ്മയുടെയും മകളായി തിരുവനന്തപുരത്തെ, മണക്കാട് എന്ന സ്ഥലത്ത് വിളക്കാട്ടു കുടുംബത്തിലാണ് വിജയശ്രീയുടെ ജനനം. വിജയശ്രീയ്ക്കു് രണ്ടു സഹോദൻമാരും ഉണ്ടായിരുന്നു. അവരുടെ ആദ്യ സിനിമ 1966 ൽ പുറത്തിറങ്ങിയ ചിത്തി ആയിരുന്നു. 1969 ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത്.

വിജയശ്രീ
ജനനംJanuary 8, 1953
മരണം17 മാർച്ച് 1974
ദേശീയത ഇന്ത്യ
തൊഴിൽനടി
മാതാപിതാക്ക(ൾ)വാസുപിള്ള (പിതാവ്)
വിജയമ്മ (മാതാവ്)

അഭിനയ ജീവിതം

തിരുത്തുക

തന്റെ തുറന്ന അഭിനയത്തിന്റെ പേരിൽ സിനിമ ലോകത്ത് ശ്രദ്ധേയയായ ഒരു നടിയായിരുന്നു വിജയ ശ്രീ.[1] ചില ശ്രദ്ധേയമായ ചിത്രങ്ങൾ അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ്. ഇതിൽ മിക്ക ചിത്രങ്ങളിലും നായകൻ പ്രേം നസീർ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ പല പ്രധാന ചിത്രങ്ങളും ഉദയ സ്റ്റുഡിയോയുടെ ബാനറിലും മെറിലാൻഡ് സ്റ്റുഡിയോയിലും നിർമ്മിച്ചവയായിരുന്നു.[2]

വളരെ ചെറുപ്പത്തിൽ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു.[3] ആ ദാരുണ സംഭവം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ നടുക്കി. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്കു വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു.[4] 1974 മാർച്ച് 21 ന് 21 വയസിൽ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നു പൊതുവായി വിശ്വസിക്കപ്പെടുന്നു. പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്ന വേളയിൽ ‍അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയിൽ വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ നിരന്തരം അവരെ ബ്ലാക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.[അവലംബം ആവശ്യമാണ്] ഇക്കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ നാന ഫിലിം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു.[അവലംബം ആവശ്യമാണ്] പ്രേംനസീറിന് ഇതെക്കുറച്ച് അറിവുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] അക്കാലത്തും സിനിമാരംഗത്ത് ബ്ലാക്മെയിലിങ് നന്നായിട്ടു തന്നെ നടന്നിരുന്നു. ബ്ലാക്മെയിലിങ്ങിൽ മനം നൊന്തു ആത്മഹത്യ ചെയ്തതാണെന്ന വാദം നിലനില്ക്കുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയിൽ അക്കാലത്തു പരന്നിരുന്നു. അവരുടെ മരണത്തെക്കുറിച്ച് എന്തായാലും ഒട്ടേറെ നിഗൂഢതകൾ നിലനിൽക്കുന്നു. വിജയശ്രീ തന്റെ എല്ലാ നിഷ്കളങ്കതയോടു കൂടെയും കുട്ടികളെ അതിയായി സ്നേഹിച്ചിരുന്നു. അവരുടെ അടുത്തു വരുന്ന കുട്ടികൾക്കു് അവർ എല്ലായ്പ്പോഴും മിഠായി, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തിരുന്നു.

പ്രശസ്തിയുടെ ഉത്തുംഗത്തിൽ നിൽക്കവേയായിരുന്നു അവരുടെ അപ്രതീക്ഷിത മരണം. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന യൌവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പൻ ഹിറ്റായി മാറിയിരുന്നു. അവസാന ചിത്രത്തിലെ നായകൻ രാഘവൻ ആയിരുന്നു.

ഒരു കാലത്ത് മലയാളത്തിലെ 'മർലിൻ മൺ റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ ചിത്രങ്ങളിൽ ഗ്ളാമർ വേഷങ്ങളുമായി ആ നടി ശോഭിച്ചു. കെ.പി.കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത 'രക്തപുഷ്പം'എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്.

നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് അനവധി ചിത്രങ്ങളിൽ ഇക്കാലയളവിൽ അവർ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവിൽ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ അക്കാലത്തെ ഹിറ്റു ചിത്രങ്ങളിൽ നസീർ-വിജയശ്രീ ജോഡികൾ ഒന്നിച്ചു.

ഗ്ളാമർ നർത്തകിയെന്നും, ഗ്ളാമർ നടി എന്നുമുള്ള പേരുകളിൽ നിന്നും വിജയശ്രീ രക്ഷനേടാൻ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വർഗ്ഗപുത്രി, ജീവിക്കാൻ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ കുടുംബചിത്രങ്ങളിൽ അഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
No. വർഷം സിനിമ കഥാപാത്രം സംവിധായകൻ ഒപ്പം അഭിനയിച്ചവർ നിർമ്മാണം
1 1974 വണ്ടിക്കാരി പി. സുബ്രഹ്മണ്യം P. സുബ്രഹ്മണ്യം
2 1974 യൌവ്വനം മിനിക്കുട്ടി ബാബു നന്തൻകോട് മധു, രാഘവൻ, റാണിചന്ദ്ര P. സുബ്രഹ്മണ്യം
3 1974 അലകൾ M.D. മാത്യൂസ് രാജേഷ്, വിജയശ്രീ M.D. മാത്യൂസ്
4 1974 ജീവിക്കാൻ മറന്നു പോയ സ്ത്രീ KS സേതുമാധവൻ മോഹൻ, ഷീല, M.G. സോമൻ,വിജയശ്രീ K.S.R. മൂർത്തി
5 1973 അജ്ഞാതവാസം കുഞ്ഞുലക്ഷ്മി AB രാജ് പ്രേംനസീർ, വിജയശ്രീ, റാണിചന്ദ്ര KP കൊട്ടാരക്കര
6 1973 അങ്കത്തട്ട് ആർച്ച TR രഘുനാഥ് പ്രേംനസീർ, വിജയശ്രീ മുഹമ്മദ് ആസാം (Aazam ഭായ്)
7 1973 പത്മവ്യൂഹം ജയ, റാണി (ഡബിൾ റോൾ) ശശികുമാർ പ്രേംനസീർ, വിജയശ്രീ V.M. ചാണ്ടി, C.C. ബേബി
8 1973 പഞ്ചവടി ശശികുമാർ പ്രേംനസീർ, വിജയശ്രീ, വിൻസൻറ്. V.M. ചാണ്ടി
9 1973 വീണ്ടും പ്രഭാതം സരോജം P ഭാസ്കരൻ പ്രേംനസീർ, ശാരദ, വിജയശ്രീ M.P. റാവു ,M.R.K. മൂർത്തി
10 1973 പാവങ്ങൾ പെണ്ണുങ്ങൾ M കുഞ്ചാക്കോ പ്രേംനസീർ, വിജയശ്രീ, ഉഷാകുമാരി. M. കുഞ്ചാക്കോ
11 1973 പൊന്നാപുരം കോട്ട M കുഞ്ചാക്കോ പ്രേംനസീർ, വിജയശ്രീ, വിജയനിർമ്മല M. കുഞ്ചാക്കോ
12 1973 തിരുവാഭരണം ശശികുമാർ പ്രേംനസീർ, മധു, വിജയശ്രീ, ജയഭാരതി E.K. ത്യാഗരാജൻ
13 1973 സ്വർഗ്ഗപുത്രി ലിസി P സുബ്രഹ്മണ്യം മധു, വിജയശ്രീ P സുബ്രഹ്മണ്യം
14 1973 തേനരുവി M കുഞ്ചാക്കോ സത്യൻ, പ്രേംനസീർ, വിജയശ്രീ, വിജയനിർമ്മല M. കുഞ്ചാക്കോ
15 1973 പച്ചനോട്ടുകൾ ലീലാമ്മ എ.ബി. രാജ് പ്രേംനസീർ, വിജയശ്രീ, റാണിചന്ദ്ര K.P. കൊട്ടാരക്കര
16 1973 തനിനിറം രാധ ശശികുമാർ പ്രേംനസീർ, വിജയശ്രീ മുഹമ്മദ് ആസാം (Aazam ഭായ്)
17 1973 പ്രേതങ്ങളുടെ താഴ്വര വേണുഗോപാല മേനോൻ രാഘവൻ, വിജയശ്രീ വേണുഗോപാല മേനോൻ
18 1973 കാട് മാല P. സുബ്രഹ്മണ്യം മധു, വിജയശ്രീ, വിൻസൻറ് P. സുബ്രഹ്മണ്യം
19 1972 ആരോമലുണ്ണി M. കുഞ്ചാക്കോ പ്രേംനസീർ, വിജയശ്രീ, ഷീല M കുഞ്ചാക്കോ
20 1972 മന്ത്രകോടി വത്സല M കൃഷ്ണൻ നായർ പ്രേംനസീർ, വിജയശ്രീ R.M. വീരപ്പൻ
21 1972 മറവിൽ തിരിവു സൂക്ഷിക്കുക ഇന്ദുമതി ശശികുമാർ പ്രേംനസീർ, വിജയശ്രീ RS രാജൻ
22 1972 പോസ്റ്റുമാനെ കാണ്മാനില്ല കമലം M കുഞ്ചാക്കോ പ്രേംനസീർ, വിജയശ്രീ M. കുഞ്ചാക്കോ
23 1972 പുഷ്പാഞ്ജലി ഉഷ ശശികുമാർ പ്രേംനസീർ (ത്രിബിൾ റോൾ), വിജയശ്രീ P.V. സത്യം, മുഹമ്മദ് ആസാം (Aazam ഭായ്)
24 1972 ആദ്യത്തെ കഥ രാജകുമാരി KS സേതുമാധവൻ പ്രേംനസീർ, വിജയശ്രീe, ജയഭാരതി K.S.R. മൂർത്തി
25 1972 അന്വേഷണം ശശികുമാർ പ്രേംനസീർ, വിജയശ്രീe, ശാരദ മുഹമ്മദ് ആസാം (Aazam ഭായ്)
26 1972 മായ കമലം രാമു കാര്യാട്ട് പ്രേംനസീർ, വിജയശ്രീ, ശാരദ T.E. വാസുദേവൻ
27 1972 പ്രൊഫസർ മായാദേവി P സുബ്രഹ്മണ്യം ജെമിനി ഗണേശൻ, ശാരദ, വിജയശ്രീ P. സുബ്രഹ്മണ്യം
28 1972 ശ്രീ ഗുരുവായൂരപ്പൻ P സുബ്രഹ്മണ്യം ജെമിനി ഗണേശൻ, വിജയശ്രീ, ശാരദ, റാണിചന്ദ്ര. P. സുബ്രഹ്മണ്യം
29 1972 സംഭവാമി യുഗേ യുഗേ സുമതി AB രാജ് പ്രേംനസീർ, വിജയശ്രീ KP കൊട്ടാരക്കര
30 1972 ടാക്സി കാർ റാണി വേണുഗോപാല മേനോൻ പ്രേംനസീർ, വിജയശ്രീ, വിൻസൻറ് വേണുഗോപാല മേനോൻ
31 1971 ശിക്ഷ Dancer N പ്രകാശ് സത്യൻ, പ്രേംനസീർ, വിജയശ്രീe, ഷീല മുഹമ്മദ് ആസാം (Aazam ഭായ്)
33 1971 ബോബനും മോളിയും ശശികുമാർ മധു, വിജയശ്രീ രവി അബ്രഹാം
33 1971 ലങ്കാദഹനം രജനി ശശികുമാർ പ്രേംനസീർ, വിജയശ്രീ K.P. കൊട്ടാരക്കര
34 1971 മറുനാട്ടിൽ ഒരു മലയാളി ഗീത AB രാജ് പ്രേംനസീർ, വിജയശ്രീ T.E. വാസുദേവൻ
35 1971 അച്ഛൻറെ ഭാര്യ ഓമന തിക്കുറിശ്ശി സുകുമാരൻ നായർ K.P. ഉമ്മർ, വിജയശ്രീ, രാഗിണി KS ശബരിനാഥൻ
36 1970 പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ സത്യൻ, പ്രേംനസീർ, മധു, വിജയശ്രീ, പത്മിനി. K.S. ശബരിനാഥൻ
37 1970 ദത്തുപുത്രൻ വനജ M കുഞ്ചാക്കോ സത്യൻ, പ്രേംനസീർ, ഷീല, വിജയശ്രീ, ജയഭാരതി M. കുഞ്ചാക്കോ
38 1970 ഒതേനന്റെ മകൻ കുഞ്ഞികുങ്കി M കുഞ്ചാക്കോ പ്രേംനസീർ, വിജയശ്രീ, രാഗിണി, ഷീല M. കുഞ്ചാക്കോ
39 1970 ഡിറ്റക്ടീവ് 909 കേരളത്തിൽ വേണുഗോപാല മേനോൻ K.P. ഉമ്മർ, വിജയശ്രീ, ജയഭാരതി T.C. ശങ്കർ
40 1970 രക്തപുഷ്പം ശശികുമാർ പ്രേംനസീർ, വിജയശ്രീ K.P. കൊട്ടാരക്കര
41 1969 പൂജാപുഷ്പം തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, വിജയശ്രീ, ഷീല K.S. ഗോപാലകൃഷ്ണൻ
  1. "www.hinduonnet.com/thehindu/mp/2002/04/18/stories/2002041800370302.htm". Archived from the original on 2010-08-24. Retrieved 2016-03-27.
  2. "www.hindu.com/2004/01/12/stories/2004011204200500.htm". Archived from the original on 2005-02-11. Retrieved 2016-03-27.
  3. "Chennai Online article on actress suicide". Archived from the original on 2008-09-17. Retrieved 2009-01-15.
  4. "www.chennaionline.com/society/monal.asp". Archived from the original on 2008-09-17. Retrieved 2009-01-15.
  1. http://www.scoopeye.com/showNews.php?news_id=1637
  2. http://malayalam.webdunia.com/entertainment/film/profile/0705/21/1070521077_1.htm
  3. http://malayal.am/node/5060[പ്രവർത്തിക്കാത്ത കണ്ണി]|}|}
"https://ml.wikipedia.org/w/index.php?title=വിജയശ്രീ&oldid=3820207" എന്ന താളിൽനിന്ന് ശേഖരിച്ചത്