വാമനപുരം പുഴ
വാമനപുരം നദി തിരുവനന്തപുരം ജില്ലയിലെ നദി
വാമനപുരം പുഴ | |
---|---|
Physical characteristics | |
നദീമുഖം | അഞ്ചുതെങ്ങ് കായൽ |
നീളം | 88 കി.മി.[1] |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം നദി. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം വാമനപുരം എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്[2]
ഉത്ഭവവും സഞ്ചാരവും
തിരുത്തുകപശ്ചിമഘട്ടത്തിലെ 1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകുന്ന നദി അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു. പക്ഷേ 11.2 കി.മി. ദൂരം മാത്രമെ വാമനപുരം നദിയിൽ സഞ്ചാരയോഗ്യമായുള്ളു.
ആറ്റിങ്ങൽ കലാപവും വാമനപുരം നദിയും
തിരുത്തുകനദിയുടെ ആറ്റിങ്ങൽ ഭാഗത്തിനെ കൊല്ലമ്പുഴ എന്നാണ് അറിയപ്പെടുന്നത്. ഇത് കലാപവുമായി ബന്ധപ്പെട്ടുണ്ടായ പേരാണെന്ന് പറയപ്പെടുന്നു.
അഞ്ചുതെങ്ങ് കോട്ടയിൽ നിന്നും വാമനപുരം നദി വഴി ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് എത്തിയ 140 ബ്രിട്ടീഷുകാരെ നാട്ടുകാർ കൊലപ്പെടുത്തി എന്നാണ് ചരിത്രം.
കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും വിലകുറച്ച് വാങ്ങാനായി പ്രദേശവാസികളെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് ബ്രിട്ടീഷുകാരുടെ പതിവായിരുന്നു. ഗിഫോർഡ് എന്ന ബ്രിട്ടീഷുകാരൻ അഞ്ചുതെങ്ങ് കോട്ടയുടെ അധിപനായി എത്തിയതോടെ ഇത് വർദ്ധിച്ചു. 1721- ൽ ആറ്റിങ്ങൽ റാണിമാർക്കു സമ്മാനങ്ങളുമായി എത്തിയ ഗിഫോർഡിനേയും സംഘത്തെയും പിള്ളമാരുടേ നേതൃത്വത്തിൽ പ്രദേശവാസികൾ ആക്രമിച്ചു കൊലപെടുത്തി എന്നാണ് ചരിത്രം. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവച്ചു.
തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തി ആണ് ഈ കോട്ട മോചിപ്പിച്ചത്.
ഈ കൊലപാതകം നടന്ന പുഴയാണ് കൊല്ലും പുഴയും പിന്നീട് കൊല്ലമ്പുഴയുമായി മാറിയതെന്നും പഴമക്കാർ പറയുന്നു.
പ്രധാന തീരങ്ങൾ
തിരുത്തുക- മീന്മുട്ടി വെള്ളച്ചാട്ടം
- കല്ലാർ എക്കോ ടൂറിസം
- ആനപ്പാറ
- അപ്പുപ്പൻകാവ് ക്ഷേത്രം
- കൊച്ചുകരിക്കകം പാലം
- ചേറ്റച്ചൽ - തെന്നൂർ പാലം
- കാറുവൻകുന്ന് ക്ഷേത്രം
- ആറ്റിങ്ങൽ നഗരം
- അഞ്ചുതെങ്ങ് കായൽ.
അവലംബം
തിരുത്തുക- ↑ http://puzhakal0.tripod.com/river.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-09-01.