മുളിയാർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

മുളിയാർ ആ പേരിലുള്ള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ സ്ഥലമാണ്. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ മുളിയാർ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡാണ് ഈ സ്ഥലം. കൂടുതൽ ഭാഗത്തും കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ പറങ്കിമാവിൻ തോട്ടമാണ്. നെൽകൃഷിയും കവുങ്ങുമാണ് മറ്റു പ്രധാന കൃഷികൾ. അടുത്തുള്ള പ്രധാന സ്ഥലം ബോവിക്കാനമാണ്. ചെർക്കള - ജാൽസൂർ റോഡ് (55) ഇതുവഴി കടന്നുപോകുന്നു. ഇവിടെനിന്നും കാറഡുക്കയിലേയ്ക്ക് 5 കിലോമീറ്റർ ഉണ്ട്. കാസഗോഡ് പട്ടണത്തിലേയ്ക്ക് 13 കിലോമീറ്റർ ഉണ്ട്.[1]

Muliyar Bus stop

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുളിയാർ&oldid=3479048" എന്ന താളിൽനിന്ന് ശേഖരിച്ചത്