ഒന്നാം പിണറായി വിജയൻ മന്ത്രിസഭ

(പിണറായി വിജയൻ മന്ത്രിസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫ്രണ്ട്വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഒന്നാം പിണറായി വിജയൻ മന്ത്രിസഭ. 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയത്ത് മന്ത്രിസഭയിൽ മൊത്തം 19 മന്ത്രിമാരുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിൽ 21 മന്ത്രിമാരാണുണ്ടായിരുന്നത്. കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു, ഈ സ്ഥാനം വഹിക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 140-ൽ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയതിന് ശേഷം 2021 മെയ് 03 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.[1]

ഒന്നാം പിണറായി വിജയൻ മന്ത്രിസഭ
കേരള സംസ്ഥാനത്തിന്റെ 14-ആം മന്ത്രിസഭ
രൂപീകരിച്ചത്25 മേയ് 2016
പിരിച്ചുവിട്ടത്03 മേയ് 2021
വ്യക്തികളും സംഘടനകളും
സ്റ്റേറ്റിന്റെ തലവൻപി. സദാശിവം (5 സെപ്റ്റംബർ 2019-വരെ)
ആരിഫ് മുഹമ്മദ് ഖാൻ (6 സെപ്റ്റംബർ 2019 മുതൽ)
സർക്കാരിന്റെ തലവൻപിണറായി വിജയൻ
ഭരണകക്ഷികൾഎൽഡിഎഫ്
നിയമസഭയുടെ നിലഭൂരിപക്ഷം
പ്രതിപക്ഷ കക്ഷികോൺഗ്രസ്
പ്രതിപക്ഷ നേതാവ്രമേശ്‌ ചെന്നിത്തല
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)2016
നിയമസഭാ കാലാവധി5 വർഷം
മുൻഗാമിഉമ്മൻചാണ്ടി മന്ത്രിസഭ
പിൻഗാമിരണ്ടാം പിണറായി മന്ത്രിസഭ

മന്തിസഭ

തിരുത്തുക
നം. പേര് വകുപ്പുകൾ കാലഘട്ടം മണ്ഡലം ജില്ല പാർട്ടി
1 പിണറായി വിജയൻ   മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ 2016 മേയ് 25 മുതൽ ധർമ്മടം കണ്ണൂർ സി.പി.എം.
2 സി. രവീന്ദ്രനാഥ്   പൊതു വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ 2016 മേയ് 25 മുതൽ പുതുക്കാട് തൃശ്ശൂർ
3 എ.കെ. ബാലൻ   നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം 2016 മേയ് 25 മുതൽ തരൂർ പാലക്കാട്
4 കടകംപള്ളി സുരേന്ദ്രൻ   സഹകരണം, ടൂറിസം, ദേവസ്വം 2016 മേയ് 25 മുതൽ കഴക്കൂട്ടം തിരുവനന്തപുരം
5. ടി.പി. രാമകൃഷ്ണൻ   എക്സൈസ്, തൊഴിൽ 2016 മേയ് 25 മുതൽ പേരാമ്പ്ര കോഴിക്കോട്
6 ജെ. മെഴ്സിക്കുട്ടി അമ്മ   ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി 2016 മേയ് 25 മുതൽ കുണ്ടറ കൊല്ലം
7 ഇ.പി. ജയരാജൻ   ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി 2016 മേയ് 25 - 2016 ഒക്ടോബർ 14, 2018 ഓഗസ്റ്റ് 14 മുതൽ മട്ടന്നൂർ കണ്ണൂർ
8 ജി. സുധാകരൻ   പൊതുമരാമത്ത്, രജിസ്ട്രേഷൻ 2016 മേയ് 25 മുതൽ അമ്പലപ്പുഴ ആലപ്പുഴ
9 കെ.കെ. ശൈലജ   ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം 2016 മേയ് 25 മുതൽ കൂത്തുപറമ്പ് കണ്ണൂർ
10 എ.സി. മൊയ്തീൻ   വ്യവസായം 2016 മേയ് 25 മുതൽ കുന്ദംകുളം തൃശ്ശൂർ
11 ടി.എം. തോമസ് ഐസക്ക്   ധനകാര്യം, കയർ, ലോട്ടറി, ടാക്സ് 2016 മേയ് 25 മുതൽ ആലപ്പുഴ ആലപ്പുഴ
12 കെ.ടി. ജലീൽ   തദ്ദേശസ്വയംഭരണം, ഗ്രാമവികസനം 2016 മേയ് 25 - 2021 ഏപ്രിൽ 13 തവനൂർ മലപ്പുറം സ്വതന്ത്രൻ
13 ഇ. ചന്ദ്രശേഖരൻ   റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ് 2016 മേയ് 25 മുതൽ കാഞ്ഞങ്ങാട് കാസർഗോഡ് സി.പി.ഐ.
14 വി.എസ്. സുനിൽ കുമാർ   കൃഷി, വെറ്റിനറി സർവകലാശാല 2016 മേയ് 25 മുതൽ തൃശ്ശൂർ തൃശ്ശൂർ
15 പി. തിലോത്തമൻ   ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി 2016 മേയ് 25 മുതൽ ചേർത്തല ആലപ്പുഴ
16 കെ. രാജു   വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ 2016 മേയ് 25 മുതൽ പുനലൂർ കൊല്ലം
17 കെ. കൃഷ്ണൻകുട്ടി   ജലവിഭവം, ശുദ്ധജല വിതരണം 2018 നവംബർ 27 മുതൽ ചിറ്റൂർ പാലക്കാട് ജനതാദൾ (എസ്.)
18 എ.കെ. ശശീന്ദ്രൻ   ഗതാഗതം, ജലഗതാഗതം 2016 മേയ് 25 - 2017 മാർച്ച് 3, 2018 ഫെബ്രുവരി 2 മുതൽ എലത്തൂർ കോഴിക്കോട് എൻ.സി.പി.
19 രാമചന്ദ്രൻ കടന്നപ്പള്ളി   തുറമുഖം, പുരാവസ്തു വകുപ്പ് 2016 മേയ് 25 മുതൽ കണ്ണൂർ കണ്ണൂർ കോൺഗ്രസ് (എസ്.)
20 എം.എം. മണി   വൈദ്യുത വകുപ്പ് 2016 നവംബർ 22 മുതൽ ഉടുമ്പഞ്ചോല ഇടുക്കി സി.പി.എം.
21 മാത്യു ടി. തോമസ്   ജലസേചന വകുപ്പ് 2016 മേയ് 20 - 2018 നവംബർ 26[2] തിരുവല്ല പത്തനംതിട്ട ജനതാദൾ
22 തോമസ് ചാണ്ടി   ഗതാഗത വകുപ്പ് 2017 ഏപ്രിൽ 1 - 2017 നവംബർ 15 കുട്ടനാട് ആലപ്പുഴ എൻ.സി.പി.

രാജിവച്ച മന്ത്രിമാർ

തിരുത്തുക

വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളേ നിയമച്ചിതിനെ തുടർന്നുണ്ടായ ആരോപണത്തെ തുടർന്ന് 2016 ഒക്ടോബർ 14ന് രാജിവച്ചു, പിന്നീട് വിജിലൻസ് കുറ്റവിമുക്തനാക്കുകയും കോടതി ഈ നിലപാട് ശരിവയ്ക്കുകയും ചെയ്തു. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഒരു ചാനൽ ഒരുക്കിയ പെൺകെണിയിൽപ്പെടുകയും ആ സംഭാഷണം ചാനൽ 2017 മാർച്ച് 26ന് പുറത്തുവിട്ടതിനെ തുടർന്ന് ആന്ന് തന്നെ രാജിവച്ചു, തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി. എന്നാൽ 2017 നവംബർ 15ന് അദ്ദേഹവും രാജിവച്ചു. 2018 നവംബർ 26ന് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യൂ ടി. തോമസ് ജെഡിഎസിലെ ധാരണ പ്രകാരം രാജിവച്ചു പകരം ചിറ്റൂർ എംഎൽഎ കെ. കൃഷ്ണൻ കുട്ടി മന്ത്രിയായി. ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി. ജലീൽ യോഗ്യനല്ലന്ന ലോകായുക്താ ഉത്തരവിനെതുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീൽ 2021 ഏപ്രിൽ 13ന് രാജിവച്ചു[3].

  1. Radhakrishnan, S. Anil (2021-05-03). "Pinarayi Vijayan submits resignation to Governor". The Hindu (in Indian English). ISSN 0971-751X. Retrieved 2021-05-05.
  2. "Council of Ministers - Government of Kerala, India". Archived from the original on 2020-09-10. Retrieved 2020-09-08.
  3. "ജലീൽ ഒഴിഞ്ഞു, പിണറായി മന്ത്രിസഭയിലെ അഞ്ചാം രാജി; ബന്ധുനിയമനത്തിൽ രണ്ടാമത്തേത്" (in ഇംഗ്ലീഷ്). Retrieved 2021-04-13.