കടകംപള്ളി സുരേന്ദ്രൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ്‌ മന്ത്രിയാണ്‌ സി.പി.ഐ.എം നേതാവായ കടകംപള്ളി സുരേന്ദ്രൻ (ജനനം:1954 ഓക്ടോബർ 12). നിലവിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്. 2007 -2016 വരെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ് പ്രവർത്തിച്ചിരുന്നു. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമര-സംഘടന പ്രവർത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും[1] കഴിഞ്ഞ 30 വർഷത്തിലധികമായി പ്രവർത്തിക്കുന്നു.

കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെ സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി
ഓഫീസിൽ
മേയ് 25 2016 – മേയ് 3 2021
മുൻഗാമിസി.എൻ. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ, വി.എസ്. ശിവകുമാർ
പിൻഗാമിവി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഎം.എ. വാഹിദ്
മണ്ഡലംകഴക്കൂട്ടം
ഓഫീസിൽ
മേയ് 14 1996 – മേയ് 16 2001
മുൻഗാമിഎം.വി. രാഘവൻ
പിൻഗാമിഎം.എ. വാഹിദ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-10-12) 12 ഒക്ടോബർ 1954  (69 വയസ്സ്)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പിഎം.
പങ്കാളിഎസ്. സുലേഖ
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • സി.കെ. കൃഷ്ണൻകുട്ടി (അച്ഛൻ)
  • ഭഗവതിക്കുട്ടി (അമ്മ)
വസതിതിരുവനന്തപുരം
വെബ്‌വിലാസംwww.kadakampallysurendran.in
As of സെപ്റ്റംബർ 23, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പ്രദേശത്ത് സി.കെ.കൃഷ്ണൻകുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനായി 1954 ഡിസംബർ മാസം 31 ന് ജനനം. ശംഭുവട്ടം ലോവർ പ്രൈമറി സ്കൂൾ, മാധവപുരം അപ്പർ പ്രൈമറി സ്കൂൾ, സെന്റ്‌ ജോസഫ്‌ ഹൈസ്കൂൾ, എസ്.എൻ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്ത്തിയാക്കി.
ശ്രീകാര്യം ഇളംകുളം സ്വദേശിയും ഹൈസ്കൂൾ അധ്യാപികയുമായ സുലേഖയാണ് ഭാര്യ (AMHSS, തിരുമല, തിരുവനന്തപുരം). അരുൺ സുരേന്ദ്രൻ, അനൂപ്‌ സുരേന്ദ്രൻ എന്നിവർ മക്കളും സ്മൃതി ശ്രീകുമാർ മരുമകളുമാണ്[2].

രാഷ്ട്രീയ ജീവിതം

തിരുത്തുക

സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ വിദ്യാർഥി സംഘടന രംഗത്ത് സജീവം ആയിരുന്നു. നാട്ടിലെ സാംസ്കാരിക യുവജന പ്രസ്ഥാനങ്ങളിലെ സജീവ പ്രവർത്തകനായിരുന്നു. യുവജന സംഘടന പ്രവർത്തനത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്നത്. ഡി.വൈ.എഫ്.ഐ.യുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെ യൂണിറ്റ് ഭാരവാഹിയായും കടകംപള്ളി പഞ്ചായത്ത് സെക്രട്ടറിയായും തുടർന്ന് താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ. രൂപീകരിച്ചപ്പോൾ പ്രഥമ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ വൈസ്-പ്രസിഡന്റ്‌ (1980-1995) എന്നീ നിലകളിൽ ദീർഘകാലം പ്രവര്ത്തിച്ചു.

1974-ൽ സി.പി.ഐ.എം. അംഗമായി.സി.പി.ഐ.എം. ആനയറ ബ്രാഞ്ച് സെക്രട്ടറി, പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി, വഞ്ചിയൂർ ഏരിയ കമ്മിറ്റി സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് 2007 മുതൽ സി.പി.ഐ.എം.ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവത്തിക്കുന്നു [3]. 2008-ൽ കോട്ടയത്ത്‌ വച്ച് നടന്ന സി.പി.ഐ.എം. പത്തൊൻപതാം സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

സമര ജീവിതം

തിരുത്തുക

തൊഴിൽ ഇല്ലായ്മ വേതനത്തിനായ് ‘തൊഴിൽ അല്ലെങ്കിൽ തൊഴിൽ ഇല്ലായ്മ വേതനം’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കപെട്ട സെക്രട്ടേറിയറ്റ്‌ ഘെരാവോ, മത സൗഹാർദ റാലി, വഴി തടയൽ സമരം, മത നിരപേക്ഷ മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച ‘മനുഷ്യ ചങ്ങല’, ‘മനുഷ്യ കോട്ട’ തുടങ്ങി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സമാനതകളില്ലാത്ത യുവജന പ്രക്ഷോഭങ്ങളുടെ പ്രധാന ശില്പിയും സംഘാടകനുമായിരുന്നു. ഇതിനിടയിൽ നിരവധി തവണ പോലീസ്-ഗുണ്ട ആക്രമണങ്ങൾക്ക് വിധേയനായിട്ടുണ്ട്.
2012-ൽ സി.പി.ഐ.എം. ഇരുപതാം സംസ്ഥാന സമ്മേളനത്തോടു അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേടിയത്തിൽ നടന്ന പൊതു സമ്മേളനവും, 2014-ൽ ‘സോളാർ വിവാദവുമായി’ ബന്ധപെട്ട് ഇടതുപക്ഷം ലക്ഷത്തിലധികം പേരെ പങ്കാളിയാക്കി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്‌ ഉപരോധ സമരവും, 2016-ൽ പിണറായി വിജയൻ ക്യാപ്റ്റനായിട്ടുള്ള ‘നവ കേരള യാത്രയുടെ’ സമാപനവുമായി ബന്ധപ്പെട്ട് ശംഖുമുഖം കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയും അവിസ്മരണീയമാക്കുന്നതിൽ കടകംപള്ളി വഹിച്ച പങ്ക് എതിരാളികളുടെ പോലും അഭിനന്ദനത്തിന് ഇടയാക്കിയിട്ടുണ്ട്.

ജയിൽ വാസം

തിരുത്തുക

അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥിയായിരിക്കെ മൂന്ന് മാസം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

മറ്റ് ബഹുജന സംഘടന പ്രവർത്തനം

തിരുത്തുക

ഓട്ടോ-ടാക്സി വർക്കേഴ്സ് ഫെഡറേഷൻ, കെ.എസ്.എഫ്.ഡി.സി എംപ്ലോയീസ് യൂണിയൻ, സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ, കേപ്പ് (CAPE) എംപ്ലോയീസ് യൂണിയൻ തുടങ്ങീ നിരവധി ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃനിരയിൽ പ്രവത്തിക്കുന്നു. നിലവിൽ സി.ഐ.റ്റി.യു (CITU) അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗമാണ്.

പാർലമെന്ററി ജീവിതം

തിരുത്തുക
  1. കടകംപള്ളി ഗ്രാമ പഞ്ചായത്ത്‌ അംഗവും ഗ്രാമ-പഞ്ചായത്ത്‌ വൈസ്-പ്രസിഡന്റും ആയിരുന്നു (1977-1982).
  2. പ്രഥമ തിരുവനന്തപുരം ജില്ലാ കൗൺസിൽ പേട്ട ഡിവിഷനിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ കൗൺസിൽ അംഗമായി (1990-1991).
  3. 1996ലെ പൊതു തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും മത്സരിച്ച് ഇരുപത്തിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭ സാമാജികനായി. നിയമസഭയിൽ പിന്നോക്ക സമുദായ ക്ഷേമ സമിതി ചെയർമാനായിരുന്നു (1996-2001)[2].
  4. രണ്ട് തവണ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം (2006 & 2014).
  5. ലൈബ്രറി കൗൺസിലിന്റെ ജില്ലാ (തിരുവനന്തപുരം) പ്രസിഡന്റ്‌ (1995-2010).
  6. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്‌ (2006-2008).

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 കഴക്കൂട്ടം നിയമസഭാമണ്ഡലം[2] കടകംപള്ളി സുരേന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്. ഇ.എ. റഷീദ് സ്വതന്ത്രൻ
2006 കഴക്കൂട്ടം നിയമസഭാമണ്ഡലം[2] അഡ്വ. എം.എ. വാഹീദ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് കടകംപള്ളി സുരേന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
2016 കഴക്കൂട്ടം നിയമസഭാമണ്ഡലം[2] കടകംപള്ളി സുരേന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്. വി. മുരളിധരൻ ബി.ജെ.പി, എൻ.ഡി.എ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-27. Retrieved 2016-03-22.
  2. 2.0 2.1 2.2 2.3 2.4 http://www.niyamasabha.org/codes/members/m676.htm
  3. http://www.thehindu.com/todays-paper/tp-national/tp-kerala/surendran-to-head-cpim-in-capital/article1976961.ece

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടകംപള്ളി_സുരേന്ദ്രൻ&oldid=4022411" എന്ന താളിൽനിന്ന് ശേഖരിച്ചത്