വി.എസ്. സുനിൽ കുമാർ
വി.എസ്. സുനിൽ കുമാർ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും അഭിഭാഷകനും നിലവിലെ കേരളമന്ത്രിസഭയിൽ കൃഷിമന്ത്രിയും പതിനാലാം നിയമസഭയിൽ തൃശ്ശുർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമാണ്.[1][2][3][4] സി.പി.ഐ ആണ് ഇദ്ദേഹത്തിന്റെ കക്ഷി.
വി.എസ്. സുനിൽ കുമാർ | |
---|---|
കേരളത്തിലെ കൃഷി വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 25 2016 – മേയ് 3 2021 | |
മുൻഗാമി | കെ.പി. മോഹനൻ |
പിൻഗാമി | പി. പ്രസാദ് |
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | തേറമ്പിൽ രാമകൃഷ്ണൻ |
പിൻഗാമി | പി. ബാലചന്ദ്രൻ |
മണ്ഡലം | തൃശ്ശൂർ |
ഓഫീസിൽ മേയ് 14 2011 – മേയ് 20 2016 | |
പിൻഗാമി | ഇ.ടി. ടൈസൺ |
മണ്ഡലം | കയ്പമംഗലം |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | കെ.പി. രാജേന്ദ്രൻ |
മണ്ഡലം | ചേർപ്പ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അന്തിക്കാട് | മേയ് 30, 1967
ദേശീയത | ![]() |
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി(കൾ) | രേഖ സുനിൽകുമാർ |
കുട്ടികൾ | ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി(കൾ) | അന്തിക്കാട് |
As of ജൂലൈ 27, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖതിരുത്തുക
1967 മേയ് 30 ന് അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി.കെ. പാർവതിയുടെയും മകനായി ജനിച്ചു. ഇദ്ദേഹം അഭിഭാഷകനുമാണ്.[5] തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം.
ബാലവേദിയിലൂടെ പ്രവർത്തനം ആരംഭിച്ച വി.എസ്. സുനിൽ കുമാർ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഇദ്ദേഹം ഓൾ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
അധികാരസ്ഥാനങ്ങൾതിരുത്തുക
- എ.ഐ.വൈ.എഫിൻെറ സംസ്ഥാന സെക്രട്ടറി
- 1998-ൽ സുനിൽ കുമാർ എ.ഐ.എസ്.എഫിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.[6]
- എ.ഐ.എസ്.എഫിൻെറ സംസ്ഥാന സെക്രട്ടറി
സമരചരിത്രംതിരുത്തുക
വിദ്യാർഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായിരുന്നു. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു.[7]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | തൃശ്ശൂർ നിയമസഭാമണ്ഡലം | വി.എസ്. സുനിൽ കുമാർ | സി.പി.ഐ., എൽ.ഡി.എഫ്. | പത്മജ വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2011 | കൈപ്പമംഗലം നിയമസഭാമണ്ഡലം | വി.എസ്. സുനിൽ കുമാർ | സി.പി.ഐ., എൽ.ഡി.എഫ്. | ഉമേഷ് ചള്ളിയിൽ | ജെ.എസ്.എസ്., യു.ഡി.എഫ്. |
2006 | ചേർപ്പ് നിയമസഭാമണ്ഡലം | വി.എസ്. സുനിൽ കുമാർ | സി.പി.ഐ., എൽ.ഡി.എഫ്. | എം.കെ. കണ്ണൻ | സി. എം. പി., യു.ഡി.എഫ്. |
കുടുംബംതിരുത്തുക
അഭിഭാഷകയായ രേഖയാണ് ഭാര്യ. മകൻ നിരഞ്ജൻ കൃഷ്ണ