മാത്യു ടി. തോമസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുയുമായിരുന്നുമാത്യു ടി. തോമസ് (ജനനം: സെപ്റ്റംബർ 27, 1961 - ). മുൻപ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്തിരുന്നു. ജനതാദൾ എസിനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ലോകസ‌ഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലം ജനതാദളിന്‌ കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരം 2009 മാർച്ച് 16-ന്‌ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.[1] പിന്നീട് ഇതേ വിഷയത്തിൽ പാർട്ടി ഇടതുമുന്നണി വിട്ടപ്പോൾ പാർട്ടിയുടെ സ്ംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയിൽത്തന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ്‌ മാത്യു ടി. തോമസ്.[അവലംബം ആവശ്യമാണ്]

മാത്യു. ടി. തോമസ്
കേരളത്തിലെ ജലവിഭവവകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – നവംബർ 26 2018
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമികെ. കൃഷ്ണൻകുട്ടി
കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 18 2006 – മാർച്ച് 20 2009
മുൻഗാമിഎൻ. ശക്തൻ
പിൻഗാമിജോസ് തെറ്റയിൽ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 13 2006
മുൻഗാമിഎലിസബത്ത് മാമ്മൻ മത്തായി
മണ്ഡലംതിരുവല്ല
ഓഫീസിൽ
മാർച്ച് 25 1987 – ഏപ്രിൽ 5 1991
മുൻഗാമിപി.സി. തോമസ് (തിരുവല്ല)
പിൻഗാമിമാമ്മൻ മത്തായി
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-09-27) 27 സെപ്റ്റംബർ 1961  (63 വയസ്സ്)
തിരുവല്ല
രാഷ്ട്രീയ കക്ഷിജനതാദൾ (സെക്യുലർ)
പങ്കാളിഅച്ചാമ്മ അലക്സ്
കുട്ടികൾരണ്ട് മകൾ
മാതാപിതാക്കൾ
  • ടി. തോമസ് (അച്ഛൻ)
  • അന്നമ്മ തോമസ് (അമ്മ)
വസതിതിരുവല്ല
As of സെപ്റ്റംബർ 8, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

തിരുവല്ലയിൽ 1961 സെപ്റ്റംബർ 27ന് ജനിച്ചു. മാർത്തോമ കോളേജിൽ നിന്നും ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

നിയമസഭാ തെരഞ്ഞെടുപ്പ്

തിരുത്തുക

1987,2006, 2011, 2016 എന്നീ വർഷങ്ങളിൽ മാത്യു. ടി.തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ വിക്ടർ ടി. തോമസ് ആയിരുന്നു എതിരാളി. കേരളനിയമസഭയിലേക്ക് തിരെഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ എന്ന റെക്കോർഡ്[2] ഇദ്ദേഹത്തിന്റെ പേരിലാണ്, 1987-ൽ തിരഞ്ഞെടുക്കപെടുമ്പോൾ 25 വയസ്സ് മാത്രമായിരുന്നു മാത്യു ടി. തോമസിന്റെ പ്രായം.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കോട്ടയം ലോക‌സഭാമണ്ഡലം ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. മാത്യു ടി. തോമസ് ജനതാ ദൾ (എസ്.), എൽ.ഡി.എഫ്
  1. "ജനതാദൾ മന്ത്രി രാജിവെച്ചു". മാർച്ച് 16. Archived from the original on 2009-03-20. Retrieved മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)
  2. "നിയമസഭ" (PDF). Retrieved 8 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=മാത്യു_ടി._തോമസ്&oldid=4071109" എന്ന താളിൽനിന്ന് ശേഖരിച്ചത്