രണ്ടാം പിണറായി വിജയൻ മന്ത്രിസഭ

2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് രണ്ടാം പിണറായി വിജയൻ മന്ത്രിസഭ . 2021 മെയ് 20നാണ് മന്ത്രിസഭ അധികാരമേൽക്കുന്നത്.ഒന്നാം പിണറായി മന്ത്രിസഭയിൽ 20 മന്ത്രിമാർ ആയിരുന്നെങ്കിൽ രണ്ടാം തവണ 21 കാബിനറ്റ് മന്ത്രിമാർ ഉള്ള സർക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്.[1][2][3] 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്തിയുൾപ്പടേ സിപിഐഎമ്മിന് പന്ത്രണ്ട് പേരും, സിപിഐക്ക് നാലു പേരും, കേരള കോൺഗ്രസ്(എം), എൻസിപി, ജനതാദൾ (എസ്) എന്നിവർക്ക് ഒന്ന് വീതവും, ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ്(എസ്), കേരള കോൺഗ്രസ് (ബി) എന്നിവർക്ക് രണ്ടര വർഷക്കാലത്തേക്ക് ഒരോ മന്ത്രിമാരുമാണുള്ളത്. ആദ്യ രണ്ടരവർഷം ഐഎൻഎലിന്റെ അഹമ്മദ് ദേവർകോവിലും, ജനാധിപത്യ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രിമാരാകും, അടുത്ത രണ്ടരക്കൊല്ലം കെ.ബി. ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് മന്ത്രിമാർ.

രണ്ടാം പിണറായി വിജയൻ മന്ത്രിസഭ
കേരളത്തിലെ 23-ആം മന്ത്രിസഭ
രൂപീകരിച്ചത്20 മേയ് 2021
വ്യക്തികളും സംഘടനകളും
സ്റ്റേറ്റിന്റെ തലവൻആരിഫ് മുഹമ്മദ് ഖാൻ
സർക്കാരിന്റെ തലവൻപിണറായി വിജയൻ
മന്ത്രിമാരുടെ എണ്ണം21
ഭരണകക്ഷികൾ  എൽഡിഎഫ്
നിയമസഭയുടെ നിലഭൂരിപക്ഷം
പ്രതിപക്ഷ കക്ഷി  യുഡിഎഫ്
പ്രതിപക്ഷ നേതാവ്വി.ഡി. സതീശൻ
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)2021
മുൻ തിരഞ്ഞെടുപ്പ്2016
നിയമസഭാ കാലാവധി5 വർഷം
മുൻഗാമിഒന്നാം പിണറായി മന്ത്രിസഭ

മന്ത്രിസഭ

തിരുത്തുക
ക്രമം പേര് ചിത്രം നിയോജകമണ്ഡലം ജില്ല വകുപ്പുകൾ കക്ഷി
1 പിണറായി വിജയൻ

(മുഖ്യമന്ത്രി)

  ധർമ്മടം കണ്ണൂർ
  • പൊതുഭരണം
  • അഖിലേന്ത്യാ സേവനങ്ങൾ (ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്)
  • ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും
  • ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി
  • മലിനീകരണ നിയന്ത്രണം
  • ശാസ്ത്ര സ്ഥാപനങ്ങൾ
  • ഉദ്യോഗസ്ഥ-ഭരണപരിഷ്കരണം
  • തിരഞ്ഞെടുപ്പ്
  • ഏകീകരണം
  • വിവരസാങ്കേതികവിദ്യ
  • സൈനിക ക്ഷേമം
  • ദുരിതാശ്വാസം
  • സംസ്ഥാന ആതിഥ്യം
  • വിമാനത്താവളങ്ങൾ
  • മെട്രോ റെയിൽ
  • ഇന്റർ - സ്റ്റേറ്റ് റിവർ വാട്ടേഴ്സ് - കാവേരി, നില, പെരിയാർ ട്രിബ്യൂണലുകൾ
  • തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും
  • കേരള സംസ്ഥാന ഉൾനാടൻ നാവിഗേഷൻ കോർപ്പറേഷൻ
  • വിവരവും പബ്ലിക് റിലേഷനും
  • പ്രവാസി കേരളീയരുടെ കാര്യങ്ങൾ
  • ആഭ്യന്തരം
  • വിജിലൻസ്
  • ദുരന്ത നിവാരണം
  • സിവിൽ, ക്രിമിനൽ നീതി ഭരണം
  • ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
  • ജയിലുകൾ
  • അച്ചടി, സ്റ്റേഷനറി
  • ന്യൂനപക്ഷ ക്ഷേമം
  • എല്ലാ സുപ്രധാന നയ കാര്യങ്ങളും
  • മറ്റൊരാൾക്കും നൽകാത്തവ
സിപിഐ (എം)
ക്യാബിനറ്റ് മന്ത്രിമാർ
2 എം.ബി. രാജേഷ്   തൃത്താല പാലക്കാട്
  • തദ്ദേശ സ്വയംഭരണം
  • പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ
  • ഗ്രാമീണ വികസനം
  • നഗരാസൂത്രണം
  • റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റീസ്
  • കില (KILA)
  • എക്സൈസ്
സിപിഐ (എം)
3 കെ. രാജൻ   ഒല്ലൂർ തൃശ്ശൂർ സിപിഐ
4 കെ.എൻ. ബാലഗോപാൽ   കൊട്ടാരക്കര കൊല്ലം
  • ധനകാര്യം
  • ദേശീയ സമ്പാദ്യം
  • സ്റ്റോർസ് പർച്ചേഴ്സ്
  • വാണിജ്യനികുതി, കാർഷിക ആദായനികുതി
  • ട്രഷറികൾ
  • ലോട്ടറികൾ
  • സംസ്ഥാന ഓഡിറ്റ്
  • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്
  • സംസ്ഥാന ഇൻഷുറൻസ്
  • കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
  • സ്റ്റാമ്പുകളും സ്റ്റാമ്പ് ഡ്യൂട്ടിയും
സിപിഐ (എം)
5 പി. രാജീവ്   കളമശ്ശേരി എറണാകുളം
  • നിയമം
  • വ്യവസായം (വ്യാവസായിക സഹകരണ സംഘങ്ങൾ ഉൾപ്പെടെ)
  • വാണിജ്യം
  • ഖനനവും ജിയോളജിയും
  • മെറ്റൽ, മിനറൽ ഇൻഡസ്ട്രീസ്
  • പെട്രോളിയം, പെട്രോകെമിക്കൽ വ്യവസായങ്ങൾ
  • കൈത്തറി, തുണിത്തരങ്ങൾ
  • ഖാദി, ഗ്രാമ വ്യവസായങ്ങൾ
  • കയർ
  • കശുവണ്ടി വ്യവസായം
  • പഞ്ചസാര, ശർക്കര വ്യവസായങ്ങൾ
  • പ്ലാന്റേഷൻ ഡയറക്ടറേറ്റ്
സിപിഐ (എം)
6 പി.എ. മുഹമ്മദ് റിയാസ്   ബേപ്പൂർ കോഴിക്കോട് സിപിഐ (എം)
7 വീണാ ജോർജ്ജ്   ആറന്മുള പത്തനംതിട്ട
  • ആരോഗ്യം
  • കുടുംബക്ഷേമം
  • മെഡിക്കൽ വിദ്യാഭ്യാസം
  • മെഡിക്കൽ യൂണിവേഴ്സിറ്റി
  • തദ്ദേശീയ മരുന്നുകൾ
  • ആയുഷ്
  • മയക്കുമരുന്ന് നിയന്ത്രണം
  • വനിതാ ശിശുക്ഷേമം
സിപിഐ (എം)
8 വി. ശിവൻകുട്ടി   നേമം തിരുവനന്തപുരം
  • പൊതു വിദ്യാഭ്യാസം
  • സാക്ഷരതാ പ്രസ്ഥാനം
  • തൊഴിൽ
  • ജോലിയും, പരിശീലനവും
  • കഴിവുകൾ, പുനരധിവാസം
  • ഫാക്ടറികളും ബോയിലറുകളും
  • ഇൻഷുറൻസ് മെഡിക്കൽ സേവനം
  • വ്യാവസായിക ട്രൈബ്യൂണലുകൾ
  • ലേബർ കോടതികൾ
സിപിഐ (എം)
9 റോഷി അഗസ്റ്റിൻ ഇടുക്കി ഇടുക്കി
  • ജലസേചനം
  • കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി
  • ഭൂഗർഭജല വകുപ്പ്
  • ജലവിതരണവും ശുചിത്വവും
കെസി (എം)
10 കെ. കൃഷ്ണൻകുട്ടി   ചിറ്റൂർ പാലക്കാട് ജെഡി (എസ്)
11 എ.കെ. ശശീന്ദ്രൻ   എലത്തൂർ കോഴിക്കോട്
  • വനം
  • വന്യജീവി സംരക്ഷണം
  • തണ്ണീർത്തടവും കണ്ടൽ സംരക്ഷണവും
എൻസിപി
12 ആന്റണി രാജു

(ഒന്നാം പാദം)

  തിരുവനന്തപുരം തിരുവനന്തപുരം ജെകെസി
13 അഹമ്മദ് ദേവർകോവിൽ

(ഒന്നാം പാദം)

കോഴിക്കോട് സൗത്ത് കോഴിക്കോട്
  • തുറമുഖം
  • മ്യൂസിയം
  • പുരാവസ്തു
  • ആർക്കൈവുകൾ
  • ഗ്രന്ഥരക്ഷാലയം
ഐഎൻഎൽ
14 വി. അബ്ദുൽറഹ്മാൻ   താനൂർ മലപ്പുറം
  • കായികം
  • വഖഫും ഹജ്ജ് തീർത്ഥാടനവും
  • തപാലും ടെലിഗ്രാഫുകളും
  • റെയിൽ‌വേ
എൻഎസ്‌സി
15 പി. പ്രസാദ് ചേർത്തല ആലപ്പുഴ
  • കൃഷി
  • ഫാർമർ വെൽഫെയർ ബോർഡ് (കർഷക ക്ഷേമ പദ്ധിതി)
  • മണ്ണ് സർവേയും മണ്ണ് സംരക്ഷണവും
  • കേരള കാർഷിക സർവകലാശാല
  • അരി, ഭക്ഷ്യധാന്യ ഉൽപാദനം
  • കരിമ്പും എണ്ണക്കുരു ഉൽപാദനവും
  • ഹോർട്ടികൾച്ചർ, ഫ്ലോറി കൾച്ചർ, പച്ചക്കറി ഉത്പാദനം
  • കൃഷിയിടവും തേനീച്ചവളർത്തലും
  • വെയർഹൗസിംഗ് കോർപ്പറേഷൻ
സിപിഐ
16 ജി.ആർ. അനിൽ   നെടുമങ്ങാട് തിരുവനന്തപുരം
  • ഭക്ഷ്യം, പൊതുവിതരണം
  • ഉപഭോക്തൃകാര്യം
  • ലീഗൽ മെട്രോളജി
സിപിഐ
17 കെ. രാധാകൃഷ്ണൻ   ചേലക്കര തൃശ്ശൂർ
  • ദേവസ്വം
  • പിന്നോക്കക്ഷേമം
  • പാർലമെന്ററി കാര്യം
സിപിഐ (എം)
18 വി.എൻ. വാസവൻ   ഏറ്റുമാനൂർ കോട്ടയം
  • സഹകരണം
  • രജിസ്ട്രേഷൻ
സിപിഐ (എം)
19 ജെ. ചിഞ്ചു റാണി ചടയമംഗലം കൊല്ലം
  • മൃഗസംരക്ഷണം
  • ക്ഷീര വികസനം, ക്ഷീര- സഹകരണ സംഘങ്ങൾ
  • കന്നുകാലി പരിപാലനം
  • കോഴി പരിപാലനം
  • തുകൽ വ്യവസായം
  • മൃഗശാല
  • കേരള വെറ്റിനറി & ആനിമൽ സയൻസ് സർവ്വകലാശാല
സിപിഐ
20 ആർ. ബിന്ദു   ഇരിങ്ങാലക്കുട തൃശ്ശൂർ
  • ഉന്നത വിദ്യാഭ്യാസം
  • സാങ്കേതിക വിദ്യാഭ്യാസം
  • സർവ്വകലാശാലകൾ (കാർഷിക, വെറ്റിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവ്വകലാശാലകൾ ഒഴികെ)
  • പ്രവേശന പരീക്ഷകൾ
  • നാഷണൽ കേഡറ്റ് കോർപ്സ്
  • അധിക നൈപുണ്യ ഏറ്റെടുക്കൽ പ്രോഗ്രാം (ASAP)
  • സാമൂഹ്യ നീതി
സിപിഐ (എം)


ക്രമം പേര് സ്ഥാനം നിയോജകമണ്ഡലം ജില്ല കക്ഷി
1 എ.എൻ. ഷംസീർ   സ്പീക്കർ തലശ്ശേരി കണ്ണൂർ സിപിഐഎം
2 ചിറ്റയം ഗോപകുമാർ   ഡെപ്യൂട്ടി സ്പീക്കർ അടൂർ പത്തനംതിട്ട സിപിഐ

ചീഫ് വിപ്പ്

തിരുത്തുക
ക്രമം പേര് സ്ഥാനം മണ്ഡലം ജില്ല പാർട്ടി
1 എൻ. ജയരാജ് ചീഫ് വിപ്പ് കാഞ്ഞിരപ്പള്ളി കോട്ടയം കെസി (എം)

സത്യപ്രതിജ്ഞാ ചടങ്ങ്

തിരുത്തുക

തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ 2021 മെയ് 20 വ്യാഴാഴ്ച 3:30 ന് രണ്ടാം, പിണറായി വിജയൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. സിപിഎമ്മിന്റേയും, സിപിഐയുടെയും നയമനുസരിച്ച് നിലവിലെ മന്ത്രിമാർക്ക് പകരം ഇത്തവണ പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. എല്ലാ സിപിഐഎം, സിപിഐ മന്ത്രിമാരും അലപ്പുഴയിലെ രക്തസാക്ഷി മണ്ഡപത്തിൽ സന്ദർശനം നടത്തിയിട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേർന്നത്. കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 350 ഓളം പേർ പങ്കെടുത്തു.[4]

മുൻ മന്ത്രിമാർ

തിരുത്തുക
ക്രമം പേര് ചിത്രം നിയോജകമണ്ഡലം ജില്ല കാലഘട്ടം വകുപ്പുകൾ കക്ഷി
1 എം.വി. ഗോവിന്ദൻ   തളിപ്പറമ്പ് കണ്ണൂർ മേയ് 20 2021 -

സെപ്റ്റംബർ 2 2022

  • തദ്ദേശ സ്വയംഭരണം
  • പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ
  • ഗ്രാമീണ വികസനം
  • നഗരാസൂത്രണം
  • റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റീസ്
  • കില (KILA)
  • എക്സൈസ്
സിപിഐ (എം)
2 സജി ചെറിയാൻ   ചെങ്ങന്നൂർ ആലപ്പുഴ മേയ് 20 2021 -

ജൂലൈ 6 2022

  • മത്സ്യബന്ധനം
  • ഹാർബർ എഞ്ചിനീയറിംഗ്
  • ഫിഷറീസ് സർവ്വകലാശാല
  • സംസ്കാരം
  • കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
  • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
  • കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്
  • മലയാള ഭാഷ, സംസ്കാരം, പൈതൃക സംരക്ഷണം
  • മലയാള കലാസാഹിത്യ നാടക അക്കാഡമി
  • മലയാള കലയും നാടോടിക്കഥകളും
  • യുവജനകാര്യം
സിപിഐ (എം) 3.K radhakrishnan 4.AHAMED DEVARKOVIL (Port Department ) 5.ANTONY RAJU (transport department )

വിവാദങ്ങൾ

തിരുത്തുക

കോവിഡ്-19ന്റെ രണ്ടാം തരംഗത്തിനിടയിൽ 500 പേരുടെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന് പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഈ നീക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.[5] കേരളത്തിലെ മാറിമാറിയുള്ള എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുണ്ടാക്കുന്ന പ്രവണതയവസാനിപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ സർക്കാരിൻറെ രണ്ടാമത്തെ ടേം. ഏപ്രിൽ 6 ന് നടന്ന തെരഞ്ഞെടുപ്പിൽ 140 അംഗ നിയമസഭയിൽ സിപിഐഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി 99 സീറ്റുകൾ നേടിയിരുന്നു. മെയ് 20ന് 500 പേരുമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്നാണ് സർക്കാർ തീരുമാനിച്ചത്, എന്നാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരളാ ഘടകം ഈ ചടങ്ങ് ഓൺലൈനായി നടത്താൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് മെയ് 23 വരെ കേരളം സമ്പൂർണ്ണ ലോക്ഡൗണിലായിരുന്നു ഈ സമയം.[6]

ഇതും കാണുക

തിരുത്തുക
  1. May 7, Jeemon Jacob Kochi; May 17, 2021 ISSUE DATE; May 8, 2021UPDATED; Ist, 2021 12:27. "Assembly election results 2021: How Kerala CM Pinarayi Vijayan returned to power for a historic second term". India Today (in ഇംഗ്ലീഷ്). Retrieved 2021-05-08. {{cite web}}: |first4= has numeric name (help)CS1 maint: numeric names: authors list (link)
  2. "Election Results 2021 Live Updates: BJP to hold nationwide dharna on May 5". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-08.
  3. "Kerala Election Results 2021: CM Vijayan Says 'Historic' Win Belongs to People, Metro Man E Sreedharan Loses in Palakkad". www.news18.com (in ഇംഗ്ലീഷ്). 2021-05-02. Retrieved 2021-05-08.
  4. Siju, V. S. "Swearing-in ceremony needs only Governor, officials, oath register". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-05-20.
  5. "Kerala govt to have 21-member cabinet; swearing-in ceremony of Pinarayi Vijayan, others to be held on May 20". www.timesnownews.com (in ഇംഗ്ലീഷ്). Retrieved 2021-05-18.
  6. May 17, PTI /; 2021; Ist, 20:20. "Swearing-in ceremony of LDF govt on May 20 | India News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-18. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)