പുതുക്കാട് നിയമസഭാമണ്ഡലം

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പുതുക്കാട് നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. പഴയ കൊടകര നിയമസഭാ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. സുന്ദരൻ കുന്നത്തുള്ളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. നാഗേഷ് (പരമേശ്വരൻ) ബി.ജെ.പി. എൻ.ഡി.എ.
2011 സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ശോഭ സുരേന്ദ്രൻ ബി.ജെ.പി. എൻ.ഡി.എ.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. District/Constituencies-Thrissur District
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org