എ.കെ. ശശീന്ദ്രൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും പതിനഞ്ചാം കേരളനിയമസഭയിലെ വ​നം വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രൻ. വന്യജീവി സംരക്ഷണ വകുപ്പിന്റെയും ചുമതല വഹിക്കുന്നു. പതിന്നാലാം കേരളനിയമസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു. എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. 2021 ലെ തെരഞ്ഞെടുപ്പിൽ 38502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ.കെ ശശീന്ദ്രൻ എലത്തൂരിൽ നിന്ന് വിജയിച്ചത്.

എ.കെ. ശശീന്ദ്രൻ
A.K. Saseendran.jpg
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – മേയ് 3 2021
മുൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ, തോമസ് ചാണ്ടി
പിൻഗാമിതോമസ് ചാണ്ടി, ആന്റണി രാജു
മണ്ഡലംഎലത്തൂർ
കേരള നിയമസഭാംഗം
In office
പദവിയിൽ വന്നത്
മേയ് 14 2011
മണ്ഡലംഎലത്തൂർ
ഓഫീസിൽ
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഎ.സി. ഷണ്മുഖദാസ്
പിൻഗാമിപുരുഷൻ കടലുണ്ടി
മണ്ഡലംബാലുശ്ശേരി
ഓഫീസിൽ
മേയ് 25 1982 – മാർച്ച് 25 1987
മുൻഗാമിപി.പി.വി. മൂസ
പിൻഗാമിഒ. ഭരതൻ
മണ്ഡലംഎടക്കാട്
ഓഫീസിൽ
ജനുവരി 25 1980 – മാർച്ച് 17 1982
മുൻഗാമിപി.ആർ. കുറുപ്പ്
പിൻഗാമിഎൻ.എ. മമ്മുഹാജി
മണ്ഡലംപെരിങ്ങളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-01-29) 29 ജനുവരി 1946  (77 വയസ്സ്)
കണ്ണൂർ
രാഷ്ട്രീയ കക്ഷിഎൻ.സി.പി.
പങ്കാളി(കൾ)എൻ.ടി. അനിത കൃഷ്ണൻ
കുട്ടികൾഒരു മകൻ
മാതാപിതാക്കൾ
  • എ. കുഞ്ഞമ്പു (അച്ഛൻ)
  • എം.കെ. ജാനകി (അമ്മ)
വസതി(കൾ)കണ്ണൂർ
As of ജൂലൈ 4, 2020
ഉറവിടം: നിയമസഭ

2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ (സിപിഎം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

2017 മാർച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച മംഗളം ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് ശശീന്ദ്രൻ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചതോടെ 2018 ഫെബ്രുവരി 1-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. [1] .[2]

ജീവിതരേഖതിരുത്തുക

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.[3]1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.[4]

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു. 'മംഗളം' ഒരുക്കിയ ഹണി ട്രാപ്പിൽ കുരുങ്ങിയ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26 മാർച്ച് 2017 നു രാജിവച്ചു[5]

അവലംബംതിരുത്തുക

  1. http://indianexpress.com/article/india/kerala-transport-minister-ak-saseendran-resigns-misconduct-with-woman/
  2. AK Saseendran
  3. http://www.niyamasabha.org/codes/members/saseendranak.pdf
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-11.
  5. AK Saseendran
"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=3625780" എന്ന താളിൽനിന്ന് ശേഖരിച്ചത്