തോമസ് ചാണ്ടി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പ്രമുഖ എൻ.സി.പി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടി.
തോമസ് ചാണ്ടി | |
---|---|
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 1 2017 – നവംബർ 15 2017 | |
മുൻഗാമി | എ.കെ. ശശീന്ദ്രൻ |
പിൻഗാമി | എ.കെ. ശശീന്ദ്രൻ |
കേരള നിയമ സഭയിലെ അംഗം | |
ഓഫീസിൽ മേയ് 13 2006 – ഡിസംബർ 20 2019 | |
മുൻഗാമി | കെ.സി. ജോസഫ് |
പിൻഗാമി | തോമസ് കെ. തോമസ് |
മണ്ഡലം | കുട്ടനാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചേന്നങ്കരി | ഓഗസ്റ്റ് 29, 1947
മരണം | ഡിസംബർ 20, 2019 കൊച്ചി | (പ്രായം 72)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | എൻ.സി.പി. |
പങ്കാളി | മേഴ്സി ചാണ്ടി |
കുട്ടികൾ | ഒരു മകൻ, രണ്ട് മകൾ |
മാതാപിതാക്കൾ |
|
വസതി | ചേന്നങ്കരി |
വെബ്‌വിലാസം | www.thomaschandy.com |
As of ഓഗസ്റ്റ് 30, 2020 ഉറവിടം: നിയമസഭ |
ആദ്യകാലജീവിതവും കുടുംബവും
തിരുത്തുക1947 ഓഗസ്റ്റ് 29-നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്.ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എഞ്ചിനിയറിങ്ങ് ടെക്ക്നോളജി,ചെന്നൈയിൽ നിന്നും ടെലികമ്മ്യുണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി[1]. ഇദ്ദേഹത്തിന്റെ കുടുംബം ഭാര്യ മേഴ്സ്ക്കുട്ടിയും ഒരു മകനും രണ്ട് കുട്ടികളും അടങ്ങുന്നതാണ്[2].
മരണം
തിരുത്തുകക്യാൻസർ സംബന്ധമായ അസുഖം ബാധിച്ച് 2019 ഡിസംബർ 20ന് എറണാകുളത്ത് വച്ച് മരണപ്പെട്ടു.[3]
അവലംബം
തിരുത്തുക- ↑ "Affidavit - 2011 Elections" (PDF). Election Commission, Kerala. 25 March 2011. Retrieved 23 July 2013.
- ↑ "Thomas Chandy". Member Profile. Government of Kerala. Retrieved 23 July 2013.
- ↑ https://www.manoramaonline.com/news/latest-news/2019/12/20/thomas-chandy-passed-away.html