കൊമ്പ് (വാദ്യം)
കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തിൽ നിർമിച്ച വളഞ്ഞ കുഴൽരൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്. വായിൽ ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തിൽ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. പഞ്ചവാദ്യത്തിൽ കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാൻ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.
കൊമ്പ് പറ്റ്തിരുത്തുക
കൊമ്പിന് സാധാരണയായി ഒരു പക്ക വാദ്യം എന്ന നിലയാണുള്ളത്. പഞ്ചവാദ്യത്തിലും ചെണ്ടമേളത്തിനും അനുസാരിയായിട്ടുമാത്രമാണ് കൂടുതലും കൊമ്പ് എന്ന വാദ്യം ഉപയോഗിക്കപ്പെടുന്നത്. അതു കൊണ്ടു തന്നെ കൊമ്പുവാദകനായ കലാകാരന്റെ ആത്മപ്രകാശനത്തിനുപകാരപ്രദമായ ഒരു അവസരം കുറവായിരുന്നു. അതിനുപരിഹാരമായി രൂപപ്പെടുത്തിയ വാദ്യ പദ്ധതിയാണ് കൊമ്പ് പറ്റ് എന്നറിയപ്പെടുന്നത്. പുരാതന കാലത്ത് രാജഭരണത്തിൻ കീഴിൽ കൊമ്പ് പറ്റ് വിളംബരങ്ങൾക്കും യുദ്ധവിജയത്തെ ഘോഷിക്കുന്ന രണഭേരിമുഴക്കാനായും ആണ് കൂടുതലും ഉപയോഗിച്ചിരുന്നത്.[1] വിളക്കാചാരത്തിന്റെ ഭാഗമായാണ് കൊമ്പ് പറ്റ് അവതരിപ്പിക്കുക. മുൻപ് ആചാര പദ്ധതികൾ വളരെ കൃത്യമായി പരിപാലിച്ചിരുന്ന പറ്റ് വളരെ പ്രധാനമായ ഒരു വാദ്യ മേളമായിരുന്നെന്നു കരുതപ്പെടുന്നു. കൊമ്പിന്റെ വാദനത്തിലൂടെ മാത്രം പ്രശസ്തമായ കുടുംബക്കാരുടെ ചരിത്രം ഇതിനെ സാധൂകരിക്കുന്ന തെളിവായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ ഇത് വളരെ വിരളമായി മാത്രം നടത്തപ്പെട്ടുന്ന ഒരു മേളമാണ്. ഇടക്കാലത്ത് വളരെ ക്ഷയോന്മുഖമായിരുന്ന ഈ മേളരൂപം, വീണ്ടും നടത്തി വരുന്നു. 2013-ൽ കൊല്ലത്തെ ആനന്ദോത്സവ വേദിയിൽ 444-കൊമ്പുകൾ അണിനിരന്ന കൊമ്പ് പറ്റ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. [2]
പ്രസിദ്ധ കൊമ്പ് വാദകർതിരുത്തുക
അവലംബങ്ങൾതിരുത്തുക
- ↑ "മഹാസത്‌സംഗ് വേദിയിൽ വിസ്മയമാകാൻ 'വാദ്യവൈഭവം'". മാതൃഭൂമി. 03 ജനുവരി 2013. മൂലതാളിൽ (പത്രലേഖനം) നിന്നും 2013-01-04 00:10:40-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 16. Check date values in:
|accessdate=
,|date=
, and|archivedate=
(help) - ↑ കെ.കെ. വിശ്വനാഥൻ (2014 മാർച്ച് 16). "ഗിന്നസ്സിലെ കൊമ്പ്". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-03-16 11:25:52-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 16. Check date values in:
|accessdate=
,|date=
, and|archivedate=
(help)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Kombu (instrument) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- കൊമ്പ്, അനന്തന്റെ ചിത്രശേഖരം Archived 2015-10-25 at the Wayback Machine.
സുഷിരവാദ്യങ്ങൾ |
---|
•പുല്ലാംകുഴൽ •കുറുംകുഴൽ •നെടുംകുഴൽ •നാഗസ്വരം •ക്ലാർനെറ്റ് •സാക്സോഫോൺ •ഷെഹ്നായി |