കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2017
2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളിൽ നിന്നും മികച്ച ചലച്ചിത്രങ്ങൾക്കും ചലച്ചിത്രപ്രവർത്തകർക്കും കേരള സർക്കാറിന്റെ 48-ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2018 മാർച്ച് 8-നു് തിരുവനനന്തപുരത്ത് സെക്രട്ടറിയേറ്റിലെ പി.ആർ. ചേംബറിൽ സാസ്കാരിക വകുപ്പ് മന്ത്രികൂടിയായ എ.കെ. ബാലൻ പ്രഖ്യാപിച്ചു[1][2]. ചലച്ചിത്ര വിഭഗത്തിൽ രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത ഒറ്റമുറിവെളിച്ചം എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.[3] ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന് ഉള്ള പുരസ്ക്കാരം നേടിയത്. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായും ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.[4] 110 സിനിമകളാണ് പുരസ്കാരത്തിനായി എത്തിയത്. രചനാ വിഭാഗത്തിൽ വി. മോഹനകൃഷ്ണൻ രചിച്ച സിനിമ കാണും ദേശങ്ങൾ എന്ന കൃതിക്ക് മികച്ച ചലച്ചിത്ര സംബന്ധമായ പുസ്തകമായും എ. ചന്ദ്രശേഖർ എഴുതിയ റിയലിസത്തിന്റെ യാഥാർത്ഥ്യങ്ങൾ എന്ന ലേഖനത്തിന് മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനും അവാർഡ് ലഭിച്ചു [1].
കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2017 | ||||
---|---|---|---|---|
അവാർഡ് | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2017 | |||
തിയതി | 8 മാർച്ച് 2018 | |||
സ്ഥലം | തിരുവനന്തപുരം | |||
രാജ്യം | ഇന്ത്യ | |||
നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
ആദ്യം നൽകിയത് | 1969 | |||
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
|
ചലച്ചിത്ര വിഭാഗത്തിൽ ടി.വി. ചന്ദ്രൻ അദ്ധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് അവർാഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ബിജു, മനോജ് കാന, വിവേക് സച്ചിദാനന്ദ്, സന്തോഷ് തുണ്ടിയിൽ, ജെറി അമൽദേവ്, ചെറിയാൻ കൽപകവാടി, എം. രാജീവ് കുമാർ, ജലജ, എന്നിവരും ചലച്ചിത്ര സംബന്ധമായ പുസ്തകൾക്കും ലേഖനങ്ങൾക്കും നൽകുന്ന രചനാ വിഭാഗത്തിന്റെ അദ്ധ്യക്ഷനായി പി.കെ. രാജശേഖരൻ അംഗങ്ങളായി ഒലീന എ.ജി., പി. സോമൻ എന്നിവരും രണ്ട് വിഭാഗങ്ങളിലുമായി മെമ്പർ സെക്രട്ടറിയായി ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് ബി. പഞ്ചുവും അവാർഡ് നിർണയ സമിതി അംഗങ്ങളായിരുന്നു. [1][5]
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ഒറ്റമുറിവെളിച്ചം | രാഹുൽ റിജി നായർ |
മികച്ച രണ്ടാമത്തെ ചിത്രം | ഏദൻ | സഞ്ജു സുരേന്ദ്രൻ |
ജനപ്രീതിയും കലാമേന്മയുമുള്ള ജനപ്രിയ ചിത്രം | രക്ഷാധികാരി ബൈജു, ഒപ്പ് | സംവിധാനം രഞ്ജൻ പ്രമോദ് |
മികച്ച കുട്ടികളുടെ ചിത്രം | സ്വനം (ചലച്ചിത്രം) | ദീപേഷ്. ടി |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം / കൃതി |
---|---|---|
സംവിധാനം | ലിജോ ജോസ് പെല്ലിശ്ശേരി | ഈ. മാ. യൗ. |
നവാഗത സംവിധായകൻ | മഹേഷ് നാരായണൻ | ടേക് ഓഫ് |
തിരക്കഥ | സജീവ് പാഴൂർ | തൊണ്ടിമുതലും ദൃക്സാക്ഷിയും |
അവലംബിത തിരക്കഥ | എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ | ഏദൻ |
കഥ | എം.എ. നിഷാദ് | കിണർ |
മികച്ച നടി | പാർവതി | ടേക്ക് ഓഫ് |
മികച്ച നടൻ | ഇന്ദ്രൻസ് | ആളൊരുക്കം |
സ്വഭാവനടി | പോളി വത്സൻ | ഈ.മയൗ, ഒറ്റമുറിവെളിച്ചം |
സ്വഭാവനടൻ | അലൻസിയർ ലേ ലോപ്പസ് | തൊണ്ടിമുതലും ദൃക്‌സാക്ഷിയും |
ബാലതാരം | എ. അഭിനന്ദ് | സ്വനം |
നക്ഷത്ര | രക്ഷാധികാരി ബൈജു, ഒപ്പ് | |
സംഗീതസംവിധാനം | എം.കെ. അർജുനൻ | ഭയാനകം |
പശ്ചാത്തലസംഗീതം | ഗോപി സുന്ദർ | ടേക്ക് ഓഫ് |
പിന്നണിഗായിക | സിതാര കൃഷ്ണകുമാർ | വിമാനം |
പിന്നണിഗായകൻ | ഷഹബാസ് അമൻ | മായാനദി |
ഗാനരചയിതാവ് | പ്രഭാവർമ | ക്ലിന്റ് |
ഛായാഗ്രഹണം | മനേഷ് മാധവ് | ഏദൻ |
ചിത്രസംയോജനം | അപ്പു ഭട്ടതിരി | ഒറ്റമുറി വെളിച്ചം വീരം |
കലാസംവിധാനം | സന്തോഷ് രാമൻ | ടേക്ക് ഓഫ് |
സിങ്ക് സൗണ്ട് | പി.ബി. സ്മിജിത്ത് കുമാർ | രക്ഷാധികാരി ബൈജു, ഒപ്പ് |
ശബ്ദമിശ്രണം | പ്രമോദ് തോമസ് | ഏദൻ |
ശബ്ദഡിസൈൻ | രംഗനാഥ് രവി | ഈ.മ.യൗ |
പ്രോസസിംഗ് ലാബ്/കളറിസ്റ്റ് | ചിത്രാഞ്ജലി സ്റ്റുഡിയോ - കെ.എസ്.എഫ്.ഡി.സി. | ഭയാനകം |
വസ്ത്രാലങ്കാരം | സഖി എൽസ | ഹേയ് ജൂഡ് |
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആൺ | അച്ചു അരുൺ കുമാർ | കഥാപാത്രം - അലി. തീരം |
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പെൺ | സ്നേഹ എം. | കഥാപാത്രം -ഐശ്വര്യ ഈട |
മേക്കപ്പ്‌മാൻ | രഞ്ജിത്ത് അമ്പാടി | ടേക്ക് ഓഫ് |
നൃത്തസംവിധാനം | പ്രസന്ന സുജിത്ത് | ഹേയ് ജൂഡ് |
പ്രത്യേക ജൂറി പുരസ്കാരം | വിനീത കോശി (അഭിനയം) | ഒറ്റമുറിവെളിച്ചം |
പ്രത്യേക ജൂറി പരാമർശം (അഭിനയം) |
വിജയ് മേനോൻ | ഹേയ് ജൂഡ് |
അശാന്ത് കെ. ഷാ | ലാലിബേലാ | |
ജി.കെ. ചന്ദ്രകിരൺ | അതിശയങ്ങളുടെ വേനൽ | |
ജോബി. എ.എസ്. | മണ്ണാങ്കട്ടയും കരിയിലയും |
രചന വിഭാഗത്തിനുള്ള പുരസ്കാരങ്ങൾ
തിരുത്തുകവിഭാഗം | രചന | ജേതാവ് |
---|---|---|
മികച്ച ചലച്ചിത്ര ഗ്രന്ഥം | സിനിമ കാണും ദേശങ്ങൾ | രചയിതാവ് വി. മോഹനകൃഷ്ണൻ |
മികച്ച ചലച്ചിത്ര ലേഖനം | റിയലിസത്തിന്റെ യാഥാർത്ഥ്യങ്ങൾ | രചയിതാവ് എ. ചന്ദ്രശേഖർ |
പ്രത്യേക ജൂറി പരാമർശം (ലേഖനം) |
വെള്ളിത്തിരയിലെ ലൈംഗികത കാമനകളുടെ / കമ്പോളത്തിന്റെ രാഷ്ട്രീയം |
രശ്മി ജി. അനിൽകുമാർ കെ.എസ്.[1] |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "48th Kerala State Film Awards - Declaration" (PDF). Keralafilm.com. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി- ഔദ്യോഗിക സൈറ്റിൽ നിന്നും. 8 മാർച്ച് 2018. Archived from the original (PDF) on 2019-12-24. Retrieved 8 മാർച്ച് 2018.
- ↑ "ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകൻ". manoramaonline.com. മലയാള മനോരമ. 8 മാർച്ച് 2018. Retrieved 8 മാർച്ച് 2018.
- ↑ "സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ഒറ്റമുറി വെളിച്ചം, നടൻ ഇന്ദ്രൻസ്, നടി പാർവ്വതി". www.mangalam.com. മംഗളം. 8 മാർച്ച് 2018. Retrieved 8 മാർച്ച് 2018.
- ↑ "ഇന്ദ്രൻസും പാർവതിയും മികച്ച അഭിനേതാക്കൾ, ഒറ്റമുറി വെളിച്ചം മികച്ച ചിത്രം". www.mathrubhumi.com. മാതൃഭൂമി. 8 മാർച്ച് 2018. Archived from the original on 2018-03-09. Retrieved 8 മാർച്ച് 2018.
- ↑ "ഇന്ദ്രൻസ് മികച്ച നടൻ; പാർവതി നടി, ലിജോ പെല്ലിശ്ശേരി സംവിധായകൻ". www.madhyamam.com. മാധ്യമം. 8 മാർച്ച് 2018. Retrieved 8 മാർച്ച് 2018.
{{cite web}}
: zero width space character in|title=
at position 17 (help)