പാർവ്വതി തിരുവോത്ത്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(പാർവ്വതി ടി.കെ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാർ‌വ്വതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി (വിവക്ഷകൾ)

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. . 2006-ൽ റിലീസ് ചെയ്ത 'ഔട്ട് ഓഫ് സിലബസ്' എന്ന ചലച്ചിത്രത്തിലൂടെയാണ് പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015) ടേക്ക് ഓഫ്‌ (2017),ഉയരെ (2019), ഉള്ളൊഴുക്ക് (2024) എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു[1]. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.[2]

പാർവ്വതി തിരുവോത്ത്
Parvathy in 2018
ജനനം
പാർവ്വതി തിരുവോത്ത്

(1987-04-07) 7 ഏപ്രിൽ 1987  (37 വയസ്സ്)
മറ്റ് പേരുകൾപാർവ്വതി ടി.കെ. , പാർവ്വതി
തൊഴിൽഅഭിനേത്രി, നർത്തകി
സജീവ കാലം2006–ഇതുവരെ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 1987ൽ ജനിച്ചു. പി വിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാർ‌വ്വതിയുടെ മാതാപിതാക്കൾ. കരുണാകരൻ ഒരു സഹോദരനും ഉണ്ട്[3]. പാർവതിയുടെ സ്കൂൾ കാലത്ത് കുടുബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളത്തിലെ തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ നേടി.

സിനിമ ജീവിതം

തിരുത്തുക

2006 ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിൽ സഹതാരമായി പാർവ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്[4]. പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് ഔട്ട് ഓഫ് സിലബസ്. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
അഭിനയിച്ച ചിത്രങ്ങൾ

വര്ഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2006 ഔട്ട്  ഓഫ്  സിലബസ് ഗായത്രി മലയാളം
2006 നോട്ട്ബുക്ക്_(ചലച്ചിത്രം) പൂജ  കൃഷ്ണ മലയാളം
2007 വിനോദയാത്ര രശ്മി മലയാളം
2007 മിലാന അഞ്ജലി കന്നട
2007 ഫ്ലാഷ് ധ്വനി മലയാളം
2008 പൂ മാരി തമിഴ്
  1. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= (help)
  2. "Kerala Film Awards 2018 Best Actress".
  3. Nita Sathyendran. "My name is Parvathy". The Hindu.
  4. "പാർവതി ഔട്ട് ഓഫ് സിലബസ്". Daily hunt. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=പാർവ്വതി_തിരുവോത്ത്&oldid=4110193" എന്ന താളിൽനിന്ന് ശേഖരിച്ചത്