സ്വനം
അനുസ്യൂതമായ ഭാഷണത്തെ, പഠനത്തിനായി പരിച്ഛിന്നഖണ്ഡങ്ങളുടെ ഒരു ശൃംഖലയായി ഭാഷാശാസ്ത്രം പരിഗണിക്കുന്നു. വ്യവച്ഛേദിക്കാവുന്ന ഏറ്റവും ചെറിയ ഭാഷാശബ്ദങ്ങളാണ് (speech sounds) സ്വനങ്ങൾ (Phone). ഉച്ചാരണാവയവങ്ങളുപയോഗിച്ച് മനുഷ്യന് പ്രകടിപ്പിക്കാവുന്ന ശബ്ദങ്ങൾ അനവധിയാണ്. അവയിൽ ഒരു ചെറിയ വിഭാഗം മാത്രമേ മനുഷ്യൻ ഭാഷണത്തിന് ഉപയോഗിക്കുന്നുള്ളൂ.